bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 22
Joshua 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
1
പിന്നീട് രൂബേന്‍, ഗാദ്ഗോത്രക്കാരെയും മനശ്ശെയുടെ പകുതി ഗോത്രക്കാരെയും യോശുവ വിളിച്ചുകൂട്ടി പറഞ്ഞു:
2
“സര്‍വേശ്വരന്റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങള്‍ അനുസരിച്ചു. ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം നിങ്ങള്‍ പാലിക്കുകയും ചെയ്തു.
3
നിങ്ങള്‍ ഈ കാലമെല്ലാം നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളോടു കല്പിച്ചിരുന്നതുപോലെ നിങ്ങളുടെ സഹോദരന്മാരെ വിട്ടുപിരിയാതെ അവരുടെകൂടെ നടന്നു.
4
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെ സഹോദരന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇപ്പോള്‍ അവര്‍ക്ക് സ്വസ്ഥത നല്കിയിരിക്കുന്നു. അതുകൊണ്ട് അവിടുത്തെ ദാസനായ മോശ യോര്‍ദ്ദാനക്കരെ നിങ്ങള്‍ക്ക് അവകാശമായി നല്‍കിയിരിക്കുന്ന ദേശത്ത് നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി പൊയ്ക്കൊള്ളുക.
5
മോശ നിങ്ങള്‍ക്കു നല്കിയ കല്പനകള് പാലിക്കുന്നതില്‍ നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കണം. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുക; അവിടുത്തെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുക; അവിടുത്തെ കല്പനകള് അനുസരിക്കുക; അവിടുത്തോടു വിശ്വസ്തരായിരിക്കുക; പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി സര്‍വേശ്വരനെ സേവിക്കുക.”
6
ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവര്‍ അവരുടെ വീടുകളിലേക്കു മടങ്ങി.
7
മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കുള്ള അവകാശഭൂമി ബാശാനില്‍ മോശ കൊടുത്തിരുന്നുവല്ലോ. എന്നാല്‍ മറ്റേ പകുതി ഗോത്രക്കാര്‍ക്കുള്ള അവകാശഭൂമി യോശുവ യോര്‍ദ്ദാനിക്കരെ അവരുടെ സഹോദരന്മാരുടെ അവകാശഭൂമിയുടെ ഇടയില്‍ത്തന്നെയാണു കൊടുത്തത്. യോശുവ അവരെ അനുഗ്രഹിച്ച് അവരുടെ വീടുകളിലേക്ക് അയച്ചു.
8
അപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു: “നാല്ക്കാലികള്, വെള്ളി, പൊന്ന്, ചെമ്പ്, ഇരുമ്പ്, വസ്ത്രങ്ങള്‍ തുടങ്ങി വളരെയധികം സമ്പത്തോടു കൂടി നിങ്ങള്‍ സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയാണല്ലോ. ശത്രുക്കളില്‍നിന്നു പിടിച്ചെടുത്ത സാധനങ്ങള്‍ നിങ്ങളുടെ സഹോദരന്മാര്ക്കു കൂടി പങ്കിട്ടു കൊടുക്കണം.”
9
രൂബേന്‍, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രവും അവരുടെ വീടുകളിലേക്കു മടങ്ങി. മറ്റ് ഇസ്രായേല്യരെ കനാനിലുള്ള ശീലോവില്‍ വിട്ടിട്ടാണ് അവര്‍ തങ്ങളുടെ അവകാശഭൂമിയായ ഗിലെയാദിലേക്കു പോയത്. സര്വേശ്വരന് മോശ മുഖേന കല്പിച്ചതുപോലെ അവര്‍ ആ ദേശം കൈവശപ്പെടുത്തിയിരുന്നു.
10
രൂബേന്‍, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രക്കാരും കനാനിലുള്ള യോര്ദ്ദാന് പ്രദേശത്ത് എത്തിയപ്പോള്‍ അവര്‍ ഒരു വലിയ യാഗപീഠം പണിതു.
11
അവര്‍ തങ്ങളുടെ അവകാശഭൂമിയില്‍ കനാനിലെ യോര്ദ്ദാന് പ്രദേശത്ത് ഒരു വലിയ യാഗപീഠം പണിതുയര്‍ത്തിയിരിക്കുന്നു എന്ന വാര്‍ത്ത
12
ഇസ്രായേല്‍ജനം കേട്ടപ്പോള്‍ ജനസമൂഹം മുഴുവന്‍ യോര്‍ദ്ദാനു കിഴക്കുള്ള ഗോത്രക്കാരോടു യുദ്ധം ചെയ്യാന്‍ ശീലോവില്‍ ഒന്നിച്ചുകൂടി.
13
ഇസ്രായേല്‍ജനം പുരോഹിതനായ എലെയാസാരിന്റെ പുത്രന് ഫീനെഹാസിനെ ഗിലെയാദില്‍ രൂബേന്‍, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കല്‍ അയച്ചു.
14
യോര്ദ്ദാന് ഇക്കരെയുള്ള പത്തു ഗോത്രങ്ങളുടെ പ്രതിനിധികളായി ഓരോ ഗോത്രത്തില്‍നിന്നും ഒരാള്‍ വീതം പത്തു കുടുംബത്തലവന്മാരെ ഫീനെഹാസിന്റെ കൂടെ അയച്ചിരുന്നു.
15
അവര്‍ ഗിലെയാദില്‍ രൂബേന്‍, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കല്‍ ചെന്നു പറഞ്ഞു:
16
“സര്‍വേശ്വരന്റെ സര്‍വജനസമൂഹവും ഇങ്ങനെ പറയുന്നു: ഇസ്രായേലിന്റെ ദൈവത്തിനെതിരായി നിങ്ങള്‍ എന്തൊരു വിശ്വാസവഞ്ചനയാണു കാട്ടിയിരിക്കുന്നത്? നിങ്ങള്‍ക്കുവേണ്ടി ഒരു യാഗപീഠം നിര്‍മ്മിച്ചതിനാല്‍ അവിടുത്തോടു നിങ്ങള്‍ മത്സരിച്ചിരിക്കുന്നു. നിങ്ങള്‍ സര്‍വേശ്വരനെ വിട്ടകന്നിരിക്കുന്നു.
17
പെയോരില്‍ വച്ചു നാം ചെയ്ത പാപം പോരായോ? ഒരു മഹാമാരികൊണ്ട് അവിടുന്നു നമ്മെ ശിക്ഷിച്ചു; അന്നു ചെയ്ത പാപത്തില്‍നിന്ന് ഇന്നും നാം മോചിതരായിട്ടില്ല.
18
നിങ്ങള്‍ ഇപ്പോള്‍ സര്‍വേശ്വരനെ വിട്ടകലാന്‍ പോകുകയാണോ? നിങ്ങള്‍ ഇന്ന് അവിടുത്തോടു മത്സരിക്കുന്നു എങ്കില്‍ അവിടുന്ന് എല്ലാ ഇസ്രായേല്‍ജനത്തോടും നാളെ കോപിക്കും.
19
നിങ്ങളുടെ അവകാശഭൂമി സര്‍വേശ്വരനെ ആരാധിക്കാന്‍ പറ്റിയതല്ല എന്നു നിങ്ങള്‍ക്കു തോന്നുന്നുവെങ്കില്‍ അവിടുത്തെ തിരുസാന്നിധ്യകൂടാരം ഇരിക്കുന്ന ദേശത്തേക്കു വന്ന് ഞങ്ങളുടെ ഇടയില്‍ ഭൂമി കൈവശപ്പെടുത്തുക. നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ യാഗപീഠത്തിനു പുറമേ നിങ്ങള്‍ക്കുവേണ്ടി മറ്റൊരു യാഗപീഠം നിര്‍മ്മിച്ച് അവിടുത്തോടു മത്സരിക്കരുത്.
20
നശിപ്പിക്കുന്നതിനുവേണ്ടി വേര്‍തിരിച്ചിട്ടുള്ള സാധനങ്ങളെപ്പറ്റി സര്വേശ്വരന് നല്‍കിയിട്ടുള്ള കല്പനകള് സേരഹിന്റെ പുത്രനായ ആഖാന്‍ ലംഘിച്ചു. തന്നിമിത്തം ഇസ്രായേലിന്റെ സര്‍വസമൂഹവും ശിക്ഷിക്കപ്പെട്ടു; അവന്റെ പാപം നിമിത്തം നശിച്ചത് അവന് മാത്രം ആയിരുന്നില്ലല്ലോ.”
21
അപ്പോള്‍ രൂബേന്‍, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതി ഗോത്രക്കാരും ഇസ്രായേല്‍ജനത്തിന്റെ നേതാക്കന്മാരോടു പറഞ്ഞു:
22
“സര്‍വശക്തനായ ദൈവമാണ് സര്വേശ്വരന്! അതേ, സര്‍വശക്തനായ ദൈവമാണ് സര്വേശ്വരന്. അവിടുന്ന് ഇത് അറിയുന്നു; ഇസ്രായേല്‍ജനവും അതറിയട്ടെ! ഞങ്ങള്‍ അവിടുത്തോടു മത്സരിക്കുകയോ, അവിശ്വസ്തരായി പെരുമാറുകയോ ചെയ്തുകൊണ്ടാണ് യാഗപീഠം പണിതതെങ്കില്‍ അവിടുന്നു ഞങ്ങളെ ശിക്ഷിക്കട്ടെ.
23
സര്‍വേശ്വരനെ അനുഗമിക്കുന്നതില്‍നിന്ന് പിന്തിരിയുന്നതിനുവേണ്ടിയാണ് ഈ യാഗപീഠം പണിയുകയും അതിന്മേല് ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കുകയും ചെയ്തതെങ്കില്‍ സര്‍വേശ്വരന്‍തന്നെ ഞങ്ങളെ ശിക്ഷിക്കട്ടെ.
24
നിങ്ങളുടെ മക്കള്‍ ഭാവിയില്‍ ഞങ്ങളുടെ മക്കളോട് ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനുമായി നിങ്ങള്‍ക്ക് എന്തു ബന്ധം എന്നു ചോദിക്കും എന്നു ഞങ്ങള്‍ ഭയപ്പെട്ടു. ഈ കാരണത്താലാണ് ഞങ്ങള്‍ അങ്ങനെ പെരുമാറിയത്.
25
രൂബേന്‍, ഗാദ് ഗോത്രക്കാരായ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ സര്വേശ്വരന് യോര്‍ദ്ദാന്‍നദിയെ അതിരാക്കി വച്ചിരിക്കുന്നു; സര്‍വേശ്വരനുമായി നിങ്ങള്‍ക്കു യാതൊരു ഓഹരിയുമില്ല എന്നു പറഞ്ഞ് അവിടുത്തെ ആരാധിക്കുന്നതില്‍നിന്നു നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളെ തടഞ്ഞേക്കാമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു.
26
അതുകൊണ്ടാണ് ഞങ്ങള്‍ ഒരു യാഗപീഠം നിര്‍മ്മിച്ചത്. അത് ഹോമയാഗത്തിനോ മറ്റു യാഗങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല;
27
നേരേമറിച്ച് ഞങ്ങളുടെ ഹോമയാഗങ്ങളും വഴിപാടുകളും സമാധാനയാഗങ്ങളും വിശുദ്ധ കൂടാരത്തില്‍ അര്‍പ്പിച്ച് അവിടുത്തെ ആരാധിക്കുന്നതിനും ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നമ്മുടെ പിന്‍തലമുറക്കാര്‍ക്കും മധ്യേ ഒരു സാക്ഷ്യമായിരിക്കുന്നതിനും നിങ്ങളുടെ ഭാവിതലമുറക്കാര്‍ ഞങ്ങളുടെ ഭാവിതലമുറക്കാരോട് നിങ്ങള്‍ക്കു സര്‍വേശ്വരനില്‍ ഒരു പങ്കുമില്ല എന്നു പറയാതിരിക്കേണ്ടതിനും വേണ്ടിയാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്തത്.”
28
“ഞങ്ങളോടോ ഞങ്ങളുടെ പിന്‍തലമുറക്കാരോടോ അവര്‍ ഇപ്രകാരം പില്ക്കാലത്തു ചോദിച്ചാല്‍, യാഗാര്‍പ്പണത്തിനോ ഹോമയാഗത്തിനോ അല്ല, നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മധ്യേ സാക്ഷ്യത്തിനായി സര്‍വേശ്വരന്റെ യാഗപീഠത്തിന്റെ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്മാര് നിര്‍മ്മിച്ചതാണിതെന്നു ഞങ്ങള്‍ പറയും.
29
നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിലുള്ള യാഗപീഠമല്ലാതെ ഹോമയാഗത്തിനോ, ധാന്യയാഗത്തിനോ മറ്റു യാഗങ്ങള്‍ക്കോ വേറൊരു യാഗപീഠമുണ്ടാക്കി സര്‍വേശ്വരനോടു മത്സരിക്കുകയും അവിടുത്തെ വഴികളില്‍നിന്നു വ്യതിചലിക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്ക് ഇടയാകാതിരിക്കട്ടെ.”
30
രൂബേന്‍, ഗാദ്, മനശ്ശെ ഗോത്രക്കാര്‍ പറഞ്ഞതു കേട്ടപ്പോള്‍ പുരോഹിതനായ ഫീനെഹാസിനും അദ്ദേഹത്തോടൊത്തുണ്ടായിരുന്ന ജനനേതാക്കള്‍ക്കും ഗോത്രത്തലവന്മാര്‍ക്കും തൃപ്തിയായി.
31
പുരോഹിതനായ എലെയാസാരിന്റെ പുത്രന് ഫീനെഹാസ് അവരോടു പറഞ്ഞു: “സര്വേശ്വരന് നിങ്ങളുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങള്‍ അറിയുന്നു. കാരണം നിങ്ങള്‍ അവിടുത്തേക്കെതിരായി അകൃത്യം ചെയ്തില്ല; നിങ്ങള്‍ ഇസ്രായേല്‍ജനത്തെ സര്‍വേശ്വരന്റെ കോപത്തില്‍നിന്നു വിടുവിച്ചിരിക്കുന്നു.
32
എലെയാസാരിന്റെ മകന് ഫീനെഹാസും ജനനേതാക്കളും ഗിലെയാദില്‍ രൂബേന്‍, ഗാദ്ഗോത്രക്കാരുടെ അടുക്കല്‍നിന്ന് കനാന്‍ദേശത്തു തിരിച്ചുവന്ന് ഇസ്രായേല്‍ജനത്തെ വിവരം അറിയിച്ചു.
33
അതു കേട്ടപ്പോള്‍ ഇസ്രായേല്‍ജനത്തിനും സന്തോഷമായി. അവര്‍ ദൈവത്തെ സ്തുതിച്ചു. രൂബേന്‍, ഗാദ്ഗോത്രക്കാരുടെ ദേശം യുദ്ധം ചെയ്ത് പിടിച്ചടക്കുന്നതിനെക്കുറിച്ച് പിന്നീടവര്‍ സംസാരിച്ചില്ല.
34
രൂബേന്‍, ഗാദ്ഗോത്രക്കാര്‍ “സര്‍വേശ്വരനാണ് ദൈവം എന്നതിന് ഇതു നമ്മുടെ ഇടയില്‍ ഒരു സാക്ഷ്യമായിരിക്കും” എന്നു പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്നു പേരിട്ടു.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24