bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 17
John 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 18 →
1
ഇതു പറഞ്ഞശേഷം യേശു സ്വര്‍ഗത്തിലേക്കു ദൃഷ്ടികളുയര്ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: “പിതാവേ, സമയം ആയിരിക്കുന്നു. അവിടുത്തെ പുത്രന് അങ്ങയെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്ത്വപ്പെടുത്തിയാലും.
2
അവിടുന്ന് ഏല്പിച്ചിട്ടുള്ളവര്‍ക്കെല്ലാം അനശ്വരജീവന് നല്കേണ്ടതിനു സകല മനുഷ്യരുടെയുംമേല്‍ അവിടുത്തെ പുത്രന് അധികാരം നല്കിയിരിക്കുന്നു.
3
ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവന്.
4
അങ്ങ് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തീകരിച്ചുകൊണ്ട് ഞാന്‍ ഭൂമിയില്‍ അങ്ങയെ മഹത്ത്വപ്പെടുത്തി.
5
പിതാവേ, പ്രപഞ്ചോല്പത്തിക്കുമുമ്പ് എനിക്ക് അങ്ങയോടുകൂടിയുണ്ടായിരുന്ന മഹത്ത്വത്താല്‍ ഇപ്പോള്‍ എന്നെ മഹത്ത്വപ്പെടുത്തണമേ.
6
ലോകത്തില്‍നിന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെ നാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങേക്കുള്ളവരായിരുന്നു. അങ്ങ് അവരെ എനിക്കു നല്കി; അങ്ങയുടെ വചനം അവര്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു.
7
എനിക്ക് അങ്ങു നല്കിയിട്ടുള്ളതെല്ലാം അങ്ങയില്‍നിന്നുള്ളവയാണെന്ന് ഇപ്പോള്‍ അവര്‍ അറിഞ്ഞിരിക്കുന്നു.
8
എന്തെന്നാല്‍ അവിടുന്ന് എനിക്കു നല്കിയ ഉപദേശങ്ങള്‍ ഞാന്‍ അവര്‍ക്കു നല്കി. അവര്‍ അതു സ്വീകരിക്കുകയും അങ്ങയില്‍നിന്നാണു ഞാന്‍ വന്നതെന്ന് യഥാര്‍ഥമായി ഗ്രഹിക്കുകയും അവിടുന്നാണ് എന്നെ അയച്ചതെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
9
“ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല. അങ്ങ് എനിക്കു നല്കിയിട്ടുള്ളവര് അവിടുത്തെ സ്വന്തം ആയതുകൊണ്ട് അവര്‍ക്കുവേണ്ടിയാണ് ഞാന്‍ അപേക്ഷിക്കുന്നത്.
10
എനിക്കുള്ളവരെല്ലാം അങ്ങേക്കുള്ളവര്‍തന്നെ; അങ്ങേക്കുള്ളവര്‍ എനിക്കുള്ളവരും. അവരില്‍കൂടി എന്റെ മഹത്ത്വം വെളിപ്പെട്ടിരിക്കുന്നു.
11
ഇനി ഞാന്‍ ലോകത്തില്‍ ഉണ്ടായിരിക്കുകയില്ല. അവരാകട്ടെ ലോകത്തില്‍ ആകുന്നു; അവിടുത്തെ സന്നിധിയിലേക്കു ഞാന്‍ വരുന്നു. പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകുന്നതിന് അവിടുന്ന് എന്നെ ഏല്പിച്ചവരെയെല്ലാം അവിടുത്തെ നാമത്തില്‍ കാത്തുകൊള്ളണമേ.
12
അവരോടുകൂടി ആയിരുന്നപ്പോള്‍ അവിടുത്തെ നാമത്തിനു ചേര്‍ന്നവിധം ഞാന്‍ അവരെ കാത്തു; അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു. ആ നാശയോഗ്യനല്ലാതെ അവരില്‍ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല. വേദലിഖിതം നിറവേറേണ്ടതാണല്ലോ.
13
ഇപ്പോള്‍ ഞാന്‍ അങ്ങയുടെ അടുക്കലേക്കു വരുന്നു. എന്റെ ആനന്ദം അവര്‍ക്കു സമ്പൂര്‍ണമായി ഉണ്ടാകുവാന്‍ ഞാന്‍ ലോകത്തില്‍വച്ച് ഇതു സംസാരിക്കുന്നു.
14
അവിടുത്തെ വചനം ഞാന്‍ അവര്‍ക്കു നല്കി. ഞാന്‍ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തിരിക്കുന്നു.
15
അവരെ ലോകത്തില്‍നിന്നു നീക്കണമെന്നല്ല പൈശാചിക ശക്തിയില്‍നിന്ന് അവരെ കാത്തു രക്ഷിക്കണം എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.
16
ഞാന്‍ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലല്ലോ.
17
സത്യത്താല്‍ അവരെ വിശുദ്ധീകരിക്കണമേ; അവിടുത്തെ വചനമാണല്ലോ സത്യം.
18
അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു.
19
സത്യത്താല്‍ അവര്‍ അങ്ങേക്കു സമര്‍പ്പിക്കപ്പെടുന്നതിനുവേണ്ടി ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു.
20
“അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കാനിരുന്നവര്‍ക്കുവേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു.
21
പിതാവേ, അവിടുന്ന് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരെല്ലാവരും ഒന്നായിത്തീരണമേ. അങ്ങനെ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കുവാന്‍വേണ്ടി അവര്‍ നമ്മിലായിത്തീരണമേ.
22
അങ്ങും ഞാനും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുവാന്‍വേണ്ടി അങ്ങ് എനിക്കു നല്കിയ മഹത്ത്വം ഞാന്‍ അവര്‍ക്കു നല്കിയിരിക്കുന്നു.
23
അങ്ങനെ ഞാന്‍ അവരിലും അങ്ങ് എന്നിലും ആയിരിക്കുന്നതിനാല്‍, അവര്‍ സമ്പൂര്‍ണമായി ഐക്യത്തില്‍ ആകണമേ. തന്മൂലം അവിടുന്ന് എന്നെ അയച്ചു എന്നും എന്നെ സ്നേഹിക്കുന്നതുപോലെ അങ്ങ് അവരെ സ്നേഹിക്കുന്നു എന്നും മനുഷ്യവര്‍ഗം അറിയുന്നതിന് ഇടയാകട്ടെ.
24
“പിതാവേ, പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ അങ്ങ് എന്നെ സ്നേഹിച്ചിരുന്നു. ആ സ്നേഹം മൂലം അങ്ങ് എനിക്കു നല്‍കിയിരിക്കുന്ന മഹത്ത്വം എനിക്കു നല്കിയിട്ടുള്ളവര് ദര്‍ശിക്കുന്നതിന് ഞാന്‍ എവിടെ ആയിരിക്കുന്നുവോ അവിടെ അവരും ഉണ്ടായിരിക്കണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു.
25
നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍ ഞാന്‍ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചു എന്ന് ഇവരും അറിയുന്നു.
26
അങ്ങേക്ക് എന്നോടുള്ള സ്നേഹം ഇവരില്‍ ഉണ്ടായിരിക്കുന്നതിനും ഞാന്‍ ഇവരില്‍ വസിക്കുന്നതിനും അങ്ങയുടെ നാമം ഞാന്‍ ഇവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനി വെളിപ്പെടുത്തുകയും ചെയ്യും.”
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21