bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 28
Isaiah 28
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 29 →
1
ഇസ്രായേല്‍രാജ്യത്തിനു നാശം! മദ്യപരുടെ ഗര്‍വിഷ്ട കിരീടത്തിനു സമ്പന്നമായ താഴ്വരയിലെ മദ്യമത്തരുടെ ശിരോലങ്കാരമായ മഹാസൗന്ദര്യത്തിന്റെ വാടുന്ന പുഷ്പത്തിനു ഹാ ദുരിതം!
2
ഇതാ, സര്‍വേശ്വരന്റെ കരുത്തുറ്റവന്‍! കന്മഴ ചൊരിയുന്ന വിനാശകമായ കാറ്റുപോലെയും പേമാരിപോലെയും കര കവിഞ്ഞൊഴുകുന്ന പെരുവെള്ളപ്രവാഹംപോലെയും അവന് അവരെ നിലത്ത് ആഞ്ഞെറിഞ്ഞുകളയും.
3
മദ്യപരുടെ ഗര്‍വകിരീടം നിലത്തിട്ടു ചവുട്ടും.
4
സമൃദ്ധമായ താഴ്വരയുടെ ശിരസ്സിലെ മഹാസൗന്ദര്യത്തിന്റെ വാടുന്ന പുഷ്പം, വിളവെടുപ്പിനു മുമ്പേ പഴുക്കുന്ന ആദ്യഫലമായ അത്തിപ്പഴംപോലെയാണ്. അതു കാണുന്നവര്‍ ഉടന്‍ പറിച്ചുതിന്നും.
5
അന്നു സര്‍വശക്തനായ സര്വേശ്വരന് മഹത്ത്വത്തിന്റെ മകുടമായിരിക്കും. തന്റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ക്കു സൗന്ദര്യത്തിന്റെ കിരീടവുമായിരിക്കും.
6
അവന് ന്യായാധിപനു നീതിബോധവും ശത്രുസൈന്യത്തെ പായിച്ച് നഗരഗോപുരം സംരക്ഷിക്കുന്നവനു ശക്തിയുമായിരിക്കും.
7
പ്രവാചകന്മാരും പുരോഹിതന്മാരും കുടിച്ചു കൂത്താടുന്നു. ലഹരിപിടിച്ചു കറങ്ങുന്നു. മദ്യം നിമിത്തം അവരുടെ ബുദ്ധി കുഴഞ്ഞുമറിയുന്നു. അവരുടെ ദര്‍ശനത്തില്‍ പിഴപറ്റുന്നു. തീര്‍പ്പു കല്പിക്കുന്നതില് അവര്‍ക്കു തെറ്റുപറ്റുന്നു.
8
ഛര്‍ദികൊണ്ടു മേശകളെല്ലാം നിറഞ്ഞിരിക്കുന്നു. മലിനമാകാത്ത ഒരിടവുമില്ല.
9
അവര്‍ പറയുന്നു: “ആരെയാണിവന്‍ പഠിപ്പിക്കുന്നത്? ആര്‍ക്കുവേണ്ടിയാണു തന്റെ സന്ദേശം വിശദീകരിക്കുന്നത്?
10
മുലകുടി മാറിയ ശിശുക്കള്‍ക്കുവേണ്ടിയോ? ചട്ടത്തിന്മേല് ചട്ടം, ചട്ടത്തിന്മേല് ചട്ടം, ആജ്ഞയ്ക്കു മീതെ ആജ്ഞ, ഇവിടെ അല്പം, അവിടെ അല്പം.”
11
അപരിചിതമായ ശബ്ദത്തിലും അന്യഭാഷയിലും സര്വേശ്വരന് തന്റെ ജനത്തോടു സംസാരിക്കും.
12
അവര്‍ക്കു വിശ്രമവും സ്വസ്ഥതയും അവിടുന്നു വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ അതു നിരസിച്ചു.
13
അതുകൊണ്ടു സര്‍വേശ്വരന്റെ വചനം അവര്‍ക്കു ചട്ടത്തിന്മേല് ചട്ടം, ചട്ടത്തിന്മേല് ചട്ടം, ആജ്ഞയ്ക്കു മീതെ ആജ്ഞ. ഇവിടെ അല്പം, അവിടെ അല്പം എന്നിങ്ങനെ ആയിരിക്കും. അതുകൊണ്ട് അവര്‍ തകര്‍ന്നു പിറകോട്ടു മറിഞ്ഞു കെണിയില്‍പ്പെട്ടു പിടിക്കപ്പെടും.
14
യെരൂശലേമിലെ ജനത്തെ ഭരിക്കുന്ന മതനിന്ദകരേ, സര്‍വേശ്വരന്റെ വചനം ശ്രദ്ധിക്കുവിന്‍.
15
നിങ്ങള്‍ വമ്പു പറയുന്നു. മരണവുമായി ഞങ്ങള്‍ ഉടമ്പടിയിലാണ്. അധോലോകവുമായി ഞങ്ങള്‍ക്കൊരു കരാറുണ്ട്. വിനാശകരമായ മഹാമാരി കടന്നുപോകുമ്പോള്‍ അതു ഞങ്ങളെ സ്പര്‍ശിക്കുകയില്ല. കാരണം ഭോഷ്കു ഞങ്ങളുടെ അഭയസ്ഥാനവും നുണ ഞങ്ങളുടെ രക്ഷാകേന്ദ്രവുമായിരിക്കും.
16
അതുകൊണ്ടു ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇതാ, സീയോനില്‍ എന്റെ അടിസ്ഥാനശിലയായി പരിശോധിക്കപ്പെട്ട ഒരു ഉറപ്പുള്ള കല്ല്, അമൂല്യമായ ഒരു മൂലക്കല്ലു ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. വിശ്വസിക്കുന്നവന് ചഞ്ചലപ്പെടുകയില്ല.
17
ഞാന്‍ നീതിയെ അളവുനൂലും ധര്‍മനിഷ്ഠയെ തൂക്കുകട്ടയും ആക്കും. കന്മഴ നിന്റെ അഭയസ്ഥാനമായ വ്യാജത്തെ നീക്കിക്കളയും. പെരുവെള്ളം നിന്റെ രക്ഷാസങ്കേതത്തെ നിര്‍മാര്‍ജനം ചെയ്യും.
18
അപ്പോള്‍ മരണവുമായുള്ള നിങ്ങളുടെ ഉടമ്പടി അസാധുവാകും. അധോലോകവുമായുള്ള കരാര്‍ നിലനില്ക്കുകയുമില്ല. പ്രതിരോധിക്കാനാവാത്ത മഹാമാരി കടന്നു പോകുമ്പോള്‍ നിങ്ങള്‍ അതിന്റെ അടിയേറ്റു വീഴും.
19
അതു നിരന്തരം പ്രഹരിക്കും; പ്രഭാതം തോറും ആഞ്ഞടിക്കും. രാത്രിയിലും അതു തുടരും. ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഞെട്ടിവിറയ്ക്കും.
20
നിവര്‍ന്നു കിടക്കാന്‍ നീളമില്ലാത്ത കട്ടിലും ദേഹം ആകെ മൂടാന്‍ തക്ക വീതിയില്ലാത്ത പുതപ്പുമുള്ളവന്റെ അവസ്ഥയായിരിക്കും നിങ്ങളുടേത്.
21
പെരാസീംപര്‍വതത്തിലെന്നപോലെ തന്റെ പ്രവൃത്തി നിറവേറ്റാന്‍ സര്വേശ്വരന് എഴുന്നേല്ക്കും. അവിടുത്തെ പ്രവൃത്തി അദ്ഭുതകരവും അപ്രതീക്ഷിതവും ആയിരിക്കും. ഗിബെയോന്‍താഴ്വരയില്‍ വച്ചെന്നപോലെ അവിടുന്നു കോപാകുലനാകുകയും ചെയ്യും. നിങ്ങള്‍ നിന്ദിക്കരുത്.
22
നിങ്ങള്‍ പരിഹസിച്ചാല്‍ നിങ്ങളുടെ ബന്ധനം മുറുകും. ദേശത്തിനുണ്ടാകാന്‍ പോകുന്ന നാശത്തെക്കുറിച്ചു സര്‍വശക്തനായ ദൈവമായ സര്‍വേശ്വരന്റെ വിധി ഞാന്‍ കേട്ടിരിക്കുന്നു.
23
ചെവിതരുവിന്‍, എന്റെ സ്വരം ശ്രദ്ധിക്കുവിന്‍. ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍.
24
വിതയ്ക്കാന്‍ നിലം ഉഴുന്ന കര്ഷകന് എപ്പോഴും ഉഴുതു കൊണ്ടിരിക്കുമോ? അവന് എപ്പോഴും ഉഴുതുമറിച്ചു കട്ട ഉടച്ചുകൊണ്ടിരിക്കുമോ?
25
നിലം സമനിരപ്പാക്കിയശേഷം അവന് ചതകുപ്പയും ജീരകവും വിതയ്‍ക്കുകയില്ലേ? വരിവരിയായി കോതമ്പു നടുകയും യഥാസ്ഥാനങ്ങളില്‍ ബാര്‍ളി വിതയ്ക്കുകയും ചെറുകോതമ്പ് അതിനുള്ളില്‍ ഇടുകയും ചെയ്യുന്നില്ലേ?
26
എന്തെന്നാല്‍ അവനു ശരിയായ അറിവ് ലഭിച്ചിരിക്കുന്നു. അവന്റെ ദൈവം അവനെ അഭ്യസിപ്പിക്കുന്നു.
27
ചതകുപ്പ മെതിയന്ത്രംകൊണ്ടു മെതിക്കുന്നില്ല. ജീരകത്തിന്മേല്‍ വണ്ടിച്ചക്രം ഉരുട്ടുന്നുമില്ല. ചതകുപ്പ വടികൊണ്ടും ജീരകം കോലുകൊണ്ടും തല്ലി വേര്‍തിരിക്കുന്നു.
28
മെതിക്കുമ്പോള്‍ കോതമ്പ് ആരും ചതച്ചുകളയുകയില്ല. കുതിരവണ്ടിച്ചക്രം അതിന്മേല് ഉരുട്ടാറുമില്ല.
29
ഈ അറിവും സര്‍വശക്തനായ സര്‍വേശ്വരനില്‍ നിന്നാണു ലഭിക്കുന്നത്. ദൈവത്തിന്റെ ഉപദേശം അദ്ഭുതകരവും വിവേകം അതിശ്രേഷ്ഠവും ആകുന്നു.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66