bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 11
Joshua 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 12 →
1
ഇസ്രായേലിന്റെ വിജയങ്ങളെപ്പറ്റി കേട്ട് ഹാസോരിലെ രാജാവായ യാബീന് മാദോനിലെ യോബാബ്‍രാജാവിന്റെയും ശിമ്രോന്‍, അക്ക്ശാഫ് എന്നിവിടങ്ങളിലെ രാജാക്കന്മാരുടെയും വടക്കു മലനാട്ടിലും
2
കിന്നെരോത്തിനു തെക്കുള്ള അരാബായിലും സമഭൂമിയിലും താഴ്വരയിലും പടിഞ്ഞാറ് ദോര്‍ മേടുകളിലുമുണ്ടായിരുന്ന രാജാക്കന്മാരുടെയും അടുക്കല്‍ ദൂതന്മാരെ അയച്ചു.
3
കൂടാതെ യോര്ദ്ദാന് ഇരുവശങ്ങളിലും നിവസിച്ചിരുന്ന കനാന്യര്‍, മലനാട്ടിലെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, മിസ്പാദേശത്ത് ഹെര്മ്മോന് താഴ്വരയില് വസിച്ചിരുന്ന ഹിവ്യര്‍ എന്നിവരുടെ അടുക്കലും ആളയച്ചു.
4
കടല്ക്കരയിലെ മണല്‍പോലെ എണ്ണമറ്റ സൈനികരോടും കുതിരകളോടും രഥങ്ങളോടും കൂടി അവര്‍ പുറപ്പെട്ടു.
5
ഇസ്രായേല്‍ജനവുമായി യുദ്ധം ചെയ്യുന്നതിന് ഈ രാജാക്കന്മാര് അവരുടെ സൈന്യങ്ങളെയെല്ലാം മേരോംതടാകത്തിനരികെ അണിനിരത്തി.
6
സര്വേശ്വരന് യോശുവയോടു പറഞ്ഞു: “അവരെക്കുറിച്ചു ഭയപ്പെടേണ്ടാ; നാളെ ഈ സമയം ആകുന്നതിനുമുമ്പ് ഇസ്രായേലിനുവേണ്ടി ഞാന്‍ അവരെയെല്ലാം സംഹരിക്കും. കുതിരകളുടെ കുതിഞരമ്പുകള്‍ വെട്ടി അവയെ മുടന്തുള്ളവയാക്കുകയും രഥങ്ങള്‍ ചുട്ടുകളയുകയും ചെയ്യണം.”
7
അങ്ങനെ യോശുവയും സൈന്യവും മേരോംതടാകത്തിനരികെ വച്ച് അവരെ പെട്ടെന്ന് ആക്രമിച്ചു.
8
സര്വേശ്വരന് അവരുടെമേല്‍ ഇസ്രായേലിനു വിജയം നല്കി. ഇസ്രായേല്‍ അവരെ തോല്പിച്ചു. വടക്ക് സീദോന്, മിസ്രെഫോത്ത്മയീം എന്നീ സ്ഥലങ്ങള്‍ വരെയും കിഴക്ക് മിസ്പെതാഴ്വരവരെയും ഇസ്രായേല്‍ അവരെ പിന്തുടര്ന്നു. ഒരാള്‍ പോലും ശേഷിക്കാതെ ശത്രുക്കളെയെല്ലാം സംഹരിച്ചു.
9
സര്വേശ്വരന് കല്പിച്ചിരുന്നതുപോലെതന്നെ യോശുവ അവരോടു പ്രവര്‍ത്തിച്ചു. അവരുടെ കുതിരകളുടെ കുതിഞരമ്പുരകള്‍ വെട്ടി; രഥങ്ങള്‍ അഗ്നിക്കിരയാക്കി.
10
പിന്നീട് യോശുവ തിരിച്ചുചെന്നു ഹാസോര്‍ പിടിച്ചടക്കി. അവിടത്തെ രാജാവിനെ വാളിനിരയാക്കി. അന്ന് ഉണ്ടായിരുന്ന രാജ്യങ്ങളില്‍ ഹാസോര്‍ ഏറ്റവും പ്രബലമായിരുന്നു.
11
അവിടെയുണ്ടായിരുന്ന സകല മനുഷ്യരെയും അവര്‍ സംഹരിച്ചു; ഒരാള്‍പോലും ജീവനോടെ ശേഷിച്ചില്ല. അവര്‍ ഹാസോര്‍ അഗ്നിക്കിരയാക്കി.
12
സര്വേശ്വരന് തന്റെ ദാസനായ മോശയോടു കല്പിച്ചിരുന്നതുപോലെ ആ രാജാക്കന്മാരെയും സകല പട്ടണങ്ങളെയും യോശുവ പിടിച്ചടക്കി. അവരില്‍ ഒരാള്‍ പോലും ജീവനോടെ ശേഷിക്കാതെ വാളിനിരയായി.
13
എന്നാല്‍ മലമുകളില്‍ നിര്‍മ്മിച്ചിരുന്ന പട്ടണങ്ങളില്‍ ഹാസോര്‍ ഒഴികെ മറ്റൊരു പട്ടണവും ഇസ്രായേല്‍ജനം അഗ്നിക്കിരയാക്കിയില്ല.
14
ഈ പട്ടണങ്ങളില്‍നിന്നു കിട്ടിയ കൊള്ളമുതലും കന്നുകാലികളും ഇസ്രായേല്‍ജനം സ്വന്തമാക്കി. എങ്കിലും അവിടെയുണ്ടായിരുന്നവരെ ഒന്നൊഴിയാതെ വാളിനിരയാക്കി.
15
സര്വേശ്വരന് മോശയോടു കല്പിച്ചിരുന്നതു മോശ യോശുവയെ അറിയിച്ചിരുന്നു; യോശുവ അതനുസരിച്ചു പ്രവര്‍ത്തിച്ചു. സര്വേശ്വരന് മോശയോടു കല്പിച്ചിരുന്നതില്‍ ഒന്നുപോലും യോശുവ നിറവേറ്റാതിരുന്നില്ല.
16
മലനാടും നെഗെബു മുഴുവനും ഗോശെന്‍ ദേശവും താഴ്വരയും അരാബായും ഇസ്രായേലിലെ മലനാടും അതിന്റെ താഴ്വരയും സേയീര്‍കയറ്റത്തിലുള്ള ഉയര്‍ന്ന ഹാലാക് കുന്നുകള്‍മുതല്‍ ഹെര്മ്മോന് പര്‍വതത്തിന്റെ അടിവാരത്തിലുള്ള ലെബാനോന്‍ താഴ്വരയിലെ ബാല്‍-ഗാദ് വരെയും ഉള്ള പ്രദേശങ്ങള്‍ മുഴുവനും യോശുവ പിടിച്ചടക്കി.
17
അവിടങ്ങളിലെ സകല രാജാക്കന്മാരെയും കീഴടക്കി സംഹരിക്കുകയും ചെയ്തു.
18
ആ രാജാക്കന്മാരോട് യോശുവ ദീര്‍ഘകാലം യുദ്ധം ചെയ്തു.
19
ഗിബെയോന്‍നിവാസികളായ ഹിവ്യര്‍ ഒഴികെ മറ്റാരും ഇസ്രായേലുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. മറ്റുള്ളവരെ അവര്‍ യുദ്ധംചെയ്തു കീഴടക്കി.
20
ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ തക്കവിധം സര്വേശ്വരന് അവരുടെ ഹൃദയം കഠിനമാക്കിയിരുന്നു. അതുകൊണ്ടു മോശയോട് സര്വേശ്വരന് കല്പിച്ചിരുന്നതുപോലെ അവരോടു യാതൊരു കരുണയും കാണിക്കാതെ ഇസ്രായേല്‍ജനം അവരെ നിശ്ശേഷം നശിപ്പിച്ചു.
21
ആ കാലത്ത് ഹെബ്രോന്‍, ദെബീര്‍, അനാബ് എന്നീ മലനാടുകളിലും യെഹൂദായിലെയും ഇസ്രായേലിലെയും മലനാടുകളിലും നിവസിച്ചിരുന്ന അനാക്യരെയെല്ലാം യോശുവ സംഹരിക്കുകയും അവരുടെ പട്ടണങ്ങളെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു.
22
ഗസ്സാ, ഗത്ത്, അസ്തോദ് എന്നീ ദേശങ്ങളിലല്ലാതെ ഇസ്രായേല്‍ജനം കൈവശപ്പെടുത്തിയ ഒരു സ്ഥലത്തും ഒരു അനാക്യന്‍ പോലും ശേഷിച്ചില്ല.
23
സര്വേശ്വരന് മോശയോടു കല്പിച്ചിരുന്നതുപോലെ യോശുവ ആ ദേശമെല്ലാം പിടിച്ചടക്കി; അവ വിഭജിച്ച് ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് അവകാശമായി നല്കി. അങ്ങനെ യുദ്ധം അവസാനിച്ചു. ദേശത്ത് സമാധാനം ഉണ്ടായി.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24