bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 21
Joshua 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
1
ലേവ്യഗോത്രത്തിലെ കുടുംബത്തലവന്മാര് കനാന്‍ദേശത്തുള്ള ശീലോവില്‍ പുരോഹിതനായ എലെയാസാറിന്റെയും നൂനിന്റെ പുത്രനായ യോശുവയുടെയും ഇസ്രായേല്‍ഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കല്‍ ചെന്നു പറഞ്ഞു:
2
“ഞങ്ങള്‍ക്ക് പാര്‍ക്കാനുള്ള പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു വേണ്ട മേച്ചില്‍സ്ഥലങ്ങളും തരാന്‍ സര്വേശ്വരന് മോശ മുഖേന കല്പിച്ചിട്ടുണ്ടല്ലോ.”
3
സര്‍വേശ്വരന്റെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനം തങ്ങളുടെ അവകാശഭൂമിയില്‍നിന്ന് ലേവ്യര്‍ക്ക് താഴെപ്പറയുന്ന പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും നല്കി.
4
കെഹാത്യകുടുംബങ്ങള്‍ക്ക് ആദ്യം നറുക്കു വീണു. അതനുസരിച്ച് അവരില്‍ പുരോഹിതനായ അഹരോന്റെ പിന്‍ഗാമികളായ ലേവ്യര്‍ക്ക് യെഹൂദാ, ശിമെയോന്, ബെന്യാമീന് എന്നീ ഗോത്രങ്ങളില്‍നിന്ന് പതിമൂന്ന് പട്ടണങ്ങള്‍ ലഭിച്ചു.
5
അവശേഷിച്ച കെഹാത്യര്‍ക്ക് നറുക്കു വീണതനുസരിച്ച് എഫ്രയീം, ദാന്‍ ഗോത്രങ്ങളില്‍നിന്നും മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നും പത്തു പട്ടണങ്ങള്‍ ലഭിച്ചു.
6
ഗേര്‍ശോന്യകുടുംബങ്ങള്‍ക്കു നറുക്കു വീണതനുസരിച്ച് ഇസ്സാഖാര്‍, ആശേര്‍, നഫ്താലിഗോത്രങ്ങളില്‍നിന്നും ബാശാനിലെ മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നും പതിമൂന്നു പട്ടണങ്ങള്‍ ലഭിച്ചു.
7
മെരാരികുടുംബങ്ങള്‍ക്കു രൂബേന്‍, ഗാദ്, സെബൂലൂന്‍ഗോത്രങ്ങളില്‍നിന്ന് പന്ത്രണ്ടു പട്ടണങ്ങള്‍ ലഭിച്ചു.
8
സര്വേശ്വരന് മോശ മുഖേന കല്പിച്ചതുപോലെ, നറുക്കു വീണതനുസരിച്ച് ഈ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള പുല്പുറങ്ങളും ഇസ്രായേല്‍ജനം ലേവ്യര്‍ക്കു കൊടുത്തു.
9
[9,10] യെഹൂദാ, ശിമെയോന് ഗോത്രങ്ങളില്‍നിന്നു ലേവിഗോത്രത്തില്‍ കെഹാത്യനായ അഹരോന്റെ പിന്തലമുറക്കാര്ക്കു ലഭിച്ച പട്ടണങ്ങള്‍ താഴെ പറയുന്നവയാണ്. അവര്‍ക്കായിരുന്നു ആദ്യം നറുക്കു വീണത്.
11
അങ്ങനെ യെഹൂദാ മലനാട്ടില്‍ അനാക്കിന്റെ പിതാവായ അര്‍ബ്ബയുടെ പട്ടണമായ കിര്യത്ത്-അര്‍ബ എന്നു പേരുള്ള ഹെബ്രോനും അതിനു ചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കു ലഭിച്ചു.
12
എന്നാല്‍ പട്ടണത്തോടു ചേര്‍ന്നുള്ള വയലുകളും ഗ്രാമങ്ങളും യെഫൂന്നെയുടെ പുത്രനായ കാലേബിനാണ് അവകാശമായി ലഭിച്ചത്.
13
പുരോഹിതനായ അഹരോന്റെ പിന്‍ഗാമികള്‍ക്ക് അഭയനഗരമായ ഹെബ്രോനും, ലിബ്നാ, യത്ഥീര്‍,
14
[14,15] എസ്തെമോവ, ഹോലോന്‍, ദെബീര്‍, അയീന്‍, യൂത്താ,
16
ബേത്ത്- ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും കൂടി കൊടുത്തു. അങ്ങനെ യെഹൂദാ ശിമെയോന്‍ഗോത്രങ്ങളില്‍നിന്ന് ഒമ്പതു പട്ടണങ്ങളാണ് അവര്‍ക്കു കൊടുത്തത്;
17
ബെന്യാമീന്‍ഗോത്രത്തില്‍നിന്നു ഗിബെയോന്, ഗേബ, അനാഥോത്ത്,
18
അല്മോന് എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും അവര്‍ക്കു കൊടുത്തു.
19
അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്ക്കു ലഭിച്ചത് ആകെ പതിമൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളുമായിരുന്നു.
20
ലേവിഗോത്രത്തിലെ കെഹാത്യകുടുംബങ്ങളില്‍ ശേഷിച്ചവര്‍ക്ക് എഫ്രയീംഗോത്രത്തില്‍ നിന്നായിരുന്നു ഭൂമി ലഭിച്ചത്.
21
എഫ്രയീം മലനാട്ടിലെ അഭയനഗരമായി ശെഖേമും, ഗേസെര്‍, കിബ്സയീം,
22
ബേത്ത്-ഹോരോന് എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും,
23
ദാന്‍ഗോത്രത്തില്‍നിന്നു ഏല്-തെക്കേ, ഗിബ്ബെഥോന്‍,
24
അയ്യാലോന്‍, ഗത്ത്-രിമ്മോന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും
25
മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്ന് താനാക്ക്, ഗത്ത്-രിമ്മോന്‍ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നല്കപ്പെട്ടു;
26
അങ്ങനെ കെഹാത്യരില്‍ ശേഷിച്ചവര്‍ക്ക് ആകെ പത്തു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
27
ലേവ്യകുടുംബത്തില്‍പ്പെട്ട ഗേര്‍ശോന്യര്‍ക്ക് മനശ്ശെയുടെ പകുതി ഗോത്രക്കാരുടെ മലനാട്ടില്‍നിന്ന് അഭയനഗരമായ ബാശാനിലെ ഗോലാനും, ബെയെസ്തെര എന്നീ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും
28
ഇസ്സാഖാര്‍ ഗോത്രത്തില്‍നിന്നു കിശ്യോന്‍, ദാബെരത്ത്,
29
യര്‍മൂത്ത്, ഏന്-ഗന്നീം എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും
30
ആശേര്‍ ഗോത്രത്തില്‍നിന്ന് മിശാല്‍, അബ്ദോന്,
31
ഹെല്കത്ത്, രെഹോബ് എന്നീ നാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള മേച്ചില്‍പ്പുറങ്ങളും
32
നഫ്താലിഗോത്രത്തില്‍നിന്ന് അഭയനഗരമായ ഗലീലയിലെ കേദെശ്, ഹമ്മോത്ത്-ദോര്‍, കര്‍ത്ഥാന്‍ എന്നീ മൂന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള മേച്ചില്‍പ്പുറങ്ങളും ലഭിച്ചു.
33
ഇങ്ങനെ പതിമൂന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള പുല്പുറങ്ങളും ആയിരുന്നു ഗേര്‍ശോന്‍കുലത്തിലെ വിവിധ കുടുംബങ്ങള്‍ക്കു ലഭിച്ചത്.
34
ലേവിഗോത്രത്തില്‍ ശേഷിച്ച മെരാരി കുടുംബങ്ങള്‍ക്ക് സെബൂലൂന്‍ഗോത്രത്തില്‍നിന്നു യൊക്നെയാം,
35
കര്‍ത്ഥാ, ദിമ്നാ, നഹലാല്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും
36
രൂബേന്‍ഗോത്രത്തില്‍നിന്നു ബേസെര്‍,
37
യെഹ്സ്, കെദേമോത്ത്, മേഫാത്ത് എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും
38
ഗാദ്ഗോത്രത്തില്‍നിന്നു ഗിലെയാദിലെ അഭയനഗരമായ രാമോത്ത്, മഹനയീം,
39
ഹെശ്ബോന്‍, യസേര്‍ എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും ലഭിച്ചു.
40
ലേവ്യകുടുംബത്തില്‍ ശേഷിച്ച മെരാരികുടുംബക്കാര്‍ക്ക് നറുക്കനുസരിച്ച് ആകെ പന്ത്രണ്ടു പട്ടണങ്ങള്‍ ലഭിച്ചു.
41
[41,42] ഇങ്ങനെ ഇസ്രായേല്‍ജനത്തിന് അവകാശമായി ലഭിച്ച ദേശത്തുനിന്ന് ലേവ്യര്‍ക്ക് ആകെ നാല്പത്തെട്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള മേച്ചില്‍പ്പുറങ്ങളും ലഭിച്ചു.
43
സര്വേശ്വരന് ഇസ്രായേല്‍ജനത്തിനു നല്‍കുമെന്ന് അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശമെല്ലാം അവര്‍ക്കു നല്കി. അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു.
44
അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ സര്വേശ്വരന് ദേശത്തെല്ലാം സ്വസ്ഥത കൈവരുത്തി. അവിടുന്ന് ഇസ്രായേല്‍ജനത്തിന് അവരുടെ ശത്രുക്കളുടെമേല്‍ വിജയം നല്കിയതുകൊണ്ട് ആര്‍ക്കും അവരെ ചെറുത്തുനില്ക്കാന് കഴിഞ്ഞില്ല.
45
ഇസ്രായേല്‍ജനത്തോട് ചെയ്ത സകല വാഗ്ദാനങ്ങളും സര്വേശ്വരന് നിറവേറ്റി.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24