bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 24
Joshua 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
1
യോശുവ സകല ഇസ്രായേല്‍ഗോത്രക്കാരെയും ശെഖേമില്‍ വിളിച്ചുകൂട്ടി; ഇസ്രായേലിലെ എല്ലാ ജനനേതാക്കളെയും പ്രമുഖന്മാരെയും ന്യായപാലകരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി. അവരെല്ലാം ദൈവസന്നിധിയില്‍ വന്നുകൂടി.
2
അപ്പോള്‍ യോശുവ എല്ലാ ഇസ്രായേല്യരോടും പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്യുന്നു: അബ്രഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് ഉള്‍പ്പെടെയുള്ള നിങ്ങളുടെ പൂര്വപിതാക്കന്മാര് പണ്ടു യൂഫ്രട്ടീസ്നദിക്ക് അക്കരെ പാര്‍ത്ത് അന്യദേവന്മാരെ ആരാധിച്ചിരുന്നു.
3
അവിടെനിന്നു നിങ്ങളുടെ പിതാവായ അബ്രഹാമിനെ ഞാന്‍ കൊണ്ടുവന്നു. അവനെ കനാന്‍ദേശത്തുടനീളം വഴി നടത്തി. അനേകം സന്താനങ്ങളെ നല്‍കുകയും ചെയ്തു.
4
അവനു ഇസ്ഹാക്കിനെയും ഇസ്ഹാക്കിനു യാക്കോബ്, ഏശാവ് എന്നിവരെയും സന്താനങ്ങളായി നല്കി. ഏശാവിനു സേയീര്‍ പര്‍വതം അവകാശമായി കൊടുത്തു; എന്നാല്‍ യാക്കോബും അവന്റെ പുത്രന്മാരും ഈജിപ്തിലേക്കു പോയി.
5
കുറച്ചുനാള്‍ കഴിഞ്ഞ് ഞാന്‍ മോശയെയും അഹരോനെയും അവിടേക്ക് അയച്ചു. അനേകം ബാധകളെ അയച്ച് ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു.
6
നിങ്ങളുടെ പൂര്വപിതാക്കന്മാര് അവിടെനിന്നു പുറപ്പെട്ട് കടല്‍ത്തീരത്തെത്തി. ഈജിപ്തുകാര്‍ രഥങ്ങളും അശ്വസൈന്യങ്ങളുമായി ചെങ്കടല്‍വരെ അവരെ പിന്തുടര്ന്നു.
7
സഹായത്തിനായി അവര്‍ എന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ ഞാന്‍ ഈജിപ്തുകാരുടെയും ഇസ്രായേല്യരുടെയും മധ്യേ അന്ധകാരം വരുത്തി. എന്റെ കല്പനയാല് സമുദ്രം ഈജിപ്തുകാരെ മൂടി. അവരോടു ഞാന്‍ പ്രവര്‍ത്തിച്ചതു നിങ്ങള്‍ നേരിട്ടു കണ്ടതാണല്ലോ. “അതിനുശേഷം ദീര്‍ഘകാലം നിങ്ങള്‍ മരുഭൂമിയില്‍ പാര്‍ത്തു.
8
പിന്നീട് യോര്‍ദ്ദാന്‍നദിയുടെ കിഴക്കുവശത്തു പാര്‍ത്തിരുന്ന അമോര്യരുടെ ദേശത്തേക്കു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ നിങ്ങളോടു യുദ്ധം ചെയ്തു; എന്നാല്‍ അവരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിച്ചു; അവരുടെ ദേശം നിങ്ങള്‍ കൈവശപ്പെടുത്തി. നിങ്ങളുടെ മുമ്പില്‍വച്ചു ഞാന്‍ അവരെ നശിപ്പിച്ചു.
9
പിന്നീട് മോവാബിലെ സിപ്പോരിന്റെ പുത്രനായ ബാലാക് രാജാവ് ഇസ്രായേലിനോട് യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. നിങ്ങളെ ശപിക്കുന്നതിനു ബെയോരിന്റെ പുത്രനായ ബിലെയാമിനെ അയാള്‍ വരുത്തി.
10
ബിലെയാം പറഞ്ഞതു ഞാന്‍ ശ്രദ്ധിച്ചില്ല. അവന് നിങ്ങളെ അനുഗ്രഹിച്ചു; അങ്ങനെ ഞാന്‍ നിങ്ങളെ ബാലാക്കിന്റെ കൈയില്‍നിന്നു വിടുവിച്ചു.
11
പിന്നീട് നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടന്നു യെരീഹോവിലെത്തി. അപ്പോള്‍ യെരീഹോനിവാസികള്‍ അമോര്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകള്‍ നിങ്ങളോടു യുദ്ധം ചെയ്തു. ഞാന്‍ അവരുടെമേല്‍ നിങ്ങള്‍ക്കു വിജയം നല്കി.
12
ഞാന്‍ കടന്നലുകളെ നിങ്ങള്‍ക്കു മുമ്പേ വിട്ടു; അവ ആ രണ്ടു അമോര്യരാജാക്കന്മാരെ ഓടിച്ചുകളഞ്ഞു. നിങ്ങളുടെ വാളോ, വില്ലോ അല്ല അവരെ പാലായനം ചെയ്യിച്ചത്.
13
നിങ്ങള്‍ അധ്വാനിക്കാത്ത ഭൂമിയും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും ഞാന്‍ നിങ്ങള്‍ക്കു നല്കി. നിങ്ങള്‍ അവിടെ ഇപ്പോള്‍ പാര്‍ക്കുന്നു. നിങ്ങള്‍ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങള്‍ അനുഭവിക്കുന്നു.
14
“അതുകൊണ്ട് നിങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെടുകയും ആത്മാര്‍ഥതയോടും വിശ്വസ്തതയോടും കൂടി അവിടുത്തെ സേവിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ പൂര്വപിതാക്കന്മാര് മെസൊപ്പൊത്താമ്യയിലും ഈജിപ്തിലും വച്ച് ആരാധിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ച് സര്‍വേശ്വരനെ മാത്രം ആരാധിക്കുവിന്‍.
15
അവിടുത്തെ ആരാധിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ നിങ്ങളുടെ പൂര്വപിതാക്കന്മാര് മെസൊപ്പൊത്താമ്യയില്‍ വച്ച് ആരാധിച്ച ദേവന്മാരെയോ അല്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുന്ന ദേശത്തിലെ അമോര്യര്‍ ആരാധിക്കുന്ന ദേവന്മാരെയോ ആരാധിക്കുവിന്‍. ആരെയാണ് ആരാധിക്കേണ്ടതെന്നു നിങ്ങള്‍ ഇന്നുതന്നെ തീരുമാനിക്കുവിന്‍. ഞാനും എന്റെ കുടുംബവും സര്‍വേശ്വരനെത്തന്നെ സേവിക്കും.”
16
അപ്പോള്‍ ജനം പ്രതിവചിച്ചു: “ഞങ്ങള്‍ സര്‍വേശ്വരനെ ഉപേക്ഷിച്ച് അന്യദേവന്മാരെ ഒരിക്കലും ആരാധിക്കുകയില്ല.
17
ഞങ്ങള്‍ അടിമകളായി പാര്‍ത്തിരുന്ന ഈജിപ്തില്‍നിന്നു ഞങ്ങളുടെ ദൈവമായ സര്വേശ്വരന് ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും മോചിപ്പിച്ചു. അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികള്‍ ഞങ്ങള്‍ നേരിട്ടുകണ്ടതാണ്. ഞങ്ങള്‍ കടന്നുപോകുന്ന ദേശങ്ങളിലെ ജനതകളില്‍നിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു.
18
ഈ ദേശത്തു പാര്‍ത്തിരുന്ന അമോര്യരെയും മറ്റു ജനതകളെയും അവിടുന്ന് ഞങ്ങളുടെ മുമ്പില്‍നിന്ന് ഓടിച്ചുകളഞ്ഞു. അതുകൊണ്ടു ഞങ്ങളും സര്‍വേശ്വരനെത്തന്നെ സേവിക്കും; അവിടുന്നാകുന്നു ഞങ്ങളുടെ ദൈവം.”
19
എന്നാല്‍ യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങള്‍ക്കു സര്‍വേശ്വരനെ സേവിക്കാന്‍ സാധ്യമല്ല. അവിടുന്നു പരിശുദ്ധ ദൈവമാകുന്നു; തീക്ഷ്ണതയുള്ള ദൈവം തന്നെ. അവിടുന്നു നിങ്ങളുടെ അകൃത്യങ്ങളും പാപങ്ങളും ക്ഷമിക്കുകയില്ല.
20
അന്യദേവന്മാരെ സേവിക്കുന്നതിനുവേണ്ടി സര്‍വേശ്വരനെ ത്യജിച്ചുകളഞ്ഞാല്‍ മുമ്പു നിങ്ങള്‍ക്കു നന്മ ചെയ്തിട്ടുണ്ടെങ്കിലും അവിടുന്നു നിങ്ങളെ നശിപ്പിക്കും.”
21
ജനം യോശുവയോടു പറഞ്ഞു: “അല്ല, ഞങ്ങള്‍ സര്‍വേശ്വരനെ മാത്രം സേവിക്കും.”
22
യോശുവ അവരോടു പറഞ്ഞു: “സര്‍വേശ്വരനെത്തന്നെ സേവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനു നിങ്ങള്‍തന്നെ സാക്ഷികളാകുന്നു.” “അതേ, ഞങ്ങള്‍ സാക്ഷികളാകുന്നു” എന്ന് അവര്‍ പ്രതിവചിച്ചു.
23
“അങ്ങനെയെങ്കില്‍, നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞ് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു നിങ്ങളുടെ ഹൃദയം തിരിക്കുക” എന്നു യോശുവ പറഞ്ഞു.
24
ജനം യോശുവയോടു പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഞങ്ങള്‍ സേവിക്കുകയും അവിടുത്തെ കല്പനകള് അനുസരിക്കുകയും ചെയ്യും.”
25
അന്നു യോശുവ ഇസ്രായേല്‍ജനവുമായി ഒരു ഉടമ്പടി ചെയ്തു; ശെഖേമില്‍ വച്ചുതന്നെ അവര്‍ക്കു നിയമങ്ങളും ചട്ടങ്ങളും നല്കി.
26
ഈ കല്പനകളെല്ലാം യോശുവ ദൈവത്തിന്റെ ധര്‍മശാസ്ത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തി. ഒരു വലിയ കല്ലെടുത്തു വിശുദ്ധകൂടാരത്തിനടുത്തുള്ള കരുവേലകമരത്തിന്‍ കീഴെ നാട്ടുകയും ചെയ്തു.
27
യോശുവ സകല ജനത്തോടും പറഞ്ഞു: “ഈ കല്ല് നമ്മുടെ മധ്യേ ഒരു സാക്ഷ്യമായിരിക്കട്ടെ; സര്വേശ്വരന് നമ്മോടു കല്പിച്ചിട്ടുള്ളതെല്ലാം അതു കേട്ടിരിക്കുന്നു. നിങ്ങളുടെ ദൈവത്തോടു നിങ്ങള്‍ അവിശ്വസ്തരായി വര്‍ത്തിക്കാതെയിരിക്കുന്നതിന് അതു നിങ്ങളുടെ മധ്യേ സാക്ഷ്യമായിരിക്കും.”
28
പിന്നീട് യോശുവ അവരെ സ്വന്തം സ്ഥലങ്ങളിലേക്കു മടക്കി അയച്ചു.
29
നൂനിന്റെ പുത്രനും സര്‍വേശ്വരന്റെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സായപ്പോള്‍ മരിച്ചു.
30
എഫ്രയീം മലനാട്ടില്‍ തിമ്നാത്ത്- സേരഹിലെ ഗാശ് മലയുടെ വടക്കു ഭാഗത്ത് സ്വന്തം അവകാശഭൂമിയില്‍ത്തന്നെ അദ്ദേഹത്തെ അടക്കം ചെയ്തു.
31
യോശുവയുടെ കാലത്തും, അതിനുശേഷം സര്വേശ്വരന് ഇസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികള്‍ കണ്ടറിഞ്ഞിട്ടുള്ളവരായ നേതാക്കന്മാരുടെ കാലത്തും ഇസ്രായേല്‍ സര്‍വേശ്വരനെ സേവിച്ചു.
32
ഇസ്രായേല്‍ജനത ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോരുമ്പോള്‍ യോസേഫിന്റെ അസ്ഥികള്‍ എടുത്തുകൊണ്ടു പോന്നിരുന്നു; യാക്കോബ് ശെഖേമിന്റെ പിതാവായ ഹാമോരിന്റെ പുത്രന്മാരില്നിന്നു നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന സ്ഥലത്ത് ഇസ്രായേല്‍ജനം അത് അടക്കംചെയ്തു; ഈ സ്ഥലം യോസേഫിന്റെ ഭാവിതലമുറകള്‍ക്ക് അവകാശപ്പെട്ടതായിത്തീര്‍ന്നു.
33
അഹരോന്റെ പുത്രനായ എലെയാസാരും മരിച്ചു; തന്റെ പുത്രനായ ഫീനെഹാസിന് എഫ്രയീം മലമ്പ്രദേശത്തു ഗിബെയായില്‍ അവകാശമായി ലഭിച്ചിരുന്ന സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചു.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24