bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 7
John 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 8 →
1
പിന്നീട് യേശു ഗലീലയില്‍ ചുറ്റിസഞ്ചരിച്ചു. യെഹൂദന്മാര്‍ അവിടുത്തെ വധിക്കുവാനുള്ള തക്കം അന്വേഷിച്ചുകൊണ്ടിരുന്നതിനാല്‍ യെഹൂദ്യയില്‍ സഞ്ചരിക്കുവാന്‍ അവിടുന്നു മനസ്സുവച്ചില്ല.
2
[2,3] യെഹൂദന്മാരുടെ കൂടാരപ്പെരുന്നാള്‍ അടുത്തിരുന്നു. അതിനാല്‍ യേശുവിന്റെ സഹോദരന്മാര് പറഞ്ഞു: “യെഹൂദ്യയിലേക്കു പോകുക; നിന്റെ പ്രവൃത്തികള്‍ നിന്റെ ശിഷ്യന്മാര് കാണട്ടെ.
4
പ്രസിദ്ധി കാംക്ഷിക്കുന്നവര്‍ ആരും രഹസ്യമായിട്ടല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. നീ ഇവയെല്ലാം ചെയ്യുന്നെങ്കില്‍ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക.”
5
സ്വസഹോദരന്മാര്‍പോലും യേശുവില്‍ വിശ്വസിച്ചിരുന്നില്ല.
6
യേശു അവരോടു പറഞ്ഞു: “എന്റെ സമയം ഇനിയും സമാഗതമായിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും സമയംതന്നെ. ലോകത്തിനു നിങ്ങളെ ദ്വേഷിക്കുവാന്‍ കഴിയുകയില്ല.
7
എന്നാല്‍ ലോകത്തിന്റെ പ്രവൃത്തികള്‍ തിന്മയാണെന്നു ഞാന്‍ പ്രഖ്യാപനം ചെയ്യുന്നതുകൊണ്ട് ലോകം എന്നെ ദ്വേഷിക്കുന്നു.
8
നിങ്ങള്‍ പെരുന്നാളിനു പൊയ്ക്കൊള്ളുക. എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഞാന്‍ ഇപ്പോള്‍ പോകുന്നില്ല.”
9
ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയില്‍ത്തന്നെ പാര്‍ത്തു.
10
തന്റെ സഹോദരന്മാര് പെരുന്നാളിനു പോയശേഷം യേശുവും പോയി; എന്നാല്‍ പരസ്യമായിട്ടല്ല രഹസ്യമായിട്ടാണു പോയത്.
11
പെരുന്നാള്‍ ദിവസങ്ങളില്‍ യെഹൂദന്മാര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. “അയാള്‍ എവിടെ?” എന്നവര്‍ ചോദിച്ചു.
12
ജനക്കൂട്ടത്തിനിടയ്ക്ക് യേശുവിനെക്കുറിച്ച് രഹസ്യമായി വളരെയധികം കുശുകുശുപ്പുണ്ടായി. “അദ്ദേഹം ഒരു നല്ല മനുഷ്യനാണ്” എന്ന് ഒരു കൂട്ടരും “അല്ല, അയാള്‍ ജനങ്ങളെ വഴി തെറ്റിക്കുന്നവനാണ്” എന്നു വേറൊരു കൂട്ടരും പറഞ്ഞുകൊണ്ടിരുന്നു.
13
എങ്കിലും യെഹൂദന്മാരെ ഭയപ്പെട്ട് ആരും ഒന്നും പരസ്യമായി പ്രസ്താവിച്ചില്ല.
14
ഉത്സവകാലം പകുതി ആയപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചു.
15
യെഹൂദന്മാര്‍ ആശ്ചര്യഭരിതരായി. “ഒരു പഠിപ്പുമില്ലാത്ത ഈ മനുഷ്യന് എങ്ങനെയാണീ പാണ്ഡിത്യമുണ്ടായത്?” എന്ന് അവര്‍ ചോദിച്ചു.
16
യേശു അവരോടു പറഞ്ഞു: “എന്റെ പ്രബോധനം എന്റേതല്ല; എന്നെ അയച്ചവന്റെതത്രേ.
17
എന്റെ പ്രബോധനം ദൈവത്തില്‍ നിന്നുള്ളതോ എന്റെ സ്വന്തമോ എന്ന് ദൈവഹിതം നിറവേറ്റുവാന്‍ ഇച്ഛിക്കുന്നവന് അറിയും.
18
സ്വമേധയാ സംസാരിക്കുന്നവന് സ്വന്തം മഹത്ത്വം തേടുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം തേടുന്നവനാകട്ടെ, സത്യവാനാകുന്നു; അവനില്‍ അനീതിയില്ല.
19
മോശ നിങ്ങള്‍ക്കു നിയമസംഹിത നല്കിയിട്ടില്ലേ? എങ്കിലും നിങ്ങളില്‍ ആരുംതന്നെ അതനുസരിക്കുന്നില്ലല്ലോ. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ ശ്രമിക്കുന്നതെന്തിന്?”
20
ജനങ്ങള്‍ അതിനു മറുപടിയായി “താങ്കളില്‍ ഒരു ഭൂതമുണ്ട്! ആരാണു താങ്കളെ കൊല്ലാന്‍ ശ്രമിക്കുന്നത്?” എന്നു ചോദിച്ചു.
21
യേശു പ്രതിവചിച്ചു: “ഞാന്‍ ഒരു പ്രവൃത്തിചെയ്തു; നിങ്ങള്‍ എല്ലാവരും അതില്‍ ആശ്ചര്യപ്പെടുന്നു. മോശ പരിച്ഛേദനം എന്ന കര്‍മം നിങ്ങള്‍ക്കു നല്കി - മോശയല്ല,
22
പൂര്‍വപിതാക്കളത്രേ അത് ആരംഭിച്ചത്. നിങ്ങള്‍ ശബത്തിലും പരിച്ഛേദനകര്‍മം നടത്തുന്നു.
23
മോശയുടെ നിയമം ലംഘിക്കപ്പെടാതിരിക്കുവാന്‍ ശബത്തില്‍ ഒരുവനു പരിച്ഛേദനം സ്വീകരിക്കാമെങ്കില്‍ ഞാന്‍ ഒരു മനുഷ്യനെ ശബത്തില്‍ സുഖപ്പെടുത്തിയതിന് നിങ്ങള്‍ എന്തിനാണ് എന്നോടു കോപിക്കുന്നത്?
24
ബാഹ്യമായ കാഴ്ചപ്രകാരം വിധിക്കരുത്; ശരിയായ മാനദണ്ഡം ഉപയോഗിച്ചു നിങ്ങള്‍ വിധിക്കുക.”
25
ഇതു കേട്ടപ്പോള്‍ യെരൂശലേംനിവാസികളില്‍ ചിലര്‍ പറഞ്ഞു: “ഈ മനുഷ്യനെയല്ലേ അവര്‍ കൊല്ലുവാന്‍ അന്വേഷിക്കുന്നത്?
26
ഇതാ അവിടുന്ന് പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇദ്ദേഹത്തോട് ഒന്നും പറയുന്നില്ലല്ലോ. ഇദ്ദേഹം ക്രിസ്തു ആണെന്ന് അധികാരികള്‍ ഗ്രഹിച്ചിരിക്കുമോ?
27
എങ്കിലും ഇദ്ദേഹം എവിടെനിന്നുള്ളവന്‍ എന്നു നമുക്കറിയാം. ക്രിസ്തു വരുമ്പോഴാകട്ടെ അദ്ദേഹം എവിടെനിന്നു വരുന്നു എന്ന് ആരും അറിയുകയില്ലല്ലോ.”
28
യേശു ദേവാലയത്തില്‍വച്ചു ജനങ്ങളെ പ്രബോധിപ്പിക്കുമ്പോള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “നിങ്ങള്‍ക്ക് എന്നെ അറിയാം; ഞാന്‍ എവിടെനിന്നു വരുന്നു എന്നും നിങ്ങള്‍ അറിയുന്നു. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന് സത്യസ്വരൂപനാണ്. അവിടുത്തെ നിങ്ങള്‍ അറിയുന്നില്ല. എന്നാല്‍ ഞാന്‍ അവിടുത്തെ അറിയുന്നു,
29
എന്തെന്നാല്‍ ഞാന്‍ അവിടുത്തെ അടുക്കല്‍ നിന്നാണു വന്നിരിക്കുന്നത്. എന്നെ അയച്ചതും അവിടുന്നാണ്.”
30
അപ്പോള്‍ അവര്‍ യേശുവിനെ പിടിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അവിടുത്തെ സമയം അപ്പോഴും വന്നുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആര്‍ക്കും അവിടുത്തെമേല്‍ കൈവയ്ക്കുവാന് കഴിഞ്ഞില്ല.
31
ജനങ്ങളില്‍ പലരും യേശുവില്‍ വിശ്വസിച്ചു: “ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ ഇദ്ദേഹം ചെയ്തതിനെക്കാള്‍ അധികം അടയാളപ്രവൃത്തികള്‍ ചെയ്യുമോ?” എന്ന് അവര്‍ ചോദിച്ചു.
32
യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയില്‍ നടക്കുന്ന കുശുകുശുപ്പിനെക്കുറിച്ച് പരീശന്മാര് കേട്ടു. അതിനാല്‍ അവിടുത്തെ പിടിക്കുവാന്‍ പുരോഹിതമുഖ്യന്മാരും പരീശന്മാരും ദേവാലയ ഭടന്മാരെ നിയോഗിച്ചു.
33
അപ്പോള്‍ യേശു: “ഞാന്‍ ഇനി അല്പസമയംകൂടി മാത്രമേ നിങ്ങളുടെകൂടെ ഉണ്ടായിരിക്കൂ; പിന്നീട് എന്നെ അയച്ച പിതാവിന്റെ അടുക്കലേക്കു ഞാന്‍ പോകും.
34
നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നാല്‍ കണ്ടെത്തുകയില്ല. ഞാന്‍ എവിടെയായിരിക്കുമോ അവിടെ നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയുമില്ല” എന്നു പറഞ്ഞു.
35
അപ്പോള്‍ യെഹൂദന്മാര്‍ പരസ്പരം പറഞ്ഞു: “നാം കണ്ടെത്താതവണ്ണം ഇയാള്‍ എവിടെ പോകാനാണു ഭാവിക്കുന്നത്? നമ്മുടെ ആളുകള്‍ പാര്‍ക്കുന്ന ഗ്രീക്കുനഗരങ്ങളില്‍ പോയി ഗ്രീക്കുകാരെ പഠിപ്പിക്കുവാനാണോ ഉദ്ദേശ്യം?
36
‘നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ എവിടെ ആയിരിക്കുന്നുവോ അവിടെ വരുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല’ എന്ന് ഇയാള്‍ പറഞ്ഞതിന്റെ അര്‍ഥമെന്താണ്?”
37
ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാപനദിവസം യേശു എഴുന്നേറ്റു നിന്നുകൊണ്ട് ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “ദാഹിക്കുന്ന ഏതൊരുവനും എന്റെ അടുക്കല്‍ വന്നു പാനം ചെയ്യട്ടെ.
38
വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍നിന്നു ജീവജലത്തിന്റെ നദികള്‍ പ്രവഹിക്കും.”
39
തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്ന പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചത്രേ അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചത്. അതുവരെയും യേശു മഹത്ത്വം പ്രാപിച്ചിരുന്നില്ല. അതിനാല്‍ അവര്‍ക്ക് ആത്മാവു നല്കപ്പെട്ടിരുന്നുമില്ല.
40
ഈ വാക്കുകള്‍ കേട്ട ചിലര്‍ പറഞ്ഞു: “ഇത് യഥാര്‍ഥത്തില്‍ ആ പ്രവാചകന് തന്നെയാണ്.”
41
മറ്റുചിലര്‍: “ഇദ്ദേഹം ക്രിസ്തുതന്നേ” എന്നു പറഞ്ഞു.
42
“ഗലീലയില്‍നിന്നു ക്രിസ്തു വരുമോ? ദാവീദിന്റെ വംശത്തില്‍നിന്നു ജനിച്ച് അദ്ദേഹത്തിന്റെ ഗ്രാമമായ ബേത്ലഹേമില്നിന്ന് ക്രിസ്തു വരുന്നു എന്നല്ലേ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്?” എന്നു വേറെ ചിലര്‍ ചോദിച്ചു.
43
ഇങ്ങനെ യേശുവിനെ സംബന്ധിച്ച് ജനമധ്യത്തില്‍ ഭിന്നാഭിപ്രായമുണ്ടായി.
44
അവരില്‍ ചിലര്‍ക്ക് അവിടുത്തെ ബന്ധനസ്ഥനാക്കണമെന്നുണ്ടായിരുന്നെങ്കിലും ആരും അവിടുത്തെമേല്‍ കൈവച്ചില്ല.
45
ദേവാലയഭടന്മാര്‍ പുരോഹിതമുഖ്യന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിച്ചെന്നു. “നിങ്ങള്‍ എന്തുകൊണ്ട് അയാളെ പിടിച്ചുകൊണ്ടു വന്നില്ല?” എന്ന് അവര്‍ ഭടന്മാരോടു ചോദിച്ചു.
46
“ആ മനുഷ്യന് സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചു കേട്ടിട്ടില്ല” എന്ന് അവര്‍ മറുപടി പറഞ്ഞു.
47
പരീശന്മാര് അവരോടു ചോദിച്ചു: “നിങ്ങളെയും അയാള്‍ വഴിതെറ്റിച്ചുവോ?
48
നമ്മുടെ അധികാരികളിലോ, പരീശപക്ഷത്തുള്ളവരിലോ, ആരെങ്കിലും അയാളില്‍ വിശ്വസിച്ചിട്ടുണ്ടോ?
49
ധര്‍മശാസ്ത്രത്തെക്കുറിച്ചു വിവരമില്ലാത്ത ഈ ജനങ്ങള്‍ ശപിക്കപ്പെട്ടവര്‍ തന്നെ!”
50
യെഹൂദപ്രമുഖന്മാരില്‍പ്പെട്ടവനും മുമ്പൊരിക്കല്‍ യേശുവിനെ സന്ദര്‍ശിച്ചവനുമായ നിക്കോദിമോസ് ചോദിച്ചു:
51
“ഒരുവന്റെ മൊഴി കേള്‍ക്കുകയും അയാള്‍ ചെയ്തതെന്തെന്ന് അറിയുകയും ചെയ്യുന്നതിനുമുമ്പ് അയാളെ വിധിക്കുവാന്‍ നമ്മുടെ ധര്‍മശാസ്ത്രം അനുവദിക്കുന്നുണ്ടോ?”
52
അവര്‍ അദ്ദേഹത്തോട്: “താങ്കളും ഗലീലക്കാരനാണോ? വേദലിഖിതം പരിശോധിച്ചു നോക്കൂ; ഗലീലയില്‍ ഒരു പ്രവാചകനും ഉണ്ടാവുകയില്ലെന്ന് അപ്പോള്‍ താങ്കള്‍ക്കു മനസ്സിലാകും” എന്നു പറഞ്ഞു.
53
അനന്തരം എല്ലാവരും അവരവരുടെ ഭവനങ്ങളിലേക്കു തിരിച്ചുപോയി.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21