bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 9
John 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 10 →
1
യേശു കടന്നുപോകുമ്പോള്‍ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാര് യേശുവിനോടു ചോദിച്ചു:
2
“ഗുരോ, ആരു പാപം ചെയ്തിട്ടാണ് ഈ മനുഷ്യന് അന്ധനായി ജനിച്ചത്, ഇയാളോ, ഇയാളുടെ മാതാപിതാക്കളോ?”
3
യേശു പറഞ്ഞു: “ഈ മനുഷ്യനോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തതുകൊണ്ടല്ല ഇയാള്‍ അന്ധനായി ജനിച്ചത്; പിന്നെയോ, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇയാളില്‍ പ്രത്യക്ഷമാകേണ്ടതിനാണ്.
4
പകലുള്ളിടത്തോളം എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ നാം ചെയ്യേണ്ടതാകുന്നു. ആര്‍ക്കും പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത രാത്രി വരുന്നു.
5
ഞാന്‍ ലോകത്തിലായിരിക്കുമ്പോള്‍ ലോകത്തിന്റെ പ്രകാശമാകുന്നു.”
6
ഇങ്ങനെ പറഞ്ഞശേഷം അവിടുന്നു നിലത്തു തുപ്പി തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണിന്മേല് പൂശിയശേഷം,
7
“നീ ശീലോഹാം കുളത്തില്‍ ചെന്നു കഴുകുക” എന്നു പറഞ്ഞു. ‘ശീലോഹാം’ എന്ന വാക്കിന് ‘അയയ്ക്കപ്പെട്ടവന്’ എന്നാണര്‍ഥം. അങ്ങനെ അവന് പോയി കഴുകി കാഴ്ചപ്രാപിച്ചു തിരിച്ചുവന്നു.
8
അയാളുടെ അയല്‍ക്കാരും മുമ്പു ഭിക്ഷ യാചിക്കുന്നവനായി അയാളെ കണ്ടവരും, “ഇവനല്ലേ അവിടെയിരുന്നു ഭിക്ഷ യാചിച്ചിരുന്നത്?” എന്നു ചോദിച്ചു.
9
“ഇവന്തന്നേ” എന്നു ചിലര്‍ പറഞ്ഞു. “അല്ല, ഇവന് അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളൂ” എന്നു മറ്റു ചിലരും പറഞ്ഞു. അപ്പോള്‍ ആ മനുഷ്യന്, “അതു ഞാന്‍ തന്നെ” എന്നു പറഞ്ഞു.
10
“എങ്ങനെയാണു നിനക്കു കാഴ്ച ലഭിച്ചത്?” എന്ന് അവര്‍ ചോദിച്ചു.
11
അയാള്‍ പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യന് ചേറുണ്ടാക്കി എന്റെ കണ്ണിന്മേല് പൂശി; ശീലോഹാം കുളത്തില്‍ പോയി കഴുകുക എന്നു പറഞ്ഞു. ഞാന്‍ പോയി കഴുകി; കാഴ്ച പ്രാപിക്കുകയും ചെയ്തു.”
12
“അയാള്‍ എവിടെ?” എന്ന് അവര്‍ ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ” എന്ന് അയാള്‍ മറുപടി നല്കി.
13
അന്ധനായിരുന്ന ആ മനുഷ്യനെ അവര്‍ പരീശന്മാരുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി.
14
യേശു ചേറുണ്ടാക്കി അയാള്‍ക്കു കാഴ്ച നല്‍കിയത് ഒരു ശബത്തു ദിവസമായിരുന്നു.
15
പരീശന്മാരും ആ മനുഷ്യനോടു ചോദിച്ചു; “എങ്ങനെയാണ് നിനക്കു കാഴ്ച കിട്ടിയത്?” “അദ്ദേഹം എന്റെ കണ്ണില്‍ ചേറു പൂശി; ഞാന്‍ അതു കഴുകിക്കളഞ്ഞു; എനിക്കിപ്പോള്‍ കാഴ്ചയുണ്ട്” എന്ന് അയാള്‍ പറഞ്ഞു.
16
അപ്പോള്‍ പരീശന്മാരില് ചിലര്‍, “ആ മനുഷ്യന് ദൈവത്തില്‍ നിന്നുള്ളവനല്ല, അയാള്‍ ശബത്ത് ആചരിക്കുന്നില്ലല്ലോ” എന്നു പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍ “പാപിയായ ഒരു മനുഷ്യന് ഇങ്ങനെയുള്ള അടയാളപ്രവൃത്തികള്‍ ചെയ്യുവാന്‍ എങ്ങനെ കഴിയും?” എന്നു ചോദിച്ചു. ഇങ്ങനെ അവരുടെ ഇടയില്‍ത്തന്നെ ഭിന്നാഭിപ്രായമുണ്ടായി.
17
കാഴ്ച ലഭിച്ച ആ മനുഷ്യനോട് പരീശന്മാര് വീണ്ടും ചോദിച്ചു: “അയാളെക്കുറിച്ച് നീ എന്തു പറയുന്നു? അയാള്‍ നിനക്കു കാഴ്ച നല്കിയല്ലോ.”
18
“അദ്ദേഹം ഒരു പ്രവാചകനാണ്” എന്ന് അയാള്‍ പറഞ്ഞു. അയാള്‍ അന്ധനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും മാതാപിതാക്കളില്‍നിന്ന് അറിയുന്നതുവരെ യെഹൂദപ്രമുഖന്മാര്‍ വിശ്വസിച്ചില്ല.
19
അവര്‍ ചോദിച്ചു: “പിറവിയിലേ അന്ധനായിരുന്നു എന്നു നിങ്ങള്‍ പറയുന്ന മകന് ഇവന് തന്നെയാണോ? എങ്കില്‍ ഇപ്പോള്‍ അവനു കാഴ്ച ലഭിച്ചതെങ്ങനെ?”
20
മാതാപിതാക്കള്‍ അതിനു മറുപടിയായി “ഇവന് ഞങ്ങളുടെ മകനാണെന്നും പിറവിയിലേ ഇവന് അന്ധനായിരുന്നുവെന്നും ഞങ്ങള്‍ക്കറിയാം.
21
എന്നാല്‍ ഇവന് ഇപ്പോള്‍ എങ്ങനെ കാഴ്ചയുണ്ടായെന്നോ, ആരാണ് ഇവനു കാഴ്ച നല്കിയതെന്നോ ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അവനോടുതന്നെ ചോദിക്കുക; അവനു പ്രായമുണ്ടല്ലോ; അവന്‍തന്നെ പറയട്ടെ” എന്നു പറഞ്ഞു.
22
യെഹൂദന്മാരെ ഭയന്നാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. എന്തെന്നാല്‍ യേശുവിനെ ആരെങ്കിലും ക്രിസ്തുവായി അംഗീകരിച്ചാല്‍ സുനഗോഗില്‍നിന്ന് അയാളെ ബഹിഷ്കരിക്കണമെന്ന് യെഹൂദപ്രമുഖന്മാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.
23
അതുകൊണ്ടാണ് “അവനു പ്രായമുണ്ടല്ലോ; അവനോടു തന്നെ ചോദിക്കുക” എന്ന് അവര്‍ പറഞ്ഞത്.
24
അന്ധനായിരുന്ന ആ മനുഷ്യനെ വീണ്ടും അവര്‍ വിളിച്ചു: “ദൈവത്തെ പ്രകീര്‍ത്തിക്കുക. ആ മനുഷ്യന് പാപിയാണെന്നു ഞങ്ങള്‍ക്കറിയാം” എന്നു പറഞ്ഞു.
25
“അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ; എന്നാല്‍ ഒരു കാര്യം എനിക്കറിയാം. മുമ്പു ഞാന്‍ അന്ധനായിരുന്നു; ഇപ്പോള്‍ എനിക്കു കാഴ്ചയുണ്ട്” എന്ന് അയാള്‍ ഉത്തരം പറഞ്ഞു.
26
അവര്‍ അവനോടു പിന്നെയും ചോദിച്ചു: “ആ മനുഷ്യന് നിനക്ക് എന്തുചെയ്തു? അയാള്‍ നിനക്കു കാഴ്ച നല്‍കിയത് എങ്ങനെയാണ്?”
27
അയാള്‍ പറഞ്ഞു: “അതു ഞാന്‍ നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ; നിങ്ങള്‍ ശ്രദ്ധിച്ചില്ല; വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ത്? നിങ്ങള്‍ക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാര് ആകണമെന്നുണ്ടോ?”
28
അവര്‍ അയാളെ ശകാരിച്ചുകൊണ്ട്: “നീ അവന്റെ ശിഷ്യനാണ്; ഞങ്ങള്‍ മോശയുടെ ശിഷ്യന്മാരാകുന്നു.
29
ദൈവം മോശയോടു സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങള്‍ക്കറിയാം; എന്നാല്‍ ഇയാള്‍ എവിടെനിന്നു വന്നു എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
30
ഉടനെ അയാള്‍ പറഞ്ഞു: “ഇത് ആശ്ചര്യകരം തന്നെ! അദ്ദേഹം എന്റെ കണ്ണു തുറന്നുതന്നു. എന്നിട്ടും അദ്ദേഹം എവിടെനിന്നു വരുന്നു എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെന്നോ!
31
പാപികളുടെ പ്രാര്‍ഥന ദൈവം കേള്ക്കുകയില്ലെന്നും അവിടുത്തെ ആരാധിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവരുടെ പ്രാര്‍ഥന ശ്രദ്ധിക്കുമെന്നും നമുക്കറിയാം.
32
ജന്മനാ കാഴ്ച ഇല്ലാത്ത ഒരുവന് ആരെങ്കിലും കാഴ്ച നല്‍കിയതായി ലോകം ഉണ്ടായതിനുശേഷം ഇന്നുവരെ കേട്ടിട്ടില്ലല്ലോ.
33
ഇദ്ദേഹം ദൈവത്തില്‍നിന്നുള്ളവനല്ലെങ്കില്‍ ഇങ്ങനെയൊന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല.”
34
“പാപത്തില്‍ത്തന്നെ ജനിച്ചു വളര്‍ന്ന നീയാണോ ഞങ്ങളെ പഠിപ്പിക്കുവാന്‍ വരുന്നത്?” എന്നു പറഞ്ഞുകൊണ്ട് അവര്‍ അയാളെ ബഹിഷ്കരിച്ചു.
35
യെഹൂദന്മാര്‍ ആ മനുഷ്യനെ പുറന്തള്ളി എന്നു യേശു കേട്ടു. യേശു അയാളെ കണ്ടുപിടിച്ച് “നീ മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു.
36
“പ്രഭോ, ഞാന്‍ വിശ്വസിക്കേണ്ടതിന് അവിടുന്ന് ആരാണ് എന്നു പറഞ്ഞാലും” എന്ന് അയാള്‍ അപേക്ഷിച്ചു.
37
യേശു അയാളോട് “നീ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു; നിന്നോടു സംസാരിക്കുന്ന ആള് തന്നെ” എന്ന് ഉത്തരമരുളി.
38
അപ്പോള്‍ അയാള്‍, “കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ നമസ്കരിച്ചു.
39
യേശു അരുള്‍ചെയ്തു: “ന്യായവിധിക്കായി ഞാന്‍ ലോകത്തില്‍ വന്നിരിക്കുന്നു; കാഴ്ചയില്ലാത്തവര്‍ക്കു കാഴ്ചയുണ്ടാകുവാനും കാഴ്ചയുള്ളവര്‍ക്കു കാഴ്ചയില്ലാതാകുവാനും തന്നെ.”
40
ഇതുകേട്ട് അടുത്തുനിന്ന ചില പരീശന്മാര് ചോദിച്ചു: “ഞങ്ങളും അന്ധന്മാരാണോ?”
41
യേശു ഉത്തരമരുളി: “നിങ്ങള്‍ അന്ധന്മാരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു കുറ്റമില്ലായിരുന്നെനേ. കാഴ്ചയുണ്ടെന്നു നിങ്ങള്‍ പറയുന്നതിനാല്‍ നിങ്ങളുടെ പാപം നിലനില്ക്കുന്നു.”
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21