bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 8
John 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 9 →
1
യേശു ഒലിവുമലയിലേക്കു പോയി.
2
അടുത്ത ദിവസം രാവിലെ അവിടുന്നു വീണ്ടും ദേവാലയത്തിലെത്തി. ജനമെല്ലാം അവിടുത്തെ അടുക്കല്‍ വന്നുകൂടി. യേശു അവിടെയിരുന്ന് അവരെ പഠിപ്പിച്ചുതുടങ്ങി.
3
വ്യഭിചാരക്കുറ്റത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ മതപണ്ഡിതന്മാരും പരീശന്മാരുംകൂടി കൊണ്ടുവന്ന് അവരുടെ മധ്യത്തില്‍ നിറുത്തി.
4
അവര്‍ യേശുവിനോടു പറഞ്ഞു: “ഗുരോ, വ്യഭിചാരകര്‍മത്തില്‍ ഏര്‍പ്പെട്ടിരിക്കെത്തന്നെ പിടിക്കപ്പെട്ടവളാണ് ഈ സ്ത്രീ.
5
ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമസംഹിത അനുശാസിച്ചിട്ടുള്ളത്.
6
അങ്ങ് എന്തു പറയുന്നു?” യേശുവിന്റെ പേരില്‍ കുറ്റം ആരോപിക്കുന്നതിനുവേണ്ടി അവിടുത്തെ പരീക്ഷിക്കുന്നതിനാണ് അവര്‍ ഇങ്ങനെ ചോദിച്ചത്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു.
7
എന്നാല്‍ അവര്‍ ഈ ചോദ്യം ആവര്‍ത്തിച്ചതുകൊണ്ട് യേശു നിവര്‍ന്ന് “നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവരോടു പറഞ്ഞു.
8
പിന്നെയും യേശു കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.
9
ഇതു കേട്ടപ്പോള്‍ പ്രായം കൂടിയവര്‍ തുടങ്ങി ഓരോരുത്തരായി എല്ലാവരും സ്ഥലം വിട്ടു. ഒടുവില്‍ ആ സ്ത്രീയും യേശുവും മാത്രം ശേഷിച്ചു.
10
യേശു നിവര്‍ന്ന് അവളോട് “അവരെല്ലാവരും എവിടെ? നീ കുറ്റവാളിയാണെന്ന് ആരും വിധിച്ചില്ലേ?” എന്നു ചോദിച്ചു.
11
“ഇല്ല പ്രഭോ” എന്ന് അവള് മറുപടി പറഞ്ഞു. അപ്പോള്‍ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക; ഇനിമേല്‍ പാപം ചെയ്യരുത്” എന്ന് അരുള്‍ചെയ്തു.
12
യേശു വീണ്ടും പരീശന്മാരോടു പറഞ്ഞു: “ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവന് ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശം ഉണ്ടായിരിക്കും.”
13
പരീശന്മാര് പറഞ്ഞു: “താങ്കള്‍ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം വഹിക്കുന്നു; ആ സാക്ഷ്യത്തിനു വിലയില്ല.”
14
യേശു പ്രതിവചിച്ചു: “ഞാന്‍ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാകുന്നു. ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാല്‍ ഞാന്‍ എവിടെനിന്നു വന്നു എന്നോ, എവിടേക്കു പോകുന്നു എന്നോ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.
15
മനുഷ്യന്റെ തോത് ഉപയോഗിച്ചാണ് നിങ്ങളുടെ വിധി.
16
ഞാന്‍ ആരെയും വിധിക്കുന്നില്ല. ഞാന്‍ വിധിച്ചാല്‍തന്നെയും എന്റെ വിധി സത്യമായിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഏകനായിട്ടല്ല വിധിക്കുന്നത്; പിന്നെയോ, ഞാനും എന്നെ അയച്ച പിതാവും ചേര്‍ന്നാണ്.
17
രണ്ട് ആളുകളുടെ സാക്ഷ്യം ഒരുപോലെ വന്നാല്‍ അതു സത്യമാണെന്നു നിങ്ങളുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിട്ടുണ്ടല്ലോ.
18
ഞാന്‍ തന്നെ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം വഹിക്കുന്നു.”
19
അപ്പോള്‍ അവര്‍ ചോദിച്ചു: “എവിടെയാണു താങ്കളുടെ പിതാവ്?” യേശു മറുപടി പറഞ്ഞു: “നിങ്ങള്‍ക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ; എന്നെ നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു.”
20
ദേവാലയത്തില്‍ ശ്രീഭണ്ഡാരത്തിനടുത്തുവച്ച് ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഇപ്രകാരം പറഞ്ഞത്. എന്നാല്‍ അവിടുത്തെ സമയം അപ്പോഴും ആഗതമായിരുന്നില്ല. അതിനാല്‍ ആരും അവിടുത്തെ പിടികൂടിയുമില്ല.
21
യേശു വീണ്ടും അവരോട് അരുള്‍ചെയ്തു: “ഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കുകയും ചെയ്യും. ഞാന്‍ പോകുന്നിടത്തു വരുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.”
22
യെഹൂദപ്രമുഖന്മാര്‍ പറഞ്ഞു: “ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണോ? ‘ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്കു വരുവാന്‍ സാധ്യമല്ല’ എന്ന് ഇയാള്‍ പറയുന്നല്ലോ.”
23
യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ മണ്ണില്‍ നിന്നുള്ളവര്‍, ഞാന്‍ വിണ്ണില്‍നിന്നുള്ളവനും; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍; ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല.”
24
“നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” അപ്പോള്‍ അവര്‍ ചോദിച്ചു: “താങ്കള്‍ ആരാണ്?”
25
അതിന് യേശു, “ആദിമുതല് ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ള ആള്‍തന്നെ” എന്നു പ്രതിവചിച്ചു.
26
“നിങ്ങളെപ്പറ്റി എനിക്കു വളരെയധികം പറയുവാനും വിധിക്കുവാനുമുണ്ട്. എന്നാല്‍ എന്നെ അയച്ചവന് സത്യസ്വരൂപനാകുന്നു. അവിടുത്തെ അടുക്കല്‍ നിന്നു കേട്ടതുമാത്രം ഞാന്‍ ലോകത്തോടു പ്രസ്താവിക്കുന്നു.”
27
യേശു അവരോടു പറഞ്ഞത് പിതാവിനെക്കുറിച്ചാണെന്ന് അവര്‍ മനസ്സിലാക്കിയില്ല.
28
അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഞാന്‍ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകും. എന്നെ അയച്ചവന് എന്നോടുകൂടിയുണ്ട്;
29
അവിടുത്തേക്കു പ്രസാദകരമായത് ഞാന്‍ എപ്പോഴും ചെയ്യുന്നതിനാല്‍ അവിടുന്ന് എന്നെ ഏകനായി വിട്ടിട്ടില്ല.”
30
ഇതു പറഞ്ഞപ്പോള്‍ അനേകം ആളുകള്‍ യേശുവില്‍ വിശ്വസിച്ചു.
31
തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോട് യേശു പറഞ്ഞു: “എന്റെ വചനത്തില്‍ നിങ്ങള്‍ നിലനില്ക്കുന്നെങ്കില് യഥാര്‍ഥത്തില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര് തന്നെ.
32
നിങ്ങള്‍ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”
33
അവര്‍ ചോദിച്ചു: “ഞങ്ങള്‍ അബ്രഹാമിന്റെ സന്താനങ്ങളാണ്; ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല; പിന്നെ ഞങ്ങളെ സ്വതന്ത്രരാക്കും എന്നു താങ്കള്‍ പറയുന്നതിന്റെ അര്‍ഥം എന്താണ്?”
34
അതിന് യേശു ഉത്തരമരുളി: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. പാപം ചെയ്യുന്ന ഏതൊരുവനും പാപത്തിന്റെ അടിമയാകുന്നു.
35
അടിമ, വീട്ടില്‍ സ്ഥിരമായി വസിക്കുന്നില്ല. എന്നാല്‍ പുത്രന് എന്നും അവിടെ വസിക്കുന്നു.
36
അതുകൊണ്ട് പുത്രന് നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരായിരിക്കും.
37
നിങ്ങള്‍ അബ്രഹാമിന്റെ സന്താനങ്ങളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലുവാന്‍ ആലോചിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എന്റെ വചനം നിങ്ങള്‍ ഗ്രഹിക്കുന്നില്ല.
38
എന്റെ പിതാവില്‍ ദര്‍ശിച്ചിട്ടുള്ളത് ഞാന്‍ നിങ്ങളോടു സംസാരിക്കുന്നു. എന്നാല്‍ നിങ്ങളുടെ പിതാവില്‍നിന്നു കേട്ടിട്ടുള്ളത് നിങ്ങള്‍ ചെയ്യുന്നു.”
39
അവര്‍ യേശുവിനോടു പറഞ്ഞു: “അബ്രഹാമാണു ഞങ്ങളുടെ പിതാവ്.” യേശു പറഞ്ഞു: “നിങ്ങള്‍ അബ്രഹാമിന്റെ മക്കളായിരുന്നെങ്കില്‍ അബ്രഹാമിന്റെ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുമായിരുന്നു.
40
എന്നാല്‍ ദൈവത്തില്‍നിന്നു കേട്ട സത്യം നിങ്ങളെ അറിയിക്കുക മാത്രം ചെയ്ത എന്നെ നിങ്ങള്‍ കൊല്ലുവാന്‍ ഭാവിക്കുന്നു. അബ്രഹാം അങ്ങനെയൊന്നും ചെയ്തില്ലല്ലോ.
41
നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളത്രേ നിങ്ങള്‍ ചെയ്യുന്നത്.” “ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ; ദൈവം മാത്രം” എന്ന് അതിന് അവര്‍ മറുപടി പറഞ്ഞു.
42
യേശു അവരോടു പറഞ്ഞു: “ദൈവം യഥാര്‍ഥത്തില്‍ നിങ്ങളുടെ പിതാവായിരുന്നെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു. എന്തെന്നാല്‍ ഞാന്‍ ദൈവത്തില്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വമേധയാ വന്നതല്ല, എന്നെ ദൈവം അയച്ചതാണ്.
43
ഞാന്‍ പറയുന്നത് നിങ്ങള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ട്? എന്റെ വചനം ഗ്രഹിക്കുവാന്‍ നിങ്ങള്‍ക്കു കഴിയാത്തതുകൊണ്ടു തന്നെ.
44
പിശാച് ആണ് നിങ്ങളുടെ പിതാവ്. നിങ്ങളുടെ പിതാവിന്റെ ദുര്‍മോഹം നിറവേറ്റുവാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നു. അവന് ആദിമുതല് കൊലപാതകി ആയിരുന്നു. അവന് ഒരിക്കലും സത്യത്തിന്റെ പക്ഷത്തു നിന്നിട്ടില്ല. എന്തെന്നാല്‍ അവനില്‍ സത്യമില്ല. അവന് അസത്യം പറയുമ്പോള്‍ അവന്റെ സ്വഭാവമാണു പ്രകടമാകുന്നത്. അവന് അസത്യവാദിയും അസത്യത്തിന്റെ പിതാവുമാകുന്നു.
45
എന്നാല്‍ ഞാന്‍ സത്യം പറയുന്നതുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല.
46
ഞാന്‍ പാപിയാണെന്ന് എന്നെ ബോധ്യപ്പെടുത്തുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും? ഞാന്‍ പറയുന്നതു സത്യം ആണെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് എന്നെ വിശ്വസിക്കുന്നില്ല?
47
ദൈവത്തില്‍ നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കുകള്‍ ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരല്ലാത്തതുകൊണ്ടാണ് അവിടുത്തെ വചനങ്ങള്‍ ശ്രവിക്കാത്തത്.”
48
യെഹൂദന്മാര്‍ ചോദിച്ചു: “താങ്കള്‍ ഒരു ശമര്യനാണെന്നും താങ്കളില്‍ ഒരു ഭൂതമുണ്ടെന്നും ഞങ്ങള്‍ പറയുന്നത് ശരിയല്ലേ?”
49
യേശു പറഞ്ഞു: “എന്നില്‍ ഭൂതമില്ല. ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുന്നു; നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു.
50
എന്നിരുന്നാലും ഞാന്‍ എന്റെ സ്വന്തം മഹത്ത്വം തേടുന്നില്ല. അത് എനിക്കുവേണ്ടി തേടുന്ന ഒരാളുണ്ട്; അവിടുന്നാണ് വിധികര്‍ത്താവ്. ഞാന്‍ ഉറപ്പിച്ചു പറയുന്നു:
51
എന്റെ വാക്ക് അനുസരിക്കുന്നവന് മരണം എന്തെന്ന് ഒരിക്കലും അറിയുകയില്ല.”
52
യെഹൂദന്മാര്‍ പറഞ്ഞു: “താങ്കളില്‍ ഒരു ഭൂതമുണ്ടെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായി. അബ്രഹാം അന്തരിച്ചു; അതുപോലെ തന്നെ പ്രവാചകന്മാരും. എന്നിട്ടും താങ്കള്‍ പറയുന്നു ‘എന്റെ വാക്ക് അനുസരിക്കുന്നവര്‍ക്ക് ഒരിക്കലും മരണത്തിന്റെ അനുഭവം ഉണ്ടാകുകയില്ല’ എന്ന്.
53
ഞങ്ങളുടെ പൂര്‍വപിതാവായ അബ്രഹാം മരണമടഞ്ഞല്ലോ. അദ്ദേഹത്തെക്കാള്‍ വലിയവനാണോ താങ്കള്‍? പ്രവാചകന്മാരും മരിച്ചു. താങ്കള്‍ ആരെന്നാണ് അവകാശപ്പെടുന്നത്?”
54
യേശു ഉത്തരമരുളി: “ഞാന്‍ എന്നെത്തന്നെ പ്രകീര്‍ത്തിച്ചാല്‍ അതിന് ഒരു വിലയുമില്ല; നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ പറയുന്ന എന്റെ പിതാവാണ് എന്നെ പ്രകീര്‍ത്തിക്കുന്നത്.
55
എന്നാല്‍ നിങ്ങള്‍ അവിടുത്തെ ഒരിക്കലും അറിഞ്ഞിട്ടില്ല: ഞാനാകട്ടെ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ലെന്നു പറഞ്ഞാല്‍ ഞാനും നിങ്ങളെപ്പോലെ കള്ളം പറയുന്നവനായിരിക്കും. ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം അനുസരിക്കുകയും ചെയ്യുന്നു.
56
നിങ്ങളുടെ പിതാവായ അബ്രഹാം എന്റെ ആഗമനദിവസം കാണാം എന്ന പ്രത്യാശയില്‍ ആഹ്ലാദിച്ചു. അദ്ദേഹം അതു കണ്ട് ആനന്ദിക്കുകയും ചെയ്തു.”
57
അപ്പോള്‍ യെഹൂദന്മാര്‍ ചോദിച്ചു: “താങ്കള്‍ക്ക് അന്‍പതു വയസ്സുപോലും ആയിട്ടില്ല; എന്നിട്ടും അബ്രഹാമിനെ കണ്ടിട്ടുണ്ടെന്നോ?”
58
യേശു പ്രതിവചിച്ചു: “ഞാന്‍ ഉറപ്പിച്ചു പറയുന്നു, അബ്രഹാമിനു മുമ്പുതന്നെ ഞാന്‍ ഉണ്ടായിരുന്നു.”
59
ഇതു പറഞ്ഞപ്പോള്‍ യേശുവിനെ എറിയുന്നതിന് അവര്‍ കല്ലെടുത്തു. എന്നാല്‍ യേശു അവരില്‍ നിന്ന് ഒഴിഞ്ഞുമാറി ദേവാലയം വിട്ടുപോയി.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21