bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 2
Isaiah 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 3 →
1
ആമോസിന്റെ മകനായ യെശയ്യായ്‍ക്കു യെഹൂദായെയും യെരൂശലേമിനെയും കുറിച്ചുണ്ടായ അരുളപ്പാട്.
2
അവസാന നാളുകളില്‍ സര്‍വേശ്വരമന്ദിരം സ്ഥാപിതമായിരിക്കുന്ന പര്‍വതം തലയെടുപ്പോടെ മറ്റ് എല്ലാ പര്‍വതങ്ങളെയുംകാള്‍ ഉയര്ന്നുനില്ക്കും. സര്‍വജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.
3
അനേകം ജനതകള്‍ പറയും: “വരൂ, നമുക്കു സര്‍വേശ്വരന്റെ പര്‍വതത്തിലേക്കു ചെല്ലാം; യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു പോകാം. അവിടുത്തെ പാതകളില്‍ നടക്കാന്‍ തക്കവിധം, അവിടുന്നു തന്റെ വഴികള്‍ നമുക്ക് ഉപദേശിക്കട്ടെ.” പ്രബോധനം സീയോനില്‍നിന്നും സര്‍വേശ്വരന്റെ വചനം യെരൂശലേമില്‍ നിന്നുമാണല്ലോ വരുന്നത്.
4
ജനതകളുടെ ഇടയില്‍ അവിടുന്നു ന്യായം വിധിക്കും; ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്പ്പുകല്പിക്കുകയും ചെയ്യും. അവര്‍ തങ്ങളുടെ വാളുകള്‍ കൊഴുക്കളായും കുന്തങ്ങള്‍ അരിവാളായും രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു നേരേ വാള് ഉയര്‍ത്തുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
5
യാക്കോബിന്റെ വംശജരേ, വരൂ; നമുക്കു സര്‍വേശ്വരന്റെ പ്രകാശത്തില്‍ നടക്കാം.
6
അവിടുന്നു സ്വന്തജനമായ യാക്കോബിന്റെ വംശജരെ തള്ളിക്കളഞ്ഞിരിക്കുന്നുവല്ലോ. കാരണം പൂര്‍വദിക്കില്‍ നിന്നുള്ള ആഭിചാരകര്‍ അവരുടെ ഇടയില്‍ നിറഞ്ഞിരിക്കുന്നു; ഫെലിസ്ത്യരെപ്പോലെ ഭാവിഫലം പറയുന്നവരും ധാരാളം ഉണ്ട്. പരദേശികളുമായി അവര്‍ ചങ്ങാത്തം കൂടുന്നു.
7
അവരുടെ ദേശം സ്വര്‍ണവും വെള്ളിയുംകൊണ്ടു നിറഞ്ഞതാണ്; അവരുടെ നിക്ഷേപങ്ങള്‍ക്ക് അറുതിയില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. രഥങ്ങള്‍ക്ക് എണ്ണമില്ല.
8
അവരുടെ ദേശം വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. അവ അവരുടെ കരവേലയാണ്. അവരുടെ കൈവിരലുകള്‍ അവയ്ക്കു രൂപം കൊടുത്തു.
9
ആ ശില്പങ്ങളെ അവര്‍ വന്ദിക്കുന്നു. അങ്ങനെ മനുഷ്യന് സ്വയം അപമാനിതനാകുന്നു; മനുഷ്യര്‍ തരം താഴ്ത്തപ്പെടുന്നു. അവരോടു ക്ഷമിക്കരുതേ.
10
സര്‍വേശ്വരന്റെ ഭയങ്കരത്വത്തില്‍നിന്നും ഉജ്ജ്വലതേജസ്സില്‍നിന്നും ഒഴിഞ്ഞ്, പാറയുടെ വിള്ളലില്‍ പ്രവേശിക്കുകയോ, മണ്ണില്‍ ഒളിക്കുകയോ ചെയ്വിന്.
11
മനുഷ്യന്റെ ഗര്‍വഭാവം താഴും; മനുഷ്യരുടെ അഹങ്കാരം തല കുനിക്കും. സര്‍വേശ്വരന്‍മാത്രം അന്ന് ഉയര്ന്നുനില്ക്കും.
12
ഗര്‍വും ഔന്നത്യവുമുള്ള എല്ലാറ്റിനും എതിരായി, ഉയര്‍ത്തപ്പെട്ടതും ഉന്നതവുമായ സകലത്തിനും എതിരെ സര്‍വശക്തനായ സര്വേശ്വരന് ഒരു ദിനമുണ്ട്.
13
ലെബാനോനിലെ ഉന്നതവും തല ഉയര്‍ത്തി നില്ക്കുന്നതുമായ ദേവദാരുക്കള്‍ക്കും ബാശാനിലെ കരുവേലകങ്ങള്‍ക്കും എതിരായും
14
ഉത്തുംഗപര്‍വതങ്ങള്‍ക്കും ഉന്നതഗിരികള്‍ക്കും അത്യുന്നത ഗോപുരങ്ങള്‍ക്കും
15
ബലവത്തായ സകല കോട്ടകള്‍ക്കുമെതിരെയും
16
തര്‍ശ്ശീശ്കപ്പലുകള്‍ക്കും മനോഹരശില്പങ്ങള്‍ക്കും എതിരായുമുള്ള ഒരു ദിനംതന്നെ.
17
മനുഷ്യന്റെ ഗര്‍വം താഴ്ത്തപ്പെടും; അവരുടെ അഹന്ത കീഴമര്‍ത്തപ്പെടും; അന്നു സര്വേശ്വരന് മാത്രം ഉയര്ന്നുനില്ക്കും.
18
വിഗ്രഹങ്ങള്‍ നിശ്ശേഷം ഇല്ലാതാകും.
19
ഭൂമിയെ പ്രകമ്പനം കൊള്ളിക്കാന്‍ സര്വേശ്വരന് എഴുന്നേല്ക്കുമ്പോള് അവിടുത്തെ ഭയങ്കരത്വത്തില്‍നിന്നും ഉജ്ജ്വലതേജസ്സില്‍നിന്നും ഒഴിഞ്ഞു മാറാന്‍ മനുഷ്യര്‍ പാറകളിലെ ഗുഹകളിലും മാളങ്ങളിലും ഒളിക്കും.
20
തങ്ങള്‍ക്ക് ആരാധിക്കാന്‍വേണ്ടി അവര്‍ സ്വയം നിര്‍മിച്ച വെള്ളിവിഗ്രഹങ്ങളും സ്വര്‍ണവിഗ്രഹങ്ങളും അന്ന് തുരപ്പനെലികള്‍ക്കും നരിച്ചീറുകള്‍ക്കുമായി അവര്‍ എറിഞ്ഞുകൊടുക്കും.
21
അങ്ങനെ സര്വേശ്വരന് ഭൂമിയെ കിടിലംകൊള്ളിക്കാന്‍ എഴുന്നേല്ക്കുന്ന നാളില്‍ മനുഷ്യര്‍ അവിടുത്തെ ഭയങ്കരത്വത്തില്‍നിന്നും ഉജ്ജ്വലതേജസ്സില്‍നിന്നും ഒഴിഞ്ഞുമാറി പാറക്കെട്ടുകളുടെ വിള്ളലുകളിലും ശിലാഗുഹകളിലും കടന്നുചെല്ലും.
22
മനുഷ്യനില്‍ ഇനി വിശ്വാസം അര്‍പ്പിക്കരുത്. അവന് ഒരു ശ്വാസം മാത്രം. അവന് എന്തു വിലയാണുള്ളത്?
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66