bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 6
Joshua 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 7 →
1
ഇസ്രായേല്‍ജനം പ്രവേശിക്കാതിരിക്കത്തക്കവിധം യെരീഹോവിന്റെ വാതില്‍ അടച്ചു ഭദ്രമാക്കിയിരുന്നു. ഉള്ളില്‍ കയറാനോ പുറത്തു പോകാനോ ആര്‍ക്കും സാധ്യമായിരുന്നില്ല.
2
സര്വേശ്വരന് യോശുവയോടു പറഞ്ഞു: “യെരീഹോപട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്മാരോടും കൂടി ഞാന്‍ നിന്നെ ഏല്പിച്ചിരിക്കുന്നു.
3
നിങ്ങളുടെ യോദ്ധാക്കള്‍ ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണത്തെ പ്രദക്ഷിണം ചെയ്യണം.
4
ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളം കൈയില്‍ ഏന്തിയ ഏഴു പുരോഹിതന്മാര് ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പേ നടക്കണം. ഏഴാം ദിവസം കാഹളം ഊതുന്ന പുരോഹിതന്മാരോടൊപ്പം ഏഴു പ്രാവശ്യം നിങ്ങള്‍ പട്ടണത്തെ പ്രദക്ഷിണം ചെയ്യണം.
5
അവര്‍ കാഹളം നീട്ടി ഊതുന്നതു കേള്‍ക്കുമ്പോള്‍ ജനമെല്ലാം ഉച്ചത്തില്‍ ആര്‍പ്പിടണം. അപ്പോള്‍ പട്ടണമതില്‍ തകര്‍ന്നുവീഴും; തുടര്‍ന്നു സൈന്യം പട്ടണത്തില്‍ പ്രവേശിക്കണം.”
6
നൂനിന്റെ പുത്രനായ യോശുവ പുരോഹിതന്മാരെ വിളിച്ചു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുക്കുവിന്‍; ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളങ്ങള്‍ കൈയില്‍ ഏന്തി ഏഴു പുരോഹിതന്മാര് സര്‍വേശ്വരന്റെ പെട്ടകത്തിനു മുമ്പില്‍ നില്ക്കട്ടെ.”
7
അതിനുശേഷം ജനത്തോടു പറഞ്ഞു: “മുന്നോട്ടു നീങ്ങുവിന്‍; നിങ്ങള്‍ പട്ടണത്തെ പ്രദക്ഷിണം ചെയ്യുക; ആയുധധാരികള്‍ പെട്ടകത്തിനുമുമ്പേ നടക്കട്ടെ.”
8
യോശുവ ജനത്തോടു കല്പിച്ചതുപോലെ കാഹളങ്ങള്‍ കൈയില്‍ എടുത്തിരുന്ന ഏഴു പുരോഹിതന്മാര് അവിടുത്തെ പെട്ടകത്തിന്റെ മുമ്പില്‍ കാഹളം ഊതിക്കൊണ്ടു നടന്നു. സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം അവര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു.
9
ആയുധധാരികളില്‍ ചിലര്‍ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിലും ശേഷമുള്ളവര്‍ പെട്ടകത്തിനു പിമ്പിലും നടന്നു. ഈ സമയമെല്ലാം കാഹളധ്വനി മുഴങ്ങിക്കൊണ്ടിരുന്നു.
10
യോശുവ ജനത്തോടു പറഞ്ഞു: “ആര്‍പ്പിടുവാന്‍ ഞാന്‍ നിങ്ങളോടു കല്പിക്കുന്ന ദിവസംവരെ നിങ്ങള്‍ ആര്‍പ്പിടുകയോ ഒച്ചയുണ്ടാക്കുകയോ ഒരു വാക്കെങ്കിലും ഉച്ചരിക്കുകയോ ചെയ്യരുത്.”
11
യോശുവ കല്പിച്ചതുപോലെ സര്‍വേശ്വരന്റെ പെട്ടകമെടുത്ത് അവര്‍ ഒരു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു; അതിനുശേഷം അവര്‍ പാളയത്തില്‍ തിരിച്ചുവന്ന് അവിടെ രാത്രി കഴിച്ചു.
12
യോശുവ അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. പുരോഹിതന്മാര് സര്‍വേശ്വരന്റെ പെട്ടകം എടുത്തു.
13
ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് ഏഴു പുരോഹിതന്മാര് പെട്ടകത്തിനു മുമ്പേ നടന്നു. ആയുധധാരികളില്‍ ചിലര്‍ പെട്ടകത്തിനു മുമ്പിലും ശേഷമുള്ളവര്‍ പിമ്പിലുമായി നടന്നു. അവര്‍ മുമ്പോട്ടു നടക്കുമ്പോള്‍ കാഹളശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു.
14
രണ്ടാം ദിവസവും അവര്‍ പട്ടണത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം പാളയത്തിലേക്കു മടങ്ങി. ആറു ദിവസം അവര്‍ ഇങ്ങനെ ചെയ്തു.
15
ഏഴാം ദിവസവും പ്രഭാതത്തില്‍തന്നെ എഴുന്നേറ്റു മുമ്പു ചെയ്തതുപോലെ പട്ടണത്തെ പ്രദക്ഷിണം ചെയ്യാന്‍ ആരംഭിച്ചു; അന്ന് ഏഴു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു.
16
ഏഴാം പ്രാവശ്യം പുരോഹിതന്മാര് കാഹളം ഊതിയപ്പോള്‍, “ആര്‍പ്പു വിളിക്കുവിന്‍, സര്വേശ്വരന് ഈ പട്ടണം നിങ്ങള്‍ക്കു നല്കിയിരിക്കുന്നു” എന്നു യോശുവ ജനത്തോടു പറഞ്ഞു.
17
സര്‍വേശ്വരനുള്ള ഒരു വഴിപാട് എന്നവിധം പട്ടണവും അതിലുള്ള സര്‍വസ്വവും നശിപ്പിക്കണം. എന്നാല്‍ വേശ്യയായ രാഹാബ് നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളും കുടുംബാംഗങ്ങളും ജീവനോടെയിരിക്കട്ടെ.
18
എന്നാല്‍ നശിപ്പിക്കാന്‍ സമര്‍പ്പിക്കപ്പെട്ടവയില്‍നിന്നും യാതൊന്നും നിങ്ങള്‍ എടുക്കരുത്; എടുത്താല്‍ ഇസ്രായേല്‍പാളയത്തില്‍ അനര്‍ഥവും നാശവും ഉണ്ടാകും.
19
വെള്ളി, സ്വര്‍ണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള സകല വസ്തുക്കളും സര്‍വേശ്വരനുവേണ്ടി മാറ്റിവയ്ക്കണം. അവ അവിടുത്തെ ഭണ്ഡാരത്തില് ചേരേണ്ടതാകുന്നു.
20
പിന്നീട് കാഹളം ഊതുകയും ജനം കാഹളശബ്ദം കേട്ടപ്പോള്‍ ആര്‍ത്തട്ടഹസിക്കുകയും ചെയ്തു. അപ്പോള്‍ പട്ടണമതില്‍ ഇടിഞ്ഞുവീണു.
21
ജനം നേരെ മുമ്പോട്ടു കടന്ന് പട്ടണം പിടിച്ചടക്കി. പുരുഷന്മാര്, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര്, ആടുമാടുകള്‍, കഴുതകള്‍ തുടങ്ങി പട്ടണത്തിലുള്ള സമസ്തവും അവര്‍ നശിപ്പിച്ചു.
22
ദേശം നിരീക്ഷിക്കാന്‍ അയച്ചിരുന്ന രണ്ടു പേരോടും യോശുവ പറഞ്ഞു: “നിങ്ങള്‍ പ്രതിജ്ഞ ചെയ്തിരുന്നതുപോലെ ആ വേശ്യയുടെ വീട്ടില്‍ ചെന്ന് അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരിക.”
23
അവര്‍ പോയി രാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും സകല ചാര്‍ച്ചക്കാരെയും കൊണ്ടുവന്ന് ഇസ്രായേല്‍പാളയത്തിനു പുറത്തു പാര്‍പ്പിച്ചു.
24
പിന്നീട് പട്ടണവും അതിലുള്ള സകലവും അവര്‍ തീവച്ചു നശിപ്പിച്ചു. എന്നാല്‍ വെള്ളി, സ്വര്‍ണം, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ടുള്ള പാത്രങ്ങള്‍ സര്‍വേശ്വരന്റെ ഭണ്ഡാരത്തില് സൂക്ഷിച്ചു.
25
യെരീഹോവിനെ ഒറ്റുനോക്കാന്‍ യോശുവ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതിനാല്‍ അദ്ദേഹം അവളെയും അവളുടെ ചാര്‍ച്ചക്കാരെയും അവള്‍ക്കുള്ളതിനെയെല്ലാം ജീവനോടെ രക്ഷിച്ചു. അവളുടെ പിന്തലമുറക്കാര് ഇസ്രായേലില്‍ ഇപ്പോഴും പാര്‍ക്കുന്നു.
26
അന്ന് യോശുവ ഇപ്രകാരം ശപഥം ചെയ്തു പറഞ്ഞു: “യെരീഹോപട്ടണം വീണ്ടും പണിയാന്‍ തുനിയുന്നവന്‍ സര്‍വേശ്വരന്റെ മുമ്പില്‍ ശപിക്കപ്പെട്ടവനായിരിക്കും. “അതിന് അടിസ്ഥാനമിടുമ്പോള്‍ അവന്റെ മൂത്തമകനും അതിന്റെ വാതില്‍ ഉറപ്പിക്കുമ്പോള്‍ അവന്റെ ഇളയമകനും നഷ്ടപ്പെടും.”
27
സര്വേശ്വരന് യോശുവയോടുകൂടി ഉണ്ടായിരുന്നു; അദ്ദേഹത്തിന്റെ കീര്‍ത്തി ദേശമെങ്ങും വ്യാപിച്ചു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24