bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 3
John 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 4 →
1
യെഹൂദപ്രമാണിമാരുടെ കൂട്ടത്തില്‍ നിക്കോദിമോസ് എന്നു പേരുള്ള ഒരു പരീശന്‍ ഉണ്ടായിരുന്നു.
2
അയാള്‍ രാത്രിയില്‍ യേശുവിന്റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവസന്നിധിയില്‍ നിന്നു വന്ന ഗുരുവാണെന്നു ഞങ്ങള്‍ക്കറിയാം. ദൈവം കൂടെയില്ലാതെ അങ്ങു ചെയ്യുന്നതുപോലെയുള്ള ഈ അദ്ഭുതപ്രവൃത്തികള്‍ ആര്‍ക്കും ചെയ്യുവാന്‍ സാധ്യമല്ല.”
3
യേശു നിക്കോദിമോസിനോട്, “ഒരുവന് പുതുതായി ജനിക്കുന്നില്ലെങ്കില്‍ അവന് ദൈവരാജ്യം ദര്‍ശിക്കുവാന്‍ കഴിയുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു” എന്ന് അരുള്‍ചെയ്തു.
4
നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യന് വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്റെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?”
5
യേശു ഉത്തരമരുളി: “ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഒരുവന് ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമല്ല.
6
ഭൗതികശരീരത്തില്‍നിന്നു ജനിക്കുന്നത് ഭൗതികശരീരവും ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു.
7
നിങ്ങള്‍ വീണ്ടും ജനിക്കണമെന്നു ഞാന്‍ പറയുമ്പോള്‍ ആശ്ചര്യപ്പെടരുത്.
8
കാറ്റ് ഇഷ്ടമുള്ളിടത്തു വീശുന്നു; അതിന്റെ ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നു; എങ്കിലും, എവിടെനിന്നു വരുന്നു എന്നോ, എങ്ങോട്ടു പോകുന്നു എന്നോ, നിങ്ങള്‍ അറിയുന്നില്ല. ആത്മാവില്‍നിന്നു ജനിക്കുന്നവനും അങ്ങനെതന്നെ.
9
നിക്കോദിമോസ് യേശുവിനോടു ചോദിച്ചു: “ഇതെങ്ങനെയാണു സംഭവിക്കുക?”
10
യേശു പറഞ്ഞു: “താങ്കള്‍ ഇസ്രായേലിന്റെ ഒരു ഗുരുവായിട്ടും ഈ വക കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലേ?
11
ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഞങ്ങള്‍ അറിയുന്നതു പ്രസ്താവിക്കുകയും ഞങ്ങള്‍ കണ്ടതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല.
12
ഞാന്‍ ഭൗമികകാര്യങ്ങള്‍ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗീയമായ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?
13
സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.”
14
[14,15] മോശ മരുഭൂമിയില്‍വച്ചു സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, മനുഷ്യപുത്രനും തന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും അനശ്വരജീവന് ലഭിക്കേണ്ടതിന് ഉയര്‍ത്തപ്പെടേണ്ടതാണ്.
16
തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്നവര്‍ ആരും നശിച്ചുപോകാതെ അനശ്വരജീവന് പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്കുവാന് തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
17
ലോകത്തെ വിധിക്കുവാനല്ല ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്; പ്രത്യുത, പുത്രന് മൂലം ലോകത്തെ രക്ഷിക്കുവാനാണ്.
18
പുത്രനില്‍ വിശ്വസിക്കുന്ന ഒരുവനും വിധിക്കപ്പെടുന്നില്ല; വിശ്വസിക്കാത്തവന് വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ദൈവത്തിന്റെ ഏകപുത്രന്റെ നാമത്തില്‍ വിശ്വസിക്കാത്തതിനാല്‍ത്തന്നെ.
19
മനുഷ്യരുടെ പ്രവൃത്തികള്‍ ദുഷ്ടതനിറഞ്ഞവയായതിനാല്‍ വെളിച്ചം ലോകത്തില്‍ വന്നിട്ടും വെളിച്ചത്തെക്കാള്‍ അധികം ഇരുളിനെ അവര്‍ സ്നേഹിച്ചു. ഇതത്രേ ന്യായവിധി.
20
അധമപ്രവൃത്തികള്‍ ചെയ്യുന്ന ഏതൊരുവനും വെളിച്ചത്തെ വെറുക്കുന്നു. തന്റെ പ്രവൃത്തികള്‍ വെളിച്ചത്താകുമെന്നുള്ളതിനാല്‍ അവന് വെളിച്ചത്തിലേക്കു വരുന്നില്ല.
21
എന്നാല്‍ സത്യം പ്രവര്ത്തിക്കുന്നവന് തന്റെ പ്രവൃത്തികള്‍ ദൈവത്തെ മുന്‍നിറുത്തി ചെയ്തിട്ടുള്ളതാണെന്നു വ്യക്തമാകത്തക്കവിധം വെളിച്ചത്തിലേക്കു വരുന്നു.
22
അനന്തരം യേശുവും ശിഷ്യന്മാരും യെഹൂദ്യദേശത്തേക്കു പോയി, അവിടുന്ന് അവരോടുകൂടി അവിടെ താമസിക്കുകയും സ്നാപനം നടത്തുകയും ചെയ്തു.
23
ശാലേമിനു സമീപം ഐനോനില്‍ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട് യോഹന്നാന് അവിടെ സ്നാപനം നടത്തിക്കൊണ്ടിരുന്നു. ജനങ്ങള്‍ അവിടെയെത്തി സ്നാപനം സ്വീകരിച്ചു.
24
യോഹന്നാന് അന്നു കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നില്ല.
25
യോഹന്നാന്റെ ചില ശിഷ്യന്മാരും ഒരു യെഹൂദനും തമ്മില്‍ ശാസ്ത്രവിധിപ്രകാരമുള്ള ശുദ്ധീകരണത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായി.
26
അവര്‍ വന്നു യോഹന്നാനോടു പറഞ്ഞു: “ഗുരോ, യോര്‍ദ്ദാന്റെ മറുകരവച്ച് അങ്ങ് ഒരാളെ ചൂണ്ടിക്കൊണ്ട് സാക്ഷ്യം പറഞ്ഞല്ലോ. അദ്ദേഹം ഇപ്പോള്‍ സ്നാപനം നടത്തിക്കൊണ്ടിരിക്കുന്നു; എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.”
27
യോഹന്നാന് പറഞ്ഞു: “ദൈവം നല്‍കാതെ ആര്‍ക്കും ഒന്നും സിദ്ധിക്കുന്നില്ല.
28
ഞാന്‍ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനുമുമ്പേ അയയ്ക്കപ്പെട്ടവന് മാത്രമാണെന്നും ഞാന്‍ പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്ഷികളാണല്ലോ.
29
മണവാട്ടി ഉള്ളവനാണു മണവാളന്. മണവാളന്റെ സ്നേഹിതന് അടുത്തുനിന്ന് അയാളുടെ സ്വരം കേട്ട് അത്യന്തം ആനന്ദിക്കുന്നു. ഈ ആനന്ദം എനിക്കു പൂര്‍ണമായിരിക്കുന്നു.
30
അവിടുന്നു വളരുകയും ഞാന്‍ കുറയുകയും വേണം.”
31
ഉന്നതത്തില്‍നിന്നു വരുന്നവന് എല്ലാവരെയുംകാള്‍ സമുന്നതനാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൗമികനാകുന്നു; ഭൗമികകാര്യങ്ങള്‍ അവന് സംസാരിക്കുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന് എല്ലാവരെയുംകാള്‍ സമുന്നതനാണ്.
32
താന്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്ക് അവിടുന്നു സാക്ഷ്യം വഹിക്കുന്നു; എന്നിട്ടും അവിടുത്തെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.
33
ആ സാക്ഷ്യം സ്വീകരിക്കുന്നവന് ദൈവം സത്യവാന് എന്ന് അംഗീകരിക്കുന്നു.
34
ദൈവം അയച്ചവന് ദൈവവചനങ്ങള്‍ ഉച്ചരിക്കുന്നു. ആത്മാവിനെ അളവുകൂടാതെയാണു ദൈവം നല്‍കുന്നത്.
35
പിതാവു പുത്രനെ സ്നേഹിക്കുന്നതുകൊണ്ട് സമസ്തവും അവിടുത്തെ കൈകളില്‍ ഏല്പിച്ചിരിക്കുന്നു.
36
പുത്രനില്‍ വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവന് ജീവന് പ്രാപിക്കുകയില്ല; എന്തെന്നാല്‍ അവന് ദൈവകോപത്തിനു വിധേയനാണ്.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21