bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 10
John 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 11 →
1
“ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: ആടിനെ സൂക്ഷിക്കുന്ന ആലയുടെ വാതില്‍ വഴിയല്ലാതെ മറ്റു മാര്‍ഗത്തിലൂടെ പ്രവേശിക്കുന്നവന് കള്ളനും കൊള്ളക്കാരനുമാകുന്നു.
2
വാതിലിലൂടെ പ്രവേശിക്കുന്നവനാണ് ആടുകളുടെ ഇടയന്.
3
കാവല്ക്കാരന് അയാള്‍ക്കു വാതില്‍ തുറന്നുകൊടുക്കുന്നു; ആടുകള്‍ അയാളുടെ ശബ്ദം കേട്ടനുസരിക്കുന്നു. സ്വന്തം ആടുകളെ അയാള്‍ പേരുചൊല്ലിവിളിച്ച് പുറത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നു.
4
പുറത്തു കൊണ്ടുവന്നിട്ട് അയാള്‍ അവയുടെ മുമ്പേ നടക്കും. ഇടയന്റെ ശബ്ദം തിരിച്ചറിയുന്നതുകൊണ്ട് അവ അയാളെ അനുഗമിക്കും.
5
അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ലെന്നു മാത്രമല്ല, അയാളുടെ ശബ്ദം തിരിച്ചറിയാത്തതിനാല്‍ ആടുകള്‍ അയാളെ വിട്ട് ഓടിപ്പോകുകയും ചെയ്യും.”
6
യേശു ഈ ദൃഷ്ടാന്തം അവരോടു പറഞ്ഞു എങ്കിലും അതിന്റെ പൊരുള്‍ അവര്‍ക്കു മനസ്സിലായില്ല.
7
യേശു വീണ്ടും അവരോട് അരുള്‍ചെയ്തു: “ഞാന്‍ ഉറപ്പിച്ചു പറയുന്നു, ആടുകളുടെ വാതില്‍ ഞാനാകുന്നു.
8
എനിക്കു മുമ്പു വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരുമായിരുന്നു.
9
ആടുകള്‍ അവരെ ശ്രദ്ധിച്ചില്ല. ഞാനാകുന്നു വാതില്‍; എന്നിലൂടെ ആരെങ്കിലും അകത്തു പ്രവേശിക്കുന്നുവെങ്കില്‍ അവര്‍ സുരക്ഷിതനായിരിക്കും. അവന് അകത്തു വരികയും പുറത്തുപോകുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും.
10
മോഷ്ടാവു വരുന്നത് മോഷ്ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ്. ഞാന്‍ വന്നത് അവയ്ക്കു ജീവന് ഉണ്ടാകുവാനും അതു സമൃദ്ധമായിത്തീരുവാനും ആകുന്നു.
11
“ഞാന്‍ നല്ല ഇടയനാകുന്നു. നല്ല ഇടയന് ആടുകള്‍ക്കുവേണ്ടി തന്റെ പ്രാണന് വെടിയുന്നു.
12
പ്രത്യുത, ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരന് ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.
13
ആടുകളുടെ കാര്യത്തില്‍ താത്പര്യമില്ലാത്ത കേവലം കൂലിക്കാരനായതുകൊണ്ടത്രേ അവന് ഓടിപ്പോകുന്നത്.
14
ഞാന്‍ നല്ല ഇടയനാകുന്നു. എന്റെ പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എന്റെ സ്വന്തം ആടുകളെയും അവ എന്നെയും അറിയുന്നു.
15
ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന് അര്‍പ്പിക്കുന്നു.
16
ഈ ആലയില്‍പ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്; അവയെയും ഞാന്‍ കൂട്ടിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ ശബ്ദം ശ്രദ്ധിക്കും; അങ്ങനെ ഒരു ആട്ടിന്‍പറ്റവും ഒരു ഇടയനും മാത്രം ആയിത്തീരുകയും ചെയ്യും.
17
“വീണ്ടും പ്രാപിക്കേണ്ടതിന് എന്റെ ജീവന് ഞാന്‍ അര്‍പ്പിക്കുന്നു. അതുകൊണ്ട് എന്റെ പിതാവ് എന്നെ സ്നേഹിക്കുന്നു.
18
എന്റെ ജീവന് എന്നില്‍നിന്ന് ആരും എടുത്തുകളയുന്നില്ല; പ്രത്യുത, ഞാന്‍ സ്വമേധയാ അര്‍പ്പിക്കുകയാണു ചെയ്യുന്നത്. അത് അര്‍പ്പിക്കുവാനും വീണ്ടും പ്രാപിക്കുവാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവില്‍നിന്ന് എനിക്കു ലഭിച്ചിട്ടുള്ള കല്പനയാണിത്.”
19
യേശുവിന്റെ ഈ വാക്കുകള്‍ മൂലം യെഹൂദന്മാരുടെ ഇടയില്‍ വീണ്ടും ഭിന്നാഭിപ്രായമുണ്ടായി. അവരില്‍ പലരും പറഞ്ഞു:
20
“അയാളില്‍ ഭൂതമുണ്ട്; അയാള്‍ ഭ്രാന്തനാണ്; അയാള്‍ പറയുന്നത് എന്തിനു ശ്രദ്ധിക്കുന്നു?”
21
“ഒരു ഭൂതാവിഷ്ടന്റെ വാക്കുകളല്ല ഇവ; അന്ധന്മാര്ക്കു കാഴ്ച നല്കുവാന് പിശാചിനു കഴിയുമോ?” എന്നു മറ്റു ചിലര്‍ ചോദിച്ചു.
22
യെരൂശലേമില്‍ പ്രതിഷ്ഠോത്സവം കൊണ്ടാടുകയായിരുന്നു; അത് ശീതകാലവുമായിരുന്നു.
23
യേശു ദേവാലയത്തില്‍ ശലോമോന്റെ മണ്ഡപത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ യെഹൂദന്മാര്‍ അവിടുത്തെ ചുറ്റും കൂടിനിന്നു ചോദിച്ചു:
24
“ഈ അനിശ്ചിതാവസ്ഥയില്‍ ഞങ്ങള്‍ എത്രനാള്‍ തുടരണം? അങ്ങു ക്രിസ്തു ആണെങ്കില്‍ അതു തുറന്നു പറയുക.”
25
യേശു ഇപ്രകാരം മറുപടി നല്കി: “ഞാന്‍ പറഞ്ഞുകഴിഞ്ഞു; എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം വഹിക്കുന്നു.
26
പക്ഷേ, നിങ്ങള്‍ എന്റെ ആടുകളില്‍പെട്ടവരല്ലാത്തതുകൊണ്ട് വിശ്വസിക്കുന്നില്ല.
27
എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.
28
ഞാന്‍ അവയ്ക്ക് അനശ്വരജീവന് നല്കുന്നു. അവ ഒരുനാളും നശിച്ചുപോകുകയില്ല. ആരും അവയെ എന്റെ കൈയില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയുമില്ല.
29
അവയെ എനിക്കു നല്കിയ പിതാവ് എല്ലാവരെയുംകാള്‍ വലിയവനത്രേ.
30
ആ പിതാവിന്റെ കൈയില്‍നിന്ന് അവയെ അപഹരിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഞാനും പിതാവും ഒന്നാകുന്നു.”
31
ഇതുകേട്ട് യെഹൂദന്മാര്‍ യേശുവിനെ എറിയുവാന്‍ വീണ്ടും കല്ലെടുത്തു.
32
അവിടുന്ന് അവരോടു പറഞ്ഞു: “പിതാവിന്റെ അഭീഷ്ടമനുസരിച്ച് പല നല്ല പ്രവൃത്തികളും ഞാന്‍ നിങ്ങളുടെ മുമ്പില്‍ ചെയ്തിട്ടുണ്ടല്ലോ. അവയില്‍ ഏതിനെ പ്രതിയാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്?”
33
യെഹൂദന്മാര്‍ പറഞ്ഞു: “നല്ല പ്രവൃത്തികളുടെ പേരിലല്ല ദൈവദൂഷണത്തിന്റെ പേരിലാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്. വെറുമൊരു മനുഷ്യനായ നീ, നിന്നെത്തന്നെ ദൈവമാക്കുന്നുവല്ലോ.”
34
യേശു മറുപടി നല്കി: “നിങ്ങള്‍ ദേവന്മാരാണെന്നു ഞാന്‍ പറഞ്ഞു, എന്നു നിങ്ങളുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിട്ടില്ലേ?
35
ദൈവത്തിന്റെ അരുളപ്പാടു ലഭിച്ചവരെ അവിടുന്നു ‘ദേവന്മാര്’ എന്നു വിളിച്ചു - വേദലിഖിതം ഒരിക്കലും അഴിവില്ലാത്തതാണല്ലോ.
36
ഞാന്‍ ദൈവപുത്രനാണെന്നു പറഞ്ഞതുകൊണ്ട് പിതാവു വിശുദ്ധീകരിച്ച് ലോകത്തിലേക്ക് അയച്ച എന്നില്‍ നിങ്ങള്‍ ദൈവദൂഷണക്കുറ്റം ആരോപിക്കുന്നുവോ?
37
ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ.
38
എന്നാല്‍ ഞാന്‍ അവ ചെയ്യുന്നു എങ്കില്‍, എന്നെ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍പോലും എന്റെ പ്രവൃത്തികളെ വിശ്വസിക്കുക. അങ്ങനെ ചെയ്താല്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ക്ക് അറിയുകയും ഗ്രഹിക്കുകയും ചെയ്യാം.”
39
പിന്നെയും അവര്‍ യേശുവിനെ പിടിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അവിടുന്നു പിടികൊടുക്കാതെ അവരുടെ കൈയില്‍നിന്ന് ഒഴിഞ്ഞുമാറി.
40
യേശു യോര്‍ദ്ദാന്റെ മറുകരയില്‍ യോഹന്നാന് ആദ്യം സ്നാപനം നടത്തിക്കൊണ്ടിരുന്ന സ്ഥലത്ത് വീണ്ടും പോയി പാര്‍ത്തു. അനേകം ആളുകള്‍ അവിടുത്തെ അടുക്കല്‍ ചെന്നു. അവര്‍ പറഞ്ഞു:
41
“യോഹന്നാന് അടയാളപ്രവൃത്തി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ യോഹന്നാന് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം സത്യമാണ്.” അവിടെ അനേകംപേര്‍ യേശുവില്‍ വിശ്വസിച്ചു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21