bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 18
Joshua 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 19 →
1
ദേശം പിടിച്ചടക്കിയതിനു ശേഷം ഇസ്രായേല്‍ജനസമൂഹം ശീലോവില്‍ ഒന്നിച്ചുകൂടി; അവിടെ അവര്‍ തിരുസാന്നിധ്യകൂടാരം സ്ഥാപിച്ചു.
2
അവകാശഭൂമി ലഭിക്കാത്ത ഏഴു ഗോത്രങ്ങള്‍ ഇസ്രായേല്യരില്‍ ശേഷിച്ചിരുന്നു.
3
അതുകൊണ്ട് യോശുവ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ഭൂമി കൈവശപ്പെടുത്താതെ നിങ്ങള്‍ എത്രനാള്‍ അലസരായിരിക്കും?
4
ഓരോ ഗോത്രത്തില്‍നിന്നും മൂന്നുപേരെ വീതം തിരഞ്ഞെടുക്കുക. അവര്‍ ദേശം ചുറ്റി നടന്ന്, അവര്‍ക്ക് അവകാശമായി ലഭിക്കേണ്ട ഭൂമിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് എന്റെ അടുക്കല്‍ മടങ്ങിവരട്ടെ.
5
യെഹൂദാഗോത്രം ദേശത്തിന്റെ തെക്കു ഭാഗത്തും യോസേഫ്ഗോത്രക്കാര്‍ വടക്കു ഭാഗത്തും പാര്‍ത്തുകൊള്ളട്ടെ. ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കണം.
6
ഏഴു ഭാഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളോടുകൂടി അവര്‍ എന്റെ അടുക്കല്‍ വരണം; ഞാന്‍ ഇവിടെ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍വച്ചു നറുക്കിടും.
7
സര്‍വേശ്വരന്റെ പുരോഹിതന്മാര് എന്ന നിലയില്‍ ശുശ്രൂഷ ചെയ്യുന്നതു ലേവ്യരുടെ അവകാശമായതുകൊണ്ട് അവര്‍ക്കു മറ്റുള്ളവരോടൊപ്പം അവകാശം ലഭിക്കുകയില്ല. ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ക്കും മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കും അവരുടെ അവകാശം യോര്‍ദ്ദാനു കിഴക്കുവശത്ത് സര്‍വേശ്വരന്റെ ദാസനായ മോശയില്‍നിന്നു ലഭിച്ചിട്ടുണ്ടല്ലോ.
8
“നിങ്ങള്‍ ദേശത്തെല്ലാം സഞ്ചരിച്ചു വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷം ശീലോവില്‍ സര്‍വേശ്വരസന്നിധിയില്‍ വച്ചു ദേശം നറുക്കിട്ടു വിഭജിക്കുന്നതിനുവേണ്ടി എന്റെ അടുക്കല്‍ മടങ്ങിവരണം.” ഈ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട് അവര്‍ യാത്ര പുറപ്പെട്ടു.
9
അവര്‍ ദേശമെല്ലാം ചുറ്റിനടന്നു. അതിനെ പട്ടണങ്ങളടക്കം ഏഴായി തിരിച്ച് വിവരങ്ങള്‍ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തി, ശീലോവില്‍ യോശുവയുടെ അടുക്കല്‍ മടങ്ങിയെത്തി.
10
പിന്നീട് സര്‍വേശ്വരസന്നിധിയില്‍ വച്ച് യോശുവ ശേഷിച്ച ഗോത്രക്കാര്‍ക്കു വേണ്ടി നറുക്കിട്ടു ഭൂമി ഭാഗിച്ചുകൊടുത്തു.
11
ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് നറുക്കു വീണു; അവരുടെ അവകാശദേശം യെഹൂദാഗോത്രക്കാരുടെയും യോസേഫ്ഗോത്രക്കാരുടെയും സ്ഥലങ്ങളുടെ ഇടയ്ക്കായിരുന്നു.
12
വടക്കുവശത്തുള്ള അവരുടെ അതിര് യോര്‍ദ്ദാനില്‍നിന്ന് ആരംഭിച്ച് യെരീഹോവിന്റെ വടക്കുവശത്തുള്ള ചെരുവില്‍ക്കൂടി മലനാട്ടിലൂടെ പടിഞ്ഞാറോട്ടു കടന്ന് ബേത്ത്-ആവെന് മരുഭൂമിയില്‍ അവസാനിക്കുന്നു.
13
അവിടെനിന്നു ബേഥേല്‍ എന്നുകൂടി പേരുള്ള ലൂസിന്റെ തെക്കേ ചരിവില്‍ക്കൂടി കടന്നു ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലയും കടന്ന് അതാരോത്ത്-അദ്ദാരില്‍ ഇറങ്ങുന്നു.
14
പിന്നീട് അതു വളഞ്ഞ് പടിഞ്ഞാറു വശത്തുള്ള ബേത്ത്-ഹോരോന്റെ എതിര്‍വശത്തുള്ള മലയില്‍ എത്തി തെക്കോട്ടു തിരിഞ്ഞ് യെഹൂദാഗോത്രക്കാരുടെ ഒരു പട്ടണമായ കിര്യത്ത്- ബാലയില്‍ ചെന്ന് അവസാനിക്കുന്നു. ഇതാണ് പടിഞ്ഞാറേ അതിര്.
15
തെക്കേ അതിര് കിര്യത്ത്-യെയാരീമിന്റെ അതിര്‍ത്തിയില്‍ ആരംഭിച്ച് പടിഞ്ഞാറ് നെപ്തോഹ അരുവിയുടെ ഉറവിടത്തിലേക്കു പോകുന്നു.
16
അവിടെനിന്ന് അത് ബെന്‍-ഹിന്നോംതാഴ്വരയുടെ എതിര്‍വശത്തും രെഫായീംതാഴ്വരയുടെ വടക്കുവശത്തുമുള്ള മലയുടെ അടിവാരത്തു ചെന്ന് ഹിന്നോംതാഴ്വര കടന്ന് യെബൂസ്യപര്‍വതത്തിന്റെ ചരിവില്‍ക്കൂടി ഏന്-രോഗേലിലേക്കു പോകുന്നു.
17
അതിനുശേഷം വടക്കോട്ടു തിരിഞ്ഞു ഏന്-ശേമെശിലും അവിടെനിന്ന് അദുമ്മീം കയറ്റത്തിന്റെ എതിര് വശത്തുള്ള ഗെലീലോത്തിലും കൂടി രൂബേന്റെ പുത്രനായ ബോഹാന്റെ കല്ലിങ്കലേക്ക് ഇറങ്ങിച്ചെല്ലുന്നു.
18
പിന്നീട് വടക്കോട്ടു തിരിഞ്ഞ് ബേത്ത്-അരാബായുടെ ചരിവില്‍ക്കൂടി അരാബായിലേക്ക് ഇറങ്ങുന്നു.
19
പിന്നീട് ബേത്ത്-ഹൊഗ്ലായുടെ വടക്കേ ചരുവില്‍ക്കൂടി കടന്നു യോര്‍ദ്ദാന്‍നദിയുടെ പതനസ്ഥലമായ ചാവുകടലിന്റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതാണ് അതിന്റെ തെക്കേ അതിര്.
20
കിഴക്കേ അതിര് യോര്‍ദ്ദാന്‍നദി ആണ്. ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശത്തിന്റെ അതിരുകള്‍ ഇവയാകുന്നു.
21
യെരീഹോ, ബേത്ത്-ഹൊഗ്ലാ,
22
എമെക്-കെസീസ്, ബേത്ത്-അരാബാ, സെമാറയീം,
23
ബേഥേല്‍, അവ്വീം, പാരാ, ഒഫ്രാ, കെഫാര്‍-അമ്മോനീ,
24
ഒഫ്നി, ഗേബ എന്നീ പന്ത്രണ്ടു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ഇവയ്ക്കു പുറമേ ഗിബെയോന്, രാമാ,
25
[25,26] ബേരോത്ത്, മിസ്പെ, കെഫീരാ, മോസാ,
27
രേക്കെം, യിര്‍പ്പേല്‍, തരലാ, സേല, ഏലെഫ്,
28
യെബൂസ്യനഗരമായ യെരൂശലേം, ഗിബെയത്ത്, കിര്യത്ത്- യെയാരീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു ലഭിച്ചു. ബെന്യാമീന്‍ഗോത്രക്കാര്‍ക്ക് കുടുംബം കുടുംബമായി ലഭിച്ച സ്ഥലങ്ങള്‍ ഇവയാണ്.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24