bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 66
Isaiah 66
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 65
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
1
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ആകാശം എന്റെ സിംഹാസനം, ഭൂമി എന്റെ പാദപീഠം. എനിക്കുവേണ്ടി എന്തു മന്ദിരമാണു നിങ്ങള്‍ നിര്‍മിക്കുക; ഏതു വിശ്രമസ്ഥലമാണ് ഒരുക്കുക?
2
പ്രപഞ്ചം മുഴുവനും ഞാനാണ് സൃഷ്ടിച്ചത്. അതിനാല്‍ ഇവയെല്ലാം എന്റേതാണ്. വിനയവും അനുതാപവും ഉള്ളവനും എന്റെ വചനം കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നവനുമായ മനുഷ്യനെയാണു ഞാന്‍ കടാക്ഷിക്കുന്നത്.” മനുഷ്യര്‍ തങ്ങള്‍ക്കു ബോധിച്ചതുപോലെ പ്രവര്‍ത്തിക്കുന്നു.
3
യാഗത്തിനായി കാളയെ കൊല്ലുകയോ മനുഷ്യനെ കുരുതി കഴിക്കുകയോ ചെയ്യുന്നതും, ആട്ടിന്‍കുട്ടിയെ യാഗം കഴിക്കുകയോ പട്ടിയെ കഴുത്തു ഞെരിച്ചു കൊല്ലുകയോ ചെയ്യുന്നതും ധാന്യബലി അര്‍പ്പിക്കുകയോ പന്നിയുടെ രക്തം അര്‍പ്പിക്കുകയോ ചെയ്യുന്നതും അനുസ്മരണാര്‍ച്ചനയായി ധൂപം അര്‍പ്പിക്കുകയോ വിഗ്രഹത്തോടു പ്രാര്‍ഥിക്കുകയോ ചെയ്യുന്നതും എല്ലാം അവന് ഒരുപോലെയാണ്. അവരുടെ ഹൃദയം തങ്ങളുടെ മ്ലേച്ഛതയില്‍ സന്തോഷിക്കുന്നു.
4
അതുകൊണ്ട് ഞാന്‍ അവര്‍ക്കായി കഷ്ടതകള്‍ തിരഞ്ഞെടുത്ത് അവരുടെമേല്‍ വരുത്തും. കാരണം ഞാന്‍ വിളിച്ചപ്പോള്‍ ആരും വിളികേട്ടില്ല. ഞാന്‍ സംസാരിച്ചപ്പോള്‍ അവര്‍ ശ്രദ്ധിച്ചുമില്ല. എന്നാല്‍ എന്റെ ദൃഷ്ടിയില് തിന്മയായത് അവര്‍ ചെയ്തു. എനിക്ക് അനിഷ്ടമായത് അവര്‍ തിരഞ്ഞെടുത്തു.
5
സര്‍വേശ്വരന്റെ ഭക്തന്മാരേ, അവിടുത്തെ വചനം ശ്രദ്ധിക്കുക. നിങ്ങള്‍ എന്നോടു വിശ്വസ്തരായിരിക്കുന്നതിനാല്‍ സ്വജനങ്ങള്‍തന്നെ നിങ്ങളെ വെറുക്കുകയും പുറന്തള്ളുകയും ചെയ്യുന്നു. “ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടട്ടെ. തന്മൂലം നിങ്ങള്‍ ആനന്ദിക്കുന്നതു ഞങ്ങള്‍ കാണട്ടെ’ എന്ന് അവര്‍ പരിഹാസപൂര്‍വം പറയുന്നു. എന്നാല്‍ അവരായിരിക്കും ലജ്ജിതരായിത്തീരുക.
6
ഇതാ, നഗരത്തില്‍ ഒരു ശബ്ദകോലാഹലം കേള്‍ക്കുന്നു. ദേവാലയത്തില്‍ നിന്നൊരു ശബ്ദം, ശത്രുക്കളോടു പ്രതികാരം ചെയ്യുന്ന സര്‍വേശ്വരന്റെ ശബ്ദം.
7
“നോവെടുക്കും മുമ്പ് അവള് പ്രസവിച്ചു. പ്രസവവേദന കൂടാതെ പുത്രന് പിറന്നു.”
8
ഇങ്ങനെ ഒരു സംഭവം ആരെങ്കിലും കേട്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത ആവിര്‍ഭവിക്കുമോ?
9
ഈറ്റുനോവിന്റെ ആരംഭത്തില്‍തന്നെ സീയോന് അവളുടെ പുത്രന്മാരെ പ്രസവിച്ചു. പ്രസവംവരെ എത്തിച്ചശേഷം ഞാന്‍ പ്രസവിപ്പിക്കാതിരിക്കുമോ? ജന്മം നല്കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ? സര്‍വേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.
10
യെരൂശലേമിനെ സ്നേഹിക്കുന്ന നിങ്ങള്‍ അവളോടൊത്ത് ആനന്ദിക്കുക. അവളെക്കുറിച്ചു വിലപിച്ചിരുന്ന നിങ്ങള്‍ അവളോടൊത്ത് അത്യന്തം ആനന്ദിക്കുവിന്‍.
11
ആശ്വാസം നല്കുന്ന അവളുടെ മുലപ്പാല്‍ കുടിച്ചു നിങ്ങള്‍ സംതൃപ്തരാകുവിന്‍. അവളുടെ സമൃദ്ധി നുകര്‍ന്നു തൃപ്തിയടയുവിന്‍.
12
സര്വേശ്വരന് ഇതരുളിച്ചെയ്യുന്നു: നദിപോലെ ഐശ്വര്യവും കരകവിഞ്ഞൊഴുകുന്ന അരുവിപോലെ ജനതകളുടെ സമ്പത്തും ഞാനവളിലേക്കൊഴുക്കും. അവള് നിങ്ങളെ പാലൂട്ടും. എളിയിലെടുത്തു നടക്കുകയും മടിയില്‍വച്ചു ലാളിക്കുകയും ചെയ്യും.
13
അമ്മ കുഞ്ഞിനെയെന്നപോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. യെരൂശലേമില്‍ നിങ്ങള്‍ക്കു സാന്ത്വനം ലഭിക്കും.
14
ഇതു കാണുമ്പോള്‍ നിങ്ങളുടെ ഹൃദയം ആനന്ദിക്കും. തഴച്ചു വളരുന്ന പുല്ലുപോലെ നിങ്ങളുടെ അസ്ഥികള്‍ പുഷ്ടിപ്പെടും. സര്‍വേശ്വരന്റെ കരം തന്റെ ദാസരോടുകൂടെയും അവിടുത്തെ രോഷം ശത്രുക്കള്‍ക്കു നേരെയും ആണെന്നു വെളിപ്പെടും.
15
അവിടുന്ന് അഗ്നിയില്‍ എഴുന്നള്ളും. കൊടുങ്കാറ്റായിരിക്കും അവിടുത്തെ രഥം. അവിടുത്തെ ഉഗ്രരോഷം ആളിക്കത്തും. തീനാളംകൊണ്ട് അവിടുന്ന് അവരെ ഭര്‍ത്സിക്കും.
16
സര്വേശ്വരന് അഗ്നികൊണ്ടും വാളുകൊണ്ടും എല്ലാവരുടെയുംമേല്‍ ന്യായവിധി നടത്തും. അസംഖ്യം പേര് വധിക്കപ്പെടും.
17
വിഗ്രഹപൂജയ്‍ക്കായി സ്വയം ശുദ്ധീകരിക്കുന്നവരും കൂട്ടംചേര്‍ന്നു കാവുകളില്‍ ആരാധനയ്ക്കായി പ്രവേശിക്കുന്നവരും പന്നി, ചുണ്ടെലി, ഇഴജന്തുക്കള്‍ മുതലായവയുടെ മ്ലേച്ഛമാംസം തിന്നുന്നവരും ഒന്നടങ്കം നശിക്കും.
18
സര്‍വേശ്വരനായ ഞാനാണ് ഇതരുളിച്ചെയ്യുന്നത്. കാരണം അവരുടെ പ്രവൃത്തികളും ചിന്തകളും ഞാനറിയുന്നു. എല്ലാ രാജ്യക്കാരെയും ഭാഷക്കാരെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ വരുന്നു. അവര്‍ എന്റെ മഹത്ത്വം ദര്‍ശിക്കും.
19
അവരുടെ ഇടയില്‍ ഞാന്‍ ഒരു അടയാളം വയ്ക്കും. അവരില്‍ അതിജീവിക്കുന്നവരെ തര്‍ശ്ശീശ്, വില്ലാളികളായ പൂല്, ലൂദ്, തൂബാല്‍, യാവാന്‍, വിദൂരത്തുള്ള തീരദേശങ്ങള്‍ എന്നിങ്ങനെ, എന്റെ കീര്‍ത്തി കേള്‍ക്കുകയോ എന്റെ മഹത്ത്വം ദര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് ഞാന്‍ അയയ്ക്കും. അവര്‍ എന്റെ മഹത്ത്വം ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കും.
20
ഇസ്രായേല്യര്‍ സര്‍വേശ്വരന്റെ ആലയത്തിലേക്ക് ശുചിയായ പാത്രത്തില്‍ ധാന്യവഴിപാടുകൊണ്ടുവരുന്നതുപോലെ അവര്‍ സര്വേശ്വരന് വഴിപാടായി സര്‍വ ജനതകളുടെ ഇടയില്‍നിന്നു നിങ്ങളുടെ എല്ലാ സഹോദരന്മാരെയും, കുതിരകള്‍, രഥങ്ങള്‍, പല്ലക്കുകള്‍, കോവര്‍കഴുതകള്‍, ഒട്ടകങ്ങള്‍ എന്നിവയുടെ പുറത്തു കയറ്റി, എന്റെ വിശുദ്ധപര്‍വതമായ യെരൂശലേമിലേക്കു കൊണ്ടുവരും എന്നു സര്വേശ്വരന് അരുളിചെയ്യുന്നു.
21
അവരില്‍ നിന്നും ചിലരെ ഞാന്‍ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
22
ഞാന്‍ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പില്‍ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ പിന്തലമുറക്കാരും നിങ്ങളുടെ നാമവും നിലനില്ക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
23
അമാവാസിതോറും ശബത്തുതോറും സകല ജഡവും എന്നെ ആരാധിക്കാന്‍ എന്റെ സന്നിധിയില്‍ വരും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
24
അവര്‍ പുറപ്പെട്ടു ചെന്നു എന്നോട് എതിര്‍ത്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകുന്നില്ല, അവരുടെ തീ കെടുന്നില്ല; അവര്‍ സകല ജഡത്തിനും അറപ്പായിരിക്കും.
← Chapter 65
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
Recommended Reading
Commentary
Isaiah Commentaries
→
Devotional
Isaiah Devotional Guide
→
Get This Bible
BSI Study Bible
→