bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 13
Joshua 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
1
യോശുവ വൃദ്ധനായപ്പോള്‍ സര്വേശ്വരന് അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു; വളരെ അധികം സ്ഥലങ്ങള്‍ ഇനിയും കൈവശപ്പെടുത്താനുണ്ട്.
2
ഇനിയും കൈവശമാക്കുവാനുള്ള സ്ഥലങ്ങള്‍: ഈജിപ്തിന്റെ കിഴക്കുള്ള സീഹോര്‍ മുതല്‍ വടക്ക് കനാന്യരുടേതെന്നു കരുതപ്പെടുന്ന എക്രോന്റെ അതിര്‍വരെയുള്ളതും ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും കൈവശം ഇരുന്നതുമായ സ്ഥലങ്ങള്‍, ഫെലിസ്ത്യ പ്രഭുക്കന്മാര് ഭരിച്ചിരുന്ന ഗസ്സ,
3
അസ്തോദ്, അസ്കലോന്, ഗത്ത്, എക്രോന് എന്നീ സ്ഥലങ്ങളും
4
തെക്ക് ആവിംദേശവും കനാന്യരുടെ ദേശവും സീദോന്യരുടെ ദേശമായ മെയാരമുതല്‍ അമ്മോന്യരുടെ അതിര്‍ത്തിയായ അഫേക് വരെയുള്ള സ്ഥലങ്ങളും
5
ഗിബെല്യരുടെ ദേശവും ഹെര്മ്മോന് പര്‍വതത്തിന്റെ അടിവാരത്തിലെ ബാല്‍ഗാദ്മുതല്‍ ഹാമാത്തിലേക്കു തിരിയുന്ന ലെബാനോന്‍ പ്രദേശവും
6
ലെബാനോന്‍ മുതല്‍ മിസ്രെഫോത്ത്മയീംവരെയുള്ള പര്‍വതപ്രദേശത്തു പാര്‍ക്കുന്ന സീദോന്യരുടെ ദേശവുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഇസ്രായേല്‍ജനം മുന്നേറുന്നതനുസരിച്ച് ഈ ജനതകളെയെല്ലാം ഞാന്‍ നീക്കിക്കളയും. അവരുടെ ദേശമെല്ലാം ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഇസ്രായേല്‍ജനത്തിന് അവകാശമായി വിഭജിച്ചു കൊടുക്കണം.
7
അതുകൊണ്ട് ഇപ്പോള്‍ ഈ ദേശം മനശ്ശെയുടെ പകുതി ഗോത്രം ഉള്‍പ്പെടെയുള്ള ഒന്‍പതു ഗോത്രക്കാര്‍ക്ക് അവകാശമായി വിഭജിച്ചുകൊടുക്കുക.”
8
സര്‍വേശ്വരന്റെ ദാസനായ മോശ, രൂബേന്‍ ഗാദ്ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കും യോര്‍ദ്ദാന്‍നദിയുടെ കിഴക്ക് കൊടുത്തിരുന്ന ദേശങ്ങള്‍ അവര്‍ കൈവശപ്പെടുത്തിയിരുന്നു.
9
അര്‍ന്നോന്‍താഴ്വരയുടെ അതിരിലുള്ള അരോവേര്‍ ദേശവും താഴ്വരയുടെ മധ്യഭാഗത്തുള്ള പട്ടണവും മേദെബാമുതല്‍ ദീബോന്‍വരെയുള്ള സമഭൂമിയും അവരുടെ കൈവശത്തില്‍ ആയിരുന്നു.
10
ഹെശ്ബോനില്‍ വാണിരുന്ന അമോര്യരാജാവായ സീഹോന്റേതായി അമ്മോന്യരുടെ അതിര്‍വരെയുള്ള നഗരങ്ങളും
11
ഗിലെയാദുദേശവും ഗെശൂരിന്റെയും മാഖാത്യരുടെയും ദേശവും ഹെര്മ്മോന് പര്‍വതവും സല്‍ക്കാവരെയുള്ള ബാശാന്‍ദേശം മുഴുവനും അവര്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നു.
12
രെഫായീമ്യരില്‍ അവസാനത്തെ രാജാവായി അസ്താരോത്തിലും എദ്രെയിലും വാണിരുന്ന ഓഗിന്റെ രാജ്യവും ഉള്‍പ്പെട്ടതായിരുന്നു അത്. ഈ ജനതകളെയെല്ലാം മോശ പരാജയപ്പെടുത്തി അവരുടെ ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.
13
എന്നാല്‍ ഇസ്രായേല്‍ജനം ഗെശൂര്യരെയും മാഖാത്യരെയും അവരുടെ ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നില്ല. അവര്‍ ഇന്നും ഇസ്രായേല്യരുടെ ഇടയില്‍ പാര്‍ത്തുവരുന്നു.
14
ലേവിഗോത്രത്തിന് അവകാശമായി ഒരു സ്ഥലവും കൊടുത്തിരുന്നില്ല. കാരണം സര്വേശ്വരന് മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന യാഗവസ്തുക്കളുടെ ഓഹരി അവര്‍ക്ക് ലഭിച്ചുവന്നിരുന്നു.
15
രൂബേന്‍ഗോത്രത്തിലെ ഓരോ കുടുംബത്തിനും മോശ അവകാശം നല്കി.
16
അര്‍ന്നോന്‍താഴ്വരയുടെ അതിര്‍ത്തിയിലുള്ള അരോവേര്‍ ദേശവും താഴ്വരയുടെ മധ്യത്തിലുള്ള പട്ടണവും മേദെബയുടെ ചുറ്റുമുള്ള സമഭൂമിയും അതില്‍ ഉള്‍പ്പെട്ടിരുന്നു.
17
ഹെശ്ബോനും പീഠഭൂമിയിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്‍-മേയോനും
18
യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും സിബ്മായും
19
താഴ്വരയിലെ മലയിലുള്ള
20
സേരത്ത് - ശഹറും ബേത്ത്-പെയോരും, പിസ്ഗാമലയുടെ ചരിവുകളും ബേത്ത് - യെശീമോത്തും അതില്‍ ഉള്‍പ്പെട്ടിരുന്നു.
21
പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനില്‍ അമോര്യരുടെ രാജാവായ സീഹോന്റെ രാജ്യവും അതിന്റെ ഭാഗമായിരുന്നു. സീഹോനെയും, ഏവി, രേക്കെം, സൂര്, ഹൂര്‍, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശ സംഹരിച്ചു. ഈ പ്രഭുക്കന്മാരെല്ലാം സീഹോനുവേണ്ടി ആ പ്രദേശങ്ങള്‍ ഭരിച്ചവരായിരുന്നു.
22
ഇസ്രായേല്‍ജനം വധിച്ചവരുടെ കൂട്ടത്തില്‍ ബെയോരിന്റെ മകനായ ബിലെയാം എന്ന ഭാവിഫലം പറയുന്നവനും ഉള്‍പ്പെട്ടിരുന്നു.
23
യോര്‍ദ്ദാന്‍നദി ആയിരുന്നു രൂബേന്യരുടെ പടിഞ്ഞാറേ അതിര്. ഈ പട്ടണങ്ങളും ഗ്രാമങ്ങളും രൂബേന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ചവയായിരുന്നു.
24
ഗാദ്ഗോത്രത്തിലെ ഓരോ കുടുംബത്തിനും മോശ അവകാശം നല്കി.
25
അവര്‍ക്കു നല്കിയ ദേശങ്ങള്‍ യസേര്‍, ഗിലെയാദിലെ പട്ടണങ്ങള്‍, രബ്ബായുടെ കിഴക്ക് അരോവേര്‍ വരെയുള്ള അമ്മോന്യരുടെ പകുതിദേശം,
26
ഹെശ്ബോന്‍മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെ, മഹനയീം മുതല്‍ ദെബീരിന്റെ അതിര്‍വരെ ഉള്ള ദേശം,
27
യോര്ദ്ദാന് താഴ്വര, ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നീ പ്രദേശങ്ങള്‍, ഹെശ്ബോനില്‍ പാര്‍ത്തിരുന്ന സീഹോന്റെ രാജ്യത്തില്‍ ശേഷിച്ച ഭാഗങ്ങള്‍ എന്നിവയായിരുന്നു. ഗലീലതടാകംവരെയുള്ള യോര്ദ്ദാന് നദിയായിരുന്നു അവരുടെ ദേശത്തിന്റെ പടിഞ്ഞാറേ അതിര്.
28
ഇവയായിരുന്നു ഗാദ്ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളും.
29
മനശ്ശെയുടെ പകുതി ഗോത്രക്കാരില്‍ ഓരോ കുടുംബത്തിനും മോശ അവകാശം നല്കി.
30
അത് മഹനയീംമുതല്‍ ബാശാന്‍രാജാവായ ഓഗിന്റെ രാജ്യം മുഴുവനും ബാശാനിലെ യായീരിന്റെ അറുപതു ഗ്രാമങ്ങളും
31
ഗിലെയാദിന്റെ പകുതി ഭാഗവും ബാശാന്‍രാജാവായ ഓഗിന്റെ രാജ്യത്തിലെ അസ്താരോത്ത്, എദ്രയീം എന്നീ പട്ടണങ്ങളും ആയിരുന്നു. മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പിന്ഗാമികളില് പകുതി കുടുംബക്കാര്‍ക്ക് ഈ പ്രദേശം അവകാശമായി ലഭിച്ചു.
32
മോവാബ് സമതലത്തില്‍വച്ചു യോര്ദ്ദാന് അക്കരെ യെരീഹോവിനു കിഴക്കുവശത്തുള്ള ദേശം മോശ വിഭജിച്ചു കൊടുത്തത് ഇങ്ങനെ ആയിരുന്നു.
33
ലേവിഗോത്രക്കാര്‍ക്ക് അവകാശമായി ഒരു സ്ഥലവും മോശ നല്‍കിയില്ല. ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അവരോടു കല്പിച്ചിരുന്നതുപോലെ അവിടുന്നുതന്നെ ആയിരുന്നു അവരുടെ അവകാശം.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24