bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 3
Joshua 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 4 →
1
യോശുവ അതിരാവിലെ എഴുന്നേറ്റ് ഇസ്രായേല്‍ജനത്തോടൊത്ത് ശിത്തീമില്‍നിന്നു പുറപ്പെട്ടു യോര്‍ദ്ദാന്‍നദിയുടെ തീരത്ത് എത്തി. അവര്‍ മറുകര കടക്കുന്നതിനു മുന്‍പ് അവിടെ പാളയമടിച്ചു.
2
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നേതാക്കന്മാര് പാളയത്തില്‍ കടന്നുചെന്നു ജനത്തോടു പറഞ്ഞു:
3
“നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ട് പുരോഹിതന്മാര് പുറപ്പെടുന്നതു കാണുമ്പോള്‍ നിങ്ങള്‍ പാളയം വിട്ട് അവരെ അനുഗമിക്കുക;
4
അവര്‍ നിങ്ങള്‍ക്കു മാര്‍ഗദര്‍ശികളായിരിക്കും. നിങ്ങള്‍ ആ വഴിയില്‍ക്കൂടി ഇതിനുമുന്‍പ് പോയിട്ടില്ലല്ലോ; എന്നാല്‍ പെട്ടകത്തില്‍നിന്ന് ഏകദേശം രണ്ടായിരം മുഴം അകന്നേ നടക്കാവൂ; അതിനെ സമീപിക്കരുത്.”
5
പിന്നീട് യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍; സര്വേശ്വരന് നാളെ നിങ്ങളുടെ ഇടയില്‍ ഒരു അദ്ഭുതം പ്രവര്‍ത്തിക്കും.”
6
യോശുവ പുരോഹിതന്മാരോടു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുത്ത് ജനത്തിന്റെ മുമ്പേ നടക്കുക.” അദ്ദേഹം പറഞ്ഞതുപോലെ അവര്‍ ചെയ്തു.
7
സര്വേശ്വരന് യോശുവയോട് അരുളിച്ചെയ്തു: “ഇന്നുമുതല്‍ ഞാന്‍ നിന്നെ ജനത്തിന്റെ ദൃഷ്ടിയില് വലിയവനാക്കും. ഞാന്‍ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഉണ്ട് എന്ന് ഇസ്രായേല്‍ജനം അറിയട്ടെ.
8
ഉടമ്പടിപ്പെട്ടകം വഹിക്കുന്ന പുരോഹിതന്മാര് നദീതീരത്ത് എത്തുമ്പോള്‍ നദിയില്‍ ഇറങ്ങി നില്ക്കാന് അവരോട് കല്പിക്കണം.”
9
യോശുവ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങള്‍ അടുത്തുവന്നു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ വചനം കേള്‍ക്കുവിന്‍.
10
നിങ്ങളുടെ മുമ്പില്‍നിന്നു കനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരിസ്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യര്‍, യെബൂസ്യര്‍ എന്നിവരെ ഓടിച്ചുകളയുമ്പോള്‍ ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു നിങ്ങള്‍ അറിയും.
11
സര്‍വലോകത്തിന്റെയും നാഥനായ സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം നിങ്ങള്‍ക്കുമുമ്പേ യോര്‍ദ്ദാനിലേക്കു പോകും.
12
ഓരോ ഗോത്രത്തില്‍നിന്നും ഒരാളെവീതം പന്ത്രണ്ടു പേരെ ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു തിരഞ്ഞെടുക്കുക.
13
സര്‍വഭൂമിയുടെയും നാഥനായ സര്‍വേശ്വരന്റെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ പതിക്കുമ്പോള്‍തന്നെ ഒഴുക്കു നിലയ്ക്കുകയും ഒഴുകിവരുന്ന ജലം ചിറപോലെ കെട്ടിനില്ക്കുകയും ചെയ്യും.”
14
യോര്‍ദ്ദാന്‍നദി കടക്കുന്നതിനു ജനം കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാര് അവര്‍ക്കു മുമ്പേ നടന്നു.
15
കൊയ്ത്തുകാലമത്രയും യോര്‍ദ്ദാന്റെ തീരമെല്ലാം കരകവിഞ്ഞൊഴുകുമായിരുന്നു. പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ കരകവിഞ്ഞ നദീജലത്തില്‍ മുങ്ങിയപ്പോള്‍ ജലപ്രവാഹം നിലച്ചു;
16
അങ്ങനെ അതിവിദൂരത്തില്‍ സാരെഥാനു സമീപമുള്ള ആദാംനഗരത്തിനരികില്‍വരെ ജലനിരപ്പ് ഉയര്‍ന്നു. അരാബായിലെ കടലിലേക്ക്-ചാവ് കടലിലേക്ക് ഒഴുകിയിരുന്ന ജലം വാര്‍ന്നുപോയി. ജനം യെരീഹോവിനെ ലക്ഷ്യമാക്കി മറുകര കടന്നു.
17
ഇസ്രായേല്‍ജനമെല്ലാം വരണ്ടനിലത്തുകൂടി നടന്നു മറുകര എത്തുവോളം സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാര് യോര്‍ദ്ദാന്റെ മധ്യത്തില്‍ ഉണങ്ങിയ നിലത്തുതന്നെ നിന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24