bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 29
Isaiah 29
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 30 →
1
ദാവീദ് പാളയമടിച്ച നഗരമായ യെരൂശലേമേ, നിനക്കു ഹാ ദുരിതം! വര്‍ഷങ്ങള്‍ കടന്നുപോകട്ടെ. ഉത്സവങ്ങള്‍ മുറയ്ക്കു നടക്കട്ടെ,
2
എന്നാലും യെരൂശലേമിനു ഞാന്‍ കഷ്ടത വരുത്തും. അവള്‍ക്കു ദുഃഖവും വിലാപവും ഉണ്ടാകും. അവള് എനിക്കു നീറിക്കത്തുന്ന യാഗപീഠം ആയിരിക്കും.
3
ഞാന്‍ നിനക്കെതിരെ ചുറ്റും പാളയമടിക്കും. നിനക്കു ചുറ്റും കൊത്തളങ്ങള്‍ നിര്‍മിച്ച് ഉപരോധം ഏര്‍പ്പെടുത്തും.
4
അപ്പോള്‍ നീ താഴ്ത്തപ്പെടും. നിലത്തുനിന്നു നീ സംസാരിക്കും. പൊടിയില്‍നിന്നു നിന്റെ വാക്കുകള്‍ ഉയരും. ഭൂതത്തിന്റെ സ്വരംപോലെ നിന്റെ സ്വരം കേള്‍ക്കും. നിലത്തെ പൊടിയില്‍നിന്നു നിന്റെ ശബ്ദം ഉയരും.
5
ശത്രുസമൂഹം നേരിയ ധൂളിപടലംപോലെയും ഭീതി ജനിപ്പിക്കുന്ന ആ സൈന്യം കാറ്റില്‍ പറക്കുന്ന പതിരുപോലെയും നിനക്ക് ആയിരിക്കും. ഞൊടിയിടയില്‍ എല്ലാം സംഭവിക്കും.
6
ഭൂകമ്പം, ഇടിമുഴക്കം, ഘോരശബ്ദം, കൊടുങ്കാറ്റ്, ദഹിപ്പിക്കുന്ന തീജ്വാല എന്നിവയോടൊത്തു സര്‍വശക്തനായ സര്വേശ്വരന് വരും.
7
യെരൂശലേമിനും അതിന്റെ കോട്ടകള്‍ക്കും നേരെ യുദ്ധം ചെയ്യുന്ന എല്ലാ ജനതകളും അവളെ വിഷമിപ്പിക്കുന്ന എല്ലാവരും സ്വപ്നംപോലെയും രാത്രിയിലെ ദര്‍ശനം പോലെയും ആയിത്തീരും.
8
യെരൂശലേമിനെതിരെ യുദ്ധം ചെയ്യുന്ന ശത്രുക്കള്‍ ഭക്ഷിക്കുന്നതായി സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ വിശപ്പു മാറാത്തവരെപ്പോലെയും പാനം ചെയ്യുന്നതായി സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ ദാഹമുള്ളവരെപ്പോലെയും ആയിരിക്കും.
9
വിസ്മയസ്തബ്ധരാകുവിന്‍. നിങ്ങളെത്തന്നെ അന്ധരാക്കുവിന്‍. വീഞ്ഞു കുടിക്കാതെ മത്തരാകുവിന്‍. മദ്യപിക്കാതെ ആടി നടക്കുവിന്‍.
10
സര്വേശ്വരന് നിങ്ങളുടെമേല്‍ ഗാഢനിദ്ര വരുത്തുകയും നിങ്ങളുടെ പ്രവാചകരാകുന്ന കണ്ണുകളെ അന്ധമാക്കുകയും ദര്‍ശകരാകുന്ന ശിരസ്സുകളെ മൂടിക്കെട്ടുകയും ചെയ്തിരിക്കുന്നു.
11
അങ്ങനെ നിങ്ങളുടെ സകല ദര്‍ശനങ്ങളും മുദ്രവയ്ക്കപ്പെട്ട ഗ്രന്ഥത്തിലെ വചനങ്ങള്‍പോലെ ആയിരിക്കുന്നു.
12
അക്ഷരജ്ഞാനമുള്ളവന്റെ കൈയില്‍ അതു കൊടുത്താല്‍ മുദ്ര വയ്‍ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് വായിക്കാന്‍ അസാധ്യമെന്നു പറയും. നിരക്ഷരനായവന്റെ കൈയില്‍ കൊടുത്താല്‍ വായിക്കാന്‍ അറിഞ്ഞുകൂടാ എന്നു പറയും. സര്വേശ്വരന് അരുളിച്ചെയ്യുന്നു:
13
“ഈ ജനം വാക്കുകള്‍കൊണ്ട് എന്നെ സമീപിക്കുന്നു. അധരംകൊണ്ട് എന്നെ ആദരിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്നും അകന്നിരിക്കുന്നു. മനഃപാഠമാക്കിയ മനുഷ്യനിയമങ്ങളാണ് അവരുടെ മതം.
14
അതുകൊണ്ട് ഞാനിതാ ഈ ജനത്തിന്റെ മധ്യേ ഒരു അദ്ഭുതം പ്രവര്‍ത്തിക്കും. അദ്ഭുതകരവും വിസ്മയനീയവുമായ പ്രവൃത്തി; ജ്ഞാനികളുടെ ജ്ഞാനം നശിക്കും, വിവേകികളുടെ വിവേചനാശക്തി നഷ്ടപ്പെടും.
15
സര്‍വേശ്വരനില്‍നിന്നു തങ്ങളുടെ പദ്ധതികള്‍ ആഴത്തില്‍ മറച്ചു വയ്ക്കുകയും ഇരുട്ടില്‍ തങ്ങളുടെ പ്രവൃത്തികള്‍ നടത്തുകയും, തങ്ങളെ ആരു കാണും, ആരറിയും എന്നു ചോദിക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം! അവര്‍ എല്ലാം കീഴ്മേല്‍ മറിക്കുന്നു.
16
കുശവനും കളിമണ്ണും ഒരുപോലെയെന്ന് കരുതാമോ? സൃഷ്ടി സൃഷ്‍ടിച്ചവനോടു ‘നീയല്ല എന്നെ സൃഷ്ടിച്ചതെന്നും’ രൂപം നല്കിയവനോട് നിനക്കൊന്നും അറിഞ്ഞുകൂടെന്നും പറയുമോ?
17
ലെബാനോന്‍ ഫലസമൃദ്ധമായ വിളഭൂമിയായിത്തീരാനും വിളഭൂമി വനമായി എണ്ണപ്പെടാനും അല്പകാലമേ വേണ്ടൂ.
18
അന്നു ബധിരന് ഗ്രന്ഥത്തിലെ വചനങ്ങള്‍ വായിച്ചു കേള്‍ക്കുകയും അന്ധന്റെ ഇരുള് നീങ്ങി പ്രകാശം ലഭിക്കുകയും ചെയ്യും.
19
സൗമ്യശീലര്‍ക്കു സര്‍വേശ്വരനില്‍ നവ്യമായ ആനന്ദം ഉണ്ടാകും.
20
എളിയവര് ഇസ്രായേലിന്റെ പരിശുദ്ധനായ സര്‍വേശ്വരനില്‍ ആനന്ദിക്കും. നിര്‍ദയര്‍ ഇല്ലാതാവും നിന്ദകരുടെ കഥ അവസാനിക്കും
21
തിന്മ ചെയ്യാനൊരുങ്ങിയിരിക്കുന്നവര്‍ വിച്ഛേദിക്കപ്പെടും. അവര്‍ ഒരു വാക്കുകൊണ്ട് ഒരുവനെ അപരാധിയാക്കിത്തീര്‍ക്കുകയും പട്ടണവാതില്‍ക്കലിരുന്നു നീതി നടത്തുന്നവര്‍ക്കു കെണി വയ്ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ട് നീതിമാനെ തകിടം മറിക്കുകയും ചെയ്യുന്നു.
22
അതിനാല്‍ അബ്രഹാമിനെ വീണ്ടെടുത്ത സര്വേശ്വരന് യാക്കോബിന്റെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ ഇനി ലജ്ജിതരാവുകയില്ല. നിങ്ങളുടെ മുഖം ഇനി വിളറുകയുമില്ല.
23
ഞാന്‍ ജനമധ്യേ ചെയ്ത പ്രവൃത്തികള്‍ കാണുമ്പോള്‍ നിങ്ങളുടെ സന്തതികള്‍ എന്നെ പരിശുദ്ധനെന്നു വാഴ്ത്തും. യാക്കോബിന്റെ പരിശുദ്ധനായ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കും. ഇസ്രായേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭക്തിയോടെ നിലകൊള്ളും.
24
അസ്ഥിരമാനസര്‍ക്കു വിവേകമുണ്ടാവുകയും പിറുപിറുത്തിരുന്നവര്‍ ഉപദേശം കൈക്കൊള്ളുകയും ചെയ്യും.
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 30 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66