bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 5
John 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 6 →
1
അതിനുശേഷം, യെഹൂദന്മാരുടെ ഒരുത്സവമുണ്ടായിരുന്നതിനാല്‍ യേശു യെരൂശലേമിലേക്കു പോയി.
2
അവിടെ ‘ആട്ടിന്‍ വാതില്‍’ എന്ന നഗരഗോപുരത്തിനു സമീപം ‘ബേത്സഥാ’ എന്ന് എബ്രായ ഭാഷയില്‍ വിളിക്കപ്പെടുന്ന ഒരു കുളമുണ്ട്. അതിന് അഞ്ചു മുഖമണ്ഡപങ്ങളുമുണ്ട്.
3
അവിടെ അന്ധന്മാര്, മുടന്തന്മാര്, ശരീരം തളര്ന്നവര് തുടങ്ങി ഒട്ടുവളരെ രോഗഗ്രസ്തര്‍ കിടന്നിരുന്നു.
4
കുളത്തിലെ വെള്ളം ഇളകുന്നതു നോക്കി കിടക്കുകയായിരുന്നു അവര്‍. ഇടയ്ക്കിടെ ഒരു ദൈവദൂതന് കുളത്തിലിറങ്ങി വെള്ളം ഇളക്കും. അതിനുശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആള് ഏതു രോഗം പിടിപെട്ടവനായിരുന്നാലും സുഖംപ്രാപിച്ചു വന്നിരുന്നു.
5
മുപ്പത്തെട്ടു വര്‍ഷമായി രോഗബാധിതനായിരുന്ന ഒരാള്‍ അവിടെയുണ്ടായിരുന്നു.
6
യേശു ആ രോഗിയെ കണ്ടു; ദീര്‍ഘകാലമായി അയാള്‍ ഈ അവസ്ഥയില്‍ അവിടെ കഴിയുകയാണെന്നു മനസ്സിലാക്കി. യേശു അയാളോട് “നിനക്കു സുഖം പ്രാപിക്കണമെന്ന് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
7
രോഗി പറഞ്ഞു: “പ്രഭോ, വെള്ളം ഇളകുമ്പോള്‍ എന്നെ കുളത്തിലിറക്കുവാന്‍ ആരുമില്ല; ഞാന്‍ ചെല്ലുമ്പോഴേക്ക് എനിക്കു മുമ്പായി ആരെങ്കിലും ഇറങ്ങിക്കഴിയും.”
8
യേശു അയാളോട്, “എഴുന്നേറ്റ്, നിന്റെ കിടക്ക എടുത്തു നടക്കുക” എന്നു പറഞ്ഞു.
9
ഉടനെ ആ മനുഷ്യന് സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു തുടങ്ങി.
10
അതൊരു ശബത്തു ദിവസമായിരുന്നു. സുഖംപ്രാപിച്ച മനുഷ്യനോട് യെഹൂദന്മാര്‍ ചോദിച്ചു: “ഇന്ന് ശബത്തല്ലേ? ശബത്തു ദിവസം കിടക്ക എടുത്തുകൊണ്ടു നടക്കുന്നത് നമ്മുടെ മതനിയമത്തിനു വിരുദ്ധമല്ലേ?”
11
അപ്പോള്‍ അയാള്‍ പറഞ്ഞു: “എന്നെ സുഖപ്പെടുത്തിയ മനുഷ്യന് കിടക്ക എടുത്തുകൊണ്ടു നടക്കുക എന്ന് എന്നോടു പറഞ്ഞു.”
12
അവര്‍ വീണ്ടും അയാളോടു ചോദിച്ചു: “കിടക്കയെടുത്തു നടക്കുവാന്‍ നിന്നോടു പറഞ്ഞ ആ മനുഷ്യന് ആരാണ്?”
13
എന്നാല്‍ യേശു സൗഖ്യം നല്കിയ ആ മനുഷ്യന് തന്നെ സുഖപ്പെടുത്തിയത് ആരാണെന്ന് അറിഞ്ഞുകൂടായിരുന്നു. എന്തെന്നാല്‍ അവിടെ ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ യേശു മറഞ്ഞുകഴിഞ്ഞിരുന്നു.
14
പിന്നീട് യേശു അയാളെ ദേവാലയത്തില്‍വച്ചു കണ്ട് അയാളോട് “നോക്കൂ, നീ സുഖം പ്രാപിച്ചുവല്ലോ; ഇനിമേല്‍ പാപം ചെയ്യരുത്; ഇതിലേറെ ദോഷമായതു നിനക്കു സംഭവിക്കരുതല്ലോ” എന്നു പറഞ്ഞു.
15
ആ മനുഷ്യന് ചെന്ന് യെഹൂദന്മാരോട്, തന്നെ സുഖപ്പെടുത്തിയത് യേശു ആണെന്നു പറഞ്ഞു.
16
യേശു ശബത്തില്‍ ഇങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്തതുകൊണ്ട് യെഹൂദന്മാര്‍ അവിടുത്തെ പീഡിപ്പിക്കുവാന്‍ തുടങ്ങി. യേശു അവരോടു പറഞ്ഞു:
17
“എന്റെ പിതാവ് ഇപ്പോഴും കര്‍മനിരതനാണ്. അതുകൊണ്ടു ഞാനും പ്രവര്‍ത്തിക്കുന്നു.”
18
ശബത്തു ലംഘിച്ചു എന്നതു മാത്രമല്ല, ദൈവത്തെ തന്റെ പിതാവ് എന്നു വിളിച്ച് തന്നെത്തന്നെ ദൈവത്തോടു സമനാക്കി എന്നതുകൊണ്ടും യെഹൂദന്മാര്‍ യേശുവിനെ വധിക്കുവാനുള്ള ഉപായം എന്തെന്നു പൂര്‍വാധികം അന്വേഷിച്ചു.
19
യേശു അവരോടു പറഞ്ഞു: “സത്യം ഞാന്‍ നിങ്ങളോടു പറയട്ടെ: പുത്രനു സ്വന്തനിലയില്‍ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. പിതാവു ചെയ്യുന്നതായി കാണുന്നതു മാത്രമേ പുത്രന് ചെയ്യുന്നുള്ളൂ.
20
പിതാവു ചെയ്യുന്നതുതന്നെ പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു. താന്‍ ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആശ്ചര്യപ്പെടത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികള്‍ അവിടുന്നു കാണിച്ചുകൊടുക്കും.
21
പിതാവു മരിച്ചവരെ ഉയിര്‍പ്പിച്ച് അവര്‍ക്കു ജീവന് നല്കുന്നതുപോലെ പുത്രനും തനിക്കിഷ്ടമുള്ളവര്‍ക്ക് ജീവന് നല്കുന്നു.
22
[22,23] പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല. പിതാവിനെ ബഹുമാനിക്കുന്നതുപോലെ എല്ലാവരും പുത്രനെയും ബഹുമാനിക്കേണ്ടതിന് അവിടുന്നു ന്യായവിധി മുഴുവന്‍ പുത്രനെ ഏല്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന് പുത്രനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
24
“ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനില്‍ വിശ്വസിക്കുന്നവന് അനശ്വര ജീവനുണ്ട്; അവന് ന്യായവിധിക്കു വിധേയനാകാതെ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു.
25
മരിച്ചവര്‍ ദൈവപുത്രന്റെ ശബ്ദം കേള്‍ക്കുകയും കേള്‍ക്കുന്നവര്‍ ജീവന് പ്രാപിക്കുകയും ചെയ്യുന്ന സമയം വരുന്നു; ഇപ്പോള്‍ത്തന്നെ വന്നുകഴിഞ്ഞിരിക്കുന്നു എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.
26
താന്‍ തന്നെ ജീവന്റെ ഉറവിടം ആയിരിക്കുന്നതുപോലെ പുത്രനും ജീവന്റെ ഉറവിടം ആയിരിക്കുവാനുള്ള അധികാരം അവനു നല്കപ്പെട്ടിരിക്കുന്നു.
27
അവന് മനുഷ്യപുത്രനായതുകൊണ്ട് ന്യായം വിധിക്കുവാനുള്ള അധികാരം അവനു നല്കപ്പെട്ടിരിക്കുന്നു. ഇതില്‍ ആരും ആശ്ചര്യപ്പെടേണ്ടാ.
28
[28,29] ശവക്കുഴിയിലുള്ള മരിച്ചവരെല്ലാം പുത്രന്റെ ശബ്ദം കേട്ടു പുറത്തുവരികയും നന്മചെയ്തവര് ഉയിര്‍ത്തെഴുന്നേറ്റു ജീവിക്കുകയും തിന്മ ചെയ്തിട്ടുള്ളവര്‍ ഉയിര്‍ത്തെഴുന്നേറ്റു ന്യായവിധിക്കു വിധേയരാവുകയും ചെയ്യുന്ന സമയം വരുന്നു.
30
“എനിക്കു സ്വയമേവ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. ദൈവം പറയുന്നതുകേട്ട് ഞാന്‍ ന്യായം വിധിക്കുന്നു. എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ഞാന്‍ ചെയ്യുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് എന്റെ വിധി നീതിയുക്തവുമാണ്.
31
“ഞാന്‍ തന്നെ എന്നെപ്പറ്റി സാക്ഷ്യം പറഞ്ഞാല്‍ അതു ശരിയായിരിക്കുകയില്ല.
32
എന്നാല്‍ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്ന ഒരാളുണ്ട്. അവിടുന്ന് എന്നെപ്പറ്റി പറയുന്ന ആ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം.
33
നിങ്ങള്‍ യോഹന്നാന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചല്ലോ. അദ്ദേഹം സത്യത്തിനു സാക്ഷ്യംവഹിച്ചിരിക്കുന്നു.
34
മനുഷ്യന്റെ സാക്ഷ്യം എനിക്ക് ആവശ്യം ഉണ്ടായിട്ടില്ല; നിങ്ങള്‍ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതു പറയുന്നത്.
35
യോഹന്നാന് കത്തിജ്വലിക്കുന്ന വിളക്കായിരുന്നു. അതിന്റെ പ്രകാശത്തില്‍ അല്പകാലം ആഹ്ലാദിക്കുവാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തു.
36
എന്നാല്‍ യോഹന്നാന് നല്കിയ സാക്ഷ്യത്തെക്കാള്‍ മഹത്തായ സാക്ഷ്യം എനിക്കുണ്ട്. ഞാന്‍ ചെയ്തു പൂര്‍ത്തീകരിക്കുന്നതിനു പിതാവ് ഏല്പിച്ചിരിക്കുന്നതും ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഈ പ്രവൃത്തികള്‍തന്നെയാണ് പിതാവ് എന്നെ അയച്ചു എന്നതിനു സാക്ഷ്യം വഹിക്കുന്നത്.
37
എന്നെ അയച്ച പിതാവു തന്നെയും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ അവിടുത്തെ ശബ്ദം ഒരിക്കലും ശ്രവിച്ചിട്ടില്ല; അവിടുത്തെ രൂപം ഒരിക്കലും ദര്‍ശിച്ചിട്ടുമില്ല. അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നുമില്ല.
38
എന്തെന്നാല്‍ അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ.
39
വേദലിഖിതങ്ങളില്‍ അനശ്വരജീവനുണ്ടെന്നു കരുതി നിങ്ങള്‍ ശുഷ്കാന്തിയോടെ അവ പരിശോധിക്കുന്നു. ആ ലിഖിതങ്ങള്‍ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നവയാണ്.
40
എങ്കിലും ജീവന് പ്രാപിക്കേണ്ടതിന് എന്റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല.
41
“മനുഷ്യരുടെ പ്രശംസയ്ക്ക് ഞാന്‍ വില കല്പിക്കുന്നില്ല.
42
എന്നാല്‍ എനിക്കു നിങ്ങളെ അറിയാം; നിങ്ങളില്‍ ദൈവസ്നേഹം ഇല്ല.
43
എന്റെ പിതാവ് അധികാരപ്പെടുത്തിയിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല; മറ്റൊരാള്‍ തന്റെ സ്വന്തം അധികാരത്തില്‍ വന്നാല്‍ അയാളെ നിങ്ങള്‍ സ്വീകരിക്കും.
44
ഏക ദൈവത്തില്‍നിന്നുള്ള ബഹുമതി അന്വേഷിക്കാതെ അന്യോന്യം ബഹുമതി കാംക്ഷിക്കുന്ന നിങ്ങള്‍ക്കു വിശ്വസിക്കുവാന്‍ എങ്ങനെ കഴിയും?
45
എന്റെ പിതാവിന്റെ സന്നിധിയില്‍ ഞാന്‍ നിങ്ങളുടെമേല്‍ കുറ്റം ആരോപിക്കുമെന്നു കരുതേണ്ടാ. നിങ്ങള്‍ പ്രത്യാശ ഉറപ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളുടെമേല്‍ കുറ്റം ആരോപിക്കുക.
46
മോശയെ നിങ്ങള്‍ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. എന്തെന്നാല്‍ അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ.
47
അദ്ദേഹം എഴുതിയിട്ടുള്ളത് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ എന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും?”
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21