bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
John 6
John 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 7 →
1
അനന്തരം യേശു ഗലീലത്തടാകത്തിന്റെ മറുകരയിലേക്കു പോയി. തിബെര്യാസ് തടാകം എന്നും അതിനു പേരുണ്ട്.
2
രോഗികള്‍ക്കു സൗഖ്യം നല്‍കിക്കൊണ്ട് യേശു ചെയ്ത അടയാളപ്രവൃത്തികള്‍ കണ്ട് ഒരു വലിയ ജനാവലി അവിടുത്തെ പിന്നാലെ അവിടെയെത്തി.
3
യേശു ഒരു മലയില്‍ കയറി ശിഷ്യന്മാരോടുകൂടി അവിടെയിരുന്നു.
4
യെഹൂദന്മാരുടെ പെസഹാപെരുന്നാള്‍ സമീപിച്ചിരുന്നു.
5
യേശു തല ഉയര്‍ത്തി നോക്കി. ഒരു വലിയ ജനസഞ്ചയം തന്റെ അടുക്കലേക്കു വരുന്നതു കണ്ടിട്ട് അവിടുന്നു ഫീലിപ്പോസിനോട് ചോദിച്ചു: “ഇവര്‍ക്കു ഭക്ഷിക്കുവാന്‍ നാം എവിടെനിന്നാണ് അപ്പം വാങ്ങുക?”
6
ഫീലിപ്പോസിനെ പരീക്ഷിക്കുന്നതിനായിരുന്നു യേശു ഇപ്രകാരം ചോദിച്ചത്. താന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്ന് യേശുവിന് അറിയാമായിരുന്നു.
7
“ഇരുനൂറു ദിനാറിന് അപ്പം വാങ്ങിയാല്‍പോലും ഇവരില്‍ ഓരോരുത്തനും അല്പമെങ്കിലും കൊടുക്കുവാന്‍ മതിയാകുകയില്ല” എന്നു ഫീലിപ്പോസ് മറുപടി പറഞ്ഞു.
8
ശിമോന് പത്രോസിന്റെ സഹോദരനായ അന്ത്രയാസ് എന്ന ശിഷ്യന് യേശുവിനോട്,
9
“ഇവിടെ ഒരു ബാലനുണ്ട്; അവന്റെ കൈയില്‍ അഞ്ചു ബാര്‍ലി അപ്പവും രണ്ടു മീനുമുണ്ട്; പക്ഷേ, ഇത്ര വളരെ ആളുകള്‍ക്ക് അത് എന്താകാനാണ്?” എന്നു പറഞ്ഞു.
10
യേശു ശിഷ്യന്മാരോട്, “ആളുകളെ എല്ലാം ഇരുത്തുക” എന്നാജ്ഞാപിച്ചു. ധാരാളം പുല്ലുള്ള സ്ഥലമായിരുന്നു അത്. പുരുഷന്മാര് ഏകദേശം അയ്യായിരം പേരുണ്ടായിരുന്നു.
11
യേശു അപ്പമെടുത്തു സ്തോത്രം ചെയ്തശേഷം ഇരുന്നവര്‍ക്കു പങ്കിട്ടു കൊടുത്തു.
12
അങ്ങനെതന്നെ മീനും വേണ്ടുവോളം വിളമ്പി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോള്‍ യേശു ശിഷ്യന്മാരോട്: “ശേഷിച്ച കഷണങ്ങള്‍ ഒന്നും നഷ്ടപ്പെടുത്താതെ ശേഖരിക്കുക” എന്നു പറഞ്ഞു.
13
അങ്ങനെ അഞ്ചപ്പത്തില്‍നിന്ന് അയ്യായിരം പേര് ഭക്ഷിച്ചശേഷം ബാക്കി വന്ന കഷണങ്ങള്‍ അവര്‍ ശേഖരിച്ചു; അവ പന്ത്രണ്ടു കുട്ട നിറയെ ഉണ്ടായിരുന്നു.
14
യേശു ചെയ്ത ഈ അദ്ഭുതപ്രവൃത്തി കണ്ട്: “തീര്‍ച്ചയായും ലോകത്തിലേക്കു വരുവാനിരിക്കുന്ന പ്രവാചകന് ഇദ്ദേഹം തന്നെ” എന്ന് ആളുകള്‍ പറഞ്ഞു.
15
അവര്‍ വന്നു തന്നെ പിടിച്ചുകൊണ്ടുപോയി രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു മനസ്സിലാക്കി യേശു തനിച്ചു മലയിലേക്കു വീണ്ടും പിന്‍വാങ്ങി.
16
സന്ധ്യ ആയപ്പോള്‍ ശിഷ്യന്മാര് തടാകത്തിന്റെ തീരത്തെത്തി.
17
അവര്‍ ഒരു വഞ്ചിയില്‍ കയറി മറുകരെയുള്ള കഫര്‍ന്നഹൂമിലേക്കു പോയി. രാത്രി ആയിട്ടും യേശു അവരുടെ അടുക്കല്‍ എത്തിയിരുന്നില്ല.
18
ഉഗ്രമായ ഒരു കൊടുങ്കാറ്റടിച്ച് തടാകം ക്ഷോഭിച്ചിരുന്നു.
19
അഞ്ചാറു കിലോമീറ്റര്‍ ദൂരം തുഴഞ്ഞു കഴിഞ്ഞപ്പോള്‍, യേശു ജലപ്പരപ്പിലൂടെ നടന്നു വഞ്ചിയെ സമീപിക്കുന്നതു കണ്ട് അവര്‍ ഭയപരവശരായി.
20
യേശു അവരോട് “ഭയപ്പെടേണ്ടാ, ഞാന്‍ തന്നെയാണ്” എന്നു പറഞ്ഞു.
21
യേശുവിനെ വഞ്ചിയില്‍ കയറ്റാന്‍ ശിഷ്യന്മാര് ആഗ്രഹിച്ചു; എന്നാല്‍ അപ്പോഴേക്ക് അവര്‍ക്ക് എത്തേണ്ട സ്ഥലത്തു വഞ്ചി എത്തിക്കഴിഞ്ഞു.
22
ഒരു വഞ്ചി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്മാരോടുകൂടി യേശു വഞ്ചിയില്‍ കയറിയിരുന്നില്ല എന്നും ശിഷ്യന്മാര് തനിച്ചാണു പോയത് എന്നും പിറ്റേദിവസം മറുകരെയുണ്ടായിരുന്ന ജനങ്ങള്‍ മനസ്സിലാക്കി.
23
കര്‍ത്താവു വാഴ്ത്തിക്കൊടുത്ത അപ്പം ജനങ്ങള്‍ ഭക്ഷിച്ച സ്ഥലത്തിനടുത്തേക്കു തിബെര്യാസ് പട്ടണത്തില്‍നിന്നു വഞ്ചികളില്‍ ആളുകള്‍ ചെന്നു.
24
യേശുവോ, ശിഷ്യന്മാരോ, അവിടെയില്ലെന്നു മനസ്സിലാക്കിയപ്പോള്‍ ആ ജനം വഞ്ചികളില്‍ കയറി യേശുവിനെ അന്വേഷിച്ചു കഫര്‍ന്നഹൂമിലെത്തി.
25
തടാകത്തിന്റെ മറുകരയില്‍വച്ച് യേശുവിനെ കണ്ടപ്പോള്‍ “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്” എന്ന് അവര്‍ ചോദിച്ചു.
26
യേശു പറഞ്ഞു: “ഞാന്‍ കാണിച്ച അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടുമാത്രമാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത് എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.
27
നശ്വരമായ ആഹാരത്തിനുവേണ്ടിയല്ല നിങ്ങള്‍ പ്രയത്നിക്കേണ്ടത്, പ്രത്യുത, അനശ്വരജീവനിലേക്കു നയിക്കുന്ന ആഹാരത്തിനുവേണ്ടിയത്രേ. അതു മനുഷ്യപുത്രന് നിങ്ങള്‍ക്കു നല്‍കും; എന്തുകൊണ്ടെന്നാല്‍ പിതാവായ ദൈവം തന്റെ അംഗീകാരമുദ്ര പുത്രനില്‍ പതിച്ചിരിക്കുന്നു.”
28
അപ്പോള്‍ അവര്‍ ചോദിച്ചു: “ദൈവത്തിനു പ്രസാദമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?”
29
യേശു ഉത്തരമരുളി: “ദൈവം അയച്ചവനില്‍ വിശ്വസിക്കുക; അതാണു ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തി.”
30
അപ്പോള്‍ അവര്‍ ചോദിച്ചു: “ഞങ്ങള്‍ കണ്ട് അങ്ങയെ വിശ്വസിക്കേണ്ടതിന് എന്ത് അടയാളമാണ് അങ്ങു കാണിക്കുന്നത്? എന്താണ് അങ്ങു ചെയ്യുന്നത്?
31
നമ്മുടെ പൂര്വികന്മാര് മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു. അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍നിന്നു മോശ അപ്പം നല്കി എന്നാണല്ലോ എഴുതിയിരിക്കുന്നത്.”
32
യേശു പറഞ്ഞു: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: സ്വര്‍ഗത്തില്‍നിന്നുള്ള അപ്പം മോശയല്ല നിങ്ങള്‍ക്കു നല്‍കിയത്; സ്വര്‍ഗത്തില്‍നിന്നുള്ള യഥാര്‍ഥ അപ്പം എന്റെ പിതാവാണു നിങ്ങള്‍ക്കു നല്‍കുന്നത്.
33
ദൈവത്തിന്റെ അപ്പമാകട്ടെ, സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവന് പ്രദാനം ചെയ്യുന്നവന് തന്നെ.”
34
അപ്പോള്‍ അവര്‍: “ഗുരോ, ഞങ്ങള്‍ക്കു ആ അപ്പം എപ്പോഴും നല്കണമേ” എന്ന് അപേക്ഷിച്ചു.
35
യേശു ഉത്തരമരുളി: “ഞാനാകുന്നു ജീവന്റെ അപ്പം; എന്റെ അടുക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല.
36
എന്നാല്‍ നിങ്ങള്‍ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ.
37
പിതാവ് എനിക്ക് ആരെയെല്ലാം നല്കുന്നുവോ അവര്‍ എല്ലാവരും എന്റെ അടുക്കല്‍ വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളയുകയില്ല.
38
എന്തെന്നാല്‍ ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വന്നത് എന്റെ ഇഷ്ടം ചെയ്യുവാനല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യുവാനാണ്.
39
എനിക്കു നല്കിയിരിക്കുന്നവരില് ഒരുവന്‍പോലും നഷ്ടപ്പെടാതെ എല്ലാവരെയും അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നാണ് എന്റെ പിതാവ് ഇച്ഛിക്കുന്നത്.
40
പുത്രനെ കണ്ടു വിശ്വസിക്കുന്ന എല്ലാവര്ക്കും അനശ്വരജീവന് ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ അഭീഷ്ടം. അന്ത്യനാളില്‍ ഞാന്‍ അവരെ ഉയിര്‍പ്പിക്കും.”
41
സ്വര്‍ഗത്തില്‍നിന്നു വന്ന അപ്പമാണു താന്‍ എന്ന് യേശു പറഞ്ഞതിനാല്‍ അവിടുത്തെക്കുറിച്ചു യെഹൂദന്മാര്‍ പിറുപിറുത്തു.
42
അവര്‍ ചോദിച്ചു: “യോസേഫിന്റെ പുത്രനായ യേശു അല്ലേ ഈ മനുഷ്യന്? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്ക് അറിഞ്ഞൂകൂടേ? പിന്നെ എങ്ങനെയാണ് ‘ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വന്നു’ എന്ന് ഇയാള്‍ പറയുന്നത്?”
43
യേശു പ്രതിവചിച്ചു: “നിങ്ങള്‍ അന്യോന്യം പിറുപിറുക്കേണ്ടാ.
44
എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആര്‍ക്കും എന്റെ അടുക്കല്‍ വരുവാന്‍ സാധ്യമല്ല. അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
45
‘ദൈവം എല്ലാവരെയും പഠിപ്പിക്കും’ എന്നു പ്രവാചകന്മാര് എഴുതിയിരിക്കുന്നു. പിതാവു പറയുന്നതു കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്നവന് എന്റെ അടുക്കല്‍ വരുന്നു.
46
ദൈവത്തില്‍നിന്നു വരുന്നവന് മാത്രമേ പിതാവിനെ ദര്‍ശിച്ചിട്ടുള്ളൂ.
47
മറ്റാരുംതന്നെ പിതാവിനെ കണ്ടിട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്.
48
[48,49] ഞാന്‍ ജീവന്റെ അപ്പമാകുന്നു. നിങ്ങളുടെ പൂര്വപിതാക്കന്മാര് മരുഭൂമിയില്‍വച്ച് മന്നാ ഭക്ഷിച്ചിട്ടും മരണമടഞ്ഞു.
50
എന്നാല്‍ ഇവിടെയുള്ളത് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്ന അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്ന യാതൊരുവനും മരിക്കുകയില്ല.
51
സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാന്‍ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ ശരീരമാകുന്നു.”
52
എങ്ങനെയാണു തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഈ മനുഷ്യനു കഴിയുന്നത് എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാര്‍ അന്യോന്യം തര്‍ക്കിച്ചു.
53
അപ്പോള്‍ യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കാതെയും രക്തം പാനം ചെയ്യാതെയുമിരുന്നാല്‍ നിങ്ങളില്‍ ജീവനുണ്ടായിരിക്കുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.
54
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
55
എന്തെന്നാല്‍ എന്റെ ശരീരം സാക്ഷാല്‍ ഭക്ഷണവും എന്റെ രക്തം സാക്ഷാല്‍ പാനീയവുമാകുന്നു.
56
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
57
ജീവിക്കുന്ന പിതാവത്രേ എന്നെ അയച്ചത്. പിതാവുമൂലം ഞാനും ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന് ഞാന്‍ മൂലം ജീവിക്കും. സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഇതാകുന്നു.
58
നിങ്ങളുടെ പൂര്‍വപിതാക്കള്‍ അപ്പം ഭക്ഷിച്ചെങ്കിലും മരിച്ചല്ലോ. അതുപോലെയല്ല ഈ അപ്പം. ഈ അപ്പം ഭക്ഷിക്കുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും.’
59
യേശു കഫര്‍ന്നഹൂമിലെ സുനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവയെല്ലാം അരുള്‍ചെയ്തത്.
60
യേശുവിന്റെ ശിഷ്യന്മാരില് പലരും ഇതു കേട്ടിട്ട്: “ഈ പ്രബോധനം ദുര്‍ഗ്രഹമാണല്ലോ; ആര്‍ക്ക് ഇത് ഉള്‍ക്കൊള്ളുവാന്‍ കഴിയും?” എന്നു പറഞ്ഞു.
61
ഇതിനെച്ചൊല്ലി ശിഷ്യന്മാര് പിറുപിറുക്കുന്നതായി യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്നുവോ?
62
അങ്ങനെയെങ്കില്‍ മനുഷ്യപുത്രന് മുമ്പ് എവിടെയായിരുന്നുവോ അവിടേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ? ആത്മാവാകുന്നു ജീവന് നല്‍കുന്നത്.
63
ഭൗതികശരീരം നിഷ്പ്രയോജനം; ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാകുന്നു. എങ്കിലും നിങ്ങളില്‍ ചിലര്‍ വിശ്വസിക്കുന്നില്ല.”
64
വിശ്വസിക്കാത്തവര്‍ ആരെല്ലാമെന്നും തന്നെ ഒറ്റിക്കൊടുക്കുന്നത് ആരെന്നും ആദിമുതല്ക്കേ യേശുവിന് അറിയാമായിരുന്നു.
65
അവിടുന്ന് അവരോടു തുടര്‍ന്നു പ്രസ്താവിച്ചു: “ഇതുകൊണ്ടാണ് പിതാവിന്റെ വരം കൂടാതെ ആര്‍ക്കും എന്റെ അടുക്കല്‍ വരുവാന്‍ സാധ്യമല്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.”
66
ഇതു കേട്ടിട്ട് യേശുവിന്റെ അനുയായികളില്‍ പലരും അവിടുത്തെ വിട്ടു പിന്മാറിപ്പോയി. അവര്‍ പിന്നീട് ഒരിക്കലും അവിടുത്തെ അനുഗമിച്ചില്ല.
67
അതുകൊണ്ട് യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു ചോദിച്ചു: “നിങ്ങള്‍ക്കും പോകണമോ?”
68
അപ്പോള്‍ ശിമോന്‍പത്രോസ് ചോദിച്ചു: “ഗുരോ, ഞങ്ങള്‍ ആരുടെ അടുക്കലേക്കാണു പോകുക? അനശ്വരജീവന് നല്കുന്ന വചനങ്ങള്‍ അങ്ങയില്‍നിന്നാണല്ലോ വരുന്നത്.
69
അങ്ങ് ദൈവത്തിന്റെ പരിശുദ്ധന് എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.”
70
അപ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ പന്ത്രണ്ടു പേരെയല്ലേ ഞാന്‍ തിരഞ്ഞെടുത്തത്? എങ്കിലും നിങ്ങളിലൊരുവന് പിശാചാണ്!”
71
ശിമോന് ഈസ്കര്യോത്തിന്റെ പുത്രനായ യൂദാസിനെക്കുറിച്ചാണ് യേശു ഇതു പറഞ്ഞത്. പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവനായ അയാളാണ് യേശുവിനെ ഒറ്റിക്കൊടുക്കുവാനിരുന്നത്.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21