bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 44
Isaiah 44
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 43
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 45 →
1
എന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, കേള്‍ക്കുക;
2
നിന്നെ സൃഷ്ടിക്കുകയും അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ചു നിനക്കു രൂപം നല്‍കുകയും നിനക്കു തുണയരുളുകയും ചെയ്ത സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യശൂരൂനേ, ഭയപ്പെടേണ്ടാ.
3
ഞാന്‍ വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഒഴുക്കും. നിന്റെ സന്തതികളുടെമേല്‍ എന്റെ ആത്മാവിനെയും നിന്റെ മക്കളുടെമേല്‍ എന്റെ അനുഗ്രഹങ്ങളും ചൊരിയും.
4
ഈര്‍പ്പമുള്ള നിലങ്ങളില്‍ പുല്ലുപോലെയും അരുവിക്കരയില്‍ ഞാങ്ങണപോലെയും അവര്‍ വളരും. താന്‍ സര്‍വേശ്വരനുള്ളവന്‍ എന്ന് ഒരുവന് പറയും. മറ്റൊരുവന് യാക്കോബ് എന്ന പേരു സ്വീകരിക്കും.
5
വേറൊരുവന് ‘സര്‍വേശ്വരനുള്ളവന്‍’ എന്നു തന്റെ കൈയില്‍ മുദ്രണം ചെയ്യും; ഇസ്രായേല്‍ എന്ന അപരനാമം സ്വീകരിക്കും.
6
ഇസ്രായേലിന്റെ രാജാവും രക്ഷകനും സര്‍വശക്തനുമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു. ഞാനല്ലാതെ വേറൊരു ദൈവമില്ല.
7
എനിക്കു സമനായി ആരുണ്ട്? ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് അവര്‍ എന്റെ മുമ്പാകെ പ്രഖ്യാപിക്കട്ടെ.
8
പരിഭ്രമിക്കേണ്ടാ; ഭയപ്പെടേണ്ടാ. പണ്ടുതന്നെ ഞാന്‍ ഇതെല്ലാം മുന്‍കൂട്ടി അറിയിച്ചിട്ടില്ലേ? അതിനു നിങ്ങള്‍ സാക്ഷികള്‍. ഞാനല്ലാതെ വേറൊരു ദൈവമുണ്ടോ? ഇല്ല! മറ്റൊരു അഭയസ്ഥാനമുള്ളതായി ഞാനറിയുന്നുമില്ല.”
9
വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നവര്‍ അന്തസ്സാരശൂന്യര്‍. അവര്‍ ഏതില്‍ സന്തോഷം കണ്ടെത്തുന്നുവോ അതു നിഷ്പ്രയോജനം. അവയെ ആരാധിക്കുന്നവര്‍ അന്ധരും അജ്ഞരും ആണ്.
10
അവര്‍ ലജ്ജിതരാകും. പ്രയോജനരഹിതനായ ഒരു ദേവനെ മെനയുകയോ വിഗ്രഹം വാര്‍ക്കുകയോ ചെയ്യുന്നതാരാണ്?
11
അവര്‍ ലജ്ജിതരാകും. വിഗ്രഹം നിര്‍മിക്കുന്ന ശില്പികള് വെറും മനുഷ്യര്‍മാത്രം. അവര്‍ ഒരുമിച്ചു വരട്ടെ. അവര്‍ ഭയവിഹ്വലരും ലജ്ജിതരും ആകും.
12
ഇരുമ്പുപണിക്കാരന് തീക്കനലിന്മേല് വച്ചു പഴുപ്പിച്ച് അടിച്ച് അതിനു രൂപം നല്കുന്നു. കരുത്തുറ്റ കരംകൊണ്ട് അതു നിര്‍മിക്കുന്നു. എന്നാല്‍ അയാള്‍ വിശന്നു വിവശനാകുന്നു. വെള്ളം കുടിക്കാതെ തളര്‍ന്നുപോകുന്നു.
13
മരപ്പണിക്കാരന് തടി തോതു പിടിച്ചളന്നു മട്ടംവച്ചു വരച്ച് ഉളികൊണ്ടു മനോഹരമായ ഒരാള്‍രൂപമുണ്ടാക്കി, ആലയത്തില്‍ പ്രതിഷ്ഠിക്കത്തക്കവിധം സൗന്ദര്യത്തികവോടെ തയ്യാറാക്കുന്നു. അവന് ദേവദാരു വെട്ടിയിടുന്നു.
14
അല്ലെങ്കില്‍ കരുവേലകമോ സരളമരമോ മുന്‍കൂട്ടി കണ്ടുപിടിച്ചു കാട്ടില്‍ വളരാന്‍ അനുവദിക്കുകയോ ദേവദാരു നട്ടുപിടിപ്പിച്ചു വളരാന്‍ കാത്തിരിക്കുകയോ ചെയ്യുന്നു.
15
മരത്തിന്റെ ഒരു ഭാഗം വിറകിനായും മറ്റൊരു ഭാഗം വിഗ്രഹനിര്‍മിതിക്കായും ഉപയോഗിക്കുന്നു. വിറകു കത്തിച്ചു കുളിരകറ്റും; ആഹാരം പാകപ്പെടുത്തും. ആ തടികൊണ്ടുതന്നെ നിര്‍മിക്കുന്ന വിഗ്രഹത്തിന്റെ മുമ്പില്‍ മുട്ടുകുത്തി വന്ദിക്കുകയും ചെയ്യുന്നു.
16
തടിയുടെ പകുതി ഭാഗം കത്തിച്ച് അതിന്മേല് മാംസം വേവിച്ചെടുത്തു തിന്നു തൃപ്തനാകുന്നു. തീകാഞ്ഞുകൊണ്ട് അവന് പറയും: “ഹാ, നല്ല ചൂട്, തീക്ക് എന്തൊരു ഭംഗി.”
17
ശേഷിച്ച തടികൊണ്ട് ദേവവിഗ്രഹം നിര്‍മിച്ച് മുമ്പില്‍ വീണ് അതിനെ ആരാധിക്കുന്നു. “എന്നെ രക്ഷിക്കണമേ, അവിടുന്ന് എന്റെ ദൈവം” എന്നു പറഞ്ഞ് ആ വിഗ്രഹത്തോടു പ്രാര്‍ഥിക്കുന്നു.
18
അവര്‍ ഒന്നും അറിയുന്നില്ല. കാണാന്‍ കഴിയാത്തവിധം അവരുടെ കണ്ണും, ഗ്രഹിക്കാന്‍ കഴിയാത്തവിധം അവരുടെ മനസ്സും അവിടുന്ന് അടച്ചിരിക്കുന്നു.
19
“തടിയുടെ കുറെഭാഗം കത്തിച്ചു കനലിന്മേല് അപ്പം ചുട്ടും മാംസം പൊരിച്ചും ഞാന്‍ തിന്നു. ശേഷിച്ച ഭാഗംകൊണ്ടു മ്ലേച്ഛമായ വിഗ്രഹം നിര്‍മിക്കുകയോ? ഒരു തടിക്കഷണത്തിനു മുമ്പില്‍ ഞാന്‍ വീണു വണങ്ങുകയോ? ഇങ്ങനെ ചിന്തിക്കാനോ വിവേചിക്കാനോ ആരും തുനിയുന്നില്ല.
20
അയാള്‍ ചാരം ഭക്ഷിക്കുന്നു. വഞ്ചിതമായ മനസ്സ് അയാളെ വഴിതെറ്റിക്കുന്നു. അയാള്‍ക്കു സ്വയം വിമോചിതനാകാനോ, വലത്തുകൈയില്‍ ഇരിക്കുന്നതു വ്യാജമാണെന്നു പറയാനോ കഴിയുന്നില്ല.
21
യാക്കോബേ, നീ ഇത് ഓര്‍മിക്കുക; ഇസ്രായേലേ, നീ ഇതു മറക്കാതിരിക്കുക. നീ എന്റെ ദാസനാണല്ലോ. നിനക്കു ഞാന്‍ ജന്മം നല്കി. ഇസ്രായേലേ, ഞാന്‍ നിന്നെ മറക്കുകയില്ല.
22
നിന്റെ അതിക്രമങ്ങളെ ഞാന്‍ കാര്‍മേഘത്തെ എന്നപോലെയും നിന്റെ പാപങ്ങളെ മൂടല്‍മഞ്ഞെന്നപോലെയും ഞാന്‍ തുടച്ചു നീക്കി. എന്റെ അടുക്കലേക്കു തിരിച്ചുവരിക. ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.
23
ആകാശമേ, സ്തുതിഗീതം പൊഴിക്കുക. സര്വേശ്വരന് ഇതു ചെയ്തിരിക്കുന്നുവല്ലോ. ഭൂമിയുടെ ആഴങ്ങളേ, ആര്‍പ്പുവിളിക്കുക. പര്‍വതങ്ങളേ, വനങ്ങളേ, വന്യവൃക്ഷങ്ങളേ, ആര്‍ത്തുപാടുവിന്‍!
24
സര്വേശ്വരന് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. ഇസ്രായേലില്‍ അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കപ്പെടും. അമ്മയുടെ ഗര്‍ഭത്തില്‍ നിനക്കു രൂപം നല്കിയ അവിടുന്ന് അരുളിച്ചെയ്യുന്നു: “എല്ലാറ്റിനെയും സൃഷ്ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?
25
വ്യാജലക്ഷണം പറയുന്നവരുടെ ശകുനങ്ങളെ ഞാന്‍ വ്യര്ഥമാക്കി. പ്രശ്നം വയ്ക്കുന്നവരെ വിഡ്ഢികളാക്കുകയും ചെയ്തു. ഞാന്‍ ജ്ഞാനികളെ പിന്തിരിപ്പിക്കുന്നു. അവരുടെ ജ്ഞാനത്തെ വിഡ്ഢിത്തമാക്കിത്തീര്‍ക്കുന്നു.
26
ഞാന്‍ എന്റെ ദാസന്റെ വാക്കുകള്‍ സ്ഥിരീകരിക്കുന്നു. എന്റെ ദൂതന്മാരുടെ ഉപദേശങ്ങള്‍ നടപ്പാക്കുന്നു. യെരൂശലേമില്‍ കുടിപാര്‍പ്പുണ്ടാകുമെന്നും യെഹൂദ്യയിലെ നഗരങ്ങള്‍ വീണ്ടും നിര്‍മിക്കപ്പെടുമെന്നും അവയുടെ അവശിഷ്ടങ്ങള്‍ പുനരുദ്ധരിക്കപ്പെടുമെന്നും പറയുന്നതു ഞാനാണ്.
27
കടലിനോടു വറ്റിപ്പോകുക; നിന്റെ നദികളെ ഞാന്‍ ഉണക്കിക്കളയും എന്നു പറയുന്നതും ഞാന്‍തന്നെ.
28
സൈറസിനെക്കുറിച്ച് അവിടുന്നു പറഞ്ഞു: “ഞാന്‍ നിയോഗിച്ച ഇടയനാണവന്‍; എന്റെ ഉദ്ദേശ്യം അവന് നിവര്‍ത്തിക്കും.” യെരൂശലേമിനെക്കുറിച്ച്, “നീ വീണ്ടും നിര്‍മിക്കപ്പെടുമെന്നും” ദേവാലയത്തെക്കുറിച്ച്, “നിന്റെ അടിസ്ഥാനം വീണ്ടും ഉറപ്പിക്കപ്പെടുമെന്നും” അവിടുന്ന് അരുളിച്ചെയ്യുന്നു.
← Chapter 43
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 45 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66