bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 10
Isaiah 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 11 →
1
എന്റെ ജനത്തെ പീഡിപ്പിക്കുന്നതിനായി നീതികെട്ട നിയമങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കു ഹാ ദുരിതം!
2
നിങ്ങള്‍ എളിയവരുടെ അവകാശം അപഹരിക്കുന്നു. അനാഥരെ ചൂഷണം ചെയ്യുന്നു.
3
ന്യായവിധി ദിവസത്തില്‍ വിദൂരത്തുനിന്നു വിനാശകരമായ കൊടുങ്കാറ്റടിക്കുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിനുവേണ്ടി ആരുടെ അടുക്കലേക്ക് ഓടും? നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ എവിടെ സൂക്ഷിക്കും?
4
യുദ്ധത്തില്‍ നിങ്ങള്‍ കൊല്ലപ്പെടുകയോ തടവുകാരനെപ്പോലെ വലിച്ചിഴയ്ക്കപ്പെടുകയോ ചെയ്യും. ഇതെല്ലാമായിട്ടും സര്‍വേശ്വരന്റെ കോപം ശമിക്കുന്നില്ല. അവിടുത്തെ കരം ഇപ്പോഴും നിങ്ങളെ ശിക്ഷിക്കാന്‍ ഉയര്‍ന്നിരിക്കുന്നു.
5
എന്റെ ക്രോധത്തിന്റെ ഗദയും രോഷത്തിന്റെ വടിയുമായ അസ്സീറിയായെ,
6
ദൈവനിഷേധികളായ ജനതയ്ക്കും എന്റെ ക്രോധത്തിനിരയായ ജനത്തിനും എതിരെ, അവരെ കൊള്ളയടിക്കാനും തെരുവീഥിയിലെ ചെളി പോലെ ചവുട്ടിമെതിക്കാനുമായി ഞാന്‍ നിയോഗിക്കും.
7
എന്നാല്‍ അസ്സീറിയായുടെ ഉദ്ദേശ്യവും വിചാരവും അതല്ലായിരുന്നു. ജനതകളുടെ നാശം ആയിരുന്നു അവരുടെ ലക്ഷ്യം.
8
അസ്സീറിയന്‍ ചക്രവര്‍ത്തി പറയുന്നു: “എന്റെ സേനാനായകന്മാരെല്ലാം രാജാക്കന്മാരല്ലേ? കല്നോ കാര്‍ക്കെമീശിനെപ്പോലെയല്ലേ?
9
ഹമാത്ത് അര്‍പ്പാദിനെപ്പോലെയും ശമര്യ ദമാസ്കസിനെപ്പോലെയുമല്ലേ?
10
യെരൂശലേമിലും ശമര്യയിലുമുള്ളവയെക്കാള്‍ വിശേഷപ്പെട്ട വിഗ്രഹങ്ങളുള്ള രാജ്യങ്ങളെ എന്റെ കരങ്ങള്‍ എത്തിപ്പിടിച്ചിരിക്കെ
11
ശമര്യയോടും അവിടത്തെ വിഗ്രഹങ്ങളോടും ഞാന്‍ ചെയ്തതുപോലെ യെരൂശലേമിനോടും അവിടത്തെ വിഗ്രഹങ്ങളോടും ഞാന്‍ ചെയ്കയില്ലേ?
12
യെരൂശലേമിലും സീയോന് പര്‍വതത്തിലും തന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയശേഷം സര്വേശ്വരന് അസ്സീറിയന്‍ ചക്രവര്‍ത്തിയെ വമ്പു പറച്ചിലിനും അഹങ്കാരത്തിനും ശിക്ഷിക്കും.
13
കരബലവും ജ്ഞാനവുംകൊണ്ടു ഞാന്‍ ഇവയൊക്കെ ചെയ്തു. ബുദ്ധിയും വിവേകവുംകൊണ്ടു ഞാന്‍ ദേശങ്ങളുടെ അതിരുകള്‍ മാറ്റി. ജനതകളുടെ നിക്ഷേപം കൊള്ളയടിച്ചു. സിംഹാസനത്തിലിരുന്നവരെ കാളക്കൂറ്റന്റെ കരുത്തോടെ ഞാന്‍ താഴെ ഇറക്കി.
14
എന്റെ കരങ്ങള്‍ ജനതകളുടെ സമ്പത്ത് കിളിക്കൂട് എന്നപോലെ പിടിച്ചെടുത്തു. ഉപേക്ഷിക്കപ്പെട്ട കിളിക്കൂട്ടില്‍നിന്നും മുട്ടകള്‍ ശേഖരിക്കുംപോലെ ഭൂമിയിലെ സമ്പത്തു മുഴുവന്‍ ഞാന്‍ കൈവശമാക്കി. ചിറകടിക്കുകയോ ചുണ്ടനക്കുകയോ ചിലയ്ക്കുകയോ ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല.
15
മരംവെട്ടുകാരനോടു കോടാലി വമ്പു പറയുമോ? അറക്കുന്നവനോട് അറക്കവാള്‍ വീമ്പടിക്കുമോ? മനുഷ്യന് ഗദയുടെ ഉപകരണമല്ല. ഗദയെ മനുഷ്യന് ഉപകരണമാക്കുന്നു. ഒരു വടി മനുഷ്യനെ ചുഴറ്റുമോ?
16
അതുകൊണ്ടു സര്‍വശക്തനായ സര്വേശ്വരന് മാരകമായ രോഗം അസ്സീറിയാരാജാവിന്റെ ശക്തരായ യോദ്ധാക്കളുടെമേല്‍ അയയ്ക്കും. അവരുടെ ശരീരത്തില്‍ അഗ്നി കത്തി ജ്വലിക്കും.
17
ഇസ്രായേലിന്റെ വെളിച്ചമായ ദൈവം ഒരു ജ്വാലയായിത്തീര്‍ന്ന് ഒരു ദിവസംകൊണ്ടു സകല മുള്ളും മുള്‍പ്പടര്‍പ്പും ദഹിപ്പിക്കും.
18
വനത്തിന്റെയും ഫലപുഷ്ടമായ വിളനിലത്തിന്റെയും പ്രതാപം സര്വേശ്വരന് നശിപ്പിക്കും. രോഗിയായ മനുഷ്യന് ക്ഷയിച്ചുപോകുന്നതുപോലെ അവ നിശ്ശേഷം നശിക്കും.
19
അയാളുടെ വനത്തില്‍ അവശേഷിക്കുന്ന വൃക്ഷങ്ങള്‍ ഒരു കൊച്ചുകുട്ടിക്ക് എണ്ണിക്കുറിക്കാവുന്നവിധം പരിമിതമായിരിക്കും.”
20
അന്ന് ഇസ്രായേലില്‍ ശേഷിച്ചവര്‍, യാക്കോബിന്റെ വംശത്തില്‍ അവശേഷിച്ചവര്‍, തങ്ങളെ പ്രഹരിച്ചവനെ ആശ്രയിക്കാതെ ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവത്തെ ആത്മാര്‍ഥമായി ആശ്രയിക്കും.
21
അവശേഷിക്കുന്നവര്‍, യാക്കോബിന്റെ ശിഷ്ടഭാഗംതന്നെ ജയവീരനായ ദൈവത്തിങ്കലേക്കു മടങ്ങിവരും.
22
ഇസ്രായേല്‍ജനം കടല്ക്കരയിലെ മണല്‍ത്തരിപോലെ അസംഖ്യമാണെങ്കിലും അവരില്‍ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. നീതി കവിഞ്ഞൊഴുകുന്നതായ ഒരു വിനാശം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.
23
സര്‍വശക്തനായ സര്വേശ്വരന് നിശ്ചയിക്കപ്പെട്ട വിനാശം രാജ്യത്താകമാനം വരുത്തും.
24
സീയോനില്‍ നിവസിക്കുന്നവരോടു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എന്റെ ജനമേ, ഈജിപ്തുകാര്‍ നിങ്ങളെ ദണ്ഡിപ്പിച്ചതുപോലെ അസ്സീറിയാക്കാര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ ഭയപ്പെടരുത്.
25
കാരണം അല്പസമയംകൊണ്ടു നിങ്ങളുടെ നേരെയുള്ള എന്റെ രോഷം ശമിക്കും; അവരുടെ നാശത്തിനായി അതു തിരിച്ചുവിടും.
26
ഓറേബിലെ പാറയ്ക്കടുത്തുവച്ചു സര്‍വശക്തനായ സര്വേശ്വരന് മിദ്യാന്യരെ പ്രഹരിച്ചതുപോലെ അവരുടെമേല്‍ ചമ്മട്ടി പ്രയോഗിക്കും. ഈജിപ്തില്‍ വച്ചെന്നപോലെ അവിടുന്നു സമുദ്രത്തിന്മേല് വടി ഉയര്‍ത്തിപ്പിടിക്കും.
27
അന്ന് അസ്സീറിയാ നിങ്ങളുടെ തോളില്‍ വച്ചിരിക്കുന്ന ഭാരം നീക്കപ്പെടും. നിങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന നുകം തകര്‍ക്കപ്പെടും.
28
ശത്രുസൈന്യം രിമ്മോനില്‍നിന്ന് അയ്യാത്തിലെത്തി, മിഗ്രോനിലൂടെ മിക്മാശില്‍ ചെന്ന് അവിടെ പടക്കോപ്പുകള്‍ സൂക്ഷിക്കുന്നു.
29
അവര്‍ ചുരം കടന്ന് ഗേബയിലെത്തി രാപാര്‍ക്കുന്നു. റാമാ നടുങ്ങുന്നു. ശൗലിന്റെ പട്ടണമായ ഗിബെയായിലെ ജനം പലായനം ചെയ്യുന്നു.
30
ഗല്ലീംനിവാസികളേ, ഉറക്കെ നിലവിളിക്കുവിന്‍; ലയേശേ, ശ്രദ്ധിക്കുക; അനാഥോത്തേ, മറുപടി പറയുക.
31
മദ്മേനാ പലായനം ചെയ്യുന്നു. ഗബീംനിവാസികള്‍ രക്ഷ തേടി ഓടുന്നു.
32
ഇന്നുതന്നെ ശത്രു നോബില്‍ നിലയുറപ്പിച്ചുകൊണ്ടു സീയോന്‍പുത്രിയുടെ നേരെ, യെരൂശലേംകുന്നിന്റെ നേരെ, മുഷ്ടി ചുരുട്ടും.
33
ഇതാ, സര്‍വശക്തനായ സര്വേശ്വരന് ഉഗ്രശക്തിയോടെ വൃക്ഷശാഖകള്‍ മുറിച്ചുതള്ളും. ഉയര്‍ന്ന വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തും. ഉയര്‍ന്നവയെ നിലം പതിപ്പിക്കും.
34
നിബിഡവനം അവിടുന്നു കോടാലികൊണ്ടു വെട്ടിത്തെളിക്കും. ലെബാനോന്‍ വന്‍മരങ്ങളോടുകൂടി നിലംപതിക്കും.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66