bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 4
John 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 5 →
1
യേശു യോഹന്നാനെക്കാള്‍ അധികം ആളുകളെ ശിഷ്യരാക്കുകയും സ്നാപനം നടത്തുകയും ചെയ്യുന്നു എന്നു പരീശന്മാര് കേട്ടു.
2
യഥാര്‍ഥത്തില്‍ യേശുവല്ല അവിടുത്തെ ശിഷ്യന്മാരാണ് സ്നാപനം നടത്തിയത്.
3
ഇതറിഞ്ഞപ്പോള്‍ യേശു യെഹൂദ്യവിട്ട് ഗലീലയിലേക്കു മടങ്ങിപ്പോയി.
4
അവിടുത്തേക്കു ശമര്യയില്‍ കൂടിയാണ് പോകേണ്ടിയിരുന്നത്.
5
അങ്ങനെ യേശു ശമര്യയിലെ സുഖാര്‍ എന്ന പട്ടണത്തിലെത്തി. യാക്കോബ് സ്വപുത്രനായ യോസേഫിനു നല്കിയ വയലിനു സമീപത്തായിരുന്നു ഈ പട്ടണം.
6
യാക്കോബിന്റെ കിണറും അവിടെയായിരുന്നു. യാത്രാക്ഷീണംകൊണ്ട് യേശു ആ കിണറിന്റെ അരികിലിരുന്നു; അപ്പോള്‍ ഏതാണ്ടു മധ്യാഹ്ന സമയമായിരുന്നു.
7
ഒരു ശമര്യക്കാരി വെള്ളം കോരാന്‍ അവിടെ ചെന്നു. യേശു ആ സ്ത്രീയോട്: “എനിക്കു കുടിക്കാന്‍ അല്പം വെള്ളം തരിക” എന്നു പറഞ്ഞു.
8
ഈ സമയത്ത് ശിഷ്യന്മാര് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരിക്കുകയായിരുന്നു.
9
ആ സ്ത്രീ യേശുവിനോടു ചോദിച്ചു: “ഒരു യെഹൂദനായ അങ്ങ് ശമര്യക്കാരിയായ എന്നോടു എങ്ങനെ കുടിക്കാന്‍ ചോദിക്കും?” യെഹൂദന്മാരും ശമര്യക്കാരും തമ്മില്‍ യാതൊരു സമ്പര്‍ക്കവുമില്ലായിരുന്നു.
10
അതിന് യേശു മറുപടി പറഞ്ഞു: “ദൈവത്തിന്റെ ദാനം എന്താണെന്നും നിന്നോടു കുടിക്കാന്‍ ചോദിക്കുന്നത് ആരാണെന്നും നീ അറിഞ്ഞിരുന്നെങ്കില്‍ നീ അയാളോടു ചോദിക്കുകയും അയാള്‍ നിനക്കു ജീവജലം നല്‍കുകയും ചെയ്യുമായിരുന്നു.”
11
അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: “പ്രഭോ, വെള്ളം കോരുവാന്‍ അങ്ങയുടെ കൈയില്‍ പാത്രമില്ലല്ലോ; കിണറാണെങ്കില്‍ ആഴമേറിയതാണുതാനും; പിന്നെ എവിടെനിന്നാണ് അങ്ങേക്കു ജീവജലം ലഭിക്കുക?
12
നമ്മുടെ പൂര്‍വപിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ അങ്ങ്? അദ്ദേഹമാണ് ഞങ്ങള്‍ക്ക് ഈ കിണര്‍ നല്‍കിയത്. അദ്ദേഹവും സന്താനങ്ങളും അദ്ദേഹത്തിന്റെ മൃഗങ്ങളും ഇതിലെ വെള്ളമാണു കുടിച്ചുപോന്നത്.”
13
യേശു പ്രതിവചിച്ചു: “ഈ വെള്ളം കുടിക്കുന്നവനു പിന്നെയും ദാഹിക്കും. ഞാന്‍ നല്കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല.
14
ഞാന്‍ നല്കുന്ന ജലം അവന് അനശ്വരജീവനിലേക്ക് ഉദ്ഗമിക്കുന്ന നീരുറവയായിത്തീരും.”
15
സ്ത്രീ അവിടുത്തോട്: “പ്രഭോ, ആ ജലം എനിക്കു തന്നാലും. പിന്നീട് എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഇവിടംവരെ വരികയും വേണ്ടല്ലോ” എന്നു പറഞ്ഞു.
16
അപ്പോള്‍ യേശു: “നീ പോയി നിന്റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരൂ” എന്ന് ആജ്ഞാപിച്ചു.
17
“എനിക്കു ഭര്‍ത്താവില്ല എന്നായിരുന്നു ശമര്യക്കാരിയുടെ മറുപടി. യേശു പറഞ്ഞു: “നിനക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്.
18
നിനക്ക് അഞ്ചു ഭര്ത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ യഥാര്‍ഥത്തില്‍ നിന്റെ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യം തന്നെ.”
19
അപ്പോള്‍ ആ സ്ത്രീ യേശുവിനോടു പറഞ്ഞു: “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.
20
ഞങ്ങളുടെ പൂര്വികന്മാര് ഈ മലയിലാണു ദൈവത്തെ ആരാധിച്ചു വന്നത്; എന്നാല്‍ ദൈവത്തെ ആരാധിക്കേണ്ട സ്ഥലം യെരൂശലേമിലാണെന്നു യെഹൂദന്മാരായ നിങ്ങള്‍ പറയുന്നു.”
21
യേശു അവളോടു പറഞ്ഞു: “ഞാന്‍ പറയുന്നതു വിശ്വസിക്കുക; പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യെരൂശലേമിലോ അല്ലാതാകുന്ന സമയം വരുന്നു.
22
ആരെയാണ് ആരാധിക്കുന്നത് എന്ന് ശമര്യരായ നിങ്ങള്‍ യഥാര്‍ഥത്തില്‍ അറിയുന്നില്ല; യെഹൂദന്മാരായ ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ ആരെയാണ് ആരാധിക്കുന്നതെന്ന്;
23
രക്ഷ യെഹൂദന്മാരില്‍നിന്നാണല്ലോ വരുന്നത്. യഥാര്‍ഥ ആരാധകര്‍ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണു പിതാവ് അന്വേഷിക്കുന്നത്.
24
“ദൈവം ആത്മാവാകുന്നു; ദൈവത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും ആരാധിക്കണം.”
25
ആ സ്ത്രീ യേശുവിനോട്: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹാ വരുമെന്ന് എനിക്കറിയാം; അവിടുന്നു വരുമ്പോള്‍ സമസ്തവും ഞങ്ങള്‍ക്ക് ഉപദേശിച്ചുതരും” എന്നു പറഞ്ഞു.
26
യേശു ഉത്തരമരുളി: “നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണു മിശിഹാ.”
27
ഈ സന്ദര്‍ഭത്തില്‍ ശിഷ്യന്മാര് മടങ്ങിയെത്തി. യേശു ഒരു സ്ത്രീയോട് സംസാരിക്കുന്നതു കണ്ട് അവര്‍ ആശ്ചര്യപ്പെട്ടു. എങ്കിലും “നിനക്ക് എന്തുവേണം?” എന്ന് ആ സ്ത്രീയോടോ, “അവളോടു സംസാരിക്കുന്നത് എന്തിന്?” എന്ന് യേശുവിനോടോ ആരും ചോദിച്ചില്ല.
28
പിന്നീട് ആ സ്ത്രീ കുടം അവിടെ വച്ചിട്ടു പട്ടണത്തിലേക്കു തിരിച്ചുപോയി അവിടത്തെ ജനങ്ങളോടു പറഞ്ഞു:
29
“ഞാന്‍ ഇന്നുവരെ ചെയ്തിട്ടുള്ളതെല്ലാം എന്നോടു പറഞ്ഞ ആ മനുഷ്യനെ വന്നു കാണുക; അദ്ദേഹം മിശിഹാ ആയിരിക്കുമോ?”
30
അവര്‍ പട്ടണത്തില്‍നിന്ന് യേശുവിന്റെ അടുക്കലേക്കു ചെന്നു.
31
ഇതിനിടയ്ക്ക് ശിഷ്യന്മാര് യേശുവിനോട് “ഗുരോ, ഭക്ഷണം കഴിച്ചാലും” എന്ന് അപേക്ഷിച്ചു.
32
അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങള്‍ക്ക് അജ്ഞാതമായ ആഹാരം എനിക്കുണ്ട്.”
33
“വല്ലവരും അവിടുത്തേക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തു കാണുമോ?” എന്ന് ശിഷ്യന്മാര് അന്യോന്യം ചോദിച്ചു.
34
യേശു ഉത്തരം പറഞ്ഞു: “എന്നെ അയച്ചവന്റെ അഭീഷ്ടം നിറവേറ്റുകയും അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതാണ് എന്റെ ആഹാരം.
35
‘കൊയ്ത്തിന് ഇനിയും നാലുമാസംകൂടിയുണ്ട്’ എന്നല്ലേ നിങ്ങള്‍ പറയുന്നത്? ഞാന്‍ നിങ്ങളോടു പറയട്ടെ: നിങ്ങള്‍ തലയുയര്‍ത്തി നോക്കുക. ഇപ്പോള്‍ത്തന്നെ നിലം വിളഞ്ഞു വെളുത്ത് കൊയ്യാന്‍ പാകമായിരിക്കുന്നു.
36
വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് ആഹ്ലാദിക്കുവാന്‍ തക്കവണ്ണം കൊയ്യുന്നവന് കൂലി വാങ്ങുകയും അവന് അനശ്വരജീവനുവേണ്ടി വിളവു സംഭരിച്ചു വയ്ക്കുകയും ചെയ്യുന്നു.
37
‘ഒരുവന് വിതയ്ക്കുന്നു, മറ്റൊരുവന് കൊയ്യുന്നു’ എന്ന ചൊല്ല് ഇക്കാര്യത്തില്‍ ഒരു യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു.
38
നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വയലില്‍നിന്നു കൊയ്യുവാന്‍ ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്നു. അന്യര്‍ അധ്വാനിച്ചു; അവരുടെ അധ്വാനഫലം നിങ്ങള്‍ അനുഭവിക്കുന്നു.”
39
“ഞാന്‍ ചെയ്തിട്ടുള്ളതു സകലവും അവിടുന്ന് എന്നോടു പറഞ്ഞു” എന്നുള്ള ശമര്യക്കാരിയുടെ സാക്ഷ്യംമൂലം ആ പട്ടണത്തിലുള്ള പലരും യേശുവില്‍ വിശ്വസിച്ചു.
40
ശമര്യക്കാര്‍ യേശുവിന്റെ അടുക്കല്‍ വന്ന് തങ്ങളോടുകൂടി താമസിക്കണമെന്ന് അപേക്ഷിച്ചു. അതനുസരിച്ച് യേശു രണ്ടു ദിവസം അവിടെ പാര്‍ത്തു.
41
യേശുവിന്റെ പ്രഭാഷണം കേട്ട മറ്റനേകം ആളുകള്‍ തന്നില്‍ വിശ്വസിച്ചു.
42
അവര്‍ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടല്ല ഇപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്: പിന്നെയോ ഞങ്ങള്‍ നേരിട്ട് അവിടുത്തെ വാക്കുകള്‍ കേട്ടിരിക്കുന്നു. അവിടുന്നു തന്നെയാണ് സാക്ഷാല്‍ ലോകരക്ഷകന് എന്നു ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു” എന്നു പറഞ്ഞു.
43
രണ്ടു ദിവസം കഴിഞ്ഞ് യേശു അവിടെനിന്ന് ഗലീലയിലേക്കു പോയി.
44
ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പ്രസ്താവിച്ചിരുന്നു.
45
അവിടെയെത്തിയപ്പോള്‍ ഗലീലക്കാര് യേശുവിനെ സ്വാഗതം ചെയ്തു. അവരും പെസഹാപെരുന്നാളിന് യെരൂശലേമില്‍ പോയിരുന്നതുകൊണ്ട് യേശു അവിടെ ചെയ്തതെല്ലാം അവര്‍ കണ്ടിരുന്നു.
46
യേശു വീണ്ടും ഗലീലയിലെ കാനായില്‍ വന്നു; അവിടെവച്ചായിരുന്നല്ലോ അവിടുന്നു വെള്ളം വീഞ്ഞാക്കിയത്. കഫര്‍ന്നഹൂമില്‍ ഒരു ഉദ്യോഗസ്ഥന്റെ പുത്രന് രോഗിയായി കിടന്നിരുന്നു.
47
യേശു യെഹൂദ്യയില്‍നിന്നു വന്നിട്ടുണ്ടെന്നറിഞ്ഞ് ആ ഉദ്യോഗസ്ഥന് അവിടുത്തെ അടുക്കലെത്തി, ആസന്നമരണനായി കിടക്കുന്ന പുത്രനെ സുഖപ്പെടുത്തണമെന്നപേക്ഷിച്ചു.
48
യേശു അയാളോടു ചോദിച്ചു: “അടയാളങ്ങളും അദ്ഭുതങ്ങളും കാണാതെ നിങ്ങളാരും വിശ്വസിക്കുകയില്ല, അല്ലേ?”
49
ആ ഉദ്യോഗസ്ഥന് യേശുവിനോട് “പ്രഭോ, എന്റെ കുട്ടി മരിക്കുന്നതിനു മുമ്പ് അങ്ങു വരണമേ” എന്നു വീണ്ടും അപേക്ഷിച്ചു.
50
“പൊയ്ക്കൊള്ളുക; നിങ്ങളുടെ മകന്റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞു. യേശുവിന്റെ വാക്കു വിശ്വസിച്ച് ആ ഉദ്യോഗസ്ഥന് തിരിച്ചുപോയി.
51
അയാള്‍ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോള്‍ വഴിയില്‍വച്ച് ഭൃത്യന്മാര് വന്നു തന്റെ പുത്രന് ജീവിച്ചിരിക്കുന്നു എന്നറിയിച്ചു.
52
“എപ്പോള്‍ മുതലാണ് കുട്ടിക്കു സുഖം കണ്ടു തുടങ്ങിയത്?” എന്നയാള്‍ ചോദിച്ചു. “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനിവിട്ടു” എന്നവര്‍ പറഞ്ഞു.
53
“നിങ്ങളുടെ മകന്റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞത് ആ സമയത്തു തന്നെ ആയിരുന്നു എന്ന് ആ ഉദ്യോഗസ്ഥനു ബോധ്യമായി. അയാളും കുടുംബം മുഴുവനും യേശുവില്‍ വിശ്വസിച്ചു.
54
യെഹൂദ്യയില്‍നിന്നു ഗലീലയില്‍ വന്നശേഷം യേശു ചെയ്ത രണ്ടാമത്തെ അദ്ഭുതപ്രവൃത്തിയായിരുന്നു ഇത്.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21