bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 37
Isaiah 37
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 36
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 38 →
1
ഹിസ്കിയാരാജാവ് അതുകേട്ടപ്പോള്‍ വസ്ത്രം കീറി ചാക്കുതുണിയുടുത്തുകൊണ്ട് സര്‍വേശ്വരന്റെ ആലയത്തിലേക്കു പോയി.
2
കൊട്ടാരം കാര്യവിചാരകനായ എല്യാക്കീമിനെയും കാര്യദര്‍ശിയായ ശെബ്നയെയും മുതിര്‍ന്ന പുരോഹിതന്മാരെയും ആമോസിന്റെ പുത്രനായ യെശയ്യായുടെ അടുത്തേക്കയച്ചു. അവരും ചാക്കുതുണി ഉടുത്തിരുന്നു.
3
അവര്‍ അദ്ദേഹത്തോടു പറഞ്ഞു: “ഹിസ്കിയാരാജാവു പറയുന്നു, കഷ്ടതയുടെയും ശകാരത്തിന്റെയും അപമാനത്തിന്റെയും ദിവസമാണിന്ന്. കുഞ്ഞു പിറക്കേണ്ട സമയമായി. പക്ഷേ പ്രസവിക്കാന്‍ ശക്തിയില്ല.
4
ജീവിക്കുന്ന ദൈവത്തെ പരിഹസിക്കാന്‍ അസ്സീറിയായിലെ രാജാവ് അയച്ച രബ്-ശാക്കേയുടെ വാക്കുകള്‍ അങ്ങയുടെ ദൈവം കേട്ടിരിക്കും. അങ്ങയുടെ ദൈവമായ സര്വേശ്വരന് ആ വാക്കുകള്‍ക്കു പ്രതികാരം ചെയ്യുകയില്ലേ? അതുകൊണ്ട് അവശേഷിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചാലും.
5
ഹിസ്കിയാരാജാവിന്റെ ദാസന്മാര് പറഞ്ഞതുകേട്ട് യെശയ്യാ അവരോടു പറഞ്ഞു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
6
“നിങ്ങളുടെ യജമാനനോടു പറയുക: “എന്നെ നിന്ദിച്ചുകൊണ്ട് അസ്സീറിയായിലെ രാജാവിന്റെ ദാസന്മാര് പറഞ്ഞ വാക്കുകള്‍ നീ കേട്ടല്ലോ. നീ ഭയപ്പെടേണ്ടാ.
7
ഞാന്‍ അവന്റെ മനസ്സിനു വിഭ്രാന്തി ഉളവാക്കും. ഒരു കിംവദന്തി കേട്ട് സ്വന്തം രാജ്യത്തേക്ക് അവന് മടങ്ങും. അവിടെവച്ചു ഞാനവനെ വാളിനിരയാക്കാന്‍ ഇടയാക്കും.
8
രബ്-ശാക്കേ തിരിച്ചുപോയി അസ്സീറിയാ രാജാവിനെ കണ്ടു. രാജാവ് ലാഖീശ് വിട്ടുപോയെന്നും ലിബ്നയ്ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നും അയാള്‍ കേട്ടിരുന്നു.
9
എത്യോപ്യരാജാവായ തിര്‍ഹാക്ക തനിക്കെതിരെ യുദ്ധം ചെയ്യാന്‍ വരുന്നു എന്നു കേട്ടിട്ട് അസ്സീറിയാരാജാവ് ഹിസ്ക്കിയായുടെ അടുക്കല്‍ ദൂതന്മാരെ അയച്ച് അറിയിച്ചു:
10
“നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്ക്കിയായോട് പറയുക: യെരൂശലേം അസ്സീറിയാരാജാവിന്റെ കൈയില്‍ ഏല്പിക്കുകയില്ല എന്നും പറഞ്ഞ് താങ്കള്‍ ആശ്രയിക്കുന്ന ദൈവം താങ്കളെ കബളിപ്പിക്കാന്‍ ഇടവരരുത്.
11
അസ്സീറിയാരാജാക്കന്മാര് എല്ലാ രാജ്യങ്ങളോടും പ്രവര്‍ത്തിച്ചതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും താങ്കള്‍ കേട്ടിട്ടില്ലേ? പിന്നെ താങ്കള്‍ വിടുവിക്കപ്പെടുമെന്നോ?
12
എന്റെ പൂര്‍വികര്‍ ഗോസാന്‍, ഹാരാന്‍, രേസെഫ് എന്നീ നഗരങ്ങളെയും തെലസ്സാരിലെ എദേന്യരെയും നശിപ്പിച്ചല്ലോ? അവരുടെ ദേവന്മാര് അവരെ വിടുവിച്ചുവോ?
13
ഹാമാത്ത്, അര്‍പ്പാദ്, സെഫര്‍വ്വയീം, ഹേന, ഇവ്വ എന്നിവിടങ്ങളിലെ രാജാക്കന്മാര് ഇപ്പോള്‍ എവിടെ?
14
ഹിസ്കിയാ ദൂതന്മാരുടെ കൈയില്‍നിന്നും കത്തു വാങ്ങി വായിച്ചു.
15
അയാള്‍ സര്‍വേശ്വരന്റെ ആലയത്തില്‍ പ്രവേശിച്ച് സര്‍വേശ്വരസന്നിധിയില്‍ അതു നിവര്‍ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: സര്‍വശക്തനായ സര്‍വേശ്വരാ, കെരൂബുകളുടെമേല്‍ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്റെ ദൈവമേ,
16
ഭൂമിയിലെ സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നാകുന്നു; അവിടുന്നു മാത്രം. അവിടുന്ന് ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു.
17
സര്‍വേശ്വരാ, ശ്രദ്ധിച്ചാലും, തൃക്കണ്ണുകള്‍ തുറന്നു കടാക്ഷിക്കേണമേ. ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള സെന്‍ഹേരീബിന്റെ കത്തിലെ വാക്കുകള്‍ കേള്‍ക്കണമേ.
18
അസ്സീറിയാരാജാക്കന്മാര് എല്ലാ ജനതകളെയും അവരുടെ ദേശങ്ങളെയും ശൂന്യമാക്കി,
19
അവരുടെ ദേവന്മാരെ തീയില്‍ എരിച്ചുകളഞ്ഞു. ഇതു വാസ്തവംതന്നെ. കാരണം, അവര്‍ ദൈവങ്ങളായിരുന്നില്ല. മനുഷ്യകരങ്ങള്‍ നിര്‍മിച്ച കല്ലും മരവും കൊണ്ടുള്ള വിഗ്രഹങ്ങള്‍ മാത്രം.
20
അതുകൊണ്ട് ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അവരുടെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ. അങ്ങനെ ഭൂമിയിലെ സര്‍വരാജ്യങ്ങളും അവിടുന്നു മാത്രമാണ് ദൈവം എന്നറിയട്ടെ.
21
അപ്പോള്‍ ആമോസിന്റെ പുത്രനായ യെശയ്യാ ഒരു ദൂതന് വശം ഹിസ്കിയാരാജാവിനൊരു സന്ദേശം അയച്ചു; “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു. അസ്സീറിയായിലെ സെന്‍ഹേരീബ് രാജാവിനെ സംബന്ധിച്ചു നീ എന്നോടു പ്രാര്ഥിച്ചല്ലോ.
22
അയാളെപ്പറ്റി സര്വേശ്വരന് അരുളിച്ചെയ്യുന്നു. “നിന്നെ കന്യകയായ സീയോന്‍പുത്രി വെറുക്കുകയും പരിഹസിക്കുകയും ചെയ്യുന്നു; നിന്റെ പിറകില്‍നിന്നു യെരൂശലേംപുത്രി പരിഹാസത്തോടെ തല ആട്ടുന്നു.
23
ആരെയാണു നീ നിന്ദിക്കുകയും ദുഷിക്കുകയും ചെയ്തത്? ആരുടെ നേരെയാണു നീ സ്വരം ഉയര്‍ത്തിയത്? ആരുടെ നേര്‍ക്കാണു നീ ധിക്കാരപൂര്‍വം ദൃഷ്ടി ഉയര്‍ത്തിയത്? ഇസ്രായേലിന്റെ പരിശുദ്ധനായ സര്വേശ്വരന് എതിരെയല്ലേ?
24
നിന്റെ ഭൃത്യന്മാര് മുഖാന്തരം നീ സര്‍വേശ്വരനെ പരിഹസിച്ചു: അനേകം രഥങ്ങളോടുകൂടി ഞാന്‍ പര്‍വതശിഖരങ്ങളില്‍ ലെബാനോന്റെ വിദൂരസങ്കേതങ്ങളില്‍ കയറി; അവിടെയുള്ള ഏറ്റവും ഉയര്‍ന്ന ദേവദാരുക്കളും വിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാന്‍ വെട്ടിവീഴ്ത്തി. ഞാന്‍ അതിന്റെ ഏറ്റവും ഉയരമുള്ള ഇടതൂര്‍ന്ന വനത്തിലേക്കു ചെന്നു.
25
ഞാന്‍ കിണറുകള്‍ കുഴിച്ച് വെള്ളം കുടിച്ചു. എന്റെ കാലടികള്‍കൊണ്ട് ഈജിപ്തിലെ സകല നദികളെയും വറ്റിച്ചു” എന്നു നീ പറഞ്ഞു.
26
ഞാന്‍ പണ്ടു പണ്ടേ ഇതൊക്കെ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? പണ്ടേ നിശ്ചയിച്ചിട്ടുള്ളതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കോട്ടകള്‍ കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളെ നീ തകര്‍ത്തു പാഴ്കൂമ്പാരമാക്കണം.
27
അപ്പോള്‍ തദ്ദേശവാസികള്‍ മനഃശക്തി ക്ഷയിച്ചു പരിഭ്രാന്തരായും ആകുലചിത്തരായും തീരും. അവര്‍ വയലിലെ സസ്യംപോലെയും ഇളംപുല്ലുപോലെയും നാമ്പു നീട്ടും മുമ്പു കരിഞ്ഞുപോകുന്ന മട്ടുപ്പാവിലെ പുല്ലുപോലെയും ആകും.
28
നിന്റെ നില്പും ഇരിപ്പും നിന്റെ പ്രവൃത്തികളും എന്റെ നേരെ നിനക്കുള്ള ഉഗ്രകോപവും എനിക്കറിയാം.
29
നീ എന്നോടു കുപിതനാകയാലും നിന്റെ അഹങ്കാരത്തെക്കുറിച്ചു ഞാന്‍ കേട്ടിരിക്കുന്നതിനാലും നിന്റെ മൂക്കില്‍ കൊളുത്തും വായില്‍ കടിഞ്ഞാണും ഇട്ടു നിന്നെ വന്നവഴിയെ ഞാന്‍ തിരിച്ചയയ്ക്കും.”
30
പിന്നീട് യെശയ്യാ ഹിസ്കിയാരാജാവിനോടു പറഞ്ഞു: “ഇതായിരിക്കും നിനക്കുള്ള അടയാളം. ഈ വര്‍ഷവും അടുത്ത വര്‍ഷവും നിങ്ങള്‍ തനിയെ മുളച്ചുണ്ടാകുന്ന ധാന്യങ്ങള്‍ ഭക്ഷിക്കും. മൂന്നാം കൊല്ലം വിത്തു വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടം നട്ടുവളര്‍ത്തി ഫലമെടുക്കുകയും ചെയ്യും.
31
യെഹൂദാഭവനത്തില്‍ അവശേഷിക്കുന്നവര്‍ ആഴത്തില്‍ വേരുന്നുകയും ഫലം കായ്ക്കുകയും ചെയ്യും.
32
യെരൂശലേമില്‍നിന്ന്, സീയോന്‍പര്‍വതത്തില്‍നിന്ന് അവശേഷിക്കുന്നവരുടെ ഒരു ഗണം പുറപ്പെടും.
33
സര്‍വശക്തനായ സര്വേശ്വരന് ഇതു നിറവേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നു.” അസ്സീറിയാ രാജാവിനെക്കുറിച്ച് സര്വേശ്വരന് അരുളിച്ചെയ്തതിപ്രകാരമാണ്: അയാള്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ അമ്പ് എയ്യുകയോ പരിചയുമായി മുന്നേറുകയോ ഉപരോധത്തിനുള്ള മണ്‍കൂന നിര്‍മിക്കുകയോ ചെയ്യുകയില്ല.
34
വന്നവഴിതന്നെ അയാള്‍ മടങ്ങിപ്പൊയ്ക്കൊള്ളും. അയാള്‍ ഈ നഗരത്തിലേക്കു കടക്കുകയില്ല എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
35
കാരണം എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും ഈ നഗരത്തെ ഞാന്‍ കാത്തുസൂക്ഷിക്കും.
36
സര്‍വേശ്വരന്റെ ദൂതന് അസ്സീറിയന്‍ പാളയത്തിലേക്കു ചെന്ന് ഒരുലക്ഷത്തിയെപത്തയ്യായിരം ഭടന്മാരെ വധിച്ചു. രാവിലെ ജനം ഉണര്‍ന്നു നോക്കുമ്പോള്‍ അവരെല്ലാവരും മരിച്ചു കിടക്കുന്നതു കണ്ടു.
37
അപ്പോള്‍ അസ്സീറിയാരാജാവായ സെന്‍ഹേരീബ് പിന്‍വാങ്ങി നീനെവേയില്‍ പാര്‍ത്തു.
38
അയാള്‍ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില്‍ ആരാധിച്ചുകൊണ്ടിരിക്കെ തന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെറും ചേര്‍ന്ന് അദ്ദേഹത്തെ വാളിനിരയാക്കി. അവര്‍ അരാരാത്തു ദേശത്തേക്ക് ഓടി രക്ഷപെട്ടു. പിന്നീട് സെന്‍ഹേരീബിന്റെ മറ്റൊരു പുത്രന് ഏസര്‍ ഹദ്ദോന്‍ അസ്സീറിയായില്‍ രാജ്യഭാരം കൈയേറ്റു.
← Chapter 36
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 38 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66