bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 13
John 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 14 →
1
അന്ന് പെസഹാപെരുന്നാളിന്റെ തലേദിവസമായിരുന്നു. താന്‍ ഈ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്കു പോകേണ്ട സമയമായിരിക്കുന്നു എന്ന് യേശു മനസ്സിലാക്കി. ലോകത്തില്‍ തനിക്കുള്ളവരെ അവിടുന്ന് എപ്പോഴും സ്നേഹിച്ചിരുന്നു. അന്ത്യംവരെയും അവരെ അവിടുന്നു പൂര്‍ണമായി സ്നേഹിക്കുകയും ചെയ്തു.
2
ആ സായാഹ്നത്തില്‍ യേശുവും ശിഷ്യന്മാരും അത്താഴത്തിന് ഇരിക്കുകയായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കണമെന്ന തീരുമാനം ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിന്റെ ഹൃദയത്തില്‍ നേരത്തെതന്നെ പിശാച് തോന്നിച്ചിരുന്നു.
3
പിതാവു സമസ്തകാര്യങ്ങളും തന്റെ കൈയിലേല്പിച്ചിരിക്കുന്നു എന്നും താന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നാണു വന്നിരിക്കുന്നത് എന്നും ദൈവത്തിന്റെ അടുക്കലേക്കാണ് പോകുന്നത് എന്നും അറിഞ്ഞുകൊണ്ട്
4
അത്താഴത്തിനിരുന്ന യേശു എഴുന്നേറ്റ് പുറങ്കുപ്പായം ഊരിവച്ചശേഷം ഒരു തുവര്‍ത്തെടുത്ത് അരയ്ക്കു കെട്ടി.
5
പിന്നീട് ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും അരയില്‍ ചുറ്റിയിരുന്ന തുവര്‍ത്തുകൊണ്ടു തുടയ്ക്കുകയും ചെയ്തു.
6
യേശു ശിമോന്‍പത്രോസിന്റെ അടുക്കല്‍ ചെന്നപ്പോള്‍, “ഗുരോ, അങ്ങ് എന്റെ കാലു കഴുകുന്നുവോ” എന്നു ചോദിച്ചു.
7
യേശു അതിനു മറുപടിയായി പറഞ്ഞു: “ഞാന്‍ ചെയ്യുന്നത് എന്താണെന്നു നീ ഇപ്പോള്‍ മനസ്സിലാക്കുന്നില്ല, എന്നാല്‍ പിന്നീടു മനസ്സിലാക്കും.”
8
അപ്പോള്‍ പത്രോസ്, “അങ്ങ് എന്റെ കാലു കഴുകാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കുകയില്ല” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “ഞാന്‍ നിന്റെ കാലു കഴുകുന്നില്ലെങ്കില്‍ ഇനി ഒരിക്കലും നീ എന്റെ ശിഷ്യനായിരിക്കുകയില്ല.”
9
അപ്പോള്‍ ശിമോന് പത്രോസ് പറഞ്ഞു: “ഗുരോ, അങ്ങനെയാണെങ്കില്‍ എന്റെ പാദങ്ങള്‍ മാത്രമല്ല കൈയും തലയുംകൂടി കഴുകിയാലും.”
10
യേശു പത്രോസിനോട്, “കുളി കഴിഞ്ഞിരിക്കുന്നവനു കാലുമാത്രമേ കഴുകേണ്ടതുള്ളൂ. അവന് മുഴുവന്‍ ശുദ്ധിയുള്ളവനാണ്. നിങ്ങള്‍ ശുദ്ധിയുള്ളവരാകുന്നു, എന്നാല്‍ എല്ലാവരും അല്ലതാനും” എന്നു പറഞ്ഞു.
11
തന്നെ ഒറ്റിക്കൊടുക്കുന്നവന് ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.
12
ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ചു സ്വസ്ഥാനത്തു വീണ്ടും ഇരുന്നു. അനന്തരം അവിടുന്നു ചോദിച്ചു: “ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് എന്താണെന്നു മനസ്സിലായോ?
13
നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. ഞാന്‍ ഗുരുവും കര്‍ത്താവും ആകുന്നതുകൊണ്ട് നിങ്ങള്‍ അങ്ങനെ വിളിക്കുന്നതു ശരിതന്നെ.
14
നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും അന്യോന്യം പാദങ്ങള്‍ കഴുകേണ്ടതാണ്.
15
ഞാന്‍ നിങ്ങള്‍ക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യണം.
16
ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഭൃത്യന് യജമാനനെക്കാള്‍ വലിയവനല്ല. ദൂതനും തന്നെ അയച്ചവനെക്കാള്‍ വലിയവനല്ല.
17
ഇതു നിങ്ങള്‍ ഗ്രഹിക്കുന്നപക്ഷം അതുപോലെ ചെയ്യുക; എന്നാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാകും.
18
“നിങ്ങളെ എല്ലാവരെയും സംബന്ധിച്ചല്ല ഞാനിതു പറയുന്നത്; ഞാന്‍ തിരഞ്ഞെടുത്തവരെ എനിക്കറിയാം. ‘എന്റെ അപ്പം തിന്നുന്നവന് എന്റെ കുതികാലു വെട്ടാന്‍ ഒരുങ്ങിയിരിക്കുന്നു’ എന്ന വേദലിഖിതം സത്യമാകണമല്ലോ.
19
ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന് അവ സംഭവിക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്.
20
ഞാന്‍ ഉറപ്പിച്ചുപറയുന്നു: ഞാന്‍ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവന് എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന് എന്നെ അയച്ചവനെയും സ്വീകരിക്കുന്നു.”
21
ഇതു പറഞ്ഞശേഷം യേശു അസ്വസ്ഥചിത്തനായി ഇപ്രകാരം തുറന്നു പറഞ്ഞു: “നിങ്ങളില്‍ ഒരുവന് എന്നെ ഒറ്റിക്കൊടുക്കുമെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.”
22
അവിടുന്ന് ആരെ ഉദ്ദേശിച്ചാണിതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാര് അന്ധാളിച്ച് അന്യോന്യം നോക്കി.
23
യേശുവിന്റെ വത്സലശിഷ്യന്‍ അവിടുത്തെ മാറില്‍ ചാരി ഇരിക്കുകയായിരുന്നു.
24
ആരെ ഉദ്ദേശിച്ചാണു പറഞ്ഞതെന്നു യേശുവിനോടു ചോദിക്കുവാന്‍ ശിമോന്‍പത്രോസ് അയാളോട് ആംഗ്യം കാട്ടി.
25
യേശുവിന്റെ മാറില്‍ ചാരിക്കൊണ്ടുതന്നെ അയാള്‍ ചോദിച്ചു: “കര്‍ത്താവേ ആരാണത്?”
26
യേശു മറുപടിയായി, “ഈ അപ്പം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അയാള്‍ തന്നെ” എന്നു പറഞ്ഞു. പിന്നീട് ഒരു കഷണം അപ്പമെടുത്തു മുക്കി ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിനു കൊടുത്തു.
27
അപ്പക്കഷണം കിട്ടിയ ഉടനെ സാത്താന് യൂദാസില്‍ പ്രവേശിച്ചു. യേശു യൂദാസിനോടു പറഞ്ഞു: “നീ ചെയ്യുവാന്‍ പോകുന്നതു വേഗം ചെയ്യുക.”
28
എന്നാല്‍ എന്തിനാണ് അയാളോട് ഇതു പറഞ്ഞതെന്ന് യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരാരും മനസ്സിലാക്കിയില്ല.
29
യൂദാസിന്റെ കൈയിലായിരുന്നു പണസഞ്ചി. അതുകൊണ്ട് പെരുന്നാളിനു വേണ്ടത് വാങ്ങാനോ, ദരിദ്രര്‍ക്ക് എന്തെങ്കിലും ദാനം ചെയ്യാനോ ആണ് യേശു അയാളോടു പറഞ്ഞത് എന്നത്രേ ചിലര്‍ ഊഹിച്ചത്.
30
അപ്പക്കഷണം കിട്ടിയ ഉടനെ, യൂദാസ് പുറത്തേക്ക് ഇറങ്ങിപ്പോയി. അപ്പോള്‍ രാത്രി ആയിരുന്നു.
31
യൂദാസ് പോയപ്പോള്‍ യേശു അരുള്‍ചെയ്തു: “മനുഷ്യപുത്രന് ഇപ്പോള്‍ മഹത്ത്വപ്പെട്ടിരിക്കുന്നു; അവനിലൂടെ ദൈവവും മഹത്ത്വപ്പെട്ടിരിക്കുന്നു.
32
ദൈവം മനുഷ്യപുത്രനില്‍ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കില്‍ ദൈവം പുത്രനെ മഹത്ത്വപ്പെടുത്തും; ഉടനെ അതു സംഭവിക്കുകയും ചെയ്യും.
33
കുഞ്ഞുങ്ങളേ, ഞാന്‍ ഇനി അല്പസമയം കൂടിയേ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍ ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയില്ല എന്നു യെഹൂദന്മാരോടു ഞാന്‍ പറഞ്ഞതുപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു.
34
ഒരു പുതിയ കല്പന ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു; നിങ്ങള്‍ അന്യോന്യം സ്നേഹിക്കുക; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം.
35
നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”
36
ശിമോന് പത്രോസ് ചോദിച്ചു: “ഗുരോ, അങ്ങ് എവിടെയാണു പോകുന്നത്?” യേശു പ്രതിവചിച്ചു: “ഞാന്‍ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കുവാന്‍ നിനക്ക് ഇപ്പോള്‍ കഴിയുകയില്ല. എന്നാല്‍ പിന്നീട് നീ എന്നെ അനുഗമിക്കും.”
37
അപ്പോള്‍ പത്രോസ് ചോദിച്ചു: “ഗുരോ, എനിക്ക് അങ്ങയെ അനുഗമിക്കുവാന്‍ ഇപ്പോള്‍ കഴിയാത്തത് എന്തുകൊണ്ടാണ്? അങ്ങേക്കുവേണ്ടി മരിക്കുവാന്‍പോലും ഞാന്‍ സന്നദ്ധനാണ്”.
38
യേശു പ്രതിവചിച്ചു: “എനിക്കുവേണ്ടി മരിക്കുമെന്നോ? എന്നാല്‍ സത്യം ഞാന്‍ പറയട്ടെ. കോഴി കൂകുന്നതിനുമുമ്പ് നിശ്ചയമായും നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21