bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 4
Joshua 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 5 →
1
ജനം യോര്‍ദ്ദാന്‍നദി കടന്നപ്പോള്‍ സര്വേശ്വരന് യോശുവയോടു പറഞ്ഞു:
2
“ഓരോ ഗോത്രത്തില്‍നിന്നു ഒരാളെവീതം പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തതിനുശേഷം,
3
യോര്‍ദ്ദാന്റെ മധ്യത്തില്‍ പുരോഹിതന്മാരുടെ പാദങ്ങള്‍ ഉറപ്പിച്ചിരുന്ന സ്ഥലത്തുനിന്നുതന്നെ പന്ത്രണ്ടു കല്ലുകള്‍ എടുത്ത് നിങ്ങള്‍ ഇന്നു രാത്രി പാര്‍ക്കുന്നിടത്തു സ്ഥാപിക്കുക” എന്നു പറയണം.
4
ഇസ്രായേലിലെ ഓരോ ഗോത്രത്തില്‍നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെയും
5
യോശുവ വിളിച്ച് അവരോടു പറഞ്ഞു: “യോര്‍ദ്ദാന്റെ മധ്യത്തില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ പെട്ടകത്തിന്റെ മുമ്പില്‍ ചെന്ന് ഓരോ ഇസ്രായേല്‍ഗോത്രത്തിനു വേണ്ടിയും ഓരോ കല്ലുവീതം നിങ്ങള്‍ ചുമലില്‍ എടുത്തുകൊണ്ടുവരണം.
6
ഈ കല്ലുകളുടെ അര്‍ഥമെന്താണെന്നു വരുംകാലത്ത് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍
7
സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം യോര്‍ദ്ദാനിലൂടെ കടത്തിക്കൊണ്ടു പോയപ്പോള്‍ വെള്ളം വേര്‍പിരിഞ്ഞ് നിശ്ചലമായ സംഭവം അവരോടു പറയുക. അങ്ങനെ ഈ കല്ലുകള്‍ ഇസ്രായേല്യര്‍ക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കും.”
8
യോശുവ കല്പിച്ചതുപോലെ ഇസ്രായേല്‍ജനം ചെയ്തു; സര്വേശ്വരന് യോശുവയോടു കല്പിച്ചതുപോലെ ഓരോ ഗോത്രത്തിനും ഓരോ കല്ലു വീതം പന്ത്രണ്ടു കല്ലുകള്‍ യോര്‍ദ്ദാന്‍നദിയുടെ മധ്യത്തില്‍ നിന്നെടുത്ത് അവരുടെ പാളയത്തില്‍ കൊണ്ടുപോയി വച്ചു.
9
യോര്‍ദ്ദാന്റെ നടുവില്‍ ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ ഉറപ്പിച്ചിരുന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലുകള്‍ നാട്ടി; ഈ കല്ലുകള്‍ ഇപ്പോഴും അവിടെയുണ്ട്.
10
സര്വേശ്വരന് യോശുവയോട് കല്പിച്ചിരുന്നതെല്ലാം ജനം ചെയ്തുതീരുന്നതുവരെ പെട്ടകം വഹിച്ചുകൊണ്ടു പുരോഹിതന്മാര് യോര്‍ദ്ദാന്റെ മധ്യത്തില്‍തന്നെ നിന്നു. മോശ കല്പിച്ചിരുന്നതും അതായിരുന്നുവല്ലോ.
11
ജനം അതിവേഗം നദി കടന്നു. അവരെല്ലാവരും മറുകര എത്തിയപ്പോള്‍ സര്‍വേശ്വരന്റെ പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരും അവരുടെ മുമ്പില്‍ എത്തി.
12
മോശ കല്പിച്ചതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതി ഗോത്രക്കാരും യുദ്ധസന്നദ്ധരായി ജനത്തിനു മുമ്പേ നടന്നു.
13
സര്‍വേശ്വരന്റെ സാന്നിധ്യത്തില്‍ ഏകദേശം നാല്പതിനായിരം പേര് യുദ്ധസന്നദ്ധരായി യെരീഹോ സമതലത്തില്‍ പ്രവേശിച്ചു.
14
അന്ന് ഇസ്രായേല്‍ജനമെല്ലാം യോശുവയെ ഒരു വലിയ മനുഷ്യനായി കരുതുന്നതിനു സര്വേശ്വരന് ഇടയാക്കി.
15
മോശയെ ബഹുമാനിച്ചതുപോലെ യോശുവയെയും അദ്ദേഹത്തിന്റെ ആയുഷ്കാലം മുഴുവന്‍ അവര്‍ ആദരിച്ചു.
16
“ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാര് ‘യോര്‍ദ്ദാനില്‍നിന്ന് കയറിവരാന്‍’ കല്പിക്കുക” എന്ന് സര്വേശ്വരന് യോശുവയോട് അരുളിച്ചെയ്തു.
17
യോര്‍ദ്ദാനില്‍നിന്ന് കയറിവരാന്‍ യോശുവ പുരോഹിതന്മാരോടു കല്പിച്ചു.
18
സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാര് യോര്‍ദ്ദാനില്‍നിന്നു കയറി; അവരുടെ പാദങ്ങള്‍ ഉണങ്ങിയ നിലത്തു സ്പര്ശിച്ചപ്പോള് യോര്‍ദ്ദാനിലെ വെള്ളം മുമ്പത്തെപ്പോലെ കരകവിഞ്ഞൊഴുകി.
19
ഒന്നാം മാസം പത്താം ദിവസം ജനം യോര്‍ദ്ദാന്‍നദി കടന്ന് യെരീഹോവിനു കിഴക്കേ അതിര്‍ത്തിയിലുള്ള ഗില്ഗാലില് പാളയമടിച്ചു.
20
യോര്‍ദ്ദാനില്‍നിന്ന് എടുത്ത പന്ത്രണ്ടു കല്ലുകള്‍ യോശുവ ഗില്ഗാലില് സ്ഥാപിച്ചു.
21
അദ്ദേഹം ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഈ കല്ലുകളുടെ അര്‍ഥമെന്തെന്നു വരുംകാലത്തു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍,
22
ഇസ്രായേല്യര്‍ യോര്ദ്ദാന് കടന്നത് വരണ്ട നിലത്തുകൂടി ആയിരുന്നു എന്നും ചെങ്കടല്‍ വറ്റിച്ചു കളഞ്ഞതുപോലെ
23
ഞങ്ങള്‍ നദി കടന്ന് കഴിയുന്നതുവരെ നിങ്ങളുടെ ദൈവമായ സര്വേശ്വരന് യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നും പറയണം.
24
“അങ്ങനെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ എന്നും ഭയപ്പെടുകയും ഭൂമിയിലുള്ള സകല മനുഷ്യരും അവിടുത്തെ കരങ്ങള്‍ ശക്തമെന്ന് അറിയുകയും ചെയ്യട്ടെ.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24