bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 2
Joshua 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 3 →
1
നൂനിന്റെ മകനായ യോശുവ, കനാന്‍ ദേശത്തും യെരീഹോപട്ടണത്തിലും രഹസ്യനിരീക്ഷണം നടത്താന്‍ ശിത്തീമില്‍നിന്നു രണ്ടു പേരെ അയച്ചു. അവര്‍ യെരീഹോപട്ടണത്തില്‍ രാഹാബ് എന്നു പേരുള്ള ഒരു വേശ്യയുടെ ഗൃഹത്തില്‍ രാത്രി കഴിച്ചു.
2
രഹസ്യനിരീക്ഷണത്തിനു രാത്രിയില്‍ ചില ഇസ്രായേല്യര്‍ എത്തിയിട്ടുള്ള വിവരം യെരീഹോരാജാവ് അറിഞ്ഞു.
3
“നിന്റെ വീട്ടില്‍ വന്നിരിക്കുന്ന ആളുകളെ പുറത്തു കൊണ്ടുവരിക; അവര്‍ ദേശം ഒറ്റുനോക്കാന്‍ വന്നവരാണ്” എന്നു യെരീഹോവിലെ രാജാവ് രാഹാബിന്റെ അടുക്കല്‍ ആളയച്ചു പറയിച്ചു.
4
രാഹാബ് അവരെ ഒളിപ്പിച്ചശേഷം ഇങ്ങനെ പറഞ്ഞു: “അവര്‍ എന്റെ അടുക്കല്‍ വന്നിരുന്നു; എന്നാല്‍ അവര്‍ എവിടെനിന്നു വന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.
5
രാത്രിയില്‍ പട്ടണവാതില്‍ അടയ്ക്കുന്നതിനു മുമ്പായി അവര്‍ പോയി. എവിടേക്കാണ് പോയതെന്ന് എനിക്കറിഞ്ഞുകൂടാ; നിങ്ങള്‍ വേഗം പിന്തുടര്ന്നാല് അവരെ പിടികൂടാം.
6
അവള് അവരെ വീടിന്റെ മട്ടുപ്പാവില്‍ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില്‍ ഒളിപ്പിച്ചു.
7
രാജാവ് അയച്ച ആളുകള്‍ യോര്ദ്ദാന് കടവുവരെ അവരെ അന്വേഷിച്ചു; അവര്‍ പട്ടണത്തിന്റെ പുറത്തു കടന്നപ്പോള്‍തന്നെ പട്ടണവാതില്‍ അടച്ചു.
8
ചാരന്മാര് ഉറങ്ങാന്‍ പോകുന്നതിനു മുമ്പുതന്നെ രാഹാബ് അവരുടെ അടുക്കല്‍ കയറിച്ചെന്നു പറഞ്ഞു:
9
“സര്വേശ്വരന് ഈ ദേശം നിങ്ങള്‍ക്കു നല്കിയിരിക്കുന്നു എന്ന് എനിക്കറിയാം. നിങ്ങളെക്കുറിച്ചുള്ള ഭീതി നാടെങ്ങും ബാധിച്ചിരിക്കുന്നു; നിങ്ങള്‍ നിമിത്തം ഈ ദേശവാസികളെല്ലാം ഭയന്നു വിറയ്ക്കുന്നു.
10
നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോരുമ്പോള്‍ സര്വേശ്വരന് നിങ്ങള്‍ക്കുവേണ്ടി ചെങ്കടല്‍ വറ്റിച്ചതും യോര്‍ദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും നിശ്ശേഷം നശിപ്പിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
11
ഇതു കേട്ടപ്പോള്‍തന്നെ ഞങ്ങള്‍ പരിഭ്രാന്തരായി. നിങ്ങളുടെ വരവിനെപ്പറ്റി അറിഞ്ഞപ്പോള്‍ ഞങ്ങളുടെ ധൈര്യം നശിച്ചു; നിങ്ങളുടെ ദൈവമായ സര്വേശ്വരന് തന്നെയാണ് ആകാശത്തിലും ഭൂമിയിലും ദൈവം.
12
അതുകൊണ്ട് ഞാന്‍ നിങ്ങളോടു കരുണ കാട്ടിയതുപോലെ നിങ്ങളും എന്റെ പിതൃഭവനത്തോടു കരുണ കാണിക്കുമെന്നു സര്‍വേശ്വരന്റെ നാമത്തില്‍ എന്നോടു സത്യം ചെയ്യുകയും വ്യക്തമായ എന്തെങ്കിലും അടയാളം നല്‍കുകയും വേണം.
13
കൂടാതെ എന്റെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും അവര്‍ക്കുള്ള സകലത്തെയും നശിപ്പിക്കാതെ ജീവനോടെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പും നല്‍കണം.”
14
അവര്‍ അവളോടു പറഞ്ഞു: “നിങ്ങളുടെ ജീവന് ഞങ്ങളുടെ ജീവനു പകരമായിരിക്കട്ടെ. ഞങ്ങള്‍ ചെയ്യുന്ന കാര്യം മറ്റുള്ളവരെ അറിയിക്കാതെ ഇരുന്നാല്‍ സര്വേശ്വരന് ഈ ദേശം ഞങ്ങള്‍ക്കു നല്കുമ്പോള് ഞങ്ങള്‍ നിന്നോടു വിശ്വസ്തതയും കരുണയും ഉള്ളവരായിരിക്കും.”
15
കോട്ടയോടു ചേര്‍ത്തു പണിതിരുന്ന ഒരു ഭവനത്തിലാണ് അവള് പാര്‍ത്തിരുന്നത്. അവള് അവരെ ജനാലയിലൂടെ കയറുവഴി താഴെ ഇറക്കിവിട്ടു.
16
അവള് അവരോടു പറഞ്ഞു: “അന്വേഷിച്ചുപോയവര്‍ നിങ്ങളെ കണ്ടുപിടിക്കാതിരിക്കാന്‍ അവര്‍ മടങ്ങിപ്പോകുന്നതുവരെ മൂന്നു ദിവസം മലയില്‍ കയറി ഒളിച്ചിരിക്കുക; അതിനുശേഷം നിങ്ങളുടെ വഴിക്കു പോകാം.”
17
അവര്‍ അവളോടു പറഞ്ഞു: “നീ ചെയ്യിച്ച പ്രതിജ്ഞ ഞങ്ങള്‍ പാലിക്കും.
18
ഞങ്ങള്‍ ഈ ദേശത്ത് വീണ്ടും പ്രവേശിക്കുമ്പോള്‍ ഞങ്ങളെ ഇറക്കിവിട്ട ജനാലയില്‍ ഈ ചുവപ്പുചരടു കെട്ടുക; മാതാപിതാക്കളെയും സഹോദരരെയും കുടുംബാംഗങ്ങളെയും നിന്റെ ഭവനത്തില്‍ ഒരുമിച്ചു കൂട്ടണം.
19
ആരെങ്കിലും ഭവനത്തിനു പുറത്തുപോയാല്‍ അവന്റെ മരണത്തിന് ഉത്തരവാദി അവന്‍തന്നെ ആയിരിക്കും. അതിനു ഞങ്ങള്‍ കുറ്റക്കാരായിരിക്കയില്ല; എന്നാല്‍ നിന്റെകൂടെ ഭവനത്തിനുള്ളില്‍ ഇരിക്കുന്ന ആരെങ്കിലും വധിക്കപ്പെട്ടാല്‍ അതിനുത്തരവാദി ഞങ്ങളായിരിക്കും.
20
ഞങ്ങളുടെ പ്രവൃത്തി മറ്റാരെയെങ്കിലും അറിയിച്ചാല്‍ നീ ചെയ്യിച്ച പ്രതിജ്ഞയില്‍നിന്നു ഞങ്ങള്‍ വിമുക്തരായിരിക്കും.”
21
“അങ്ങനെതന്നെ ആകട്ടെ” എന്നു പറഞ്ഞ് അവള് അവരെ യാത്ര അയച്ചു. അവര്‍ പോയപ്പോള്‍ അവള് ആ ചുവപ്പുചരട് ജനാലയില്‍ കെട്ടിവച്ചു.
22
അവര്‍ മലയില്‍ കയറി മൂന്നു ദിവസം ഒളിച്ചിരുന്നു; രാജാവ് അയച്ച ആളുകള്‍ ആ പ്രദേശമെല്ലാം അന്വേഷിച്ചുവെങ്കിലും അവരെ കാണാതെ മടങ്ങിപ്പോയി.
23
അപ്പോള്‍ ചാരന്മാര് രണ്ടു പേരും മലയില്‍നിന്ന് ഇറങ്ങി, യോര്‍ദ്ദാന്‍നദി കടന്ന് നൂനിന്റെ പുത്രനായ യോശുവയുടെ അടുക്കല്‍ എത്തി, സംഭവിച്ചതെല്ലാം അറിയിച്ചു.
24
“ആ ദേശമൊക്കെയും സര്വേശ്വരന് നമുക്ക് നല്കിയിരിക്കയാല് നാം നിമിത്തം അവിടെയുള്ള ജനമെല്ലാം ഭയചകിതരായിരിക്കുന്നു.”
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Recommended Reading
Commentary
Joshua Commentaries
→
Devotional
Joshua Devotional Guide
→
Get This Bible
BSI Study Bible
→