bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 63
Isaiah 63
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 62
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 64 →
1
എദോമില്‍നിന്നു വരുന്നതാരാണ്? രക്താംബരധാരിയായി എദോമിലെ ബൊസ്രായില്‍നിന്നു വരുന്നതാരാണ്? വേഷപ്രൗഢിയോടും ശക്തിപ്രഭാവത്തോടും കൂടി അടിവച്ചടിവച്ചു മുന്നോടു വരുന്നത് ആരാണ്? ഇതു ഞാന്‍തന്നെ. നീതി വിളംബരം ചെയ്തുകൊണ്ടു നിന്നെ രക്ഷിക്കാന്‍ ശക്തിയുള്ളവന്.
2
അങ്ങയുടെ വേഷം എന്താണ് ചുവന്നിരിക്കുന്നത്? അങ്ങയുടെ വസ്ത്രം മുന്തിരിച്ചക്കു ചവുട്ടുന്നവന്റേതുപോലെ ആയിരിക്കുന്നുവല്ലോ!
3
ഞാന്‍ ഏകനായി മുന്തിരിച്ചക്കു ചവുട്ടി. ജനപദങ്ങളില്‍നിന്ന് ആരും എന്റെ കൂടെ ഇല്ലായിരുന്നു. ഞാന്‍ കോപിച്ച് അവരെ ചവുട്ടി. രോഷത്താല്‍ ഞാനവരെ മെതിച്ചു. അവരുടെ രക്തം തെറിച്ചുവീണ് എന്റെ വസ്ത്രമെല്ലാം മലിനമായി.
4
പ്രതികാരത്തിനു ഞാനൊരു ദിവസം നിശ്ചയിച്ചിരുന്നു; എന്റെ വിമോചനവര്‍ഷം വന്നിരിക്കുന്നു.
5
ഞാന്‍ ചുറ്റും നോക്കി, സഹായത്തിന് ആരെയും കണ്ടില്ല. ഞാന്‍ അമ്പരന്നുപോയി. താങ്ങാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. എന്റെ കരം തന്നെ എനിക്കു വിജയം നേടിത്തന്നു.
6
എന്റെ ക്രോധം എന്നെ ശക്തനാക്കി. എന്റെ കോപത്തില്‍ ജനതകളെ ചവുട്ടിമെതിച്ചു. എന്റെ കോപത്തില്‍ ഞാനവരെ തകര്‍ത്തു. അവരുടെ ജീവരക്തം ഞാന്‍ നിലത്തൊഴുക്കി.
7
സര്‍വേശ്വരന്റെ അചഞ്ചലസ്നേഹത്തെക്കുറിച്ചു ഞാന്‍ നിരന്തരം പറയും. അവിടുന്ന് നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുമായി ഞാന്‍ സ്തോത്രം ചെയ്യും.
8
സുസ്ഥിരസ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് തന്റെ ജനമായ ഇസ്രായേല്‍ജനത്തെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. “അവര്‍ നിശ്ചയമായും എന്റെ ജനം, അവര്‍ എന്നെ വഞ്ചിക്കുകയില്ല” എന്നു സര്വേശ്വരന് അരുളിച്ചെയ്തു. അതുകൊണ്ട് അവിടുന്ന് അവരുടെ രക്ഷകനായി.
9
അവരുടെ സര്‍വദുരിതങ്ങളിലും അവരോടൊത്തു അവിടുന്നു ദുരിതമനുഭവിച്ചു. അവിടുത്തെ സാന്നിധ്യമാകുന്ന ദൂതന് അവരെ രക്ഷിച്ചു. സ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് അവരെ ഉദ്ധരിച്ചു; കഴിഞ്ഞ കാലങ്ങളിലെല്ലാം സ്വന്തം കരങ്ങളില്‍ സംവഹിച്ചു.
10
എന്നിട്ടും അവര്‍ മത്സരിച്ചു. അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അങ്ങനെ അവിടുന്ന് അവരുടെ ശത്രുവായിത്തീര്ന്ന് അവരോടു പോരാടി.
11
അവര്‍ കഴിഞ്ഞ കാലങ്ങളെ, സര്‍വേശ്വരന്റെ ദാസനായ മോശയുടെ നാളുകളെത്തന്നെ അനുസ്മരിച്ചു. ആട്ടിന്‍പറ്റത്തോടൊപ്പം ഇടയനെ കടലിലൂടെ നയിച്ചവന്‍ എവിടെ?
12
തന്റെ പരിശുദ്ധാത്മാവിനെ അവരുടെ ഇടയില്‍ അയച്ചവന് എവിടെ? അവരുടെ മുമ്പിലുള്ള കടലിനെ രണ്ടായി ഭാഗിച്ച് ആഴത്തിലൂടെ അവരെ നയിക്കുകയും തന്റെ ഭുജബലം മോശയുടെ വലതുകരത്തിന്മേല്‍ പകര്‍ന്ന് അവിടുത്തെ നാമം അനശ്വരമാക്കുകയും ചെയ്ത സര്വേശ്വരന് എവിടെ?
13
മരുഭൂമിയിലെ കുതിരകളെപ്പോലെ അവര്‍ കാലിടറാതെ നടന്നു.
14
താഴ്വരയിലേക്കിറങ്ങിപ്പോകുന്ന കന്നുകാലികള്‍ക്കെന്നപോലെ അവര്‍ക്കു സര്‍വേശ്വരന്റെ ആത്മാവ് വിശ്രമം നല്കി. അങ്ങനെ അവിടുന്നു തന്റെ ജനത്തെ നയിക്കുകയും തിരുനാമത്തിനു മഹിമ വരുത്തുകയും ചെയ്തു.
15
സ്വര്‍ഗത്തില്‍നിന്നു താഴേക്കു നോക്കിയാലും! വിശുദ്ധവും മഹിമയേറിയതുമായ തിരുനിവാസത്തില്‍നിന്നു നോക്കിക്കണ്ടാലും! അവിടുത്തെ തീക്ഷ്ണതയും ശക്തിയും എവിടെ? ഞങ്ങളോടുള്ള കരുണയും വാത്സല്യവും അവിടുന്നു പിന്‍വലിച്ചിരിക്കുന്നുവല്ലോ.
16
എങ്കിലും അവിടുന്ന് ഞങ്ങളുടെ പിതാവാകുന്നു. അബ്രഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും യാക്കോബു ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും സര്‍വേശ്വരാ,
17
അവിടുന്നു ഞങ്ങളുടെ പിതാവാകുന്നു. ഞങ്ങളുടെ രക്ഷകന് എന്നാണു പണ്ടുമുതലേ അവിടുത്തെ നാമം. സര്‍വേശ്വരാ, ഞങ്ങള്‍ അവിടുത്തെ വഴി വിട്ടുപോകാനും അങ്ങയെ ഭയപ്പെടാതിരിക്കത്തക്കവിധം ഞങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കാനും ഇടയാക്കിയതെന്ത്?
18
അവിടുത്തെ ദാസന്മാര്ക്കുവേണ്ടി, അവിടുത്തെ അവകാശമായ ഗോത്രങ്ങള്‍ക്കുവേണ്ടി, മടങ്ങിവന്നാലും. അല്പകാലത്തേക്ക് അവിടുത്തെ മന്ദിരം, അവിടുത്തെ വിശുദ്ധജനത്തിന്റെ കൈവശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ ശത്രുക്കള്‍ അതു ചവുട്ടിമെതിച്ചു കളഞ്ഞിരിക്കുന്നു.
19
അങ്ങയുടെ ഭരണം അറിഞ്ഞിട്ടില്ലാത്തവരെപ്പോലെയും അവിടുത്തെ നാമത്തില്‍ വിളിക്കപ്പെടാത്തവരെപ്പോലെയും ഞങ്ങള്‍ ആയിത്തീര്‍ന്നിരിക്കുന്നു.
← Chapter 62
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 64 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66