bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 23
Joshua 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 24 →
1
ദീര്‍ഘനാളുകള്‍ക്കുശേഷം സര്വേശ്വരന് ചുറ്റുമുള്ള ശത്രുക്കളില്‍നിന്ന് ഇസ്രായേല്‍ജനത്തിനു വീണ്ടും സ്വസ്ഥത നല്കി. അപ്പോള്‍ യോശുവ വൃദ്ധനായിക്കഴിഞ്ഞിരുന്നു.
2
അദ്ദേഹം ഇസ്രായേല്‍ജനത്തെയും അവരുടെ നേതാക്കന്മാരെയും ന്യായാധിപന്മാരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി പറഞ്ഞു:
3
“ഞാന്‍ വൃദ്ധനായിരിക്കുന്നു; നിങ്ങള്‍ നേരിടേണ്ടിവന്ന ജനതകളോടെല്ലാം നിങ്ങളുടെ ദൈവമായ സര്വേശ്വരന് ചെയ്തതെന്തെന്നു നിങ്ങള്‍ കണ്ടല്ലോ! അവിടുന്നുതന്നെ ആയിരുന്നു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തത്.
4
യോര്‍ദ്ദാന്‍നദിമുതല്‍ മെഡിറ്ററേനിയന്‍ സമുദ്രംവരെയുള്ള പ്രദേശത്ത് ഞാന്‍ പിടിച്ചടക്കിയതും ഇനിയും അവശേഷിച്ചിരിക്കുന്നതുമായ ദേശം മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി വിഭജിച്ചുതന്നിരിക്കുന്നു.
5
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും. അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കും.
6
അതുകൊണ്ട് മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കുന്ന കാര്യത്തില്‍ ജാഗ്രതയുള്ളവരായിരിക്കണം. അതില്‍നിന്നു വ്യതിചലിക്കരുത്.
7
നിങ്ങളുടെ ഇടയില്‍ ശേഷിച്ചിരിക്കുന്ന വിജാതീയരുമായി നിങ്ങള്‍ സംസര്‍ഗം പുലര്‍ത്തരുത്; അവരുടെ ദേവന്മാരുടെ നാമം ജപിക്കരുത്. അതു ചൊല്ലി സത്യം ചെയ്യരുത്; അവരെ നമസ്കരിക്കുകയോ ആരാധിക്കുകയോ അരുത്.
8
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു നിങ്ങള്‍ ഇന്നുവരെ വിശ്വസ്തരായിരുന്നതുപോലെ മേലിലും ആയിരിക്കുക.
9
ബലിഷ്ഠരായ അസംഖ്യം ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു നീക്കിക്കളഞ്ഞു; അവരില്‍ ഒരുവനും നിങ്ങളോട് എതിര്ത്തുനില്ക്കാന് കഴിഞ്ഞില്ല.
10
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടുന്നുതന്നെ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു; നിങ്ങളില്‍ ഓരോരുത്തര്‍ക്കും ആയിരം പേരെ വീതം തുരത്താന്‍ കഴിഞ്ഞു.
11
അതുകൊണ്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുന്നതില്‍ നിങ്ങള്‍ അത്യുത്സുകരായിരിക്കണം.
12
നേരേമറിച്ച് നിങ്ങള്‍ പിന്തിരിയുകയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന അന്യജാതിക്കാരുമായി ഇടകലരുകയും അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍,
13
നിങ്ങളുടെ ദൈവമായ സര്വേശ്വരന് ഈ അന്യജാതിക്കാരെ നിങ്ങളുടെ ഇടയില്‍നിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. മാത്രമല്ല അവിടുന്ന് നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ഈ നല്ല ദേശത്തുനിന്നും നിങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യപ്പെടുന്നതുവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കെണിയും മുതുകില്‍ ചാട്ടയും കണ്ണില്‍ മുള്ളുമായിരിക്കുമെന്നും അറിഞ്ഞുകൊള്ളുക.
14
എല്ലാ മനുഷ്യരെയുംപോലെ എനിക്കും ഈ ലോകത്തോടു യാത്രപറയാന്‍ സമയം ആയിരിക്കുന്നു. നിങ്ങളുടെ ദൈവമായ സര്വേശ്വരന് വാഗ്ദാനം ചെയ്ത സകല നന്മകളും അവിടുന്നു നല്കിയിരിക്കുന്നു. ഇത് നിങ്ങള്‍ക്കു പൂര്‍ണമായി അറിയാമല്ലോ.
15
എല്ലാ വാഗ്ദാനങ്ങളും അവിടുന്നു നിറവേറ്റി; അതുപോലെതന്നെ അവിടുത്തെ ഉടമ്പടി ലംഘിച്ചാല്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ എല്ലാ തിന്മകളും നിങ്ങളുടെമേല്‍ വരുത്തും.
16
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടുള്ള ഉടമ്പടി ലംഘിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്താല്‍ അവിടുത്തെ കോപം നിങ്ങളുടെമേല്‍ ജ്വലിക്കും. അങ്ങനെ അവിടുന്നു നിങ്ങള്‍ക്കു നല്കിയ ഈ വിശിഷ്ടമായ ദേശത്തുനിന്ന് നിങ്ങള്‍ പെട്ടെന്നു നിര്‍മ്മാര്‍ജനം ചെയ്യപ്പെടും.”
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24