bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 8
Joshua 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 9 →
1
സര്വേശ്വരന് യോശുവയോട് അരുളിച്ചെയ്തു: “നിങ്ങള്‍ ഭയപ്പെടരുത്; പരിഭ്രമിക്കുകയും അരുത്. സൈന്യവുമായി ഹായിയിലേക്കു പോകുക. അവിടത്തെ രാജാവിനോടൊപ്പം ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയില്‍ ഞാന്‍ ഏല്പിച്ചിരിക്കുന്നു.
2
യെരീഹോവിനോടും അവിടത്തെ രാജാവിനോടും നീ ചെയ്തതുപോലെതന്നെ ഹായിയോടും അവിടത്തെ രാജാവിനോടും ചെയ്യണം. എന്നാല്‍ അവിടെനിന്നു പിടിച്ചെടുക്കുന്ന സാധനങ്ങളും കന്നുകാലികളും ഇത്തവണ നിങ്ങള്‍ക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കാന്‍ അതിന്റെ പിന്‍ഭാഗത്തു നിങ്ങള്‍ പതിയിരിക്കണം.”
3
യോശുവയും സൈനികരും ഹായിയിലേക്കു പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയില്‍ത്തന്നെ അയച്ചു.
4
അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “നിങ്ങള്‍ പട്ടണത്തിന്റെ പിന്‍ഭാഗത്തു പതിയിരിക്കണം. പട്ടണത്തില്‍നിന്നു വളരെ ദൂരം പോകരുത്; യുദ്ധം ചെയ്യുന്നതിന് ഒരുങ്ങിയിരിക്കണം.
5
ഞാനും എന്റെ കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും; ഹായിനിവാസികള്‍ ഞങ്ങളെ നേരിടുമ്പോള്‍ മുന്‍പത്തെപ്പോലെ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു പിന്തിരിഞ്ഞോടും.
6
അങ്ങനെ പട്ടണത്തില്‍നിന്നു വിദൂരമായ സ്ഥലത്ത് ആകുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. മുമ്പെന്നപോലെ നാം അവരുടെ മുമ്പില്‍നിന്നു പരാജിതരായി ഓടിപ്പോകുകയാണെന്ന് അവര്‍ പറയും.
7
അപ്പോള്‍ ഒളിവിടങ്ങളില്‍നിന്നു പുറത്തുവന്നു നിങ്ങള്‍ പട്ടണം പിടിച്ചെടുക്കണം. നിങ്ങളുടെ ദൈവമായ സര്വേശ്വരന് അതു നിങ്ങളുടെ കരങ്ങളില്‍ ഏല്പിച്ചുതരും.
8
പട്ടണം പിടിച്ചെടുത്തതിനുശേഷം അവിടുന്ന് കല്പിച്ചതുപോലെ അതിനെ അഗ്നിക്ക് ഇരയാക്കണം എന്ന് ഞാന്‍ നിങ്ങളോടു കല്പിക്കുന്നു.”
9
യോശുവ അവരെ പറഞ്ഞയച്ചു. അവര്‍ പോയി ഹായിക്കു പടിഞ്ഞാറ്, ബേഥേലിനും ഹായിക്കും മധ്യേ പതിയിരുന്നു. യോശുവ ആ രാത്രിയില്‍ ജനത്തിന്റെ കൂടെ പാര്‍ത്തു.
10
യോശുവ അതിരാവിലെ എഴുന്നേറ്റു സൈനികരെയെല്ലാം വിളിച്ചുകൂട്ടി. പിന്നീട് അദ്ദേഹവും ഇസ്രായേല്‍നേതാക്കന്മാരും ചേര്‍ന്ന് അവരെ ഹായിയിലേക്കു നയിച്ചു.
11
അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സൈനികര്‍ നഗരവാതില്ക്കല് എത്തി ഹായിക്കു വടക്കു പാളയമടിച്ചു. അവര്‍ പാളയമടിച്ച സ്ഥലത്തിനും ഹായിക്കും മധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
12
യോശുവ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ഹായിക്കും ബേഥേലിനും മധ്യേ പട്ടണത്തിന്റെ പടിഞ്ഞാറു വശത്തു പതിയിരുത്തി.
13
പ്രധാന സൈന്യവ്യൂഹത്തെ പട്ടണത്തിനു വടക്കും ശേഷിച്ച സൈനികരെ പട്ടണത്തിനു പടിഞ്ഞാറുമായി യുദ്ധത്തിന് ഒരുക്കിനിര്‍ത്തി. ആ രാത്രിയില്‍ യോശുവ താഴ്വരയില് പാര്‍ത്തു.
14
ഹായിയിലെ രാജാവ് അവരെ കണ്ടപ്പോള്‍ പെട്ടെന്ന് സൈന്യസമേതം ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ അരാബായിലേക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിന്‍വശത്തു ശത്രുസൈന്യം പതിയിരിക്കുന്ന വിവരം രാജാവ് അറിഞ്ഞില്ല.
15
യോശുവയും ഇസ്രായേല്‍ജനവും തോറ്റോടുന്നു എന്ന ഭാവേന മരുഭൂമിയിലേക്ക് ഓടി.
16
അവരെ പിന്തുടരാനായി രാജാവ് പട്ടണവാസികളെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ യോശുവയെ പിന്തുടര്ന്ന് പട്ടണത്തില്‍നിന്നു വിദൂരത്തെത്തി.
17
ഇസ്രായേല്‍ജനത്തെ പിന്തുടരാത്തവരായി ഹായിയിലും ബേഥേലിലും ആരും ഉണ്ടായിരുന്നില്ല. നഗരവാതില്‍ തുറന്നിട്ടശേഷമായിരുന്നു ഇസ്രായേല്‍ജനത്തെ അവര്‍ പിന്തുടര്ന്നത്.
18
സര്വേശ്വരന് യോശുവയോട് അരുളിച്ചെയ്തു: “നിന്റെ കൈയിലിരിക്കുന്ന കുന്തം ഹായിക്കു നേരെ ചൂണ്ടുക. ആ പട്ടണം ഞാന്‍ നിന്റെ കരങ്ങളില്‍ ഏല്പിക്കും.”
19
യോശുവ അങ്ങനെ ചെയ്തു. തല്‍ക്ഷണം പതിയിരുന്നവര്‍ ഒളിവിടങ്ങളില്‍നിന്ന് എഴുന്നേറ്റു പട്ടണത്തിനുള്ളിലേക്കു പാഞ്ഞുചെന്ന് അതു പിടിച്ചടക്കി. ഉടന്‍തന്നെ അവര്‍ പട്ടണത്തിനു തീ വച്ചു.
20
ഹായിനിവാസികള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടണത്തില്‍നിന്നു പുക ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവര്‍ക്ക് രക്ഷപെടാന്‍ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ല. മരുഭൂമിയിലേക്ക് ഓടിപ്പോയ ഇസ്രായേല്‍ജനം തിരിഞ്ഞ് അവരെ ആക്രമിക്കാന്‍ തുടങ്ങി.
21
പതിയിരുന്നവര്‍ പട്ടണം പിടിച്ചടക്കിയതും പട്ടണത്തില്‍നിന്നു പുക ആകാശത്തിലേക്കു പൊങ്ങുന്നതും കണ്ടപ്പോള്‍ യോശുവയും ഇസ്രായേല്‍ജനവും തിരിഞ്ഞുനിന്ന് ഹായി നിവാസികളെ സംഹരിച്ചു.
22
പട്ടണത്തില്‍ കടന്ന ഇസ്രായേല്‍ജനവും യുദ്ധരംഗത്തു വന്നു; അങ്ങനെ ഹായിനിവാസികള്‍ ഇസ്രായേല്‍ജനത്തിന്റെ മധ്യത്തിലായി. അവരില്‍ ഒരാള്‍പോലും ശേഷിക്കയോ രക്ഷപെടുകയോ ചെയ്യാത്തവിധം ഇസ്രായേല്യര്‍ അവരെ സംഹരിച്ചു.
23
എന്നാല്‍ ഹായിരാജാവിനെ അവര്‍ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നു.
24
മരുഭൂമിയില്‍ തങ്ങളെ പിന്തുടര്ന്നെത്തിയ ഹായിനിവാസികളെ ഒന്നൊഴിയാതെ ഇസ്രായേല്യര്‍ കൊന്നൊടുക്കി. അതിനുശേഷം ഇസ്രായേല്യര്‍ ഹായിയില്‍ കടന്നു. ശേഷിച്ചവരെയും വാളിന് ഇരയാക്കി.
25
ഹായിപട്ടണത്തില്‍ പുരുഷന്മാരും സ്ത്രീകളുമടക്കം അന്നു സംഹരിക്കപ്പെട്ടവര്‍ പന്തീരായിരം ആയിരുന്നു.
26
ഹായിനിവാസികളെയെല്ലാം നശിപ്പിച്ചു തീരുന്നതുവരെ കുന്തം നീട്ടിയിരുന്ന കൈ യോശുവ പിന്‍വലിച്ചില്ല.
27
സര്വേശ്വരന് യോശുവയോടു കല്പിച്ചിരുന്നതുപോലെ പട്ടണത്തില്‍നിന്നു പിടിച്ചെടുത്ത സാധനങ്ങളും കന്നുകാലികളും അവര്‍ സ്വന്തമാക്കി.
28
യോശുവ ഹായിപട്ടണം ചുട്ടുചാമ്പലാക്കി; അത് ഒരു മണല്‍ക്കൂമ്പാരമായി ഇന്നും അവശേഷിക്കുന്നു.
29
അദ്ദേഹം ഹായിരാജാവിനെ ഒരു മരത്തില്‍ തൂക്കി; ശവശരീരം സായാഹ്നംവരെ മരത്തില്‍ കിടന്നു; സൂര്യന് അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തില്‍നിന്ന് ഇറക്കി പട്ടണവാതില്ക്കല് വയ്ക്കുകയും അതിന്മേല് ഒരു വലിയ കല്‍കൂമ്പാരം ഉയര്‍ത്തുകയും ചെയ്തു. അത് ഇന്നും അവിടെയുണ്ട്.
30
യോശുവ ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഏബാല്‍മലയില്‍ ഒരു യാഗപീഠം നിര്‍മ്മിച്ചു.
31
കര്‍ത്താവിന്റെ ദാസനായ മോശ ഇസ്രായേല്‍ജനത്തോടു കല്പിച്ചതുപോലെയും മോശയുടെ ധര്‍മശാസ്ത്രഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകള്‍ കൊണ്ടുള്ളതും ഇരുമ്പു സ്പര്‍ശിക്കാത്തതുമായിരുന്നു അത്. അവര്‍ അതില്‍ സര്‍വേശ്വരനു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
32
മോശ എഴുതിയ ധര്‍മശാസ്ത്രത്തിന്റെ ഒരു പകര്‍പ്പ് ഇസ്രായേല്‍ജനത്തിന്റെ സാന്നിധ്യത്തില്‍ യോശുവ ആ കല്ലുകളില്‍ രേഖപ്പെടുത്തി.
33
ഇസ്രായേല്‍ജനം അവരുടെ നേതാക്കന്മാരോടും ഉദ്യോഗസ്ഥന്മാരോടും ന്യായപാലകരോടും അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളോടും ഒരുമിച്ച് സര്‍വേശ്വരന്റെ വാഗ്ദാനപെട്ടകം വഹിച്ചിരുന്ന ലേവ്യപുരോഹിതന്മാര്‍ക്ക് അഭിമുഖമായി പെട്ടകത്തിന്റെ ഇരുവശങ്ങളിലുമായി നിന്നു. അവരില്‍ പകുതിപ്പേര്‍ ഗെരിസീംപര്‍വതത്തിന്റെ മുന്‍പിലും മറ്റുള്ളവര്‍ ഏബാല്‍പര്‍വതത്തിന്റെ മുമ്പിലും ആയിരുന്നു നിന്നത്. ഏതു വിധത്തിലാണ് ഇസ്രായേല്‍ജനത്തെ അനുഗ്രഹിക്കേണ്ടതെന്നു സര്‍വേശ്വരന്റെ ദാസനായ മോശ കല്പിച്ചിരുന്ന പ്രകാരം അനുഗ്രഹം സ്വീകരിക്കാനാണ് അവര്‍ അങ്ങനെ നിന്നത്.
34
അതിനുശേഷം ധര്‍മശാസ്ത്രപുസ്തകത്തിലെ അനുഗ്രഹവചനങ്ങളും ശാപവചനങ്ങളും യോശുവ വായിച്ചു.
35
സ്ത്രീകളും കുട്ടികളും അവരുടെ ഇടയില്‍ പാര്‍ത്തിരുന്ന പരദേശികളും ഉള്‍പ്പെടെ സകല ഇസ്രായേല്‍ജനത്തോടുമായി മോശ കല്പിച്ചിരുന്ന വചനങ്ങളില്‍ ഒന്നുപോലും വിട്ടുകളയാതെ യോശുവ വായിച്ചു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24