bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 14
Joshua 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 15 →
1
പുരോഹിതനായ എലെയാസാരും നൂനിന്റെ പുത്രനായ യോശുവയും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരും ചേര്‍ന്ന് കനാന്‍ദേശത്ത് ഇസ്രായേല്യര്‍ക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങള്‍ ജനത്തിനു വിഭജിച്ചുകൊടുത്തു.
2
സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ ഒന്‍പതര ഗോത്രക്കാര്‍ക്ക് നറുക്കിട്ട് അവരുടെ അവകാശം വിഭജിച്ചു കൊടുത്തു.
3
രണ്ടര ഗോത്രക്കാര്‍ക്ക് മോശ യോര്‍ദ്ദാനു കിഴക്കുള്ള ഭൂമി അവകാശമായി നല്‍കിയിരുന്നു. എന്നാല്‍ ലേവ്യര്‍ക്ക് അവരുടെ ഇടയില്‍ ഒരവകാശവും നല്‍കിയിരുന്നില്ല.
4
യോസേഫിന്റെ പിന്തലമുറക്കാര് മനശ്ശെ, എഫ്രയീം എന്നീ രണ്ടു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ലേവ്യര്‍ക്ക് പാര്‍ക്കുന്നതിനുള്ള പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മേയുന്നതിനുള്ള പുല്പുറങ്ങളുമല്ലാതെ വേറെ ഓഹരി ഒന്നും നല്കപ്പെട്ടിരുന്നില്ല.
5
സര്വേശ്വരന് മോശയോടു കല്പിച്ചിരുന്നതുപോലെ അവര്‍ ഇസ്രായേല്‍ജനത്തിന് ദേശം വിഭജിച്ചുകൊടുത്തു.
6
ഒരു ദിവസം യെഹൂദാഗോത്രക്കാരില്‍ ചിലര്‍ ഗില്ഗാലില് വച്ച് യോശുവയെ സമീപിച്ചു. കെനിസ്യനായ യെഫുന്നെയുടെ പുത്രന് കാലേബ് അവരോടൊപ്പം ഉണ്ടായിരുന്നു; അദ്ദേഹം യോശുവയോടു പറഞ്ഞു: “കാദേശ്-ബര്‍ന്നേയയില്‍വച്ചു സര്വേശ്വരന് നമ്മെ ഇരുവരെയും കുറിച്ചു ദൈവപുരുഷനായ മോശയോടു പറഞ്ഞ കാര്യങ്ങള്‍ അങ്ങ് ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ.
7
സര്‍വേശ്വരന്റെ ദാസനായ മോശ കാദേശ്-ബര്‍ന്നേയയില്‍നിന്നു ദേശം രഹസ്യമായി നിരീക്ഷിക്കാന്‍ എന്നെ അയച്ചപ്പോള്‍ എനിക്കു നാല്പതു വയസ്സ് ആയിരുന്നു. എന്റെ വ്യക്തമായ അഭിപ്രായം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.
8
എന്നാല്‍ എന്റെകൂടെ ഉണ്ടായിരുന്നവര്‍ തങ്ങളുടെ വാക്കുകളാല്‍ ജനത്തെ പരിഭ്രാന്തരാക്കുകയാണു ചെയ്തത്. ഞാനാകട്ടെ എന്റെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണമായി പിന്തുടര്ന്നു.
9
ഞാന്‍ അങ്ങനെ ചെയ്തതുകൊണ്ട് നിന്റെ കാല് പതിഞ്ഞ ദേശമെല്ലാം നിനക്കും നിന്റെ മക്കള്‍ക്കും ശാശ്വതാവകാശമായി ലഭിക്കുമെന്നു മോശ അന്ന് പ്രതിജ്ഞ ചെയ്തിരുന്നു.
10
മരുഭൂമിയില്‍ സഞ്ചരിച്ചിരുന്നപ്പോഴായിരുന്നു സര്വേശ്വരന് ഇതു മോശയിലൂടെ അരുളിച്ചെയ്തത്. അതിനുശേഷം നാല്പത്തിയഞ്ചു വര്‍ഷം കഴിഞ്ഞു. അവിടുന്നു പ്രതിജ്ഞ ചെയ്തിരുന്നതുപോലെതന്നെ എന്നെ ഇതുവരെയും കാത്തുസൂക്ഷിച്ചു. ഇപ്പോള്‍ എനിക്ക് എണ്പത്തഞ്ചു വയസ്സായി. മോശ എന്നെ അയച്ച സമയത്ത് ഉണ്ടായിരുന്ന ശക്തി ഇപ്പോഴും എനിക്ക് ഉണ്ട്.
11
യുദ്ധം ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും അന്നത്തെപ്പോലെ എനിക്ക് ഇന്നും കഴിയും.
12
അതുകൊണ്ട് സര്വേശ്വരന് അന്നു കല്പിച്ച പ്രകാരം ഈ പര്‍വതപ്രദേശം എനിക്ക് ഇപ്പോള്‍ തരിക. അനാക്യരും കോട്ട കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളും അവിടെ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ. സര്വേശ്വരന് എന്റെകൂടെ ഉണ്ടെങ്കില്‍ അവിടുന്നു കല്പിച്ചതുപോലെതന്നെ ഞാന്‍ അവരെ ഓടിക്കും.”
13
യെഫുന്നെയുടെ പുത്രനായ കാലേബിനെ യോശുവ അനുഗ്രഹിക്കുകയും ഹെബ്രോന്‍ പ്രദേശം അവകാശമായി കൊടുക്കുകയും ചെയ്തു.
14
കെനിസ്യനായ യെഫുന്നെയുടെ മകനായ കാലേബ് ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനോടു പൂര്‍ണമായി വിശ്വസ്തത പുലര്‍ത്തിയിരുന്നതുകൊണ്ട് ഹെബ്രോന്‍ ഇന്നും കാലേബിന്റെ പിന്തലമുറക്കാര്ക്ക് അവകാശപ്പെട്ടതായിരിക്കുന്നു.
15
ഹെബ്രോന്റെ ആദ്യത്തെ പേര് കിര്യത്ത്-അര്‍ബ എന്നായിരുന്നു; അനാക്യരില്‍ ഏറ്റവും പ്രബലനായിരുന്നു അര്‍ബ. യുദ്ധം അവസാനിച്ചു; നാട്ടില്‍ സമാധാനം ഉണ്ടായി.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24