bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 21
John 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
1
യേശു തിബര്യാസ് തടാകത്തിന്റെ തീരത്തുവച്ച് ശിഷ്യന്മാര്ക്കു വീണ്ടും പ്രത്യക്ഷപ്പെട്ടു. അത് ഇപ്രകാരമായിരുന്നു:
2
ശിമോന് പത്രോസും ദിദിമോസ് എന്നു വിളിക്കുന്ന തോമസും ഗലീലയിലെ കാനായിലുള്ള നഥാനിയേലും സെബദിയുടെ പുത്രന്മാരും ശിഷ്യന്മാരില് വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു.
3
അപ്പോള്‍ ശിമോന് പത്രോസ് പറഞ്ഞു: “ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്.” അവര്‍ അദ്ദേഹത്തോട് “ഞങ്ങളും വരുന്നു” എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഒരു വഞ്ചിയില്‍ കയറിപ്പോയി. എന്നാല്‍ ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല.
4
പ്രഭാതമായപ്പോള്‍ യേശു തടാകത്തിന്റെ കരയ്ക്കു നില്‍ക്കുകയായിരുന്നു. എന്നാല്‍ അത് യേശു ആണെന്നു ശിഷ്യന്മാര് മനസ്സിലാക്കിയില്ല.
5
യേശു അവരോടു ചോദിച്ചു: “കുഞ്ഞുങ്ങളേ, മീന്‍ വല്ലതും കിട്ടിയോ?” “ഒന്നും കിട്ടിയില്ല” എന്ന് അവര്‍ പറഞ്ഞു.
6
അവിടുന്ന് അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ വഞ്ചിയുടെ വലത്തുവശത്തു വലയിറക്കുക; അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും” അവര്‍ അങ്ങനെ ചെയ്തു. വല വലിച്ചുകയറ്റാന്‍ കഴിയാത്തവിധം വലയില്‍ മീന്‍ അകപ്പെട്ടു.
7
യേശുവിന്റെ വത്സലശിഷ്യന്‍ അപ്പോള്‍ പത്രോസിനോട് “അതു കര്‍ത്താവാണ്” എന്നു പറഞ്ഞു. ശിമോന്‍പത്രോസ് അപ്പോള്‍ വസ്ത്രം ധരിച്ചിരുന്നില്ല. അതു കര്‍ത്താവാകുന്നു എന്നു കേട്ടമാത്രയില്‍ പുറങ്കുപ്പായം അരയില്‍ചുറ്റി അദ്ദേഹം തടാകത്തിലേക്കു ചാടി.
8
എന്നാല്‍ മറ്റു ശിഷ്യന്മാര് മത്സ്യം നിറഞ്ഞ വല വലിച്ചുകൊണ്ട് വഞ്ചിയില്‍ത്തന്നെ വന്നടുത്തു. അവര്‍ കരയില്‍നിന്നു വളരെ അകലെ അല്ലായിരുന്നു; ഏകദേശം തൊണ്ണൂറു മീറ്റര്‍ ദൂരമേ ഉണ്ടായിരുന്നുള്ളൂ.
9
അവര്‍ കരയ്ക്കിറങ്ങിയപ്പോള് തീക്കനല്‍ കൂട്ടി അതിന്മേല് മീന്‍ വച്ചിരിക്കുന്നതും അപ്പവും കണ്ടു.
10
യേശു അവരോട് “ഇപ്പോള്‍ നിങ്ങള്‍ പിടിച്ച മീനും കുറെ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞു.
11
ശിമോന്‍പത്രോസ് വഞ്ചിയില്‍ കയറി വല വലിച്ചുകയറ്റി. നൂറ്റിഅമ്പത്തിമൂന്നു വലിയ മീനുണ്ടായിരുന്നു. അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല.
12
യേശു അവരോട്, വന്നു പ്രാതല്‍ കഴിക്കൂ എന്നു പറഞ്ഞു. “അങ്ങ് ആരാകുന്നു?” എന്ന് അവിടുത്തോടു ചോദിക്കാന്‍ ശിഷ്യന്മാര് ആരും മുതിര്‍ന്നില്ല. അതു കര്‍ത്താവാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
13
യേശു ചെന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മീനും.
14
മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാര്ക്കു പ്രത്യക്ഷനായത് ഇതു മൂന്നാം പ്രാവശ്യമായിരുന്നു.
15
പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമോന് പത്രോസിനോടു ചോദിച്ചു: “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാള്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” “ഉവ്വ് കര്‍ത്താവേ എനിക്ക് അങ്ങയോടു പ്രിയമുണ്ട് എന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പറഞ്ഞു. യേശു പത്രോസിനോട് “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക” എന്ന് അരുള്‍ചെയ്തു.
16
യേശു രണ്ടാം പ്രാവശ്യവും “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” എന്നു ചോദിച്ചു. “ഉവ്വ് കര്‍ത്താവേ എനിക്ക് അങ്ങയോട് പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പ്രതിവചിച്ചു. “എന്റെ ആടുകളെ പരിപാലിക്കുക” എന്ന് യേശു അരുള്‍ചെയ്തു.
17
മൂന്നാംപ്രാവശ്യം യേശു, “യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ?” എന്നു ചോദിച്ചു. മൂന്നാം പ്രാവശ്യവും നിനക്ക് എന്നോടു പ്രിയമുണ്ടോ? എന്ന് യേശു ചോദിച്ചതിനാല്‍ പത്രോസിനു വ്യസനമുണ്ടായി. “കര്‍ത്താവേ, അങ്ങു സകലവും അറിയുന്നു; എനിക്ക് അങ്ങയോടു പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുവല്ലോ” എന്നു പത്രോസ് പറഞ്ഞു. ഉടനെ യേശു അരുള്‍ചെയ്തു: “എന്റെ ആടുകളെ മേയ്ക്കുക;
18
നീ യുവാവായിരുന്നപ്പോള്‍ സ്വയം അര മുറുക്കി നിനക്ക് ഇഷ്ടമുള്ളേടത്തു സഞ്ചരിച്ചു. വൃദ്ധനാകുമ്പോഴാകട്ടെ, നീ കൈ നീട്ടുകയും വേറൊരാള് നിന്റെ അര മുറുക്കി ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു.”
19
പത്രോസ് എങ്ങനെയുള്ള മരണത്താല്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു സൂചിപ്പിക്കുവാനാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്. അതിനുശേഷം “എന്നെ അനുഗമിക്കുക” എന്നു പത്രോസിനോട് അരുള്‍ചെയ്തു.
20
പത്രോസ് തിരിഞ്ഞുനോക്കിയപ്പോള്‍ യേശുവിന്റെ വത്സലശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. “കര്‍ത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നവന് ആരാണ്?” എന്ന് അത്താഴവേളയില്‍ അവിടുത്തെ മാറോടു ചേര്‍ന്നിരുന്നുകൊണ്ടു ചോദിച്ചത് അയാളാണ്.
21
അപ്പോള്‍ പത്രോസ് യേശുവിനോട്, “ഇയാളുടെ കാര്യം എന്താകും?” എന്നു ചോദിച്ചു.
22
യേശു പറഞ്ഞു: “ഞാന്‍ വരുന്നതുവരെ ഇവന് ജീവിച്ചിരിക്കണമെന്നതാണ് എന്റെ ഇഷ്ടമെങ്കില്‍ നിനക്ക് അതിലെന്താണ്? നീ എന്നെ അനുഗമിക്കുക!”
23
അങ്ങനെ ആ ശിഷ്യന് മരിക്കുകയില്ല എന്ന ശ്രുതി സഹോദരന്മാരുടെ ഇടയില്‍ പരന്നു. എന്നാല്‍ യേശു അരുള്‍ചെയ്തത് അയാള്‍ മരിക്കുകയില്ല എന്നല്ല, “ഞാന്‍ വരുന്നതുവരെ ഇവന് ജീവിച്ചിരിക്കണമെന്നതാണ് എന്റെ ഇഷ്ടമെങ്കില്‍ നിനക്ക് അതിലെന്ത്?” എന്നായിരുന്നു.
24
ആ ശിഷ്യന്‍തന്നെയാണ് ഇതെഴുതിയതും മേല്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിക്കുന്നതും. അയാളുടെ സാക്ഷ്യം സത്യമാണെന്നു നമുക്കറിയാം.
25
യേശു ചെയ്തിട്ടുള്ള മറ്റനേകം കാര്യങ്ങളുണ്ട്. അവ ഓരോന്നും രേഖപ്പെടുത്തുകയാണെങ്കില്‍ അങ്ങനെ എഴുതപ്പെടുന്ന ഗ്രന്ഥങ്ങള്‍ ലോകത്തില്‍ എങ്ങും ഒതുങ്ങുമെന്നു തോന്നുന്നില്ല.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21