bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 18
John 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 19 →
1
ഇപ്രകാരം പ്രാര്‍ഥിച്ചശേഷം യേശു ശിഷ്യന്മാരോടുകൂടി കെദ്രോന്‍തോടിന്റെ മറുകരയിലേക്കു പോയി. അവിടെ ഉണ്ടായിരുന്ന തോട്ടത്തില്‍ താനും ശിഷ്യന്മാരും പ്രവേശിച്ചു.
2
യേശുവും ശിഷ്യന്മാരും അവിടെ കൂടുക പതിവായിരുന്നു. അതുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ആ സ്ഥലം അറിയാമായിരുന്നു.
3
ഒരു സംഘം പട്ടാളത്തെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ദേവാലയഭടന്മാരെയും കൂട്ടിക്കൊണ്ട്, വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി യൂദാസ് അവിടെയെത്തി.
4
തനിക്കു സംഭവിക്കാന്‍ പോകുന്നത് എല്ലാം അറിഞ്ഞുകൊണ്ട് യേശു മുമ്പോട്ടു ചെന്ന് അവരോടു ചോദിച്ചു: “നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?”
5
“നസ്രായനായ യേശുവിനെ” എന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ യേശു അവരോട് “അതു ഞാനാണ്” എന്നു പറഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് അവരോടുകൂടി ഉണ്ടായിരുന്നു.
6
“അതു ഞാനാണ്” എന്ന് യേശു പറഞ്ഞപ്പോള്‍ അവര്‍ പിറകോട്ടു മാറി നിലംപതിച്ചു.
7
അവിടുന്ന് വീണ്ടും അവരോടു ചോദിച്ചു. “നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?” “നസ്രായനായ യേശുവിനെ” എന്ന് അവര്‍ പറഞ്ഞു.
8
“അതു ഞാന്‍ തന്നെയാണെന്നു നിങ്ങളോടു പറഞ്ഞല്ലോ; എന്നെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്ക്കൊള്ളട്ടെ” എന്ന് യേശു പറഞ്ഞു.
9
“അങ്ങ് എനിക്കു നല്കിയിട്ടുള്ളവര് ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല” എന്ന് യേശു പറഞ്ഞ വാക്ക് ഇങ്ങനെ സത്യമായി.
10
ശിമോന് പത്രോസ് തന്റെ കൈയിലുണ്ടായിരുന്ന വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി, അയാളുടെ വലത്തുകാത് ഛേദിച്ചുകളഞ്ഞു. മല്ക്കോസ് എന്നായിരുന്നു ആ ഭൃത്യന്റെ പേര്.
11
യേശു പത്രോസിനോട്: “വാള് ഉറയില്‍ ഇടുക; പിതാവ് എനിക്കു നല്‍കിയിരിക്കുന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?” എന്നു ചോദിച്ചു.
12
അപ്പോള്‍ പട്ടാളവും സഹസ്രാധിപനും ദേവാലയഭടന്മാരും യേശുവിനെ പിടിച്ചു ബന്ധിച്ചു.
13
അവിടുത്തെ ആദ്യം ഹന്നാസിന്റെ അടുക്കലേക്ക് അവര്‍ കൊണ്ടുപോയി. ആ വര്‍ഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാസിന്റെ ഭാര്യാപിതാവായിരുന്നു ഹന്നാസ്.
14
ജനങ്ങള്‍ക്കുവേണ്ടി ഒരാള്‍ മരിക്കുന്നത് യുക്തം എന്ന് യെഹൂദന്മാര്‍ക്ക് ഉപദേശം നല്‍കിയത് കയ്യഫാസ് ആയിരുന്നു.
15
ശിമോന്‍പത്രോസ് മറ്റൊരു ശിഷ്യനോടൊപ്പം യേശുവിനെ പിന്തുടര്ന്നു. ആ ശിഷ്യന് മഹാപുരോഹിതനു പരിചിതനായിരുന്നതിനാല്‍ യേശുവിനോടുകൂടി നടുമുറ്റത്തു പ്രവേശിച്ചു.
16
പത്രോസ് പടിവാതിലിനു വെളിയില്‍ നില്‍ക്കുകയായിരുന്നു.
17
മഹാപുരോഹിതനു പരിചിതനായിരുന്ന ശിഷ്യന് വാതില്ക്കാവല്ക്കാരിയോടു പറഞ്ഞ് പത്രോസിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോള്‍ കാവല്ക്കാരിയായ ആ പെണ്‍കുട്ടി പത്രോസിനോടു ചോദിച്ചു: “താങ്കളും ആ മനുഷ്യന്റെ ശിഷ്യന്മാരില് ഒരുവനല്ലേ?” “അല്ല” എന്നു പത്രോസ് പറഞ്ഞു.
18
തണുപ്പുള്ള രാത്രി ആയിരുന്നതിനാല്‍ ഭൃത്യന്മാരും ദേവാലയഭടന്മാരും കനല്‍ക്കൂട്ടി തീ കാഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു. പത്രോസും അവരോടുചേര്‍ന്നു തീ കാഞ്ഞുകൊണ്ടു നിന്നു.
19
യേശുവിന്റെ ശിഷ്യന്മാരെക്കുറിച്ചും അവിടുത്തെ ഉപദേശത്തെക്കുറിച്ചും മഹാപുരോഹിതന് ചോദ്യം ചെയ്തു.
20
യേശു ഇപ്രകാരം ഉത്തരം പറഞ്ഞു: “ഞാന്‍ ലോകത്തോട് പരസ്യമായിട്ടാണു സംസാരിച്ചിട്ടുള്ളത്; എല്ലാ യെഹൂദന്മാരും വന്നു കൂടാറുള്ള സുനഗോഗുകളിലും ദേവാലയത്തിലും വച്ച് എപ്പോഴും ഞാന്‍ പഠിപ്പിച്ചു.
21
രഹസ്യമായി ഞാന്‍ യാതൊന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിന് എന്നോടു ചോദിക്കുന്നു? ഞാന്‍ എന്താണു പറഞ്ഞതെന്ന് എന്റെ വാക്കുകള്‍ കേട്ടവരോടു ചോദിക്കുക; അവര്‍ക്കറിയാം.”
22
ഇങ്ങനെ സംസാരിച്ചപ്പോള്‍ അടുത്തുനിന്നിരുന്ന ദേവാലയ ഭടന്മാരിലൊരാള്‍ യേശുവിനെ അടിച്ചു. “ഇങ്ങനെയാണോ മഹാപുരോഹിതനോട് ഉത്തരം പറയുന്നത്?” എന്ന് അയാള്‍ ചോദിച്ചു.
23
“ഞാന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തെളിയിക്കുക; ഞാന്‍ പറഞ്ഞതു ശരിയാണെങ്കില്‍ പിന്നെ എന്തിന് എന്നെ അടിക്കുന്നു?” എന്ന് യേശു പറഞ്ഞു.
24
പിന്നീട് ബന്ധനസ്ഥനായ യേശുവിനെ ഹന്നാസ് മഹാപുരോഹിതനായ കയ്യഫാസിന്റെ അടുക്കലേക്കയച്ചു.
25
അപ്പോഴും ശിമോന്‍പത്രോസ് തീ കാഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു. “താങ്കളും അയാളുടെ ശിഷ്യന്മാരില് ഒരാളല്ലേ?” എന്ന് ചിലര്‍ ചോദിച്ചു. “അല്ല” എന്നു പത്രോസ് നിഷേധിച്ചു.
26
മഹാപുരോഹിതന്റെ ഭൃത്യന്മാരിലൊരാള്‍-പത്രോസ് കാതു ഛേദിച്ചു കളഞ്ഞയാളിന്റെ ഒരു ബന്ധു-“തോട്ടത്തില്‍വച്ചു നിങ്ങളെ ആ മനുഷ്യന്റെകൂടെ ഞാന്‍ കണ്ടല്ലോ?” എന്നു പറഞ്ഞു.
27
പത്രോസ് വീണ്ടും അതു നിഷേധിച്ചു. തല്‍ക്ഷണം കോഴി കൂകി.
28
നേരം വെളുത്തുവരുമ്പോള്‍ കയ്യഫാസിന്റെ അടുക്കല്‍നിന്ന് യേശുവിനെ യെഹൂദപ്രമുഖന്മാര്‍ ഗവര്‍ണറുടെ മന്ദിരത്തിലേക്കു കൊണ്ടുപോയി. എന്നാല്‍ അവര്‍ അവിടെ പ്രവേശിച്ചില്ല. പ്രവേശിച്ചാല്‍ തങ്ങള്‍ അശുദ്ധരാകുമെന്നും പെസഹ ഭക്ഷിക്കാന്‍ കഴിയാതെ വരുമെന്നും അവര്‍ കരുതി.
29
അതുകൊണ്ടു പീലാത്തോസ് പുറത്തുവന്ന്, “ഈ മനുഷ്യന്റെ പേരില്‍ എന്തുകുറ്റമാണ് നിങ്ങള്‍ ആരോപിക്കുന്നത്?” എന്നു ചോദിച്ചു.
30
“കുറ്റവാളി അല്ലായിരുന്നെങ്കില്‍ ഇയാളെ അങ്ങയെ ഏല്പിക്കുമായിരുന്നില്ല” എന്ന് അവര്‍ ഉത്തരം പറഞ്ഞു.
31
പീലാത്തോസ് അവരോട്, “നിങ്ങള്‍തന്നെ ഇയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുക” എന്നു പറഞ്ഞു.
32
യെഹൂദന്മാര്‍ അദ്ദേഹത്തോട്, “വധശിക്ഷ നല്‍കാനുള്ള അധികാരം ഞങ്ങള്‍ക്കില്ലല്ലോ” എന്നു പറഞ്ഞു. എങ്ങനെയുള്ള മരണമാണു തനിക്കു സംഭവിക്കുവാന്‍ പോകുന്നതെന്ന് യേശു നേരത്തെ സൂചിപ്പിച്ചിരുന്നത് സംഭവിക്കണമല്ലോ.
33
വീണ്ടും പീലാത്തോസ് അകത്തുചെന്ന് യേശുവിനെ വിളിച്ച് “താങ്കള്‍ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു.
34
അപ്പോള്‍ യേശു, “അങ്ങു സ്വമേധയാ പറയുന്നതാണോ ഇത്, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി അങ്ങയോടു പറഞ്ഞതാണോ?” എന്നു ചോദിച്ചു.
35
പീലാത്തോസ് പ്രതിവചിച്ചു: “ഞാന്‍ ഒരു യെഹൂദനാണോ? നിങ്ങളുടെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിങ്ങളെ എന്റെ പക്കല്‍ ഏല്പിച്ചത്. നിങ്ങള്‍ ചെയ്ത കുറ്റം എന്താണ്?”
36
യേശു പറഞ്ഞു: “എന്റെ രാജ്യം ഭൗമികമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ എന്നെ യെഹൂദന്മാര്‍ക്ക് ഏല്പിച്ചുകൊടുക്കാതിരിക്കുന്നതിനുവേണ്ടി എന്റെ പടയാളികള്‍ പോരാടുമായിരുന്നു. എന്നാല്‍ എന്റെ രാജത്വം ഐഹികമല്ല.”
37
“അപ്പോള്‍ നിങ്ങള്‍ രാജാവു തന്നെയോ?” എന്നു പീലാത്തോസ് ചോദിച്ചു. “ഞാന്‍ രാജാവാകുന്നു എന്ന് അങ്ങു പറയുന്നു. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യതല്പരനായ ഏതൊരുവനും എന്റെ ശബ്ദം കേള്‍ക്കുന്നു” എന്ന് യേശു പറഞ്ഞു.
38
പീലാത്തോസ് ചോദിച്ചു: സത്യമോ? അതെന്താണ്?
39
ഇതു പറഞ്ഞശേഷം പീലാത്തോസ് വീണ്ടും പുറത്തുചെന്ന് യെഹൂദന്മാരോട്, “ഞാന്‍ ഇയാളില്‍ ഒരു കുറ്റവും കാണുന്നില്ല. പെസഹായ്ക്ക് ഞാന്‍ ഒരു തടവുകാരനെ മോചിപ്പിച്ചുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ ഈ രാജാവിനെ ഞാന്‍ മോചിപ്പിക്കട്ടെയോ?” എന്നു ചോദിച്ചു.
40
ഉടനെ “ഈ മനുഷ്യനെയല്ല, ബറബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക,” എന്ന് അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ബറബ്ബാസാകട്ടെ ഒരു കവര്‍ച്ചക്കാരനായിരുന്നു.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21