bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 19
Joshua 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 20 →
1
ശിമെയോന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കാണ് രണ്ടാമത്തെ നറുക്കു വീണത്. അവരുടെ അവകാശം യെഹൂദാഗോത്രക്കാരുടെ ഇടയില്‍ത്തന്നെ ആയിരുന്നു;
2
അവര്‍ക്ക് അവകാശമായി ബേര്‍-ശേബ, ശേബ, മോലാദാ,
3
ഹസര്‍-ശൂവാല്‍, ബാലാ, ഏസെം, എല്തോലദ്,
4
[4,5] ബേഥൂല്‍, ഹോര്‍മ്മാ, സിക്ലാഗ്, ബേത്ത്-മര്‍ക്കാബോത്ത്, ഹസര്‍-സൂസാ,
6
ബേത്ത്-ലെബായോത്ത്, ശാരുഹെന്‍ എന്നീ പതിമൂന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും കൂടാതെ
7
അയീന്‍, രിമ്മോന്‍, ഏഥെര്‍, ആശാന് എന്നീ നാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ലഭിച്ചു.
8
തെക്ക് രാമാ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാലാത്ത്-ബേര്‍വരെയുള്ള സകല പട്ടണങ്ങളും ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ശിമെയോന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശം ഇതാണ്.
9
യെഹൂദാഗോത്രക്കാര്‍ക്കു ലഭിച്ച ഓഹരി അവര്‍ക്ക് ആവശ്യമുള്ളതില്‍ അധികമായിരുന്നു. അതുകൊണ്ടാണ് അവരുടെ ഇടയില്‍നിന്ന് ശിമെയോന്‍ഗോത്രക്കാര്‍ക്കു ഭൂമി ലഭിച്ചത്.
10
മൂന്നാമത്തെ നറുക്കു സെബൂലൂന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. സാരീദ് വരെയുള്ള ദേശമായിരുന്നു അവര്‍ക്ക് അവകാശമായി ലഭിച്ചത്.
11
അവിടെനിന്ന് അതിന്റെ അതിരു പടിഞ്ഞാറോട്ടു തിരിഞ്ഞ് മരലയിലും ദബ്ബേശെത്തിലും കൂടി യൊക്നെയാമിന്റെ കിഴക്കുവശത്തുള്ള അരുവിയില്‍ എത്തുന്നു.
12
സാരീദിന്റെ മറുവശത്തു കിഴക്കു കിസ്ലോത്ത് - താബോരിന്റെ അതിരിലൂടെ ദാബെരത്തില്‍ ചെന്ന് അതു യാഫീയയിലേക്കു പോകുന്നു.
13
അവിടെനിന്നു വീണ്ടും കിഴക്കോട്ട് ഗത്ത്-ഹേഫെരിലും ഏത്ത്-കാസീനിലും കൂടി രിമ്മോനിലേക്കുള്ള വഴിയിലെ നേയായിലേക്ക് തിരിയുന്നു.
14
വടക്ക് ആ അതിര് ഹന്നാഥോനിലേക്ക് തിരിഞ്ഞ് യിഫ്താഹ്-എല്‍താഴ്വരയില്‍ അവസാനിക്കുന്നു;
15
കത്താത്ത്, നഹല്ലാല്‍, ശിമ്രോന്‍, ഇദലാ, ബേത്ത്-ലേഹം മുതലായ പന്ത്രണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
16
ഈ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളുമാണ് സെബൂലൂന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചത്.
17
നാലാമത്തെ നറുക്ക് ഇസ്സാഖാര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു.
18
ജെസ്രീല്‍, കെസുല്ലോത്ത്, ശൂനേം,
19
ഹഫാരയീം, ശീയോന്‍, അനാഹരാത്ത്, രബ്ബീത്ത്,
20
കിശ്യോന്‍, ഏബെസ്, രേമെത്ത്,
21
ഏന്-ഗന്നീം, ഏന്-ഹദ്ദാ, ബേത്ത്-പസ്സേസ് എന്നീ പ്രദേശങ്ങള്‍ അവരുടെ അവകാശദേശത്ത് ഉള്‍പ്പെട്ടിരുന്നു.
22
അതിന്റെ അതിര്, താബോര്‍, ശഹസൂമാ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളില്‍ കൂടി കടന്നു യോര്‍ദ്ദാനില്‍ അവസാനിക്കുന്നു. പതിനാറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു.
23
ഈ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളുമാണ് ഇസ്സാഖാര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചത്.
24
അഞ്ചാമത്തെ നറുക്ക് ആശേര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു.
25
ഹെല്കത്ത്, ഹലി, ബേതെന്‍,
26
അക്ശാഫ്, അല്ലംമേലെക്, അമാദ്, മിശാല്‍ എന്നീ സ്ഥലങ്ങള്‍ അവരുടെ അവകാശഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു. അത് പടിഞ്ഞാറ് കര്‍മ്മേലും ശീഹോര്‍-ലിബ്നാത്ത്‍വരെയും വ്യാപിച്ചിരുന്നു.
27
കിഴക്കേ അതിര് ബേത്ത്-ദാഗോനിലേക്കും അവിടെനിന്നു വടക്കോട്ടു തിരിഞ്ഞ് സെബൂലൂനിലും ബേത്ത്-എമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല് താഴ്വരയിലും കൂടി കടന്നു വടക്കു കാബൂലിലേക്കും
28
എബ്രോന്‍, രെഹോബ്, ഹമ്മോന്‍, കാനാ എന്നീ സ്ഥലങ്ങളിലൂടെ വന്‍ നഗരമായ സീദോനിലേക്കും പോകുന്നു.
29
പിന്നീട് ആ അതിര് രാമായിലേക്കും കോട്ടകളാല്‍ സുരക്ഷിതമാക്കപ്പെട്ട സോരിലേക്കും തിരിയുന്നു. പിന്നീട് ഹോസായില്‍ കൂടി ആ അതിര് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ അവസാനിക്കുന്നു.
30
മഹലബ്, അക്സീബ്, ഉമ്മാ, അഫേക്, രെഹോബ് മുതലായ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും അവരുടെ അവകാശഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു.
31
ആശേര്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ഈ പട്ടണങ്ങളും ഇവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ലഭിച്ചു.
32
ആറാമത്തെ നറുക്കു നഫ്താലിഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു.
33
അവരുടെ അവകാശമായി ലഭിച്ച ദേശത്തിന്റെ അതിര് ഹേലെഫില്‍ സാനന്നീമിലെ കരുവേലകച്ചുവട്ടില്‍നിന്ന് ആരംഭിച്ച് അദാമീ-നേക്കെബിലും യബ്ന്യോലിലും കൂടി ലാക്കൂമില്‍ ചെന്ന് യോര്‍ദ്ദാനില്‍ അവസാനിക്കുന്നു.
34
അവിടെനിന്നു പടിഞ്ഞാറ് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞു ഹൂക്കോക്കിലൂടെ പോകുന്നു. അതിന്റെ അതിര് തെക്ക് സെബൂലൂനും പടിഞ്ഞാറ് ആശേരും കിഴക്ക് യോര്‍ദ്ദാനു സമീപമുള്ള യെഹൂദായും ആകുന്നു.
35
കോട്ടകളാല്‍ സുരക്ഷിതമാക്കപ്പെട്ട സിദ്ദീം, സേര്‍, ഹമ്മത്ത്,
36
രക്കത്ത്, കിന്നേരത്ത്, അദമാ, രാമാ, ഹാസോര്‍,
37
കേദെശ്, എദ്രെയി, എന്‍-ഹാസോര്‍, യിരോന്‍, മിഗ്ദല്‍-ഏല്, ഹോരേം,
38
ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് മുതലായ പത്തൊന്‍പതു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും നഫ്താലിയുടെ അവകാശഭൂമിയില്‍ ഉള്‍പ്പെടുന്നു.
39
ഇവയാണ് നഫ്താലി ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളും.
40
ഏഴാമത്തെ നറുക്കു ദാന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു.
41
സൊരാ, എസ്തായോല്‍, ഈര്-ശേമെശ്, ശാലബ്ബീന്‍,
42
അയ്യാലോന്‍, ഇത്ലാ, ഏലോന്‍,
43
തിമ്നാ, എക്രോന്, എല്‍-തെക്കേ,
44
ഗിബ്ബെഥോന്‍, ബാലാത്ത്, യിഹൂദ്, ബെനേ-ബെരാക്,
45
ഗത്ത്-രിമ്മോന്‍, മേയര്‍കോന്‍,
46
രക്കോന്‍ എന്നീ സ്ഥലങ്ങളും യോപ്പയ്ക്കു ചുറ്റുപാടുമുള്ള സ്ഥലങ്ങളും ദാനിന്റെ അവകാശഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു.
47
ദാന്‍ഗോത്രക്കാരുടെ ദേശം അവര്‍ക്ക് നഷ്ടപ്പെട്ടപ്പോള്‍ അവര്‍ ലേശെമിനോടു യുദ്ധം ചെയ്ത് അതു പിടിച്ചടക്കി. അവിടെയുള്ള ജനങ്ങളെ സംഹരിച്ച് ആ ദേശം കൈവശമാക്കി അവിടെ പാര്‍ത്തു. ലേശെമിനു തങ്ങളുടെ പൂര്‍വപിതാവായ ദാനിന്റെ പേരു നല്‍കുകയും ചെയ്തു.
48
ദാന്‍ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചത് ഈ പട്ടണങ്ങളും ഗ്രാമങ്ങളുമായിരുന്നു.
49
ദേശം വിഭജിച്ചു കഴിഞ്ഞ് ഇസ്രായേല്‍ജനം നൂനിന്റെ പുത്രനായ യോശുവയ്ക്ക് അവരുടെ ഇടയില്‍ ഒരു ഓഹരി നല്കി.
50
എഫ്രയീം മലമ്പ്രദേശത്തുള്ള തിമ്നത്ത്-സേരഹ് എന്ന പട്ടണം യോശുവ ആവശ്യപ്പെടുകയും സര്വേശ്വരന് കല്പിച്ചതുപോലെ ആ സ്ഥലം അദ്ദേഹത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. ആ പട്ടണം വീണ്ടും പണിത് അദ്ദേഹം അവിടെ പാര്‍ത്തു.
51
പുരോഹിതനായ എലെയാസാരും നൂനിന്റെ പുത്രനായ യോശുവയും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരും ശീലോവില്‍ തിരുസാന്നിധ്യകൂടാരത്തിന്റെ കവാടത്തില്‍ സര്‍വേശ്വരസന്നിധിയില്‍ ഒരുമിച്ചു കൂടി ദേശം നറുക്കിട്ടു വിഭജിച്ചു. ഇങ്ങനെ അവര്‍ ദേശവിഭജനം പൂര്‍ത്തിയാക്കി.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24