bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Isaiah 36
Isaiah 36
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 35
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 37 →
1
ഹിസ്കിയാരാജാവിന്റെ വാഴ്ചയുടെ പതിനാലാം വര്‍ഷം അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദായിലെ കോട്ട കെട്ടി സുരക്ഷിതമാക്കിയ എല്ലാ നഗരങ്ങളും ആക്രമിച്ചു കീഴടക്കി.
2
അസ്സീറിയാരാജാവ് ലാഖീശില്‍നിന്ന് ഒരു വലിയ സൈന്യത്തോടു കൂടി രബ്-ശാക്കേയെ യെരൂശലേമില്‍ ഹിസ്കിയാരാജാവിന്റെ നേര്‍ക്കയച്ചു. അയാള്‍ അലക്കുകാരന്റെ നിലത്തിലേക്കുള്ള പെരുവഴിയില്‍ മുകള്‍ഭാഗത്തെ കുളത്തിലേക്കുള്ള ചാലിനരികെ നിലയുറപ്പിച്ചു.
3
അപ്പോള്‍ ഹില്കിയായുടെ പുത്രനും കൊട്ടാരം കാര്യവിചാരകനുമായ എല്യാക്കീം, കാര്യദര്‍ശിയായ ശെബ്നാ, ആസാഫിന്റെ പുത്രനും വൃത്താന്തലേഖകനുമായ യോവാഹ് എന്നിവര്‍ അയാളുടെ അടുക്കല്‍ ചെന്നു.
4
രബ്-ശാക്കേ അവരോടു പറഞ്ഞു: “അസ്സീറിയായിലെ മഹാരാജാവ് ഇപ്രകാരം പറയുന്നതായി ഹിസ്കിയാരാജാവിനെ അറിയിക്കുക: “നിന്റെ ആത്മവിശ്വാസത്തിന് എന്താണ് അടിസ്ഥാനം?
5
യുദ്ധതന്ത്രവും ശക്തിയും വെറും വാക്കുകളാണെന്നാണോ നീ കരുതുന്നത്? ആരില്‍ ആശ്രയിച്ചാണു നീ എന്നെ എതിര്‍ക്കുന്നത്?
6
ഈജിപ്താണല്ലോ നിന്റെ ആശ്രയം. അതു ചതഞ്ഞ ഓടത്തണ്ടാണ്. ഊന്നി നടക്കുന്നവന്റെ കൈയില്‍ അതു കുത്തിക്കയറും. തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് ഈജിപ്തിലെ രാജാവായ ഫറവോ അങ്ങനെയാണ്.
7
ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആശ്രയിക്കുന്നു എന്നു നിങ്ങള്‍ പറയുന്നെങ്കില്‍ നിങ്ങള്‍ യാഗപീഠത്തിന്റെ മുമ്പില്‍ മാത്രം ആരാധിക്കുവിന്‍ എന്നു യെരൂശലേമിനോടും യെഹൂദായോടും പറഞ്ഞുകൊണ്ട് ദൈവമായ സര്‍വേശ്വരന്റെ മറ്റു പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കിയാ നശിപ്പിച്ചില്ലേ?
8
എന്റെ യജമാനനായ അസ്സീറിയാ രാജാവിനോടു വാതുകെട്ടുക. രണ്ടായിരം കുതിരപ്പടയാളികളെങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരകളെ തരാം.
9
രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കും വേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിങ്ങള്‍ക്ക് എന്റെ ദാസന്മാരില് ഏറ്റവും ചെറിയ ഒരു സേനാനായകനെ എങ്കിലും തുരത്താന്‍ കഴിയുമോ? സര്‍വേശ്വരന്റെ സഹായം ഇല്ലാതെയാണോ ഞാനീ രാജ്യത്തെ നശിപ്പിക്കാന്‍ വന്നിരിക്കുന്നത്?
10
ഈ ദേശം ആക്രമിച്ചു നശിപ്പിക്കുക എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.”
11
അപ്പോള്‍ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോടു പറഞ്ഞു: “ഞങ്ങളോടു അരാമ്യഭാഷയില്‍ സദയം സംസാരിച്ചാലും; ഞങ്ങള്‍ക്കതു മനസ്സിലാകും. കോട്ടയുടെ മുകളിലുള്ള ജനം കേള്‍ക്കെ അവര്‍ക്ക് അറിയാവുന്ന എബ്രായഭാഷയില്‍ സംസാരിക്കരുതേ.” അയാള്‍ മറുപടി നല്കി:
12
“സ്വന്തം വിസര്‍ജനവസ്തുക്കള്‍ തിന്നാനും കുടിക്കാനും നിന്നോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്നവരല്ലേ ആ കോട്ടയുടെ മുകളില്‍ കഴിയുന്നത്? അവരോടു സംസാരിക്കാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടും മാത്രമായി സംസാരിക്കാനാണോ എന്നെ അയച്ചിരിക്കുന്നത്?
13
പിന്നീടു രബ്-ശാക്കേ എഴുന്നേറ്റുനിന്ന് എബ്രായഭാഷയില്‍ വിളിച്ചു പറഞ്ഞു: “അസ്സീറിയായിലെ മഹാരാജാവിന്റെ വാക്കു കേള്‍ക്കുവിന്‍;
14
ഹിസ്ക്കിയാ നിങ്ങളെ വഞ്ചിക്കാനിടയാകരുത്. അയാള്‍ക്കു നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ല.
15
സര്വേശ്വരന് നമ്മെ നിശ്ചയമായും രക്ഷിക്കും. അവിടുന്ന് ഈ നഗരം അസ്സീറിയായിലെ രാജാവിന്റെ കൈയില്‍ ഏല്പിച്ചുകൊടുക്കയില്ല എന്നു പറഞ്ഞു ഹിസ്ക്കിയാ നിങ്ങളെ സര്‍വേശ്വരനില്‍ ആശ്രയിക്കുമാറാക്കരുത്.”
16
ഹിസ്കിയാ പറയുന്നതു നിങ്ങള്‍ ശ്രദ്ധിക്കരുത്. അസ്സീറിയായിലെ രാജാവ് പറയുന്നു: “എന്നോടു സമാധാന ഉടമ്പടി ചെയ്ത് എന്റെ അടുത്തു വരുവിന്‍. അപ്പോള്‍ നിങ്ങള്‍ക്കു സ്വന്തം മുന്തിരിവള്ളിയുടെയും അത്തിയുടെയും ഫലങ്ങള്‍ ഭക്ഷിക്കാനിടവരും. സ്വന്തം കിണറ്റിലെ വെള്ളം കുടിക്കുകയും ആകാം.
17
പിന്നീട് ഞാന്‍ വന്നു നിങ്ങളെ നിങ്ങളുടെ നാടിനു സദൃശമായ നാട്ടിലേക്കു കൊണ്ടുപോകും. ധാന്യവും വീഞ്ഞുമുള്ള നാട്, അപ്പവും മുന്തിരിത്തോട്ടങ്ങളുമുള്ള നാട്.
18
സര്വേശ്വരന് നമ്മെ രക്ഷിക്കുമെന്നു പറഞ്ഞു ഹിസ്ക്കിയാ നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഏതെങ്കിലും ജനതയുടെ ദേവന് അസ്സീറിയാരാജാവിന്റെ കൈയില്‍നിന്നു തന്റെ ദേശത്തെ രക്ഷിച്ചിട്ടുണ്ടോ?
19
ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര് എവിടെ? സെഫര്‍വയീമിലെ ദേവന്മാര് എവിടെ?
20
അവര്‍ എന്റെ കൈയില്‍നിന്നും ശമര്യായെ മോചിപ്പിച്ചുവോ? ഈ രാജ്യങ്ങളിലെ ദേവന്മാരില് ആരാണു തങ്ങളുടെ രാജ്യങ്ങളെ എന്റെ കൈയില്‍നിന്നു മോചിപ്പിച്ചിട്ടുള്ളത്. പിന്നെ എങ്ങനെ യെരൂശലേമിനെ എന്റെ കൈയില്‍നിന്നു സര്വേശ്വരന് മോചിപ്പിക്കും.”
21
എന്നാല്‍ അവര്‍ നിശ്ശബ്ദരായിരുന്നു. അയാളോട് ഒന്നും മറുപടി പറഞ്ഞില്ല. കാരണം, മറുപടി പറയരുതെന്നായിരുന്നു രാജകല്പന.
22
ഹില്കിയായുടെ പുത്രനും കൊട്ടാരം കാര്യവിചാരകനുമായ എല്യാക്കീം, കാര്യദര്‍ശിയായ ശെബ്നാ, കാര്യദര്‍ശിയും ആസാഫിന്റെ പുത്രനും വൃത്താന്തലേഖകനുമായ യോവാഹ് എന്നിവര്‍ വസ്ത്രം കീറി ഹിസ്കിയാരാജാവിന്റെ അടുക്കല്‍ ചെന്ന് രബ്-ശാക്കേയുടെ വാക്കുകള്‍ അറിയിച്ചു.
← Chapter 35
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 37 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66