bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 15
Joshua 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 16 →
1
യെഹൂദാഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശം തെക്ക് എദോമിന്റെ അതിര്‍ത്തിയിലുള്ള സീന്‍മരുഭൂമിയുടെ തെക്കേ അറ്റംവരെ വ്യാപിച്ചിരുന്നു.
2
അവരുടെ ദേശത്തിന്റെ തെക്കേ അതിര്, ചാവുകടലിന്റെ തെക്കുവശത്തുള്ള ഉള്‍ക്കടലില്‍നിന്ന് ആരംഭിച്ചു.
3
അക്രബ്ബീം മലയിടുക്കിലൂടെ സീന്‍മരുഭൂമിയില്‍ കടന്നു ഹെസ്രോനിലൂടെ അദ്ദാറിലെത്തി. അവിടെനിന്നു കാദേശ്-ബര്‍ന്നേയയുടെ തെക്കുഭാഗത്ത് എത്തിച്ചേര്‍ന്ന് വളഞ്ഞ് കാര്ക്കവരെയും
4
പിന്നീട് അസ്മോനിലൂടെ ഈജിപ്തിലെ തോടുവരെയും ചെന്ന് കടലില്‍ അവസാനിക്കുന്നു.
5
കിഴക്കേ അതിര് യോര്‍ദ്ദാന്‍നദി ചെന്നുചേരുന്ന ചാവുകടലായിരുന്നു. വടക്കേ അതിര് യോര്‍ദ്ദാന്‍നദീമുഖത്തുള്ള ഉള്‍ക്കടലില്‍ ആരംഭിച്ച്,
6
ബേത്ത്-ഹൊഗ്ലായിലൂടെ ബേത്ത്-അരാബായുടെ വടക്ക്, രൂബേന്റെ പുത്രനായ ബോഹാന്റെ കല്ലുവരെയും
7
അവിടെനിന്ന് ആഖോര്‍ താഴ്വരമുതല്‍ ദെബീരിലേക്കു കടന്ന്, അവിടെനിന്നു തിരിഞ്ഞു തോടിന്റെ തെക്ക് അദുമ്മീമിന് എതിര്‍വശത്തുള്ള ഗില്ഗാലിലേക്കു കടക്കുകയും ചെയ്യുന്നു. അവിടെനിന്ന് ഏന്-ശേമെശ് അരുവിയുടെ അരികിലൂടെ ഏന്-രോഗേലില്‍ അവസാനിക്കുന്നു.
8
അവിടെനിന്ന് അതു യെബൂസ്യ മലയുടെ-യെരൂശലേമിന്റെ-തെക്കേ അറ്റത്തു ബെന്‍-ഹിന്നോം താഴ്വര വരെ പോകുന്നു. പിന്നീട് രെഫായീംതാഴ്വരയുടെ വടക്കേ അറ്റത്ത് ഹിന്നോം താഴ്വരയുടെ പടിഞ്ഞാറു വശത്തുള്ള മലയുടെ മുകളിലേക്കു പോകുന്നു.
9
അവിടെനിന്നു അതു നെപ്തോഹയിലെ നീരുറവയിലേക്കു തിരിഞ്ഞ് എഫ്രോന്‍മലയിലെ പട്ടണങ്ങള്‍വരെയും അവിടെനിന്നു ബാലായിലേക്കു (കിര്യത്ത്-യെയാരീം) തിരിഞ്ഞ്,
10
ബാലായുടെ പടിഞ്ഞാറുവശം ചുറ്റി സേയീര്‍മല കടന്നു കെസാലോന്‍ എന്നും നാമമുള്ള യെയാരീംമലയുടെ വടക്കേ ചരിവിലൂടെ ബേത്ത്-ശേമെശില്‍ ഇറങ്ങി തിമ്നായിലേക്കു കടക്കുന്നു.
11
പിന്നീട് ആ അതിര് എക്രോന്റെ വടക്കേ ചരിവിലൂടെ ശിക്രോനിലേക്കു തിരിഞ്ഞു ബാലാമല കടന്നു യബ്നേലില്‍ വച്ചു കടലില്‍ അവസാനിക്കുന്നു.
12
പടിഞ്ഞാറേ അതിരു മെഡിറ്ററേനിയന്‍ സമുദ്രമാണ്. യെഹൂദാഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ഭൂമിയുടെ അതിരുകള്‍ ഇവയാണ്.
13
സര്വേശ്വരന് യോശുവയോടു കല്പിച്ചിരുന്നതുപോലെ, യെഫുന്നെയുടെ പുത്രനായ കാലേബിനു യെഹൂദാഗോത്രത്തിന്റെ അവകാശഭൂമിയില്‍ കിര്യത്ത്-അര്‍ബ്ബ (ഹെബ്രോന്‍ പട്ടണം) നല്കി. അനാക്കിന്റെ പിതാവായിരുന്നു അര്‍ബ്ബ.
14
അനാക്കിന്റെ വംശജരായ ശേശായി, അഹീമാന്‍, തല്‍മായി എന്ന മൂന്ന് അനാക്യകുലങ്ങളെ കാലേബ് അവിടെനിന്നു തുരത്തി.
15
പിന്നീട് ദെബീര്‍നിവാസികളെ ആക്രമിക്കാന്‍ പുറപ്പെട്ടു. കിര്യത്ത്-സേഫെര്‍ എന്ന പേരിലായിരുന്നു ദെബീര്‍ മുന്‍പ് അറിയപ്പെട്ടിരുന്നത്;
16
കിര്യത്ത്-സേഫെര്‍ ആക്രമിച്ചു കീഴടക്കുന്നവനു തന്റെ മകള്‍ അക്സായെ ഭാര്യയായി നല്കുമെന്നു കാലേബ് പറഞ്ഞിരുന്നു.
17
കാലേബിന്റെ സഹോദരനായ കെനസിന്റെ പുത്രന് ഒത്നീയേല്‍ ആ പട്ടണം പിടിച്ചടക്കി. കാലേബ് തന്റെ മകള്‍ അക്സായെ അവനു ഭാര്യയായി നല്‍കുകയും ചെയ്തു.
18
അവള് ഭര്‍ത്താവിന്റെ അടുക്കല്‍ വന്നപ്പോള്‍ തന്റെ പിതാവിനോട് ഒരു നിലം ആവശ്യപ്പെടാന്‍ അവന് അവളെ പ്രേരിപ്പിച്ചു. അവള് കഴുതപ്പുറത്തുനിന്ന് ഇറങ്ങിയ ഉടനെ: “ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്തുതരണം” എന്നു കാലേബ് ചോദിച്ചു.
19
അവള് പ്രതിവചിച്ചു: “എനിക്ക് ഒരു ഉപകാരം ചെയ്തുതരണം; വരള്‍ച്ചയുള്ള നെഗെബുദേശമാണല്ലോ അങ്ങ് എനിക്കു നല്‍കിയിരിക്കുന്നത്; അതുകൊണ്ട് എനിക്ക് ഏതാനും നീരുറവുകള്‍ കൂടി നല്കിയാലും.” അവള് ആവശ്യപ്പെട്ടതുപോലെ മലയിലും താഴ്വരയിലുമുള്ള നീരുറവുകള്‍ കാലേബ് അവള്‍ക്ക് വിട്ടുകൊടുത്തു.
20
യെഹൂദാഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങള്‍ താഴെപ്പറയുന്നതാണ്.
21
തെക്കേ ദേശത്ത് എദോമിന്റെ അതിര്‍ത്തിയിലുള്ള യെഹൂദാപട്ടണങ്ങള്‍ ഇവയാണ്:
22
കെബ്സെയേല്‍, ഏദെര്‍, യാഗുര്‍, കീനാ, ദിമോനാ,
23
അദാദാ, കേദെശ്, ഹാസോര്‍, യിത്നാന്‍,
24
സീഫ്, തേലെം, ബയാലോത്ത്, ഹാസോര്‍, ഹദത്ഥ,
25
കെരിയോത്ത്-ഹെസ്രോന് (ഹാസോര്‍),
26
[26,27] അമാം, ശെമ, മോലാദാ, ഹസര്‍- ഗദ്ദാ, ഹെശ്മോന്‍, ബേത്-പേലെത്,
28
ഹസര്‍- ശൂവാല്‍, ബേര്‍-ശേബ,
29
ബിസോത്യ, ബാലാ, ഇയ്യീം, ഏസെം,
30
എല്‍-തോലദ്, കെസീല്‍, ഹോര്‍മ്മാ,
31
സിക്ലാഗ്, മദ്മന്നാ, സന്‍സന്നാ, ലെബായോത്ത്, ശില്‍ഹിം,
32
ആയീന്, രിമ്മോന്‍ എന്നീ ഇരുപത്തൊന്പതു പട്ടണങ്ങളും അവയോടു ചേര്‍ന്ന ഗ്രാമങ്ങളും.
33
താഴ്വരയില് എസ്തായോല്‍, സൊരാ,
34
അശ്നാ, സനോഹാ, ഏന്-ഗന്നീം, തപ്പൂഹാ, എനാം,
35
യര്‍മൂത്ത്, അദുല്ലാം, സോഖോ,
36
അസേകാ, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
37
[37,38] സെനാന്, ഹദാശാ, മിഗ്ദല്‍-ഗാദ്, ദിലാന്‍,
39
മിസ്പെ, യൊക്തെയേല്‍, ലാഖീശ്, ബൊസ്കത്ത്,
40
എഗ്ലോന്, കബ്ബോന്‍, ലഹ്മാസ്, കിത്ത്ളീശ്, ഗെദേരോത്ത്,
41
ബേത്ത്-ദാഗോന്, നാമാ, മക്കേദാ എന്നീ പതിനാറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
42
ലിബ്നാ, ഏഥെര്‍,
43
ആശാന്, യിപ്താഹ്, അശ്നാ, നെസീബ്, കെയിലാ,
44
അക്ലീബ്, മാരേശാ എന്നീ ഒന്‍പതു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
45
എക്രോനും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും;
46
എക്രോന്‍മുതല്‍ സമുദ്രംവരെ അസ്തോദിനു സമീപമുള്ള എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും.
47
അസ്തോദും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും; ഈജിപ്തു തോടുവരെയുള്ള ഗസ്സയും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും സമുദ്രതീരപ്രദേശങ്ങളും അതിന്റെ ഭാഗംതന്നെ.
48
മലമ്പ്രദേശത്ത്: ശാമീര്‍, യത്ഥീര്‍, സോഖോ,
49
ദന്നാ, ദെബീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കിര്യത്ത്-സന്നാ,
50
അനാബ്, എസ്തെമോ, ആനീം,
51
ഗോശെന്‍, ഹോലോന്‍, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
52
അരാബ്, ദൂമാ, എശാന്‍, യാനീം,
53
ബേത്ത്-തപ്പൂഹാ, അഫേക്കാ, ഹൂമ്താ,
54
ഹെബ്രോന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കിര്യത്ത്-അര്‍ബ, സീയോര്‍ എന്നീ ഒമ്പതു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
55
[55,56] മാവോന്‍, കര്‍മ്മേല്‍, സീഫ്, യൂതാ, ജെസ്രീല്‍,
57
യോക്ക്ദെയാം, സാനോഹാ, കയീന്, ഗിബെയാ, തിമ്നാ എന്നീ പത്തു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
58
ഹല്‍ഹൂല്‍, ബേത്ത്-സൂര്,
59
ഗെദോര്‍, മാരാത്ത്, ബേത്ത്-അനോത്ത്, എല്‍-തെക്കോന്‍ എന്നീ ആറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
60
കിര്യത്ത്-യെയാരീം എന്ന പേരിലറിയപ്പെടുന്ന കിര്യത്ത്-ബാല്‍, രബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും.
61
മരുഭൂമിയിലെ ബേത്ത്-അരാബാ, മിദ്ദീന്‍, സെഖാഖാ,
62
നിബ്ശാന്‍, ഈര്-ഹമേലഹ്, എന്‍-ഗെദി എന്നീ ആറു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു.
63
യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ അവിടെനിന്നു നീക്കിക്കളയാന്‍ യെഹൂദാഗോത്രക്കാര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട് യെബൂസ്യര്‍ യെഹൂദാഗോത്രക്കാരോടു ചേര്‍ന്ന് യെരൂശലേമില്‍ ഇന്നും പാര്‍ക്കുന്നു.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24