bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 41
Isaiah 41
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 40
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 42 →
1
തീരദേശങ്ങളേ, എന്റെ മുമ്പില്‍ നിശ്ശബ്ദരായിരുന്ന് ശ്രദ്ധിക്കുവിന്‍. ജനതകള്‍ ശക്തി വീണ്ടെടുക്കട്ടെ. അവര്‍ അടുത്തു വന്നു സംസാരിക്കട്ടെ. ന്യായവാദം നടത്താനായി നമുക്ക് ഒത്തുചേരാം.
2
ഓരോ കാല്‍വയ്പിലും വിജയിച്ചു മുന്നേറുന്ന ഒരുവനെ കിഴക്കുനിന്ന് ഇളക്കിവിട്ടതാരാണ്? അവിടുന്ന് ജനതകളെ അയാള്‍ക്ക് ഏല്പിച്ചു കൊടുക്കുന്നു. അങ്ങനെ രാജാക്കന്മാര് ചവുട്ടി മെതിക്കപ്പെടുന്നു. അയാള്‍ വാള്‍കൊണ്ട് അവരെ വെട്ടിവീഴ്ത്തുന്നു. വില്ലുകൊണ്ട് അവരെ വയ്ക്കോല്പോലെ പറപ്പിക്കുന്നു.
3
അയാള്‍ അവരെ പിന്തുടര്ന്നു നടന്നിട്ടില്ലാത്ത പാതകളിലൂടെ സുരക്ഷിതനായി കടന്നുപോകുന്നു. ലോകാരംഭംമുതല്‍ തലമുറകളെ വിളിച്ചുവരുത്തി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്?
4
സര്‍വേശ്വരനായ ഞാന്‍തന്നെ, ആദിയിലുണ്ടായിരുന്നവനും അന്ത്യത്തില്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നവനുമായ ഞാന്‍ തന്നെ.
5
എന്റെ പ്രവൃത്തിയില്‍ വിദൂരദേശങ്ങള്‍ ഭയപ്പെടുന്നു. ഭൂമിയുടെ അറുതികള്‍ വിറയ്ക്കുന്നു. അവര്‍ ഒരുമിച്ചുകൂടി അടുത്തുവരുന്നു. അവര്‍ പരസ്പരം സഹായിക്കുന്നു.
6
സഹോദരനോടു ധൈര്യമായിരിക്കുക എന്നു പറയുന്നു.
7
ശില്പി തട്ടാനെയും കൊല്ലന് കൂടം അടിക്കുന്നവനെയും അന്യോന്യം അഭിനന്ദിക്കുന്നു; കൂട്ടിവിളക്കിയതു നന്നായിരിക്കുന്നു എന്നു പറഞ്ഞ് അവര്‍ അത് ഇളകാത്തവിധം ആണിയടിച്ചുറപ്പിക്കുന്നു.
8
എന്നാല്‍ എന്റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രഹാമിന്റെ സന്താനമേ, നീ എന്റെ ദാസന്,
9
ഞാന്‍ നിന്നെ ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അറുതികളില്‍നിന്നും നിന്നെ കൊണ്ടുവന്നു. അതിന്റെ വിദൂരമായ കോണുകളില്‍നിന്നു നിന്നെ വിളിച്ചു.
10
ഞാന്‍ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്റെ ദൈവമാകയാല്‍ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാന്‍ നിന്നെ ബലപ്പെടുത്തും. ഞാന്‍ നിന്നെ സഹായിക്കും. വിജയം വരിച്ച എന്റെ വലങ്കൈകൊണ്ടു ഞാന്‍ നിന്നെ ഉയര്‍ത്തിപ്പിടിക്കും.
11
നിന്നോടു കോപിക്കുന്നവര്‍ ലജ്ജിച്ച് അമ്പരക്കും. നിന്നോടെതിര്‍ക്കുന്നവര്‍ ഏതുമില്ലാതായി നശിക്കും. നിന്നോടു മത്സരിക്കുന്നവരെ നീ അന്വേഷിക്കും. പക്ഷേ കണ്ടുകിട്ടുകയില്ല.
12
നിന്നോടു പോരാടുന്നവര്‍ ഇല്ലാതെയാകും.
13
ഞാന്‍ നിന്റെ ദൈവമായ സര്‍വേശ്വരനാണല്ലോ. നിന്റെ വലതുകൈ ഞാന്‍ പിടിച്ചിരിക്കുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും.
14
“കൃമിയായ യാക്കോബേ, നിസ്സാരനായ ഇസ്രായേലേ, ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും.” സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. നിന്റെ വിമോചകന്, ഇസ്രായേലിന്റെ പരിശുദ്ധന് തന്നെ.
15
ഇതാ, ഞാന്‍ നിന്നെ മൂര്‍ച്ചയേറിയ പല്‍ചക്രങ്ങളോടു കൂടിയ പുതിയ മെതിവണ്ടിയാക്കിത്തീര്‍ക്കുന്നു; നീ പര്‍വതങ്ങളെ മെതിച്ചു തകര്‍ക്കും. കുന്നുകളെ പൊടിയാക്കും.
16
നീ അവയെ പാറ്റിക്കളയും. അവയെ കാറ്റു പറപ്പിക്കുകയും കൊടുങ്കാറ്റു ചിതറിച്ചുകളയുകയും ചെയ്യും. അപ്പോള്‍ സര്‍വേശ്വരനില്‍ നീ ആനന്ദിക്കും. ഇസ്രായേലിന്റെ പരിശുദ്ധനായ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും.
17
ദരിദ്രരും എളിയവരും വെള്ളം തേടിയലഞ്ഞ്, കണ്ടുകിട്ടാതെ ദാഹിച്ചു നാവു വരളുമ്പോള്‍ സര്‍വേശ്വരനായ ഞാന്‍ അവര്‍ക്കുത്തരമരുളും; ഇസ്രായേലിന്റെ സര്‍വേശ്വരനായ ഞാന്‍ അവരെ ഉപേക്ഷിക്കുകയില്ല.
18
ഞാന്‍ മൊട്ടക്കുന്നുകളില്‍നിന്നു നദികളും താഴ്വരകളുടെ നടുവില്‍നിന്നു നീരുറവുകളും പുറപ്പെടുവിക്കും. ഞാന്‍ മരുഭൂമിയെ ജലാശയമാക്കും. വരണ്ടനിലത്തെ നീരുറവയാക്കും.
19
ഞാന്‍ മരുഭൂമിയില്‍ ദേവദാരുവും ഖദിരവും കൊഴുന്തും ഒലിവും നട്ടുവളര്‍ത്തും. ഞാന്‍ വിജനഭൂമിയില്‍ സരളവും പയിനും പുന്നയും വച്ചു പിടിപ്പിക്കും.
20
സര്‍വേശ്വരന്റെ കരങ്ങളാണ് ഇതു ചെയ്തത്. ഇസ്രായേലിന്റെ പരിശുദ്ധനായ സര്‍വേശ്വരനാണ് ഇവയെല്ലാം സൃഷ്ടിച്ചത് എന്ന് എല്ലാവരും അറിയാനും ഗ്രഹിക്കാനും ഇടയാകും.
21
“നിങ്ങളുടെ പരാതി കൊണ്ടുവരുവിന്‍” എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. “നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുവിന്‍” എന്നു യാക്കോബിന്റെ രാജാവ് കല്പിക്കുന്നു.
22
അവര്‍ അവ കൊണ്ടുവന്ന് എന്തു സംഭവിക്കാന്‍ പോകുന്നു എന്നു പറയട്ടെ. പഴയ കാര്യങ്ങളും അറിയിക്കട്ടെ. അവയെക്കുറിച്ച് ചിന്തിച്ച് അതിന്റെ പരിണതഫലമെന്തെന്ന് അറിയാമല്ലോ. അല്ലെങ്കില്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ നമ്മോടു പ്രസ്താവിക്കുക. അഥവാ വരുംകാലത്ത് എന്തു സംഭവിക്കുമെന്നു ഞങ്ങളോടു പറയുക.
23
അങ്ങനെ നിങ്ങള്‍ ദേവന്മാരാണെന്നു ഞങ്ങള്‍ അറിയട്ടെ. നന്മയോ തിന്മയോ ചെയ്യുക. ഞങ്ങള്‍ വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്യട്ടെ.
24
നിങ്ങള്‍ ഏതുമില്ല. നിങ്ങളുടെ പ്രവൃത്തികളും ശൂന്യം, നിങ്ങളെ തിരഞ്ഞെടുക്കുന്നവന് മ്ലേച്ഛന്‍!
25
വടക്കുനിന്ന് ഒരുവനെ ഞാന്‍ ഇളക്കിവിട്ടിരിക്കുന്നു. അവന് വന്നു കിഴക്കുനിന്ന് അവനെ പേരുചൊല്ലി വിളിച്ചു. കുമ്മായകൂട്ടിന്മേല്‍ എന്നപോലെയും കുശവന് കളിമണ്ണു ചവുട്ടിക്കുഴയ്‍ക്കുന്നതുപോലെയും അവന് വന്നു രാജാക്കന്മാരെ ചവുട്ടി മെതിക്കും.
26
സംഭവിക്കാന്‍ പോകുന്നത് ഞങ്ങള്‍ അറിയാനായി നിങ്ങളില്‍ ആരാണ് ആദ്യമേ അതു പറഞ്ഞിട്ടുള്ളത്? അവന് പറഞ്ഞതു ശരിയെന്നു ഞങ്ങള്‍ പറയത്തക്കവിധം നിങ്ങളില്‍ ആരാണ് അതു മുന്‍കൂട്ടി പ്രസ്താവിച്ചിട്ടുള്ളത്? ആരും അതു പ്രസ്താവിച്ചില്ല. ആരെങ്കിലും അത് ഉദ്ഘോഷിക്കുകയോ ആരെങ്കിലും നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്തിട്ടില്ല.
27
ഞാനാണു സീയോനോട് ഈ വാര്‍ത്ത ആദ്യമായി പ്രഖ്യാപിച്ചത്. ഈ സദ്വാര്ത്ത അറിയിക്കാന്‍ ഞാന്‍ ഒരു ദൂതനെ യെരൂശലേമിലേക്കയച്ചു.
28
ഞാന്‍ നോക്കിയപ്പോള്‍ ആരും അവിടെ ഇല്ലായിരുന്നു. ഞാന്‍ ചോദിച്ചതിനു മറുപടി പറയാന്‍ ഒരു ഉപദേഷ്ടാവും അവരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല.
29
അവരെല്ലാം കേവലം മിഥ്യയാണ്. അവരുടെ പ്രവൃത്തികള്‍ ഏതുമില്ല. അവര്‍ വാര്‍ത്തുണ്ടാക്കിയ വിഗ്രഹങ്ങള്‍ കാറ്റുപോലെ ശൂന്യം.
← Chapter 40
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 42 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66