bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 20
John 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 21 →
1
ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ത്തന്നെ, മഗ്ദലേനമറിയം കല്ലറയ്ക്കു സമീപം എത്തി. അപ്പോള്‍ കല്ലറയുടെ വാതില്ക്കല്നിന്നു കല്ലു മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു.
2
ഉടനെ അവര്‍ ഓടി ശിമോന് പത്രോസിന്റെയും യേശുവിനു വാത്സല്യമുള്ള മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: “കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്ന് എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവര്‍ എവിടെ വച്ചിരിക്കുന്നു എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.”
3
ഉടനെ പത്രോസ് മറ്റേ ശിഷ്യനോടുകൂടി കല്ലറയ്ക്കടുത്തേക്കു പോയി. അവരിരുവരും ഓടുകയായിരുന്നു;
4
എന്നാല്‍ മറ്റേ ശിഷ്യന് പത്രോസിനെക്കാള്‍ വേഗം ഓടി ആദ്യം കല്ലറയ്ക്കടുത്തെത്തി.
5
അയാള്‍ കുനിഞ്ഞുനോക്കി, മൃതദേഹം പൊതിഞ്ഞ തുണി കിടക്കുന്നതു കണ്ടു;
6
പക്ഷേ അകത്തു കടന്നില്ല. പിന്നാലെ വന്ന ശിമോന് പത്രോസും അപ്പോള്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം കല്ലറയ്ക്കുള്ളില്‍ പ്രവേശിച്ചു.
7
മൃതശരീരം പൊതിഞ്ഞ തുണി അവിടെക്കിടക്കുന്നതും തലയില്‍ ചുറ്റിയിരുന്ന തുവാല വേര്‍പെട്ട്, ചുറ്റിയിരുന്ന വിധത്തില്‍ത്തന്നെ ഇരിക്കുന്നതും കണ്ടു.
8
ആദ്യം കല്ലറയ്ക്കടുത്തെത്തിയ മറ്റേ ശിഷ്യനും ഉടനെ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.
9
യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കേണ്ടതാണെന്നു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് അതുവരെ അവര്‍ ഗ്രഹിച്ചിരുന്നില്ല.
10
അനന്തരം തങ്ങളുടെ വീടുകളിലേക്ക് അവര്‍ മടങ്ങിപ്പോയി.
11
[11,12] മറിയം കല്ലറയുടെ വെളിയില്‍ കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയ്ക്ക് കല്ലറയ്ക്കുള്ളിലേക്കു കുനിഞ്ഞു നോക്കി; യേശുവിന്റെ ശരീരം വച്ചിരുന്ന സ്ഥലത്ത് ശുഭ്രവസ്ത്രധാരികളായ രണ്ടു മാലാഖമാര്‍ ഒരാള്‍ തലയ്ക്കലും മറ്റെയാള്‍ കാല്ക്കലും ആയി ഇരിക്കുന്നതു കണ്ടു.
13
അവര്‍ മറിയമിനോട്, “എന്തിനാണു കരയുന്നത്” എന്നു ചോദിച്ചു. മറിയം പറഞ്ഞു: “എന്റെ കര്‍ത്താവിനെ അവര്‍ എടുത്തു കൊണ്ടുപോയി; അദ്ദേഹത്തെ എവിടെവച്ചു എന്ന് എനിക്കറിഞ്ഞുകൂടാ.”
14
ഇതു പറഞ്ഞിട്ട് മറിയം പിറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്ക്കുന്നതു കണ്ടു; പക്ഷേ യേശുവാണ് അതെന്നു മനസ്സിലാക്കിയില്ല.
15
യേശു മറിയമിനോട് “നീ എന്തിനാണു കരയുന്നത്?” എന്നു ചോദിച്ചു. അതു തോട്ടക്കാരനായിരിക്കുമെന്നു വിചാരിച്ച് “അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കില്‍ എവിടെയാണു വച്ചിരിക്കുന്നത് എന്നു പറഞ്ഞാലും; ഞാന്‍ അദ്ദേഹത്തെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം” എന്ന് അവള് പറഞ്ഞു.
16
അപ്പോള്‍ യേശു “മറിയം” എന്നു വിളിച്ചു. അവള് തിരിഞ്ഞ് എബ്രായഭാഷയില്‍ “റബ്ബൂനീ” എന്നു പറഞ്ഞു. അതിന്റെ അര്‍ഥം ‘ഗുരോ’ എന്നാണ്.
17
അപ്പോള്‍ യേശു മറിയമിനോട്, “എന്നെ തൊടരുത്; ഞാന്‍ ഇതുവരെ പിതാവിന്റെ അടുക്കലേക്കു കയറിപ്പോയില്ല. എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കലേക്കു ഞാന്‍ കയറിപ്പോകുകയാണെന്ന് എന്റെ സഹോദരന്മാരോടു പോയി പറയുക” എന്നു പറഞ്ഞു.
18
മഗ്ദലേനമറിയം പോയി ശിഷ്യന്മാരോട് “ഞാന്‍ കര്‍ത്താവിനെ കണ്ടു” എന്നു പറഞ്ഞു. തന്നോട് അദ്ദേഹം പറഞ്ഞ കാര്യങ്ങളും മറിയം അവരെ അറിയിച്ചു.
19
ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകുന്നേരം യെഹൂദന്മാരെ ഭയന്ന് ശിഷ്യന്മാര് ഇരുന്ന മുറിയുടെ വാതില്‍ അടച്ചിരുന്നു. യേശു തത്സമയം അവരുടെ മധ്യത്തില്‍ വന്നുനിന്നുകൊണ്ട് “നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ” എന്ന് അരുള്‍ചെയ്തു.
20
അതിനുശേഷം അവിടുന്ന് തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ടപ്പോള്‍ അവര്‍ ആനന്ദഭരിതരായി.
21
യേശു വീണ്ടും അരുള്‍ചെയ്തു: “നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.”
22
ഇതു പറഞ്ഞശേഷം അവിടുന്ന് അവരുടെമേല്‍ ഊതി. “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക;
23
നിങ്ങള്‍ ആരുടെ പാപങ്ങള്‍ക്കു മാപ്പു കൊടുക്കുന്നുവോ അവര്‍ക്കു മാപ്പു ലഭിക്കുന്നു; ആരുടെ പാപങ്ങള്‍ക്കു മോചനം നല്കാതിരിക്കുന്നുവോ അവ മോചിക്കപ്പെടാതിരിക്കുന്നു” എന്നും അവരോട് അരുള്‍ചെയ്തു.
24
യേശു ചെന്ന സമയത്ത് പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവനായ ദിദിമോസ് എന്ന തോമസ് ഇതരശിഷ്യന്മാരോടുകൂടി ഇല്ലായിരുന്നു.
25
“ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു” എന്ന് അവര്‍ തോമസിനോടു പറഞ്ഞു. തോമസ് ആകട്ടെ, “അവിടുത്തെ കൈകളിലെ ആണിപ്പഴുതുകള്‍ കാണുകയും അവയില്‍ എന്റെ വിരലിടുകയും അവിടുത്തെ പാര്‍ശ്വത്തില്‍ എന്റെ കൈയിടുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല” എന്ന് അവരോടു പറഞ്ഞു.
26
എട്ടാം ദിവസം യേശുവിന്റെ ശിഷ്യന്മാര് വീണ്ടും വാതിലടച്ചു വീടിനകത്ത് ഇരിക്കുകയായിരുന്നു. തോമസും അവരോടുകൂടി ഉണ്ടായിരുന്നു.
27
യേശു അവരുടെ മധ്യത്തില്‍ വന്നുനിന്നുകൊണ്ട്, “നിങ്ങള്‍ക്കു സമാധാനം” എന്നു പറഞ്ഞു.
28
പിന്നീട് അവിടുന്നു തോമസിനോട് അരുള്‍ചെയ്തു: “എന്റെ കൈകള്‍ കാണുക; നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടൂ; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തിലിടുക; അവിശ്വസിക്കാതെ വിശ്വാസിയായിരിക്കുക.” അപ്പോള്‍ തോമസ് “എന്റെ കര്‍ത്താവേ! എന്റെ ദൈവമേ!” എന്നു പ്രതിവചിച്ചു.
29
യേശു തോമസിനോട് “എന്നെ കണ്ടതു കൊണ്ടാണല്ലോ നീ വിശ്വസിക്കുന്നത്; കാണാതെതന്നെ വിശ്വസിക്കുന്നവര്‍! എത്ര അനുഗ്രഹിക്കപ്പെട്ടവര്‍!” എന്നു പറഞ്ഞു.
30
ഈ പുസ്തകത്തില്‍ രേഖപ്പെടുത്താത്ത മറ്റനേകം അടയാളപ്രവൃത്തികള്‍ ശിഷ്യന്മാരുടെ കണ്‍മുമ്പില്‍വച്ച് യേശു ചെയ്തിട്ടുണ്ട്.
31
യേശു ദൈവപുത്രനായ ക്രിസ്തു ആകുന്നു എന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ അവിടുത്തെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന് ഉണ്ടാകേണ്ടതിനുമാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത്.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21