bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 11
John 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 12 →
1
ബേഥാന്യക്കാരനായ ലാസര്‍ എന്നൊരാള്‍ രോഗിയായി കിടന്നിരുന്നു. മറിയമിന്റെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായിരുന്നു ബേഥാന്യ.
2
കര്‍ത്താവിന്റെ തൃപ്പാദങ്ങളില്‍ സുഗന്ധതൈലം പൂശി തന്റെ തലമുടികൊണ്ടു തുടച്ചത് ഈ മറിയമാണ്. അവരുടെ സഹോദരനായിരുന്നു രോഗിയായി കിടന്നിരുന്ന ലാസര്‍.
3
ആ സഹോദരികള്‍ യേശുവിന്റെ അടുക്കല്‍ ആളയച്ചു: “കര്‍ത്താവേ, അങ്ങയുടെ പ്രിയപ്പെട്ട സ്നേഹിതന് രോഗിയായി കിടക്കുന്നു” എന്ന് അറിയിച്ചു.
4
ഇതു കേട്ടപ്പോള്‍ യേശു പറഞ്ഞു: “ഈ രോഗം മരണത്തില്‍ അവസാനിക്കുവാനുള്ളതല്ല; ഇതു ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടിയുള്ളതാണ്. ദൈവപുത്രന് ഇതില്‍ക്കൂടി പ്രകീര്‍ത്തിക്കപ്പെടും.”
5
യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.
6
എങ്കിലും ലാസര്‍ രോഗിയായി കിടക്കുന്നു എന്നു കേട്ടിട്ടും അവിടുന്ന് രണ്ടു ദിവസംകൂടി അവിടെത്തന്നെ താമസിച്ചു.
7
അനന്തരം യേശു ശിഷ്യന്മാരോട്, “നമുക്കു വീണ്ടും യെഹൂദ്യയിലേക്കു പോകാം എന്നു പറഞ്ഞു.”
8
അപ്പോള്‍ ശിഷ്യന്മാര് ചോദിച്ചു: “ഗുരോ, യെഹൂദ്യയിലെ ജനങ്ങള്‍ അങ്ങയെ കല്ലെറിയാന്‍ ഭാവിച്ചിട്ട് അധികകാലം ആയില്ലല്ലോ. എന്നിട്ടും അങ്ങു വീണ്ടും അവിടേക്കുതന്നെ പോകുകയാണോ?”
9
യേശു ഉത്തരമരുളി: “പകലിനു പന്ത്രണ്ടു മണിക്കൂറല്ലേ ഉള്ളത്? പകല്‍ നടക്കുന്നവന് ഈ ലോകത്തിന്റെ പ്രകാശം കാണുന്നതുകൊണ്ട് തട്ടിവീഴുകയില്ല.
10
എന്നാല്‍ രാത്രിയില്‍ നടക്കുന്നവനില്‍ വെളിച്ചമില്ലാത്തതിനാല്‍ അവന് കാലിടറി വീഴും.”
11
അവിടുന്നു വീണ്ടും പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അയാളെ ഉണര്‍ത്തുന്നതിനായി ഞാന്‍ പോകുന്നു.”
12
അപ്പോള്‍ ശിഷ്യന്മാര് “ലാസര്‍ ഉറങ്ങുകയാണെങ്കില്‍ അയാള്‍ സുഖം പ്രാപിക്കും” എന്നു പറഞ്ഞു.
13
ലാസറിന്റെ മരണത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. പക്ഷേ അയാള്‍ ഉറങ്ങി വിശ്രമിക്കുകയാണെന്നത്രേ ശിഷ്യന്മാര് ധരിച്ചത്.
14
അതുകൊണ്ട് യേശു സ്പഷ്ടമായി പറഞ്ഞു:
15
“ലാസര്‍ മരിച്ചുപോയി; ഞാന്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ നിങ്ങള്‍ നിമിത്തം ഞാന്‍ സന്തോഷിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ വിശ്വസിക്കുവാന്‍ ഇതു കാരണമാകുമല്ലോ. ഏതായാലും നമുക്ക് അയാളുടെ അടുക്കലേക്കു പോകാം.”
16
അപ്പോള്‍ ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്: “അവിടുത്തോടുകൂടി മരിക്കുവാന്‍ നമുക്കും പോകാം” എന്നു സഹശിഷ്യന്മാരോടു പറഞ്ഞു.
17
യേശു അവിടെയെത്തിയപ്പോള്‍ ലാസറിനെ കല്ലറയില്‍ വച്ചിട്ടു നാലു ദിവസം കഴിഞ്ഞു എന്നറിഞ്ഞു.
18
യെരൂശലേമിനു വളരെ അടുത്താണ് ബേഥാന്യ. ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരം മാത്രം.
19
അതുകൊണ്ടു സഹോദരന്റെ നിര്യാണംമൂലം ദുഃഖിതരായ മാര്‍ത്തയെയും മറിയമിനെയും ആശ്വസിപ്പിക്കുവാന്‍ ഒട്ടേറെ യെഹൂദന്മാര്‍ അവിടെയെത്തിയിരുന്നു.
20
യേശു വരുന്നു എന്നു കേട്ടപ്പോള്‍ അവിടുത്തെ സ്വീകരിക്കുവാന്‍ മാര്‍ത്ത ഇറങ്ങിച്ചെന്നു. മറിയമാകട്ടെ വീട്ടില്‍ത്തന്നെ ഇരുന്നു.
21
മാര്‍ത്ത യേശുവിനോട്, “കര്‍ത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന് മരിക്കുകയില്ലായിരുന്നു.
22
എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്‍കുമെന്ന് ഇപ്പോഴും എനിക്കറിയാം” എന്നു പറഞ്ഞു.
23
യേശു മാര്‍ത്തയോട്, “നിന്റെ സഹോദരന് ഉയിര്ത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു.
24
അപ്പോള്‍ മാര്‍ത്ത പറഞ്ഞു: “അന്തിമനാളിലെ പുനരുത്ഥാനത്തില്‍ എന്റെ സഹോദരന് ഉയിര്ത്തെഴുന്നേല്ക്കുമെന്ന് എനിക്കറിയാം.”
25
യേശു അവളോട് അരുള്‍ചെയ്തു: “ഞാന്‍ തന്നെയാണു പുനരുത്ഥാനവും ജീവനും.
26
എന്നില്‍ വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോള്‍ എന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും ഒരുനാളും മരിക്കുകയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?”
27
“ഉവ്വ് കര്‍ത്താവേ, ലോകത്തിലേക്കു വരുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാന്‍ വിശ്വസിക്കുന്നു” എന്നു മാര്‍ത്ത പ്രതിവചിച്ചു.
28
ഇത്രയും പറഞ്ഞിട്ട് മാര്‍ത്ത തിരിച്ചുപോയി മറിയമിനെ രഹസ്യമായി വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു.
29
ഉടനെ മറിയം എഴുന്നേറ്റ് യേശുവിന്റെ അടുക്കലേക്കു പോയി.
30
അതുവരെ യേശു ഗ്രാമത്തില്‍ പ്രവേശിക്കാതെ മാര്‍ത്ത അദ്ദേഹത്തെ എതിരേറ്റ സ്ഥലത്തുതന്നെ നില്‍ക്കുകയായിരുന്നു.
31
മറിയം തിടുക്കത്തില്‍ എഴുന്നേറ്റു പോകുന്നത് അവളെ സാന്ത്വനപ്പെടുത്തിക്കൊണ്ടു വീട്ടില്‍ ഇരുന്ന യെഹൂദന്മാര്‍ കണ്ടു. അവള് ശവക്കല്ലറയ്ക്കടുത്തു ചെന്നു വിലപിക്കുവാന്‍ പോകുകയായിരിക്കുമെന്നു വിചാരിച്ച് അവര്‍ അവളുടെ പിന്നാലെ ചെന്നു.
32
യേശു നിന്നിരുന്ന സ്ഥലത്ത് മറിയം എത്തി. അവിടുത്തെ കണ്ടപ്പോള്‍ മറിയം അവിടുത്തെ കാല്ക്കല് വീണു, “കര്‍ത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന് മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു.
33
അവളും കൂടെയുണ്ടായിരുന്ന യെഹൂദന്മാരും കരയുന്നതു കണ്ടപ്പോള്‍ ദുഃഖംകൊണ്ട് യേശുവിന്റെ അന്തരംഗം നൊന്തുകലങ്ങി.
34
അവിടുന്ന് അവരോട് ചോദിച്ചു: “അവനെ എവിടെയാണു സംസ്കരിച്ചത്?” അവര്‍ മറുപടിയായി, “കര്‍ത്താവേ, വന്നു കണ്ടാലും” എന്നു പറഞ്ഞു.
35
യേശു കണ്ണുനീര് ചൊരിഞ്ഞു.
36
അപ്പോള്‍ യെഹൂദന്മാര്‍ പറഞ്ഞു: “നോക്കൂ, അദ്ദേഹം അയാളെ എത്രയധികം സ്നേഹിച്ചിരുന്നു!”
37
എന്നാല്‍ ചിലര്‍ ചോദിച്ചു: “അന്ധനു കാഴ്ചനല്കിയ ഇദ്ദേഹത്തിന് ഈ മനുഷ്യന്റെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലേ?”
38
യേശു വീണ്ടും ദുഃഖാര്‍ത്തനായി ലാസറിന്റെ കല്ലറയ്ക്കു സമീപമെത്തി. അതൊരു ഗുഹ ആയിരുന്നു. അതിന്റെ വാതില്ക്കല് ഒരു കല്ലും വച്ചിരുന്നു.
39
“ആ കല്ലെടുത്തു മാറ്റുക” എന്ന് യേശു ആജ്ഞാപിച്ചു. മരിച്ചുപോയ ലാസറിന്റെ സഹോദരി മാര്‍ത്ത പറഞ്ഞു: “കര്‍ത്താവേ, മരിച്ചിട്ട് നാലു ദിവസമായല്ലോ; ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും.”
40
യേശു അവളോട്, “നീ വിശ്വസിക്കുന്നു എങ്കില്‍ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാന്‍ പറഞ്ഞില്ലേ?” എന്നു ചോദിച്ചു. അവര്‍ ഗുഹാദ്വാരത്തില്‍നിന്നു കല്ലു നീക്കി.
41
യേശു കണ്ണുകള്‍ ഉയര്‍ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: “പിതാവേ, എന്റെ പ്രാര്‍ഥന അങ്ങു കേട്ടതുകൊണ്ട് ഞാന്‍ അങ്ങേക്കു സ്തോത്രം ചെയ്യുന്നു.
42
അങ്ങ് എപ്പോഴും എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു എന്നു ഞാന്‍ അറിയുന്നു; എന്നാല്‍ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്ന് എന്റെ ചുറ്റും നില്ക്കുന്ന ജനങ്ങള്‍ വിശ്വസിക്കുന്നതിനുവേണ്ടിയത്രേ ഞാനിതു പറയുന്നത്.
43
ഇങ്ങനെ പറഞ്ഞശേഷം അവിടുന്ന് “ലാസറേ, പുറത്തുവരിക” എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഉടനെ മരിച്ചവന് പുറത്തുവന്നു.
44
അയാളുടെ കൈകാലുകള്‍ തുണികൊണ്ടു ചുറ്റപ്പെട്ടിരുന്നു; മുഖം ഒരു തുവാലകൊണ്ടു മൂടിയുമിരുന്നു. യേശു അവരോട് “അവന്റെ കെട്ടുകള്‍ അഴിക്കുക; അവന് പൊയ്ക്കൊള്ളട്ടെ” എന്നു കല്പിച്ചു.
45
മാര്‍ത്തയെയും മറിയമിനെയും സന്ദര്‍ശിക്കുവാന്‍ വന്ന യെഹൂദന്മാരില് പലരും യേശു ചെയ്ത ഈ അദ്ഭുതം കണ്ട് തന്നില്‍ വിശ്വസിച്ചു.
46
എന്നാല്‍ അവരില്‍ ചിലര്‍ യേശു ചെയ്തത് പരീശന്മാരോടു പോയി അറിയിച്ചു.
47
പുരോഹിതമുഖ്യന്മാരും പരീശന്മാരും സന്നദ്രിംസമിതി വിളിച്ചുകൂട്ടി: “നാം എന്താണു ചെയ്യുക! ഈ മനുഷ്യന് ഒട്ടുവളരെ അടയാളപ്രവൃത്തികള്‍ ചെയ്യുന്നുവല്ലോ.
48
ഇങ്ങനെ മുന്നോട്ടു പോകാന്‍ അനുവദിച്ചാല്‍ എല്ലാവരും ഇയാളില്‍ വിശ്വസിക്കും; റോമന്‍ അധികാരികള്‍ വന്ന് നമ്മുടെ നാടിനെയും ജനതയെയും നശിപ്പിക്കുകയും ചെയ്യും” എന്നു പറഞ്ഞു.
49
അവിടെ കൂടിയിരുന്നവരില്‍ ഒരാള്‍ ആ വര്‍ഷത്തെ മഹാപുരോഹിതനായ കയ്യഫാസ് ആയിരുന്നു.
50
അദ്ദേഹം അവരോട് “നിങ്ങള്‍ക്ക് ഒന്നുംതന്നെ അറിഞ്ഞുകൂടാ; ഒരു ജനത മുഴുവന്‍ നശിക്കാതിരിക്കുന്നതിന് അവര്‍ക്കു പകരം ഒരുവന് മരിക്കുന്നത് യുക്തമെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?” എന്നു ചോദിച്ചു.
51
ഇത് അദ്ദേഹം സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, യെഹൂദ ജനതയ്ക്കുവേണ്ടി മാത്രമല്ല,
52
ചിന്നിച്ചിതറപ്പെട്ട ദൈവമക്കളെ എല്ലാവരെയും ഒരുമിച്ച് കൂട്ടിച്ചേര്‍ക്കുന്നതിനുവേണ്ടി യേശു മരിക്കണമെന്നുള്ളത്, ആ വര്‍ഷത്തെ മഹാപുരോഹിതന് എന്ന നിലയ്ക്ക്, അദ്ദേഹം ഒരു പ്രവാചകനായി പറയുകയാണു ചെയ്തത്.
53
അന്നുമുതല്‍ യേശുവിനെ വധിക്കുന്നതിനെപ്പറ്റി അവര്‍ ആലോചിച്ചുകൊണ്ടിരുന്നു.
54
അതുകൊണ്ട് പിന്നീട് യേശു പരസ്യമായി യെഹൂദന്മാരുടെ ഇടയില്‍ സഞ്ചരിക്കാതെ വിജനപ്രദേശത്തിനടുത്തുള്ള എഫ്രയീം എന്ന പട്ടണത്തിലേക്കു പോയി ശിഷ്യന്മാരോടുകൂടി അവിടെ പാര്‍ത്തു.
55
യെഹൂദന്മാരുടെ പെസഹാപെരുന്നാള്‍ സമീപിച്ചിരുന്നു. അതിനുമുമ്പ് തങ്ങളുടെ ശുദ്ധീകരണകര്‍മം നടത്തുന്നതിനുവേണ്ടി നാട്ടിന്‍പുറങ്ങളില്‍നിന്നു ധാരാളം ആളുകള്‍ പെസഹായ്ക്കു മുമ്പുതന്നെ യെരൂശലേമിലെത്തി.
56
അവര്‍ യേശുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു. “നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അയാള്‍ പെരുന്നാളിനു വരികയില്ലേ?” എന്ന് ദേവാലയത്തില്‍വച്ച് അവര്‍ അന്യോന്യം ചോദിച്ചു.
57
യേശു എവിടെയെങ്കിലും ഉള്ളതായി ആരെങ്കിലും അറിഞ്ഞാല്‍ അവിടുത്തെ പിടിക്കുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്ന് പുരോഹിതമുഖ്യന്മാരും പരീശന്മാരും ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21