bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 10
Joshua 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 11 →
1
യെരീഹോയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെതന്നെ യോശുവ ഹായി പിടിച്ചെടുക്കുകയും അവിടത്തെ രാജാവിനെ വധിക്കുകയും ചെയ്ത വിവരം യെരൂശലേമിലെ രാജാവായ അദോനീ-സേദെക് കേട്ടു. ഗിബെയോന്‍നിവാസികള്‍ ഇസ്രായേലുമായി സഖ്യം ചെയ്ത് അവരുടെകൂടെ പാര്‍ക്കുന്ന വിവരവും അയാള്‍ അറിഞ്ഞു.
2
അപ്പോള്‍ യെരൂശലേംനിവാസികള്‍ പരിഭ്രാന്തരായി. രാജനഗരങ്ങളെപ്പോലെ ഗിബെയോന് വലുതും ഹായിയെക്കാള്‍ വിസ്തൃതവും അവിടത്തെ ജനത സുശക്തരും ആയിരുന്നല്ലോ.
3
തന്നിമിത്തം യെരൂശലേമിലെ രാജാവായ അദോനീ-സേദെക്, ഹെബ്രോനിലെ രാജാവായ ഹോഹാമിന്റെയും യര്‍മൂത്തിലെ രാജാവായ പിരാമിന്റെയും ലാഖീശിലെ രാജാവായ യാഹീയയുടെയും എഗ്ലോന്‍രാജാവായ ദെബീരിന്റെയും അടുക്കല്‍ സന്ദേശം അയച്ച് ഇപ്രകാരം അറിയിച്ചു:
4
“യോശുവയോടും ഇസ്രായേല്‍ജനത്തോടും സഖ്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് ഗിബെയോന്യരെ നശിപ്പിക്കാന്‍ നിങ്ങള്‍ എന്നെ സഹായിക്കണം.”
5
യെരൂശലേം, ഹെബ്രോന്‍, യര്‍മൂത്ത്, ലാഖീശ്, എഗ്ലോന് എന്നീ രാജ്യങ്ങളിലെ അഞ്ച് അമോര്യരാജാക്കന്മാര് സൈന്യസന്നാഹത്തോടെ ചെന്ന് ഗിബെയോന് എതിരായി പാളയമടിച്ച് അതിനെ ആക്രമിച്ചു.
6
“അങ്ങയുടെ ദാസന്മാരായ ഞങ്ങളെ കൈവിടരുതേ. ഉടന്‍തന്നെ വന്ന് ഞങ്ങളെ സഹായിച്ചു രക്ഷിച്ചാലും. പര്‍വതപ്രദേശത്തുള്ള അമോര്യരാജാക്കന്മാരെല്ലാം ഞങ്ങള്‍ക്കെതിരെ ഒത്തുചേര്‍ന്നിരിക്കുന്നു” എന്നു ഗിബെയോന്‍നിവാസികള്‍ ഗില്ഗാലില് പാളയമടിച്ചിരുന്ന യോശുവയെ അറിയിച്ചു.
7
വീരയോദ്ധാക്കള്‍ ഉള്‍പ്പെടുന്ന സൈന്യത്തോടൊപ്പം യോശുവ ഗില്ഗാലില്നിന്നു പുറപ്പെട്ടു.
8
സര്വേശ്വരന് യോശുവയോട് അരുളിച്ചെയ്തു: “അവരെ ഭയപ്പെടേണ്ടാ; ഞാന്‍ അവരെ നിന്റെ കൈയില്‍ ഏല്പിച്ചുതന്നിരിക്കുന്നു. അവരില്‍ ഒരാള്‍പോലും നിന്നെ നേരിടാന്‍ കരുത്തനല്ല.
9
യോശുവയും സൈന്യവും ഗില്ഗാലില്നിന്നു പുറപ്പെട്ട് രാത്രിമുഴുവനും യാത്രചെയ്ത് ഗിബെയോനില്‍ എത്തി. നിനച്ചിരിക്കാത്ത സമയത്ത് അവര്‍ അമോര്യരെ ആക്രമിച്ചു.
10
സര്വേശ്വരന് ഇസ്രായേല്‍സൈന്യത്തിന്റെ മുന്പില് അമോര്യരെ പരിഭ്രാന്തരാക്കി. ഇസ്രായേല്യര്‍ ഗിബെയോനില്‍വച്ച് അവരെ സംഹരിച്ചു. ബേത്ത്-ഹോരോന് മലയിടുക്കിലൂടെ അസേക്കായും, മക്കേദായുംവരെ അവരെ പിന്തുടര്ന്നു കൊന്നൊടുക്കി.
11
ഇസ്രായേല്‍സൈന്യത്തിന്റെ മുമ്പില്‍നിന്ന് ഓടിപ്പോയ അമോര്യരുടെമേല്‍ ബേത്ത്-ഹോരോന് കയറ്റംമുതല്‍ അസേക്കാവരെ സര്വേശ്വരന് കന്മഴ വര്‍ഷിപ്പിച്ചു; അവര്‍ മരിച്ചുവീണു. ഇസ്രായേല്യര്‍ വാളുകൊണ്ട് സംഹരിച്ചതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ കന്മഴകൊണ്ടു മരിച്ചു.
12
സര്വേശ്വരന് ഇസ്രായേല്‍ജനത്തിന് അമോര്യരുടെമേല്‍ വിജയം നല്കിയ ദിവസം യോശുവ അവിടുത്തോടു പ്രാര്‍ഥിച്ചു; ഇസ്രായേല്‍ജനം കേള്‍ക്കെ അദ്ദേഹം പറഞ്ഞു: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍ താഴ്വരയിലും നില്ക്കുക.”
13
ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുംവരെ സൂര്യനും ചന്ദ്രനും നിശ്ചലമായിനിന്നു. യാശാറിന്റെ പുസ്തകത്തില്‍ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; അങ്ങനെ ഒരു ദിവസം മുഴുവന്‍ സൂര്യന് അസ്തമിക്കാതെ ആകാശമധ്യേ നിന്നു.
14
ഒരു മനുഷ്യന് പറഞ്ഞതനുസരിച്ചു സര്വേശ്വരന് പ്രവര്‍ത്തിച്ച ആ ദിവസംപോലെ മറ്റൊരു ദിവസം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. സര്‍വേശ്വരന്‍തന്നെ ആയിരുന്നു ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.
15
പിന്നീട് യോശുവയും സൈന്യവും ഗില്ഗാലിലുള്ള പാളയത്തിലേക്കു മടങ്ങി.
16
അമോര്യരാജാക്കന്മാര് അഞ്ചു പേരും രക്ഷപെട്ട് മക്കേദായിലെ ഒരു ഗുഹയില്‍ ചെന്ന് ഒളിച്ചു.
17
ആ വിവരം അറിഞ്ഞപ്പോള്‍ യോശുവ പറഞ്ഞു:
18
“ഗുഹയുടെ വാതില്ക്കല് വലിയ കല്ലുകള്‍ ഉരുട്ടിവച്ച് അവര്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തുക.
19
നിങ്ങള്‍ അവിടെ നില്‍ക്കരുത്; ശത്രുക്കളെ പിന്തുടര്ന്ന് ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളില്‍ പ്രവേശിക്കാന്‍ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ സര്വേശ്വരന് അവരെ നിങ്ങളുടെ കൈയില്‍ ഏല്പിച്ചിരിക്കുകയാണ്.”
20
യോശുവയും ഇസ്രായേല്‍ജനവും അവരെ സംഹരിച്ചു. ഏതാനും പേര് മാത്രം തങ്ങളുടെ പട്ടണങ്ങളില്‍ പ്രവേശിച്ചു രക്ഷപെട്ടു.
21
ജനമെല്ലാം മക്കേദാപാളയത്തില്‍ യോശുവയുടെ അടുക്കല്‍ ക്ഷേമമായി മടങ്ങിവന്നു. ഇസ്രായേല്യര്‍ക്കെതിരെ നാവനക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
22
പിന്നീട് യോശുവ കല്പിച്ചു: “ഗുഹ തുറന്ന് അഞ്ചു രാജാക്കന്മാരെയും എന്റെ അടുക്കല്‍ കൊണ്ടുവരിക.”
23
അങ്ങനെ അവര്‍ യെരൂശലേം, ഹെബ്രോന്‍, യര്‍മൂത്ത്, ലാഖീശ്, എഗ്ലോന് എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരെ യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നു.
24
അപ്പോള്‍ അദ്ദേഹം ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി; തന്റെകൂടെ യുദ്ധത്തിനുണ്ടായിരുന്ന പടത്തലവന്മാരോടു പറഞ്ഞു: നിങ്ങള്‍ ഈ രാജാക്കന്മാരുടെ കഴുത്തില്‍ ചവിട്ടുവിന്‍.” അവര്‍ അങ്ങനെ ചെയ്തു.
25
യോശുവ അവരോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; ശക്തരും ധീരരുമായിരിക്കുക. “നിങ്ങള്‍ ഏറ്റുമുട്ടാന്‍ പോകുന്ന ശത്രുക്കളോടെല്ലാം സര്വേശ്വരന് ഇങ്ങനെതന്നെ പ്രവര്‍ത്തിക്കും.”
26
പിന്നീട് യോശുവ അവരെ വെട്ടിക്കൊന്ന് ശവശരീരങ്ങള്‍ അഞ്ചുമരങ്ങളില്‍ കെട്ടിത്തൂക്കി; സായാഹ്നംവരെ അവ അവിടെ കിടന്നു.
27
സൂര്യാസ്തമയസമയത്ത് യോശുവയുടെ കല്പനപ്രകാരം മൃതദേഹങ്ങള്‍ മരങ്ങളില്‍നിന്ന് ഇറക്കി അവര്‍ ഒളിച്ചിരുന്ന ഗുഹയില്‍ കൊണ്ടുപോയി ഇട്ടു. ഗുഹാമുഖത്ത് വലിയ കല്ലുകള്‍ ഉരുട്ടിവച്ചു. അവ ഇന്നും അവിടെയുണ്ട്.
28
അന്നുതന്നെ യോശുവ മക്കേദാ പിടിച്ചടക്കി, അവിടത്തെ രാജാവിനെയും തദ്ദേശവാസികളെയും നിശ്ശേഷം സംഹരിച്ചു; യെരീഹോ രാജാവിനോടു പ്രവര്‍ത്തിച്ചതുപോലെതന്നെ യോശുവ മക്കേദാരാജാവിനോടും ചെയ്തു.
29
പിന്നീട് യോശുവയും ഇസ്രായേല്യരും മക്കേദായില്‍നിന്നു ലിബ്നയിലെത്തി അതിനെ ആക്രമിച്ചു.
30
സര്വേശ്വരന് ലിബ്നയുടെയും അവിടത്തെ രാജാവിന്റെയുംമേല്‍ ഇസ്രായേലിനു വിജയം നല്കി. ഒരാള്‍പോലും ശേഷിക്കാതെ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി. യെരീഹോരാജാവിനോടു പ്രവര്‍ത്തിച്ചതുപോലെതന്നെ അവിടത്തെ രാജാവിനോടും പ്രവര്‍ത്തിച്ചു.
31
പിന്നീട് യോശുവയും ഇസ്രായേല്‍ജനവും ലിബ്നയില്‍നിന്നു ലാഖീശിലേക്കു പോയി; അവര്‍ ആ നഗരത്തെ ചുറ്റിവളഞ്ഞ് ആക്രമിച്ചു.
32
സര്വേശ്വരന് ഇസ്രായേലിന് ലാഖീശിന്റെ മേലും വിജയം നല്കി. രണ്ടാം ദിവസം അവര്‍ അതിനെ പിടിച്ചടക്കി. ലിബ്നയില്‍ പ്രവര്‍ത്തിച്ചതുപോലെതന്നെ പട്ടണത്തില്‍ ഒരാള്‍പോലും ശേഷിക്കാതെ എല്ലാവരെയും വാളിനിരയാക്കി.
33
ഗേസെര്‍രാജാവായ ഹോരാം ലാഖീശിന്റെ സഹായത്തിന് എത്തിയിരുന്നെങ്കിലും യോശുവ അയാളെയും സൈന്യത്തെയും നിശ്ശേഷം സംഹരിച്ചു.
34
യോശുവയും ഇസ്രായേല്‍ജനവും ലാഖീശില്‍നിന്ന് എഗ്ലോനില്‍ പോയി അതിനെ വളഞ്ഞ് ആക്രമിച്ചു.
35
അവര്‍ അന്നുതന്നെ അതു പിടിച്ചടക്കി; ലാഖീശില്‍ ചെയ്തതുപോലെ അതിലുള്ള സകലരെയും വാളിനിരയാക്കി.
36
യോശുവയും ഇസ്രായേല്‍ജനവും എഗ്ലോനില്‍നിന്നു ഹെബ്രോനില്‍ എത്തി അതിനെ ആക്രമിച്ചു. അവര്‍ അതു പിടിച്ചടക്കി.
37
അവിടത്തെ രാജാവിനെയും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; എഗ്ലോനോടു പ്രവര്‍ത്തിച്ചതുപോലെ ഹെബ്രോനിലും ഒന്നൊഴിയാതെ എല്ലാവരെയും നശിപ്പിച്ചു.
38
പിന്നീട് യോശുവയും ഇസ്രായേല്‍ജനവും തിരിച്ചു ദെബീരിന്റെ നേരെ തിരിഞ്ഞ് അതിനെ ആക്രമിച്ചു;
39
അവിടത്തെ രാജാവിനെയും നഗരത്തിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന ജനത്തെയും വാളിനിരയാക്കി; സകലരെയും നിശ്ശേഷം നശിപ്പിച്ചു. ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോടും ജനത്തോടും പ്രവര്‍ത്തിച്ചതുപോലെതന്നെ യോശുവ ദെബീരിലെ രാജാവിനോടും ജനത്തോടും പ്രവര്‍ത്തിച്ചു.
40
അങ്ങനെ യോശുവ മലനാട്, നെഗെബ്, താഴ്വരകള്‍, മലഞ്ചരിവുകള്‍ എന്നിങ്ങനെ ദേശം മുഴുവനും അവയിലെ രാജാക്കന്മാരെയും കീഴടക്കി; ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് കല്പിച്ചതുപോലെ ഒരാള്‍ പോലും ശേഷിക്കാതെ എല്ലാവരെയും യോശുവ നശിപ്പിച്ചു.
41
കാദേശ്-ബര്‍ന്നേയാമുതല്‍ ഗസ്സാവരെയും ഗിബെയോന്‍വരെയുള്ള ഗോശെന്‍ ദേശം മുഴുവനും യോശുവ കീഴടക്കി.
42
ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അവര്‍ക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് ഈ രാജാക്കന്മാരെയും അവരുടെ രാജ്യങ്ങളെയും യോശുവ ഒറ്റയടിക്ക് പിടിച്ചടക്കി.
43
പിന്നീട് യോശുവയും ഇസ്രായേല്‍ജനവും ഗില്ഗാലിലെ പാളയത്തിലേക്കു മടങ്ങി.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24