bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 45
Isaiah 45
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 44
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 46 →
1
സര്വേശ്വരന് തന്റെ അഭിഷിക്തനായ സൈറസിനോട് അരുളിച്ചെയ്യുന്നു: “ജനതകളെ കീഴടക്കാനും രാജാക്കന്മാരുടെ അരപ്പട്ട അഴിപ്പിക്കാനും ഞാന്‍ നിന്റെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ മുമ്പില്‍ വാതില്‍ തുറന്നിടും. കവാടങ്ങള്‍ അടയ്ക്കപ്പെടുകയില്ല.
2
ഞാന്‍ നിന്റെ മുമ്പില്‍ നടക്കുകയും മലകളെ തട്ടി നിരപ്പാക്കുകയും ചെയ്യും. ഓട്ടുവാതിലുകള്‍ ഞാന്‍ തകര്‍ക്കും. ഇരുമ്പു സാക്ഷകള്‍ മുറിച്ചുമാറ്റും. ഇരുളിലെ നിധികള്‍, രഹസ്യനിക്ഷേപങ്ങള്‍ ഞാന്‍ നിനക്കു തരും.
3
അങ്ങനെ നിന്നെ പേരു ചൊല്ലി വിളിച്ചവനും ഇസ്രായേലിന്റെ സര്‍വേശ്വരനുമാണു ഞാന്‍ എന്നു നീ അറിയും.
4
എന്റെ ദാസനായ യാക്കോബിനുവേണ്ടി, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുവേണ്ടി നിന്നെ പേരു ചൊല്ലി ഞാന്‍ വിളിക്കുന്നു. നിനക്ക് എന്നെ അറിഞ്ഞുകൂടെങ്കിലും ഓമനപ്പേരു ചൊല്ലി ഞാന്‍ നിന്നെ വിളിക്കുന്നു.
5
ഞാനാകുന്നു സര്വേശ്വരന്; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നിനക്ക് എന്നെ അറിഞ്ഞുകൂടെങ്കിലും ഞാന്‍ നിന്നെ കരുത്തനാക്കും.
6
അങ്ങനെ ഭൂമിയുടെ കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറേ അറ്റംവരെയുള്ളവര്‍ ഞാനാണു സര്വേശ്വരന് എന്നും ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും അറിയട്ടെ.
7
വെളിച്ചവും ഇരുളും സൃഷ്ടിച്ചതു ഞാനാണ്. സുഖവും ദുഃഖവും ഏര്‍പ്പെടുത്തിയതും ഞാന്‍തന്നെ. ഇവയ്ക്കെല്ലാം കാരണഭൂതനായ സര്വേശ്വരന് ഞാനാകുന്നു.
8
ആകാശമേ, ഉയരത്തില്‍നിന്നു വര്‍ഷിക്കുക. മേഘങ്ങള്‍ നീതി ചൊരിയട്ടെ. ഭൂതലം പൊട്ടിത്തുറക്കട്ടെ. രക്ഷ മുളച്ചുയരട്ടെ, നീതി മുളച്ചു പൊങ്ങാന്‍ ഇടയാകട്ടെ. സര്‍വേശ്വരനായ ഞാനാണ് ഇതെല്ലാം സൃഷ്ടിച്ചത്.
9
തന്റെ ഉടയവനോട് ഏറ്റുമുട്ടുന്നവനു ഹാ ദുരിതം! ഒരു മണ്‍പാത്രം അതിന്റെ നിര്‍മിതാവിനോട് ഏറ്റുമുട്ടുന്നതുപോലെയാണത്! “നീ ഉണ്ടാക്കുന്നത് എന്ത്? നീ നിര്‍മിക്കുന്നതിനു കൈപ്പിടിയില്ലല്ലോ” എന്ന് അതിനു രൂപം നല്കിയവനോടു കളിമണ്ണു ചോദിക്കുമോ?
10
“എന്തിനെനിക്കു ജന്മം നല്കി?” എന്നു പിതാവിനോടോ “എന്തിനെന്നെ പ്രസവിച്ചു?” എന്നു മാതാവിനോടോ ചോദിക്കാന്‍ തുനിയുന്നവനു ഹാ ദുരിതം!
11
ഇസ്രായേലിന്റെ പരിശുദ്ധനും സ്രഷ്ടാവുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എന്റെ മക്കളെക്കുറിച്ച് എന്നോടു ചോദ്യം ചെയ്യാന്‍ നീ തുനിയുന്നുവോ? ഞാന്‍ എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ചു നീ എനിക്ക് ആജ്ഞ നല്കുന്നുവോ?
12
ഞാന്‍ ഭൂമിയെയും അതിലുള്ള മനുഷ്യരെയും സൃഷ്ടിച്ചു. ആകാശമേലാപ്പു നിവര്‍ത്തിയതു ഞാനാണ്. അതിലെ സകല നക്ഷത്രജാലങ്ങള്‍ക്കും ഞാന്‍ ആജ്ഞ നല്കുന്നു.
13
എന്റെ ലക്ഷ്യം നിറവേറ്റുന്നതിനും നീതി നടപ്പാക്കുന്നതിനുംവേണ്ടി സൈറസിനെ ഉയര്‍ത്തിയിരിക്കുന്നു. അവന്റെ പാതകളെല്ലാം ഞാന്‍ നേരെയാക്കും. അവന് എന്റെ നഗരം പണിയുകയും പ്രതിഫലമോ വിലയോ കൂടാതെ എന്റെ പ്രവാസികളെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്യും.
14
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഈജിപ്തിന്റെ ധനവും എത്യോപ്യയുടെ കച്ചവടച്ചരക്കുകളും നിന്റെയടുക്കല്‍ എത്തും. അവ നിന്റേതായിത്തീരും. ശെബയിലെ ദീര്ഘകായന്മാര് നിന്റെ അടിമകളായിത്തീരും. അവര്‍ ചങ്ങലയാല്‍ ബന്ധിതരായി വന്നു നിന്റെ മുമ്പില്‍ തലകുനിച്ചു നില്ക്കും. പ്രാര്‍ഥനാപൂര്‍വം അവര്‍ പറയും: ദൈവം അങ്ങയുടെകൂടെ മാത്രമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.
15
ഇസ്രായേലിന്റെ ദൈവമേ, രക്ഷകാ, സത്യമായും അവിടുന്നു മറഞ്ഞിരിക്കുന്ന ദൈവമാകുന്നു. വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര്‍ ലജ്ജിതരായിത്തീരും.
16
അവര്‍ എല്ലാവരും പരിഭ്രാന്തരായിത്തീരും.
17
സര്വേശ്വരന് ഇസ്രായേലിന് എന്നേക്കും രക്ഷ നല്കിയിരിക്കുന്നു. നിങ്ങള്‍ ഒരുനാളും ലജ്ജിതരോ പരിഭ്രാന്തരോ ആവുകയില്ല.”
18
ആകാശത്തെ സൃഷ്ടിച്ചവനും ഭൂമിക്കു രൂപം നല്കി യഥാസ്ഥാനം ഉറപ്പിച്ചവനും, ഭൂമി ശൂന്യമാകാതെ ആവാസയോഗ്യമാക്കിയവനും ദൈവം ആകുന്നു; അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാനാകുന്നു സര്വേശ്വരന്, ഞാനല്ലാതെ മറ്റൊരു ദൈവവും ഇല്ല.”
19
ഇരുളടഞ്ഞ സ്ഥലത്തുവച്ച് രഹസ്യമായിട്ടല്ല ഞാന്‍ സംസാരിച്ചത്. അവ്യക്തതയില്‍ എന്നെ അന്വേഷിക്കാന്‍ യാക്കോബിന്റെ സന്തതിയോടു ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. സര്‍വേശ്വരനായ ഞാന്‍ പറയുന്നതു സത്യം. യഥാര്‍ഥമായതു ഞാന്‍ പ്രസ്താവിക്കുന്നു.”
20
“ജനതകളില്‍ ശേഷിച്ചവരേ, നിങ്ങള്‍ ഒരുമിച്ചുകൂടി അടുത്തുവരുവിന്‍. മരവിഗ്രഹം ചുമന്നു നടക്കുകയും രക്ഷിക്കാന്‍ കഴിയാത്ത ദൈവത്തോടു പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ അജ്ഞരാണ്.
21
നിങ്ങളുടെ ന്യായവാദം ഉന്നയിക്കുവിന്‍. അവര്‍ ഒത്തുചേര്‍ന്ന് ആലോചിക്കട്ടെ. സംഭവിക്കാന്‍ പോകുന്നതു മുന്‍കൂട്ടി പറഞ്ഞത് ആര്? സര്‍വേശ്വരനായ ഞാനല്ലേ? ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നീതിമാനും രക്ഷകനുമായ ദൈവം ഞാനല്ലാതെ മറ്റാരും അല്ല.
22
ഞാന്‍ യഥാര്‍ഥ ദൈവമായതിനാലും ഞാനല്ലാതെ മറ്റൊരു ദൈവമില്ലാത്തതിനാലും ലോകത്തെങ്ങുമുള്ള ജനസമൂഹമേ, നിങ്ങള്‍ എല്ലാവരും എങ്കലേക്കു തിരിഞ്ഞു രക്ഷപെടുവിന്‍.
23
ഞാന്‍ ശപഥം ചെയ്യുന്നു: “ഒരിക്കലും തിരിച്ചെടുക്കപ്പെടാത്ത നീതിപൂര്‍വമായ വാക്കുകള്‍ എന്നില്‍നിന്നു പുറപ്പെടുന്നു. എന്റെ മുമ്പില്‍ എല്ലാ മുട്ടുകളും മടങ്ങും, എല്ലാ നാവുകളും എന്റെ നാമത്തില്‍ സത്യം ചെയ്യും.
24
നീതിയും ബലവും സര്‍വേശ്വരനില്‍ മാത്രമെന്ന് എന്നെക്കുറിച്ചു പറയും. എന്നെ വെറുത്തവര്‍ എല്ലാവരും എന്റെ മുമ്പില്‍ ലജ്ജിതരാകും.
25
ഇസ്രായേലിന്റെ സന്തതികള്‍ എല്ലാവരും എന്നില്‍ വിജയവും മഹത്ത്വവും നേടും.”
← Chapter 44
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 46 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66