bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 12
John 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 13 →
1
പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു ബേഥാന്യയിലെത്തി. അവിടെവച്ചായിരുന്നല്ലോ അവിടുന്ന് ലാസറിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചത്.
2
അവിടെ തനിക്ക് ഒരു വിരുന്നൊരുക്കി; മാര്‍ത്ത അതിഥികളെ പരിചരിച്ചു. യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരില്‍ ലാസറുമുണ്ടായിരുന്നു.
3
വിലയേറിയതും ശുദ്ധവുമായ ഏകദേശം നാനൂറു ഗ്രാം നറുദീന്‍ തൈലം കൊണ്ടുവന്ന് മറിയം യേശുവിന്റെ പാദങ്ങളില്‍ പൂശി, തന്റെ മുടികൊണ്ട് അതു തുടച്ചു. വീടു മുഴുവന്‍ തൈലത്തിന്റെ സൗരഭ്യംകൊണ്ടു നിറഞ്ഞു.
4
എന്നാല്‍ യേശുവിന്റെ ശിഷ്യന്മാരില് ഒരുവനും, തന്നെ ഒറ്റിക്കൊടുക്കുവാനിരുന്നവനുമായ യൂദാസ് ഈസ്കര്യോത്ത്,
5
“ഈ പരിമളതൈലം മുന്നൂറു ദിനാറിനു വിറ്റ് ആ പണം ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു ചോദിച്ചു.
6
ദരിദ്രരെക്കുറിച്ചുള്ള കരുതല്‍ കൊണ്ടല്ല അയാള്‍ ഇങ്ങനെ പറഞ്ഞത്; പിന്നെയോ, കള്ളനായതുകൊണ്ടത്രേ. പണസഞ്ചി അയാളുടെ കൈയിലായിരുന്നതിനാല്‍ അതിലിടുന്ന പണം അയാള്‍ എടുത്തുവന്നിരുന്നു.
7
യേശു പറഞ്ഞു: “അവളെ ശല്യപ്പെടുത്താതിരിക്കൂ; എന്റെ ശവസംസ്കാരത്തിനുവേണ്ടി അവള് അതു സൂക്ഷിച്ചിരുന്നതായി കരുതുക.
8
ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടിയുണ്ടല്ലോ; ഞാനാകട്ടെ, എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.”
9
യേശു അവിടെയുണ്ടെന്നു കേട്ട് യെഹൂദന്മാരുടെ ഒരു വലിയ സമൂഹം അവിടെയെത്തി. യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല അവിടുന്നു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറിനെ കാണുന്നതിനുംകൂടിയാണ് അവര്‍ വന്നത്.
10
[10,11] ലാസര്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ തങ്ങളെ ഉപേക്ഷിച്ച് യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങിയതിനാല്‍ ലാസറിനെയും വധിക്കുവാന്‍ മുഖ്യപുരോഹിതന്മാര് ആലോചിച്ചു.
12
പിറ്റേദിവസം യേശു യെരൂശലേമില്‍ വരുന്നുണ്ടെന്ന് ഉത്സവത്തിനു വന്ന ജനക്കൂട്ടം അറിഞ്ഞു.
13
അവര്‍ ഈത്തപ്പനയുടെ കുരുത്തോലയുമായി അവിടുത്തെ എതിരേല്ക്കുവാന് ചെന്നു. “ഹോശന്നാ! സര്‍വേശ്വരന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവന്‍! ഇസ്രായേലിന്റെ രാജാവ് വാഴ്ത്തപ്പെട്ടവന്‍!” എന്ന് അവര്‍ ജയഘോഷം മുഴക്കിക്കൊണ്ടിരുന്നു.
14
യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്റെ പുറത്ത് ഉപവിഷ്ടനായി.
15
“സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ!; ഇതാ നിന്റെ രാജാവു വരുന്നു കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു.” എന്ന് എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ.
16
യേശുവിന്റെ ശിഷ്യന്മാര്ക്ക് ആദ്യം ഇതിന്റെ പൊരുള്‍ മനസ്സിലായില്ല. എന്നാല്‍ യേശുവിന്റെ മഹത്ത്വീകരണത്തിനു ശേഷം അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതിയിട്ടുള്ളതും ജനങ്ങള്‍ അവിടുത്തേക്കുവേണ്ടി ചെയ്തതും അവര്‍ അനുസ്മരിച്ചു.
17
ലാസറിനെ കല്ലറയില്‍നിന്നു വിളിച്ച് മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചപ്പോള്‍ യേശുവിന്റെ കൂടെയുണ്ടായിരുന്ന ജനക്കൂട്ടം ആ സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നു.
18
യേശുവിന്റെ ഈ അടയാളപ്രവൃത്തിയെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടാണ് ജനങ്ങള്‍ അവിടുത്തെ എതിരേല്ക്കുവാന് ചെന്നത്.
19
പരീശന്മാര് ഇതുകണ്ട് അന്യോന്യം പറഞ്ഞു: “നമ്മുടെ പരിശ്രമം ഒന്നും ഫലിക്കുന്നില്ലല്ലോ! നോക്കുക, ലോകം മുഴുവന്‍ അയാളുടെ പിന്നാലെ പോയിക്കഴിഞ്ഞു.”
20
ഉത്സവത്തിന് ആരാധിക്കുവാന്‍ വന്നവരുടെ കൂട്ടത്തില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.
21
അവര്‍ ഗലീലയിലെ ബെത്സെയ്ദക്കാരനായ ഫീലിപ്പോസിനെ സമീപിച്ച്, “യേശുവിനെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
22
ഫീലിപ്പോസ് ഈ വിവരം അന്ത്രയാസിനെ അറിയിച്ചു. അവര്‍ രണ്ടുപേരുംകൂടി ചെന്ന് യേശുവിനോട് ഇക്കാര്യം പറഞ്ഞു.
23
അപ്പോള്‍ യേശു അരുള്‍ചെയ്തു: “മനുഷ്യപുത്രന് മഹത്ത്വപ്പെടുന്നതിനുള്ള സമയം ഇതാ വന്നിരിക്കുന്നു. ഞാന്‍ ഉറപ്പിച്ചുപറയുന്നു:
24
കോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് ഒരേ ഒരു മണിയായിത്തന്നെ ഇരിക്കും. എന്നാല്‍ അത് അഴിയുന്നെങ്കില്‍ സമൃദ്ധമായ വിളവു നല്കുന്നു.
25
തന്റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുന്നു. ഈ ലോകത്തില്‍വച്ചു തന്റെ ജീവനെ വെറുക്കുന്നവന് അനശ്വരജീവനുവേണ്ടി അതു സൂക്ഷിക്കുന്നു.
26
എന്നെ സേവിക്കുന്നവന് എന്നെ അനുഗമിക്കട്ടെ; ഞാന്‍ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്റെ പിതാവ് ആദരിക്കും.
27
“ഇപ്പോള്‍ എന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്താണു പറയേണ്ടത്? പിതാവേ, ഈ നാഴികയില്‍നിന്ന് എന്നെ രക്ഷിക്കണമേ എന്നോ? എന്നാല്‍ ഈ പ്രതിസന്ധിയില്‍ക്കൂടി കടക്കുന്നതിനാണല്ലോ ഞാന്‍ ഈ നാഴികയിലെത്തിയിരിക്കുന്നത്. പിതാവേ, അവിടുത്തെ നാമം മഹത്ത്വപ്പെടുത്തിയാലും.”
28
അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന്, “ഞാന്‍ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തുകയും ചെയ്യും” എന്ന് ഒരു അശരീരിയുണ്ടായി.
29
അടുത്തു നിന്നിരുന്ന ജനസഞ്ചയം ആ ശബ്ദം കേട്ടിട്ട് “ഇടിമുഴങ്ങി” എന്നു പറഞ്ഞു. മറ്റുചിലര്‍ “ഒരു ദൈവദൂതന്” അദ്ദേഹത്തോടു സംസാരിച്ചതാണ്” എന്നു പറഞ്ഞു.
30
അപ്പോള്‍ യേശു അരുള്‍ചെയ്തു: “ഈ പ്രഖ്യാപനം ഉണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയത്രേ.
31
ഈ ലോകത്തിന്റെ ന്യായവിധി ഇപ്പോള്‍ത്തന്നെയാകുന്നു. ലോകത്തിന്റ അധിപതി ഇപ്പോള്‍ പുറത്തു തള്ളപ്പെടും.
32
ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്ത്തപ്പെടുമ്പോള് എല്ലാവരെയും എന്നിലേക്ക് ആകര്‍ഷിക്കും.
33
തനിക്കു സംഭവിക്കുവാന്‍ പോകുന്ന മരണം എങ്ങനെയുള്ളതായിരിക്കും എന്നു സൂചിപ്പിക്കുവാനത്രേ യേശു ഇതു പറഞ്ഞത്.
34
ജനം യേശുവിനോടു ചോദിച്ചു: “ക്രിസ്തു എന്നേക്കും ജീവിക്കും എന്നാണല്ലോ ധര്‍മശാസ്ത്രത്തില്‍നിന്ന് ഞങ്ങള്‍ ഗ്രഹിച്ചിരിക്കുന്നത്. പിന്നെ മനുഷ്യപുത്രന് ഉയര്‍ത്തപ്പെടണമെന്ന് താങ്കള്‍ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രന്?”
35
അവിടുന്ന് അരുള്‍ചെയ്തു: “അല്പസമയംകൂടി മാത്രമേ പ്രകാശം നിങ്ങളുടെ മധ്യത്തിലുണ്ടായിരിക്കൂ. അന്ധകാരം നിങ്ങളെ പിടികൂടാതിരിക്കുന്നതിന് പ്രകാശമുള്ളിടത്തോളം സമയം അതില്‍ നടന്നുകൊള്ളുക. അന്ധകാരത്തില്‍ നടക്കുന്നവന് താന്‍ എവിടെ പോകുന്നു എന്ന് അറിയുന്നില്ല.
36
നിങ്ങള്‍ പ്രകാശത്തിന്റെ മക്കള്‍ ആകേണ്ടതിന് പ്രകാശമുള്ള ഈ സമയത്ത് അതില്‍ വിശ്വസിക്കുക.”
37
അനന്തരം യേശു അവിടം വിട്ടുപോയി അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ രഹസ്യമായി പാര്‍ത്തു.
38
അവരുടെ കണ്മുമ്പില് ഇത്ര വളരെ അടയാളപ്രവൃത്തികള്‍ ചെയ്തിട്ടും അവര്‍ തന്നില്‍ വിശ്വസിച്ചില്ല. “കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആര് വിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജബലം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്ന് യെശയ്യാപ്രവാചകന്‍ പറഞ്ഞത് ഇങ്ങനെ പൂര്‍ത്തിയായി.
39
അവര്‍ക്കു വിശ്വസിക്കുവാന്‍ കഴിയാതെപോയതിനെപ്പറ്റി വീണ്ടും യെശയ്യാ പറയുന്നത് ഇപ്രകാരമാണ്:
40
“ദൈവം അവരുടെ കണ്ണുകള്‍ അന്ധമാക്കുകയും മനസ്സ് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ കണ്ണുകൊണ്ടു കാണുകയോ, മനസ്സുകൊണ്ടു ഗ്രഹിക്കുകയോ, എന്നില്‍നിന്നു സുഖം പ്രാപിക്കുവാന്‍ എന്റെ അടുക്കലേക്കു തിരിയുകയോ ചെയ്യാതിരിക്കുവാന്‍തന്നെ” എന്ന് ദൈവം അരുള്‍ചെയ്യുന്നു
41
യെശയ്യാ യേശുവിന്റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.
42
എന്നിരുന്നാലും പല അധികാരികള്‍പോലും യേശുവില്‍ വിശ്വസിച്ചു. എന്നാല്‍ സുനഗോഗില്‍നിന്ന് പരീശന്മാര് തങ്ങളെ ബഹിഷ്കരിക്കുമെന്നു ഭയന്ന് അവര്‍ പരസ്യമായി അത് ഏറ്റുപറഞ്ഞില്ല.
43
ദൈവത്തില്‍നിന്നു ലഭിക്കുന്ന പ്രശംസയെക്കാള്‍ അധികം മനുഷ്യരുടെ പ്രശംസയാണ് അവര്‍ ഇഷ്ടപ്പെട്ടത്.
44
യേശു ഉച്ചത്തില്‍ പ്രഖ്യാപനം ചെയ്തു: “എന്നില്‍ വിശ്വസിക്കുന്നവന് എന്നിലല്ല എന്നെ അയച്ചവനില്‍ വിശ്വസിക്കുന്നു.
45
എന്നെ ദര്ശിക്കുന്നവന് എന്നെ അയച്ചവനെ ദര്‍ശിക്കുന്നു.
46
എന്നില്‍ വിശ്വസിക്കുന്ന ഏതൊരുവനും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ പ്രകാശമായി ലോകത്തില്‍ വന്നിരിക്കുന്നു.
47
ആരെങ്കിലും എന്റെ വാക്കുകള്‍ കേട്ട് അനുസരിക്കാതിരുന്നാല്‍ ഞാന്‍ അവനെ വിധിക്കുകയില്ല; എന്തെന്നാല്‍ ഞാന്‍ വന്നത് ലോകത്തെ വിധിക്കുവാനല്ല, രക്ഷിക്കുവാനത്രേ.
48
എന്നെ അനാദരിക്കുകയും എന്റെ വാക്കുകള്‍ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാന്‍ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളില്‍ അവനെ വിധിക്കും.
49
ഞാന്‍ സ്വമേധയാ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവ് എന്നോടു കല്പിച്ചിരിക്കുന്നു.
50
അവിടുത്തെ കല്പന അനശ്വരജീവന്‍തന്നെ എന്നു ഞാന്‍ അറിയുന്നു. ഞാന്‍ എന്തു പറയുന്നുവോ അത് എന്റെ പിതാവ് എന്നോട് അരുളിച്ചെയ്തപ്രകാരമാണ് ഞാന്‍ പറയുന്നത്.”
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21