bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 3
Isaiah 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 4 →
1
ഇതാ സര്വേശ്വരന്, സര്‍വശക്തനായ സര്വേശ്വരന്, മനുഷ്യന്റെ എല്ലാ താങ്ങും തുണയും; അപ്പവും ജലവും യെരൂശലേമില്‍നിന്നും യെഹൂദായില്‍നിന്നും എടുത്തുകളയും.
2
മാത്രമല്ല ബലിഷ്ഠനെയും യോദ്ധാവിനെയും ന്യായാധിപനെയും പ്രവാചകനെയും പ്രശ്നം വയ്‍ക്കുന്നവനെയും പ്രമാണിയെയും
3
സേനാപതിയെയും ഉന്നതസ്ഥാനിയെയും ഉപദേഷ്ടാവിനെയും നിപുണമാന്ത്രികനെയും മഹേന്ദ്രജാലക്കാരനെയും നീക്കംചെയ്യും.
4
ബാലന്മാരെ ഞാന്‍ അവരുടെ അധിപതികളാക്കും; ശിശുക്കള്‍ അവരെ ഭരിക്കും.
5
ജനം അന്യോന്യം മര്‍ദിക്കും; ഓരോ മനുഷ്യനും തന്റെ കൂട്ടുകാരനെയും അയല്‍ക്കാരനെയും പീഡിപ്പിക്കും. യുവാവ് മുതിര്‍ന്നവനെയും നീചന് മാന്യനെയും അപമാനിക്കും.
6
പിതൃഗൃഹത്തില്‍വച്ച് ഒരുവന് തന്റെ സഹോദരനെ പിടിച്ചുനിര്‍ത്തിപ്പറയും: “നിനക്ക് ഒരു മേലങ്കിയുണ്ടല്ലോ; നീ ഞങ്ങളുടെ നേതാവായിരിക്കുക. ശൂന്യാവശിഷ്ടങ്ങളുടെ ഈ ചവറ്റുകൂന നിന്റെ അധികാരത്തിന് കീഴിലായിരിക്കും.”
7
അപ്പോള്‍ അയാള്‍ പറയും: “നായകനാകാന്‍ എനിക്കാവില്ല. എന്റെ ഭവനത്തില്‍ അപ്പമോ മേലങ്കിയോ ഒന്നുമില്ല. അതുകൊണ്ട് എന്നെ നിങ്ങളുടെ നേതാവാക്കരുത്.”
8
യെരൂശലേം ഇടറിവീണിരിക്കുന്നു; യെഹൂദാ നിലംപരിചായിരിക്കുന്നു. അവരുടെ വാക്കുകളും പ്രവൃത്തികളും സര്വേശ്വരന് എതിരാണല്ലോ.
9
അവ ദൈവത്തിന്റെ മഹത്ത്വപൂര്‍ണമായ സാന്നിധ്യത്തെ ധിക്കരിക്കുന്നു. അവരുടെ അപരാധം മുഖത്തു ദൃശ്യമാണ്; അത് അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നു. സൊദോമിനെപ്പോലെ അവര്‍ തങ്ങളുടെ പാപം വിളംബരം ചെയ്യുന്നു. അത് അവര്‍ മറച്ചുവയ്ക്കുന്നില്ല. അവര്‍ക്കു ദുരിതം. അവര്‍ സ്വയം നാശം വിളിച്ചുവരുത്തുന്നു.
10
നീതിനിഷ്ഠര്‍ സന്തുഷ്ടരായിരിക്കും. അവരുടെ പ്രവൃത്തികളുടെ നന്മ അവര്‍ അനുഭവിക്കും.
11
ദുഷ്ടന് ദുരിതം! അവനു തിന്മ ഭവിക്കും. അവന്റെ പ്രവൃത്തികളുടെ ദോഷഫലം അവന് അനുഭവിക്കും.
12
എന്റെ ജനത്തെ കുട്ടികള്‍ പീഡിപ്പിക്കുന്നു; സ്ത്രീകള്‍ അവരെ ഭരിക്കുന്നു. എന്റെ ജനമേ, നിങ്ങളുടെ നേതാക്കള്‍ നിങ്ങളെ വഴിതെറ്റിക്കുന്നു; എങ്ങോട്ടു പോകണമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.
13
സര്വേശ്വരന് വ്യവഹരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സ്വന്തം ജനത്തെ ന്യായം വിധിക്കാന്‍ അവിടുന്ന് എഴുന്നേറ്റിരിക്കുന്നു.
14
അവിടുന്നു തന്റെ ജനത്തിന്റെ പ്രഭുക്കന്മാരെയും ജനപ്രമാണിമാരെയും വിധിക്കാന്‍ തുടങ്ങുന്നു. മുന്തിരിത്തോട്ടം നിങ്ങള്‍ കൊള്ള ചെയ്തു; ദരിദ്രനില്‍നിന്നു കവര്‍ന്നെടുത്ത മുതല്‍ നിങ്ങളുടെ വീടുകളില്‍ ഉണ്ട്.
15
സര്‍വശക്തനും സര്‍വേശ്വരനുമായ ദൈവം ചോദിക്കുന്നു: “എന്റെ ജനത്തെ ഞെക്കിപ്പിഴിയാനും പാവങ്ങളെ മര്‍ദിക്കാനും നിങ്ങള്‍ക്ക് എന്തു കാര്യം?”
16
സര്വേശ്വരന് വീണ്ടും അരുളിച്ചെയ്യുന്നു: “യെരൂശലേമിലെ സ്ത്രീകള്‍ അഹങ്കരിച്ച് കടക്കണ്ണെറിഞ്ഞും കഴുത്തുനീട്ടിയും കുഴഞ്ഞാടിയും പാദസരം കിലുക്കിയും നടക്കുന്നതുകൊണ്ട്
17
ഞാന്‍ അവരുടെ തലയില്‍ ചിരങ്ങു പിടിപ്പിക്കും. അവരുടെ നഗ്നത ഞാന്‍ വെളിപ്പെടുത്തും.
18
അന്നു സര്വേശ്വരന് അവരുടെ പകിട്ടേറിയ കാല്‍ച്ചിലമ്പുകളും
19
നെറ്റിപ്പട്ടങ്ങളും ചന്ദ്രക്കലകളും പതക്കങ്ങളും കൈവളകളും ഉത്തരീയങ്ങളും ശിരോവസ്ത്രങ്ങളും തോള്‍വളകളും
20
[20-22] അരക്കച്ചയും പരിമളപ്പെട്ടിയും ഏലസ്സുകളും മുദ്രമോതിരങ്ങളും മൂക്കുത്തികളും ഉത്സവവസ്ത്രങ്ങളും മേലങ്കികളും കുപ്പായങ്ങളും കൈസഞ്ചികളും
23
നേരിയ വസ്ത്രങ്ങളും ലിനന്‍വസ്ത്രങ്ങളും തലപ്പാവുകളും മൂടുപടങ്ങളും അവരില്‍നിന്നു നീക്കിക്കളയും.
24
അപ്പോള്‍ പരിമളത്തിനു പകരം ദുര്‍ഗന്ധവും അരക്കച്ചയ്ക്കു പകരം കയറും അലങ്കരിച്ച മുടിക്കെട്ടിനു പകരം മൊട്ടത്തലയും വിലപ്പെട്ട മേലാടയ്‍ക്കു പകരം ചാക്കുതുണിയും സൗന്ദര്യത്തിനു പകരം വൈരൂപ്യവും ആയിരിക്കും ഫലം.
25
നിന്റെ പുരുഷന്മാര് വാളിനിരയാകും; വീരയോദ്ധാക്കള്‍ യുദ്ധത്തില്‍ നശിക്കും.
26
പട്ടണവാതില്ക്കല് കരച്ചിലും വിലാപവും ഉണ്ടാകും. നഗരം നഗ്നയായി നിലത്തു കുത്തിയിരിക്കുന്നവളെപ്പോലെ ആയിത്തീരും.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66