bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 1
John 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 2 →
1
ആദിയില്‍ത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു.
2
ആ വചനം ആദിയില്‍ത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു.
3
വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.
4
വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന് മനുഷ്യവര്‍ഗത്തിനു പ്രകാശം നല്കിക്കൊണ്ടിരുന്നു.
5
ഇരുളില്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചത്തെ ഇരുള് ഒരിക്കലും കീഴടക്കിയിട്ടില്ല.
6
യോഹന്നാന് എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു.
7
അദ്ദേഹം സാക്ഷ്യം വഹിക്കുവാന്‍, താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിനു വെളിച്ചത്തിനു സാക്ഷ്യം വഹിക്കുവാന്‍ തന്നെ വന്നു.
8
അദ്ദേഹം വെളിച്ചമായിരുന്നില്ല; വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം വഹിക്കുവാന്‍ വന്നവന് മാത്രമായിരുന്നു.
9
സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യവെളിച്ചം പ്രപഞ്ചത്തിലേക്കു വന്നുകൊണ്ടിരുന്നു.
10
അവിടുന്നു പ്രപഞ്ചത്തിലുണ്ടായിരുന്നു. പ്രപഞ്ചം അവിടുന്നു മുഖാന്തരമാണു സൃഷ്ടിക്കപ്പെട്ടത്; എങ്കിലും ലോകം അവിടുത്തെ അറിഞ്ഞില്ല.
11
അവിടുന്നു സ്വന്തമായതിലേക്കു വന്നു; എന്നാല്‍ സ്വജനങ്ങള് അവിടുത്തെ സ്വീകരിച്ചില്ല.
12
തന്നെ സ്വീകരിച്ച്, തന്റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും ദൈവത്തിന്റെ മക്കള്‍ ആകുവാനുള്ള അധികാരം അവിടുന്നു നല്കി.
13
അവിടുന്നു ജനിച്ചത് മനുഷ്യരക്തത്തില്‍ നിന്നല്ല; ലൈംഗിക പ്രേരണയാലും പുരുഷന്റെ ഇച്ഛയാലും അല്ല; പ്രത്യുത, ദൈവത്തില്‍ നിന്നത്രേ.
14
വചനം മനുഷ്യജന്മമെടുത്തു, ദൈവത്തിന്റെ വരപ്രസാദവും സത്യവും സമ്പൂര്‍ണമായി നിറഞ്ഞ് നമ്മുടെ ഇടയില്‍ വസിച്ചു; അവിടുത്തെ തേജസ്സ് പിതാവില്‍നിന്നുള്ള ഏകജാതന്റെ തേജസ്സായി ഞങ്ങള്‍ ദര്‍ശിച്ചു.
15
യോഹന്നാന് അവിടുത്തെ സാക്ഷ്യം വഹിച്ചുകൊണ്ട് ഇപ്രകാരം ഉദ്ഘോഷിച്ചു: “എന്റെ പിന്നാലെ ഒരാള്‍ വരുന്നുണ്ടെന്നും, അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാല്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണെന്നും ഞാന്‍ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചാണ്.”
16
അവിടുത്തെ സമ്പൂര്‍ണതയില്‍നിന്നു നമുക്കെല്ലാവര്‍ക്കും മേല്ക്കുമേല് കൃപ ലഭിച്ചിരിക്കുന്നു. മോശ മുഖാന്തരം ധാര്‍മിക നിയമങ്ങള്‍ നല്കപ്പെട്ടു;
17
കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരിക്കലും ദര്‍ശിച്ചിട്ടില്ല;
18
പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന് അവിടുത്തെ വെളിപ്പെടുത്തിയിരിക്കുന്നു.
19
‘അങ്ങ് ആരാകുന്നു?’ എന്നു യോഹന്നാനോട് ചോദിക്കുന്നതിനു യെഹൂദന്മാര്‍ യെരൂശലേമില്‍നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അദ്ദേഹത്തിന്റെ അടുക്കലേക്കയച്ചു.
20
അദ്ദേഹം അവരോടു തുറന്നു പറഞ്ഞു: “ഞാന്‍ ക്രിസ്തുവല്ല.”
21
അപ്പോള്‍ അവര്‍ ചോദിച്ചു: “പിന്നെ അങ്ങ് ആരാണ്? ഏലിയാ ആണോ?” “അല്ല” എന്ന് അദ്ദേഹം പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: “ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ആ പ്രവാചകനാണോ താങ്കള്‍?” “അല്ല” എന്ന് അദ്ദേഹം പറഞ്ഞു.
22
അവര്‍ പിന്നെയും അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ആരാണെന്നു പറഞ്ഞാലും: ഞങ്ങളെ പറഞ്ഞയച്ചവരോട് ഒരു മറുപടി പറയണമല്ലോ. അങ്ങയെക്കുറിച്ച് എന്താണ് പറയുന്നത്?”
23
അദ്ദേഹം പറഞ്ഞു: “യെശയ്യാപ്രവാചകന്‍ പറഞ്ഞിട്ടുള്ളതുപോലെ ‘കര്‍ത്താവിന്റെ വഴി നേരേയാക്കുക’ എന്നു മരുഭൂമിയില്‍ ഉദ്ഘോഷിക്കുന്നവന്റെ ശബ്ദമാകുന്നു ഞാന്‍.”
24
പരീശകക്ഷിയില്‍പ്പെട്ടവരായിരുന്നു അവരെ അയച്ചത്. അവര്‍ ചോദിച്ചു:
25
“അങ്ങു ക്രിസ്തുവല്ല, ഏലിയായുമല്ല, വരുവാനുള്ള പ്രവാചകനുമല്ല എങ്കില്‍ പിന്നെ അങ്ങ് എന്തിനു സ്നാപനം നടത്തുന്നു?”
26
യോഹന്നാന് പ്രതിവചിച്ചു: “ഞാന്‍ ജലംകൊണ്ടു സ്നാപനം ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അജ്ഞാതനായ ഒരാള്‍ നിങ്ങളുടെ മധ്യത്തില്‍ നില്‍ക്കുന്നുണ്ട്.
27
അവിടുന്ന് എന്റെ പിന്നാലെ വരുന്നു എങ്കിലും അവിടുത്തെ ചെരുപ്പിന്റെ വാറ് അഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല.”
28
യോഹന്നാന് സ്നാപനം നടത്തിക്കൊണ്ടിരുന്ന യോര്‍ദ്ദാന്‍നദിയുടെ തീരപ്രദേശമായ ബേഥാന്യയിലാണ് ഇവയെല്ലാം സംഭവിച്ചത്.
29
അടുത്ത ദിവസം യേശു തന്റെ അടുക്കലേക്കു വരുന്നത് യോഹന്നാന് കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപഭാരം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
30
ഇദ്ദേഹത്തെക്കുറിച്ചാണു ഞാന്‍ പറഞ്ഞത്, ‘എന്റെ പിന്നാലെ ഒരാള്‍ വരുന്നു; അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാല്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണ്’ എന്ന്.
31
ഞാന്‍പോലും അവിടുത്തെ മനസ്സിലാക്കിയില്ല; എങ്കിലും ഇസ്രായേല്ജനതയ്ക്ക് അവിടുത്തെ വെളിപ്പെടുത്തിക്കൊടുക്കുവാനാണ് ഞാന്‍ ജലംകൊണ്ടു സ്നാപനം നടത്തുവാന്‍ വന്നത്.”
32
“യോഹന്നാന് തന്റെ സാക്ഷ്യം ഇങ്ങനെ തുടര്‍ന്നു: “ഒരു പ്രാവെന്നപോലെ ആത്മാവു സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന് അദ്ദേഹത്തില്‍ ആവസിക്കുന്നതു ഞാന്‍ കണ്ടു.
33
എങ്കിലും ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കിയില്ല. എന്നാല്‍ ജലംകൊണ്ടു സ്നാപനം നടത്താന്‍ എന്നെ അയച്ചവന് എന്നോട് അരുള്‍ചെയ്തു: ‘ആത്മാവു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി ആരുടെമേല്‍ ആവസിക്കുന്നതായി നീ കാണുന്നുവോ, അദ്ദേഹമാണ് പരിശുദ്ധാത്മാവിനാല്‍ സ്നാപനം നടത്തുന്നവന്.’
34
അതു ഞാന്‍ കാണുകയും അവിടുന്ന് ദൈവപുത്രനാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്തിരിക്കുന്നു.”
35
പിറ്റേദിവസം യോഹന്നാന് വീണ്ടും തന്റെ ശിഷ്യന്മാരില് രണ്ടുപേരോടുകൂടി അവിടെ നില്ക്കുമ്പോള്,
36
യേശു അതുവഴി കടന്നുപോകുന്നതു കണ്ടു. അപ്പോള്‍ യോഹന്നാന് പറഞ്ഞു: “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!”.
37
ഇതുകേട്ട് ആ ശിഷ്യന്മാര് രണ്ടുപേരും യേശുവിനെ അനുഗമിച്ചു.
38
യേശു തിരിഞ്ഞു നോക്കി, തന്റെ പിന്നാലെ അവര്‍ ചെല്ലുന്നതുകണ്ട് “നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു, അപ്പോള്‍ അവര്‍, “റബ്ബീ, അങ്ങ് എവിടെയാണു പാര്‍ക്കുന്നത്?” എന്നു ചോദിച്ചു.
39
‘റബ്ബീ’ എന്ന വാക്കിന് ‘ഗുരു’ എന്നര്‍ഥം. “വന്നു കാണുക” എന്ന് യേശു പറഞ്ഞു. അവര്‍ ചെന്ന് അവിടുത്തെ വാസസ്ഥലം കണ്ടു; അപ്പോള്‍ ഏകദേശം നാലുമണി സമയം ആയിരുന്നതിനാല്‍ അന്ന് അവര്‍ അദ്ദേഹത്തിന്റെ കൂടെ പാര്‍ത്തു.
40
യോഹന്നാന് പറഞ്ഞതുകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരില്‍ ഒരാള്‍ ശിമോന് പത്രോസിന്റെ സഹോദരനായ അന്ത്രയാസ് ആയിരുന്നു.
41
അയാള്‍ ആദ്യമായി തന്റെ സഹോദരന് ശിമോനെ കണ്ടു പറഞ്ഞു: “ഞങ്ങള്‍ മിശിഹായെ കണ്ടെത്തിയിരിക്കുന്നു.” ‘മിശിഹ’ എന്നതിനു ‘ക്രിസ്തു’ അഥവാ ‘അഭിഷിക്തന്’ എന്നര്‍ഥം.
42
അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്റെ പുത്രനായ ശിമോന് അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും.” അതിനു പത്രോസ് അഥവാ പാറ എന്നര്‍ഥം.
43
അടുത്ത ദിവസം യേശു ഗലീലയിലേക്കു പോകുവാന്‍ തീരുമാനിച്ചു. അവിടുന്നു ഫീലിപ്പോസിനെ കണ്ട് “എന്റെകൂടെ വരിക” എന്നു പറഞ്ഞു.
44
പത്രോസിന്റെയും അന്ത്രയാസിന്റെയും പട്ടണമായ ബെത്സെയ്ദാ ആയിരുന്നു ഫീലിപ്പോസിന്റെയും ജന്മസ്ഥലം.
45
ഫീലിപ്പോസ് നഥാനിയേലിനെ കണ്ടു പറഞ്ഞു: “മോശയുടെ നിയമഗ്രന്ഥത്തിലും പ്രവാചകന്മാരുടെ പുസ്തകങ്ങളിലും ആരെക്കുറിച്ച് എഴുതിയിരിക്കുന്നുവോ അവിടുത്തെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു, യോസേഫിന്റെ പുത്രന് നസറെത്തില്‍നിന്നുള്ള യേശുവിനെത്തന്നെ.”
46
അപ്പോള്‍ നഥാനിയേല്‍ ചോദിച്ചു: “നസറെത്തോ? അവിടെനിന്നു വല്ല നന്മയും ഉണ്ടാകുമോ?” ഫീലിപ്പോസ് അയാളോട്: “വന്നു കാണുക” എന്നു പറഞ്ഞു.
47
നഥാനിയേല്‍ തന്റെ അടുക്കലേക്കു വരുന്നതു കണ്ട് യേശു പറഞ്ഞു: “ഇതാ, ഒരു യഥാര്‍ഥ ഇസ്രായേല്യന്; ഇയാളില്‍ യാതൊരു കാപട്യവുമില്ല.”
48
നഥാനിയേല്‍ യേശുവിനോടു ചോദിച്ചു: “അവിടുന്ന് എന്നെ എങ്ങനെ അറിഞ്ഞു?” “ഫീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ് നീ അത്തിവൃക്ഷത്തിന്റെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു” എന്നു യേശു ഉത്തരമരുളി.
49
നഥാനിയേല്‍ യേശുവിനോട്: “ഗുരോ, അങ്ങു ദൈവത്തിന്റെ പുത്രന്; അങ്ങ് ഇസ്രായേലിന്റെ രാജാവുതന്നെ” എന്നു പറഞ്ഞു.
50
യേശു ഇപ്രകാരം പ്രതിവചിച്ചു: “നിന്നെ ഞാന്‍ അത്തിയുടെ ചുവട്ടില്‍വച്ചു കണ്ടു എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും.”
51
പിന്നീട് അവിടുന്ന് അയാളോട് അരുള്‍ചെയ്തു: “സ്വര്‍ഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ ദൂതന്മാര് മനുഷ്യപുത്രന് മുഖേന കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.”
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21