bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 15
John 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 16 →
1
“ഞാന്‍ യഥാര്‍ഥ മുന്തിരിച്ചെടിയും എന്റെ പിതാവു കൃഷിക്കാരനുമാകുന്നു.
2
അവിടുന്നു ഫലം കായ്ക്കാത്ത എല്ലാ ശാഖകളും എന്നില്‍നിന്ന് വെട്ടിക്കളയുന്നു. ഫലം കായ്ക്കുന്നവ കൂടുതല്‍ ഫലം നല്കേണ്ടതിനു തലപ്പുകള്‍ കോതി വൃത്തിയാക്കുന്നു.
3
ഞാന്‍ നിങ്ങളോടു സംസാരിച്ചിട്ടുള്ള വചനംമൂലം നിങ്ങള്‍ ശുദ്ധിയുള്ളവരായിത്തീര്‍ന്നിരിക്കുന്നു.
4
എന്നില്‍ വസിക്കുക; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ സ്ഥിതിചെയ്യാത്ത ശാഖയ്ക്കു സ്വയമേവ ഫലം കായ്ക്കുവാന് കഴിയുകയില്ല. അതുപോലെ എന്നില്‍ വസിക്കാതെയിരുന്നാല്‍ നിങ്ങള്‍ക്കും ഫലം കായ്ക്കുവാന് സാധ്യമല്ല.
5
“ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാകുന്നു; ഒരുവന് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍, അവന് ധാരാളം ഫലം പുറപ്പെടുവിക്കും. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല.
6
എന്നില്‍ വസിക്കാത്തവന്‍ ഒരു ശാഖയെന്നപോലെ പുറത്തെറിയപ്പെട്ട് ഉണങ്ങിപ്പോകും. ഉണങ്ങിയ ശാഖകള്‍ ശേഖരിച്ചു തീയിലിട്ടു ചുട്ടുകളയുന്നു;
7
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വചനങ്ങള്‍ നിങ്ങളില്‍ കുടികൊള്ളുകയും ചെയ്യുന്നെങ്കില്‍ നിങ്ങള്‍ അപേക്ഷിക്കുന്നതെന്തും നിങ്ങള്‍ക്കു ലഭിക്കും.
8
നിങ്ങള്‍ ധാരാളം ഫലം കായ്ക്കുന്നതിനാല് എന്റെ പിതാവു മഹത്ത്വപ്പെടുന്നു. അങ്ങനെ നിങ്ങള്‍ എന്റെ ശിഷ്യന്മാരായിത്തീരുന്നു.
9
എന്റെ പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തില്‍ നിങ്ങള്‍ നിലനില്ക്കുക.
10
ഞാന്‍ എന്റെ പിതാവിന്റെ കല്പനകള് അനുസരിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്ക്കുന്നതുപോലെ നിങ്ങള്‍ എന്റെ കല്പനകള് അനുസരിച്ചാല്‍ എന്റെ സ്നേഹത്തില്‍ നിലനില്ക്കും.
11
“എന്റെ ആനന്ദം നിങ്ങളില്‍ ഉണ്ടായിരിക്കുവാനും നിങ്ങളുടെ ആനന്ദം സമ്പൂര്‍ണമാകുവാനും വേണ്ടിയാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോടു സംസാരിച്ചത്.
12
ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണമെന്നാണ് എന്റെ കല്പന.
13
സ്നേഹിതന്മാര്ക്കുവേണ്ടി ജീവന് അര്‍പ്പിക്കുന്നതിനെക്കാള്‍ വലുതായ സ്നേഹം ആര്‍ക്കുമില്ലല്ലോ.
14
ഞാന്‍ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്നേഹിതന്മാരാണ്.
15
ഇനിയും നിങ്ങളെ ദാസന്മാരെന്ന് ഞാന്‍ വിളിക്കുന്നില്ല; യജമാനന് ചെയ്യുന്നത് എന്താണെന്നു ദാസന് അറിയുന്നില്ലല്ലോ. എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം ഞാന്‍ നിങ്ങളെ അറിയിച്ചിരിക്കുന്നു; അതുകാണ്ടാണ് എന്റെ സ്നേഹിതന്മാരെന്നു ഞാന്‍ നിങ്ങളെ വിളിക്കുന്നത്.
16
നിങ്ങള്‍ പോയി നിലനില്‍ക്കുന്ന ഫലം പുറപ്പെടുവിക്കുന്നതിന് ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. അതുകൊണ്ട് എന്റെ നാമത്തില്‍ നിങ്ങള്‍ പിതാവിനോട് എന്തപേക്ഷിച്ചാലും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.
17
നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതിനുവേണ്ടിയാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നത്.
18
“ലോകം നിങ്ങളെ വെറുക്കുന്നു എങ്കില്‍ അത് എന്നെയാണ് ആദ്യം വെറുത്തത് എന്ന് അറിഞ്ഞുകൊള്ളുക.
19
നിങ്ങള്‍ ലോകത്തില്‍ നിന്നുള്ളവരായിരുന്നെങ്കില്‍ അത് സ്വന്തമെന്നവണ്ണം നിങ്ങളെ സ്നേഹിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതിനാല്‍ നിങ്ങള്‍ ലോകത്തിന്റെ വകയല്ല. അതുകൊണ്ട് ലോകം നിങ്ങളെ വെറുക്കുന്നു.
20
ദാസന് യജമാനനെക്കാള്‍ വലിയവനല്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളത് ഓര്‍മിച്ചുകൊള്ളുക. അവര്‍ എന്നെ പീഡിപ്പിച്ചെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം അനുസരിച്ചെങ്കില്‍ നിങ്ങളുടേതും അനുസരിക്കും.
21
എന്നാല്‍ എന്നെ അയച്ചവനെ അവര്‍ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് എന്റെ നാമം നിമിത്തം ഇവയെല്ലാം അവര്‍ നിങ്ങളോടു ചെയ്യും.
22
ഞാന്‍ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കില് അവര്‍ കുറ്റമറ്റവരായിരുന്നേനെ. എന്നാല്‍ ഇപ്പോള്‍ അവരുടെ പാപത്തിന് ഒഴികഴിവൊന്നുമില്ല.
23
എന്നെ വെറുക്കുന്നവന് എന്റെ പിതാവിനെയും വെറുക്കുന്നു.
24
മറ്റാരും ഒരിക്കലും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെ മധ്യത്തില്‍ ചെയ്യാതിരുന്നെങ്കില്‍ അവര്‍ക്കു കുറ്റമില്ലായിരുന്നേനെ. എന്റെ പ്രവൃത്തികള്‍ അവര്‍ കണ്ടിരിക്കുന്നു. എന്നിട്ടും എന്നെയും എന്റെ പിതാവിനെയും അവര്‍ വെറുക്കുന്നു.
25
‘അവര്‍ അകാരണമായി എന്നെ ദ്വേഷിച്ചു’ എന്ന് അവരുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതു സത്യമാകുന്നതിന് ഇവയെല്ലാം സംഭവിക്കേണ്ടതാണ്.”
26
“എന്നാല്‍ പിതാവിന്റെ സന്നിധിയില്‍നിന്നു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അയയ്ക്കുവാനിരിക്കുന്ന സഹായകനായ സത്യത്തിന്റെ ആത്മാവ് പിതാവില്‍നിന്നു പുറപ്പെട്ട് നിങ്ങളുടെ അടുക്കല്‍വരും. ആ ആത്മാവ് എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കും.
27
നിങ്ങള്‍ ആദിമുതല് എന്നോടുകൂടി ഉണ്ടായിരുന്നതുകൊണ്ടു നിങ്ങള്‍ സാക്ഷികളായിരിക്കുകയും ചെയ്യും.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21