bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 16
John 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 17 →
1
“നിങ്ങള്‍ ഇടറിവീഴാതിരിക്കുന്നതിനാണ് ഞാന്‍ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്.
2
അവര്‍ നിങ്ങളെ സുനഗോഗുകളില്‍നിന്നു പുറന്തള്ളും. നിങ്ങളെ വധിക്കുന്ന ഏതൊരുവനും ദൈവത്തിന് അര്‍പ്പിക്കുന്ന ഒരു പുണ്യകര്‍മം ചെയ്യുന്നു എന്നു കരുതുന്ന സമയം വരുന്നു.
3
അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഇവയെല്ലാം ചെയ്യും.
4
അവര്‍ ഇങ്ങനെ ചെയ്യുന്ന സമയം വരുമ്പോള്‍ ഞാന്‍ ഇവയെല്ലാം പറഞ്ഞതാണല്ലോ എന്നു നിങ്ങള്‍ അനുസ്മരിക്കുന്നതിനുവേണ്ടിയാണ് ഇതു പറയുന്നത്. “ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരുന്നതുകൊണ്ടാണ് ആദ്യംതന്നെ ഇക്കാര്യങ്ങള്‍ പറയാതിരുന്നത്.
5
എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കലേക്കു പോകുന്നു. എങ്കിലും ഞാന്‍ എവിടെ പോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല.
6
ഞാനിവയെല്ലാം നിങ്ങളോടു പറഞ്ഞതിനാല്‍ നിങ്ങളുടെ ഹൃദയം ദുഃഖംകൊണ്ടു നിറഞ്ഞിരിക്കുന്നു.
7
എന്നാല്‍ സത്യം ഞാന്‍ പറയട്ടെ, ഞാന്‍ പോകുന്നതുകൊണ്ട് നിങ്ങള്‍ക്കു പ്രയോജനമുണ്ട്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന് നിങ്ങളുടെ അടുക്കല്‍ വരുകയില്ല. ഞാന്‍ പോയാല്‍ സഹായകനെ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കും.
8
സഹായകന് വരുമ്പോള്‍ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും;
9
ലോകത്തിലുള്ളവര്‍ എന്നില്‍ വിശ്വസിക്കാത്തതുകൊണ്ടു പാപത്തെക്കുറിച്ചും
10
ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതിനാല്‍ നിങ്ങള്‍ ഇനിയും എന്നെ കാണാതിരിക്കുമെന്നതുകൊണ്ടു നീതിയെക്കുറിച്ചും
11
ഈ ലോകത്തിന്റെ അധിപതി വിധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.
12
“എനിക്കിനിയും ഒട്ടുവളരെ കാര്യങ്ങള്‍ നിങ്ങളോടു പറയുവാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ അവയെല്ലാം വഹിക്കുവാന്‍ കഴിവില്ല.
13
സത്യത്തിന്റെ ആത്മാവു വരുമ്പോള്‍ അവിടുന്നു നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവിടുന്നു സ്വമേധയാ അല്ല സംസാരിക്കുന്നത്. താന്‍ കേള്‍ക്കുന്നതു സംസാരിക്കുകയും സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.
14
അവിടുന്ന് എന്നെ മഹത്ത്വപ്പെടുത്തും. എന്തുകൊണ്ടെന്നാല്‍ എനിക്കു പറയുവാനുള്ളതു ഗ്രഹിച്ച് അവിടുന്നു നിങ്ങളോടു പ്രസ്താവിക്കും;
15
പിതാവിനുള്ളതെല്ലാം എനിക്കുള്ളതാകുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുവാനുള്ള കാര്യങ്ങള്‍ ഗ്രഹിച്ച് അവിടുന്നു നിങ്ങളെ അറിയിക്കും എന്നു ഞാന്‍ പറഞ്ഞത്.
16
“ഇനി അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണും.”
17
അപ്പോള്‍ യേശുവിന്റെ ശിഷ്യന്മാരില് ചിലര്‍ പരസ്പരം പറഞ്ഞു: “അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണുകയില്ല, പിന്നെയും അല്പസമയം കഴിയുമ്പോള്‍ നിങ്ങള്‍ എന്നെ കാണും എന്നും എന്റെ പിതാവിന്റെ അടുക്കല്‍ ഞാന്‍ പോകുന്നു എന്നും അവിടുന്നു പറഞ്ഞതിന്റെ അര്‍ഥമെന്താണ്?
18
അല്പസമയം എന്ന് അവിടുന്നു പറഞ്ഞതിന്റെ സാരം എന്തായിരിക്കും? അവിടുന്നു പറയുന്നതിന്റെ അര്‍ഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ!”
19
ഇതേപ്പറ്റി തന്നോടു ചോദിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇനി അല്പസമയം കഴിഞ്ഞു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും അല്പസമയം കഴിഞ്ഞു നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം എന്താണെന്നുള്ളതിനെക്കുറിച്ചാണോ നിങ്ങള്‍ അന്യോന്യം ചോദിക്കുന്നത്?
20
ഞാന്‍ ഉറപ്പിച്ചു പറയുന്നു; നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; ലോകമാകട്ടെ സന്തോഷിക്കും. നിങ്ങള്‍ ദുഃഖിക്കുമെങ്കില്‍ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും.
21
സ്ത്രീക്കു പ്രസവസമയത്തു വേദനയുണ്ട്. എന്നാല്‍ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന് ലോകത്തിലേക്കു പിറന്നിരിക്കുന്നതുമൂലമുള്ള സന്തോഷത്താല്‍ പിന്നീട് തന്റെ വേദനയെക്കുറിച്ച് അവള് ഓര്‍മിക്കുന്നില്ല.
22
അതുപോലെ ഇപ്പോള്‍ നിങ്ങള്‍ക്കു വ്യാകുലതയുണ്ട്; എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ ആനന്ദിക്കും. ആ ആനന്ദം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയില്ല.
23
“ആ ദിവസം വരുമ്പോള്‍ നിങ്ങള്‍ ഒന്നും എന്നോടു ചോദിക്കുകയില്ല. നിങ്ങള്‍ പിതാവിനോട് എന്ത് അപേക്ഷിച്ചാലും അവിടുന്ന് എന്റെ നാമത്തില്‍ അതു നിങ്ങള്‍ക്കു നല്‍കും എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.
24
ഇതുവരെ നിങ്ങള്‍ ഒന്നും എന്റെ നാമത്തില്‍ അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, എന്നാല്‍ നിങ്ങള്‍ക്കു ലഭിക്കും. അങ്ങനെ നിങ്ങളുടെ ആനന്ദം സമ്പൂര്‍ണമാകും.
25
“ആലങ്കാരിക ഭാഷയിലാണ് ഞാന്‍ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്. എന്നാല്‍ ഇനിയും ആലങ്കാരികമായിട്ടല്ലാതെ പിതാവിനെക്കുറിച്ച് സ്പഷ്ടമായി നിങ്ങളോടു പ്രസ്താവിക്കുന്ന സമയം വരുന്നു.
26
അന്നു നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് അപേക്ഷിക്കും. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കുമെന്നു പറയുന്നില്ല;
27
എന്തെന്നാല്‍ നിങ്ങളെന്നെ സ്നേഹിക്കുകയും ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു വന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നതുകൊണ്ട് പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു.
28
ഞാന്‍ പിതാവിന്റെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നിരിക്കുന്നു. ഇനി ഞാന്‍ ലോകം വിട്ട് വീണ്ടും പിതാവിന്റെ സന്നിധിയിലേക്കു പോകുകയാണ്.”
29
അപ്പോള്‍ അവിടുത്തെ ശിഷ്യന്മാര് പറഞ്ഞു: “ഇതാ ഇപ്പോള്‍ ആലങ്കാരികമായിട്ടല്ല, സ്പഷ്ടമായിട്ടാണ് അങ്ങു സംസാരിക്കുന്നത്.
30
അവിടുത്തേക്ക് എല്ലാം അറിയാമെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ക്കു ബോധ്യമായി. അങ്ങു ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു.”
31
യേശു പ്രതിവചിച്ചു: “ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെന്നോ?
32
എന്നെ ഏകനായി വിട്ടിട്ട് നിങ്ങള്‍ ഓരോരുത്തനും അവനവന്റെ വഴിക്കു ചിതറി ഓടുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാന്‍ ഏകനല്ല; പിതാവ് എന്റെ കൂടെയുണ്ട്.
33
എന്നോടുള്ള ഐക്യത്തില്‍ നിങ്ങള്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്: ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടതയുണ്ട്; എന്നാല്‍ നിങ്ങള്‍ ധൈര്യപ്പെടുക; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു.”
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21