bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 9
Isaiah 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 10 →
1
കൊടുംവേദനയില്‍ ആയിരുന്നവള്‍ക്ക് ഇനി മ്ലാനത ഉണ്ടാകയില്ല. ദൈവം പണ്ടു സെബൂലൂന് ദേശത്തെയും നഫ്താലി ദേശത്തെയും അപമാനത്തിന് ഇരയാക്കി. എന്നാല്‍ വരുംകാലത്തു സമുദ്രത്തിലേക്കുള്ള പാതയ്ക്കും യോര്‍ദ്ദാനക്കരെയുള്ള ദേശത്തിനും വിജാതീയരുടെ ഗലീലയ്ക്കും മഹത്ത്വം വരുത്തും.
2
അന്ധകാരത്തില്‍ കഴിഞ്ഞ ജനം ഒരു വലിയ പ്രകാശം കണ്ടു. കൂരിരുട്ടു നിറഞ്ഞ ദേശത്ത് പാര്‍ത്തിരുന്നവരുടെമേല്‍ പ്രകാശം ഉദയം ചെയ്തു.
3
അവിടുന്ന് അവരുടെ എണ്ണം പെരുകുമാറാക്കി. അവരുടെ ആനന്ദം വര്‍ധിപ്പിച്ചു. കൊയ്ത്തുകാലത്തും കൊള്ളമുതല്‍ പങ്കിടുമ്പോഴും ജനം ആഹ്ലാദിക്കുംപോലെ അവര്‍ തിരുമുമ്പില്‍ ആനന്ദിച്ചു.
4
അവരുടെ ചുമലിലെ നുകവും തോളിലെ ദണ്ഡും മര്‍ദകന്റെ കൈയിലെ വടിയും മിദ്യാന്യരെ പരാജയപ്പെടുത്തിയ നാളിലെന്നപോലെ അവിടുന്ന് തകര്‍ത്തിരിക്കുന്നു.
5
ചവുട്ടിമെതിച്ചു മുന്നേറുന്ന യോദ്ധാവിന്റെ ചെരുപ്പുകളും രക്തം പുരണ്ട വസ്ത്രങ്ങളും വിറകുപോലെ കത്തിയെരിയും.
6
നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലില്‍ ഇരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ജയവീരനായ ദൈവം, നിത്യനായ പിതാവ്, സമാധാന പ്രഭു എന്നെല്ലാം അവന് വിളിക്കപ്പെടും.
7
അവന്റെ ആധിപത്യവും സമാധാനവും നിസ്സീമമായിരിക്കും. ദാവീദിന്റെ സിംഹാസനത്തിലിരുന്നു നീതിയോടും ന്യായത്തോടും അവന് എന്നേക്കും ഭരിക്കും. സര്‍വശക്തനായ സര്വേശ്വരന് ഇതു നിറവേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നു.
8
സര്വേശ്വരന് ഇസ്രായേലിനു വിനാശം അയയ്ക്കുന്നു. അത് അവര്‍ക്കു ഭവിക്കും. എഫ്രയീമിലെയും ശമര്യയിലെയും ജനം അതറിയും. അവര്‍ ഡംഭും ഗര്‍വും പൂണ്ടു പറയും:
9
“ഇഷ്ടിക വീണുപോയെങ്കിലും ചെത്തി ഒരുക്കിയ കല്ലുകൊണ്ട് ഞങ്ങള്‍ അതു പണിയും. കാട്ടത്തികള്‍ വെട്ടിക്കളഞ്ഞെങ്കിലും തല്‍സ്ഥാനത്തു ഞങ്ങള്‍ ദേവദാരുക്കള്‍ നടും.”
10
[10,11] അതുകൊണ്ട് സര്വേശ്വരന് അവര്‍ക്കെതിരെ ശത്രുക്കളെ ഉയര്‍ത്തുകയും അവരെ ഇളക്കിവിടുകയും ചെയ്യുന്നു.
12
കിഴക്ക് സിറിയാക്കാരും പടിഞ്ഞാറ് ഫെലിസ്ത്യരും ഇസ്രായേലിനെ വിഴുങ്ങാന്‍ വായ് തുറന്നിരിക്കുന്നു.
13
എന്നിട്ടും സര്‍വേശ്വരന്റെ കോപം ശമിച്ചിട്ടില്ല; അവരെ ശിക്ഷിക്കാന്‍ അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നിരിക്കുന്നു. ജനം തങ്ങളെ പ്രഹരിച്ചവന്റെ അടുത്തേക്ക് തിരിയുന്നില്ല. സര്‍വശക്തനായ സര്‍വേശ്വരനെ അന്വേഷിക്കുന്നതുമില്ല.
14
അതിനാല്‍ അവിടുന്ന് ഇസ്രായേലിനെ ശിക്ഷിക്കും. ഒരൊറ്റ ദിവസംകൊണ്ടു വാലും തലയും ഛേദിക്കും. ഈന്തപ്പനക്കൊമ്പും ഞാങ്ങണയും അരിഞ്ഞു വീഴ്ത്തും.
15
മുഖ്യനും ബഹുമാനിതനുമായവനാണ് തല, അസത്യം പഠിപ്പിക്കുന്ന പ്രവാചകനാണു വാല്.
16
ജനത്തെ നയിക്കുന്നവര്‍ അവരെ വഴിതെറ്റിക്കുന്നു. ഈ നേതാക്കള്‍ നയിക്കുന്നവര്‍ നശിച്ചുപോകുന്നു.
17
തന്നിമിത്തം അവരുടെ യുവാക്കളില്‍ അവിടുന്നു പ്രസാദിക്കുന്നില്ല. അവരുടെ അനാഥരോടും വിധവകളോടും കരുണ കാട്ടുന്നതുമില്ല. എല്ലാവരും അധാര്‍മികരും ദുര്‍വൃത്തരുമാകുന്നു. എല്ലാ നാവും വ്യാജം സംസാരിക്കുന്നു. അതിനാല്‍ അവിടുത്തെ കോപം ശമിക്കുന്നില്ല. അവിടുന്ന് ഇപ്പോഴും അവരെ ശിക്ഷിക്കാന്‍ കൈ നീട്ടിയിരിക്കുന്നു.
18
ദുഷ്ടത തീപോലെ കത്തുന്നു. അതു മുള്ളും മുള്‍പ്പടര്‍പ്പും നശിപ്പിക്കുന്നു. വനത്തിലെ കുറ്റിക്കാടുകള്‍ക്കു തീ പിടിച്ച് അതിന്റെ പുകച്ചുരുളുകള്‍ വാനോളം ഉയരുന്നു.
19
സര്‍വശക്തനായ സര്‍വേശ്വരന്റെ ഉഗ്രകോപം മൂലം ദേശം അഗ്നിക്കിരയായിരിക്കുന്നു. ജനം അഗ്നിക്കു വിറകുപോലെ ആയിത്തീരും. ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല.
20
അവര്‍ വലത്തോട്ടു തിരിഞ്ഞു കാണുന്നതെല്ലാം കടിച്ചു തിന്നും. പക്ഷേ വിശപ്പു ശമിക്കുകയില്ല. അതുകൊണ്ട് ഇടതുവശത്തു കാണുന്നതും വിഴുങ്ങും. എന്നാലും തൃപ്തിവരികയില്ല. ഒരുവന് മറ്റൊരുവന്റെ മാംസം ഭക്ഷിക്കും.
21
മനശ്ശെ എഫ്രയീമിനോടും എഫ്രയീം മനശ്ശെയോടും ഏറ്റുമുട്ടും. അവര്‍ ഇരുവരും ചേര്‍ന്നു യെഹൂദായെ ആക്രമിക്കും. എന്നാലും അവിടുത്തെ കോപം അടങ്ങുകയില്ല. അവിടുത്തെ കരം അവരെ ശിക്ഷിക്കാന്‍ ഉയര്‍ന്നിരിക്കുന്നു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66