bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 19
John 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 20 →
1
പീലാത്തോസ് യേശുവിനെ കൊണ്ടു പോയി ചാട്ടവാറുകൊണ്ടടിപ്പിച്ചു.
2
പടയാളികള്‍ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് തലയില്‍ വച്ചു; കടുംചുവപ്പുള്ള ഒരു മേലങ്കിയും അണിയിച്ചു.
3
അവര്‍ അവിടുത്തെ മുമ്പില്‍ നിന്ന് “യെഹൂദന്മാരുടെ രാജാവേ, ജയ്! ജയ്!” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ അടിച്ചു.
4
പീലാത്തോസ് വീണ്ടും പുറത്തു ചെന്ന് അവരോടു പറഞ്ഞു: “ഈ ആളില്‍ ഞാനൊരു കുറ്റവും കാണുന്നില്ല എന്നു നിങ്ങള്‍ അറിയേണ്ടതിന് ഇതാ ഞാന്‍ അയാളെ നിങ്ങളുടെ അടുക്കലേക്കു കൊണ്ടുവരുന്നു.”
5
അങ്ങനെ മുള്‍ക്കിരീടവും കടുംചുവപ്പു വസ്ത്രവും ധരിച്ചുകൊണ്ട് യേശു പുറത്തേക്കു വന്നു. “ഇതാ ആ മനുഷ്യന്” എന്നു പീലാത്തോസ് അവരോടു പറഞ്ഞു.
6
പുരോഹിതമുഖ്യന്മാരും ദേവാലയഭടന്മാരും യേശുവിനെ കണ്ടപ്പോള്‍ “ക്രൂശിക്കുക! ക്രൂശിക്കുക!” എന്ന് ആക്രോശിച്ചു. അപ്പോള്‍ പീലാത്തോസ് അവരോട് “നിങ്ങള്‍തന്നെ അയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാന്‍ അയാളില്‍ ഒരു കുറ്റവും കാണുന്നില്ല” എന്നു പറഞ്ഞു.
7
അതിന് യെഹൂദന്മാര്‍, “ഞങ്ങള്‍ക്ക് ഒരു നിയമമുണ്ട്; അതനുസരിച്ച് ഇയാള്‍ വധശിക്ഷയ്ക്ക് അര്‍ഹനാണ്; എന്തെന്നാല്‍ ഇയാള്‍ ദൈവപുത്രനാണെന്നു സ്വയം അവകാശപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു.
8
ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് കുറേക്കൂടി ഭയപ്പെട്ടു.
9
അദ്ദേഹം വീണ്ടും അകത്തു പ്രവേശിച്ച് യേശുവിനോട്: “നിങ്ങളുടെ സ്വദേശം ഏതാണ്?” എന്നു ചോദിച്ചു.
10
പക്ഷേ, യേശു അതിന് ഉത്തരം പറഞ്ഞില്ല. വീണ്ടും പീലാത്തോസ് ചോദിച്ചു: “നിങ്ങള്‍ എന്നോടു പറയുകയില്ലേ? നിങ്ങളെ ക്രൂശിക്കാനും വിട്ടയയ്ക്കാനുമുള്ള അധികാരം എനിക്കുണ്ടെന്ന് അറിഞ്ഞുകൂടേ?”
11
അതിന് യേശു, “ഉന്നതത്തില്‍നിന്നു നല്കപ്പെട്ടിട്ടില്ലായിരുന്നെങ്കില് അങ്ങേക്ക് എന്റെമേല്‍ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല; അതുകൊണ്ട് എന്നെ അങ്ങയുടെ കൈയിലേല്പിച്ചവനാണ് കൂടുതല്‍ കുറ്റം” എന്ന് ഉത്തരം പറഞ്ഞു.
12
അപ്പോള്‍മുതല്‍ പീലാത്തോസ് യേശുവിനെ വിട്ടയയ്ക്കാനുള്ള മാര്‍ഗം അന്വേഷിച്ചുതുടങ്ങി. എന്നാല്‍ “അങ്ങ് ഈ മനുഷ്യനെ വിട്ടയച്ചാല്‍ അങ്ങ് കൈസറിന്റെ സ്നേഹിതനല്ല. സ്വയം രാജാവാകുന്ന ഏതൊരുവനും കൈസറിന്റെ ശത്രുവാണ്” എന്ന് യെഹൂദന്മാര്‍ ഉച്ചത്തില്‍ ആക്രോശിച്ചു.
13
ഇതു കേട്ടിട്ട് യേശുവിനെ പുറത്തു കൊണ്ടുവന്നശേഷം പീലാത്തോസ് ‘ഗബ്ബഥാ’ എന്നറിയപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തില്‍ ഉപവിഷ്ടനായി. എബ്രായഭാഷയില്‍ ‘ഗബ്ബഥാ’ എന്ന വാക്കിന് ‘കല്ത്തളം’ എന്നാണര്‍ഥം.
14
അത് പെസഹായ്ക്കു മുമ്പുള്ള ഒരുക്കദിവസം ഏകദേശം പന്ത്രണ്ടു മണിക്കായിരുന്നു. “ഇതാ നിങ്ങളുടെ രാജാവ്” എന്നു പീലാത്തോസ് യെഹൂദന്മാരോടു പറഞ്ഞു.
15
അപ്പോള്‍ “കൊല്ലുക! കൊല്ലുക! അവനെ ക്രൂശിക്കുക!” എന്ന് യെഹൂദന്മാര്‍ വീണ്ടും ഉച്ചത്തില്‍ അലറി. പീലാത്തോസ് അവരോട്: “നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണോ?” എന്നു ചോദിച്ചു. “കൈസര്‍ അല്ലാതെ മറ്റൊരു രാജാവ് ഞങ്ങള്‍ക്കില്ല” എന്നു പുരോഹിതമുഖ്യന്മാര്‍ പറഞ്ഞു.
16
അപ്പോള്‍ യേശുവിനെ ക്രൂശിക്കുന്നതിനായി പീലാത്തോസ് അവരെ ഏല്പിച്ചു.
17
അവര്‍ യേശുവിനെ ഏറ്റുവാങ്ങി. യേശു കുരിശു ചുമന്നുകൊണ്ട് ഗോല്‍ഗോഥായിലേക്കു പോയി. എബ്രായഭാഷയില്‍ ‘ഗോല്ഗോഥാ’ എന്ന വാക്കിന് ‘തലയോടിന്റെ സ്ഥലം’ എന്നര്‍ഥം.
18
അവിടെ അവര്‍ അവിടുത്തെ ക്രൂശിച്ചു. മറ്റു രണ്ടാളുകളെയും യേശുവിന്റെ ഇരുവശങ്ങളിലുമായി ക്രൂശിച്ചു.
19
‘നസറായനായ യേശു, യെഹൂദന്മാരുടെ രാജാവ്’ എന്ന മേലെഴുത്ത് പീലാത്തോസ് എഴുതി കുരിശിന്റെ മുകളില്‍ വയ്പിച്ചു.
20
യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും എബ്രായ, ലത്തീന്‍, ഗ്രീക്ക് എന്നീ ഭാഷകളില്‍ അത് എഴുതപ്പെട്ടിരുന്നതുകൊണ്ടും അനേകം യെഹൂദന്മാര്‍ ആ മേലെഴുത്തു വായിച്ചു.
21
‘യെഹൂദന്മാരുടെ രാജാവ്’ എന്നല്ല, ‘ഞാന്‍ യെഹൂദന്മാരുടെ രാജാവാകുന്നു എന്ന് ആ മനുഷ്യന് പറഞ്ഞു’ എന്നത്രേ എഴുതേണ്ടത് എന്ന് യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാര്‍ പറഞ്ഞു.
22
“ഞാന്‍ എഴുതിയത് എഴുതി” എന്നു പീലാത്തോസ് പ്രതിവചിച്ചു.
23
യേശുവിനെ ക്രൂശിച്ചശേഷം പടയാളികള്‍ അവിടുത്തെ വസ്ത്രങ്ങള്‍ നാലായി പങ്കിട്ടെടുത്തു. അവിടുത്തെ പുറങ്കുപ്പായവും അവരെടുത്തു. എന്നാല്‍ അത് മുകള്‍മുതല്‍ അടിവരെ തയ്യലില്ലാതെ നെയ്തുണ്ടാക്കിയതായിരുന്നതുകൊണ്ട്
24
“ഇതു നമുക്കു കീറണ്ടാ, നറുക്കിട്ട് ആര്‍ക്കു കിട്ടുമെന്ന് നിശ്ചയിക്കാം” എന്നു പരസ്പരം പറഞ്ഞു. എന്റെ വസ്ത്രങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിട്ടു എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരം സംഭവിച്ചു.
25
യേശുവിന്റെ കുരിശിനു സമീപം അവിടുത്തെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പായുടെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്ക്കുന്നുണ്ടായിരുന്നു.
26
തന്റെ മാതാവും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തുനില്ക്കുന്നതു കണ്ടപ്പോള്‍ യേശു മാതാവിനോട്, “സ്ത്രീയേ, ഇതാ നിങ്ങളുടെ മകന് എന്നു പറഞ്ഞു. പിന്നീട് ശിഷ്യനോട്, ‘ഇതാ നിന്റെ അമ്മ’ എന്നും അരുള്‍ചെയ്തു.
27
അപ്പോള്‍ത്തന്നെ ആ ശിഷ്യന് യേശുവിന്റെ അമ്മയെ തന്റെ സ്വന്തം ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.
28
അതിനുശേഷം സകലവും പൂര്‍ത്തിയായിരിക്കുന്നു എന്ന് യേശു അറിഞ്ഞുകൊണ്ട് “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതു സംഭവിക്കേണ്ടതാണല്ലോ.
29
അവിടെ ഒരു ഭരണി നിറയെ പുളിച്ചവീഞ്ഞു വച്ചിരുന്നു. അവര്‍ ആ പുളിച്ചവീഞ്ഞില്‍ സ്പഞ്ചു മുക്കി ഒരു കോലില്‍വച്ച് അവിടുത്തെ വായോട് അടുപ്പിച്ചു പിടിച്ചു.
30
പുളിച്ചവീഞ്ഞ് സ്വീകരിച്ചശേഷം “എല്ലാം പൂര്‍ത്തിയായിരിക്കുന്നു” എന്ന് അവിടുന്ന് അരുള്‍ചെയ്തു. അനന്തരം അവിടുന്നു തലകുനിച്ചു പ്രാണന് വെടിഞ്ഞു.
31
ശബത്തിന്റെ ഒരുക്കനാളായിരുന്നല്ലോ അന്ന്. ആ ശബത്താകട്ടെ അതിപ്രധാനവുമായിരുന്നു. ശബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കുന്നത് ശരിയല്ലാത്തതുകൊണ്ട് കാലുകള്‍ ഒടിച്ചു നീക്കം ചെയ്യണമെന്ന് യെഹൂദന്മാര്‍ പീലാത്തോസിനോട് അപേക്ഷിച്ചു.
32
അതനുസരിച്ചു പടയാളികള്‍ വന്ന് യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട ആദ്യത്തെ ആളിന്റെയും അപരന്റെയും കാലുകള്‍ ഒടിച്ചു.
33
എന്നാല്‍ അവര്‍ യേശുവിന്റെ അടുക്കല്‍ വന്നപ്പോള്‍ അവിടുന്നു മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയതിനാല്‍ അവിടുത്തെ കാലുകള്‍ ഒടിച്ചില്ല.
34
എങ്കിലും പടയാളികളില്‍ ഒരുവന് അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തം കുത്തിയിറക്കി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി.
35
നിങ്ങളും വിശ്വസിക്കുന്നതിനായി ഇതു നേരില്‍ കണ്ടയാളാണ് ഇതിനു സാക്ഷ്യം വഹിച്ചിരിക്കുന്നത്. അയാളുടെ സാക്ഷ്യം സത്യമാകുന്നു. സത്യമാണു താന്‍ പറയുന്നത് എന്ന് അയാള്‍ക്കു ബോധ്യവുമുണ്ട്.
36
‘അവിടുത്തെ ഒരു അസ്ഥിയും ഒടിക്കപ്പെടുകയില്ല’ എന്നു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഈ സംഭവത്തിലൂടെ സത്യമായിത്തീര്‍ന്നു.
37
തങ്ങള്‍ കുത്തിത്തുളച്ചവനിലേക്ക് അവര്‍ നോക്കും; എന്ന് മറ്റൊരു ലിഖിതവുമുണ്ടല്ലോ.
38
അരിമത്യയിലെ യോസേഫ് എന്നൊരാള്‍ യെഹൂദന്മാരെ ഭയന്ന് യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്നു. കുരിശില്‍നിന്ന് യേശുവിന്റെ ശരീരം നീക്കം ചെയ്യുന്നതിന് അദ്ദേഹം പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‍കുകയും ചെയ്തു. അദ്ദേഹം വന്ന് യേശുവിന്റെ ശരീരം കുരിശില്‍നിന്നിറക്കി.
39
മുമ്പ് ഒരു രാത്രിയില്‍ യേശുവിന്റെ അടുത്തുവന്ന നിക്കോദിമോസ്, മൂരും അകിലും ചേര്‍ത്തുണ്ടാക്കിയ നാല്പതില്പരം കിലോഗ്രാം സുഗന്ധദ്രവ്യം കൊണ്ടുവന്നു.
40
അവര്‍ ചേര്‍ന്ന് യേശുവിന്റെ ശരീരം യെഹൂദന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച് സുഗന്ധദ്രവ്യത്തോടുകൂടി മൃതദേഹം പൊതിയുന്ന തുണി ചുറ്റിക്കെട്ടി സജ്ജമാക്കി.
41
യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും അതില്‍ ആരെയും ഒരിക്കലും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.
42
യെഹൂദന്മാരുടെ ഒരുക്കനാള്‍ ആയിരുന്നു അത്. ആ കല്ലറ സമീപത്തുമായിരുന്നു. അതുകൊണ്ട് അവര്‍ യേശുവിനെ അവിടെ സംസ്കരിച്ചു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21