bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 17
Joshua 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 18 →
1
യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനു പിന്നീട് അവകാശം നല്കി. മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ പിതാവുമായിരുന്ന മാഖീര്‍ യുദ്ധവീരന് ആയിരുന്നതുകൊണ്ട് ഗിലെയാദും ബാശാനും അയാള്‍ക്കു ലഭിച്ചു.
2
മനശ്ശെയുടെ മറ്റു പുത്രന്മാരായ അബീയേസെര്‍, ഹേലെക്ക്, അസ്രീയേല്‍, ശെഖേം, ഹേഫെര്‍, ശെമിദെ എന്നിവര്‍ക്കും കുടുംബം കുടുംബമായി അവകാശം ലഭിച്ചു. ഇവര്‍ യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പുത്രന്മാരും കുടുംബത്തലവന്മാരും ആയിരുന്നു.
3
മനശ്ശെയുടെ പുത്രന് മാഖീര്‍; മാഖീരിന്റെ പുത്രന് ഗിലെയാദ്; ഗിലെയാദിന്റെ പുത്രന് ഹേഫെര്‍; ഹേഫെരിന്റെ പുത്രന് സെലോഫഹാദ്; സെലോഫഹാദിനു പുത്രന്മാര് ഉണ്ടായിരുന്നില്ല; അയാള്‍ക്ക് മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സാ, എന്നീ പുത്രിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
4
അവര്‍ പുരോഹിതനായ എലെയാസാരിന്റെയും നൂനിന്റെ പുത്രനായ യോശുവയുടെയും മറ്റു നേതാക്കന്മാരുടെയും അടുത്തു ചെന്നു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാരോടൊപ്പം ഞങ്ങള്‍ക്കും അവകാശം നല്കാന് സര്വേശ്വരന് മോശയോടു കല്പിച്ചിട്ടുണ്ട്.” അങ്ങനെ സര്‍വേശ്വരന്റെ കല്പനപ്രകാരം സഹോദരന്മാരുടെ കൂട്ടത്തില്‍ അവര്‍ക്കും അവകാശം ലഭിച്ചു.
5
മനശ്ശെയുടെ പുത്രിമാര്‍ക്കും സഹോദരന്മാരോടൊപ്പം ഓഹരി ലഭിച്ചതുകൊണ്ട്
6
മനശ്ശെഗോത്രക്കാര്‍ക്കു യോര്‍ദ്ദാനക്കരെയുള്ള ഗിലെയാദും ബാശാനും ലഭിച്ചതു കൂടാതെ പത്ത് ഓഹരികള്‍ കൂടി ലഭിച്ചു; മനശ്ശെയുടെ മറ്റു പുത്രന്മാര്ക്കു ഗിലെയാദുദേശവും ലഭിച്ചു.
7
മനശ്ശെക്കു ലഭിച്ച ദേശത്തിന്റെ അതിര് ആശേരില്‍നിന്ന് ആരംഭിച്ച് ശെഖേമിനു കിഴക്കുള്ള മിഖ്മെദാത്തിലേക്കു കടന്നു പോകുന്നു. പിന്നീട് ഏന്-തപ്പൂഹായിലെ നിവാസികളെ ഉള്‍ക്കൊള്ളത്തക്കവിധം തെക്കോട്ടു തിരിയുന്നു.
8
തപ്പൂഹായ്‍ക്കു ചുറ്റുമുള്ള ദേശം മനശ്ശെക്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ അവകാശഭൂമിയുടെ അതിര്‍ത്തിയിലുള്ള തപ്പൂഹാ പട്ടണം എഫ്രയീമ്യരുടെ വകയായിരുന്നു.
9
പിന്നീട് മനശ്ശെക്ക് ലഭിച്ച ദേശത്തിന്റെ അതിര് കാനാതോട്ടിലേക്കു പോകുന്നു. ആ പ്രദേശമെല്ലാം മനശ്ശെക്ക് അവകാശമായി ലഭിച്ചതാണെങ്കിലും തോടിനു തെക്കുള്ള പട്ടണങ്ങള്‍ എഫ്രയീമ്യര്‍ക്ക് അവകാശപ്പെട്ടവ ആയിരുന്നു. മനശ്ശെക്ക് അവകാശമായി ലഭിച്ച ദേശത്തിന്റെ അതിര് തോടിന്റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ചെന്ന് അവസാനിക്കുന്നു.
10
എഫ്രയീംദേശം തെക്കും മനശ്ശെക്കു ലഭിച്ച ദേശം അതിനു വടക്കും ആയിരുന്നു; ഇവയുടെ പടിഞ്ഞാറേ അതിര് മെഡിറ്ററേനിയന്‍ സമുദ്രമായിരുന്നു; ഇവ വടക്ക് ആശേരിന്റെയും കിഴക്ക് ഇസ്സാഖാരിന്റെയും അവകാശഭൂമിയോടു ചേര്‍ന്നു കിടക്കുന്നു.
11
ഇസ്സാഖാരിന്റെയും ആശേരിന്റെയും അവകാശഭൂമികള്‍ക്കുള്ളിലുള്ള ബേത്ത്-ശെയാന്‍, യിബ്ലെയാം എന്നീ ദേശങ്ങളും അവയുടെ പട്ടണങ്ങളും ദോര്‍, ഏന്-ദോര്‍, താനാക്, മെഗിദ്ദോ എന്നീ ദേശങ്ങളിലെ ജനവും അവരുടെ പട്ടണങ്ങളും മനശ്ശെക്ക് അവകാശപ്പെട്ടവ ആയിരുന്നു.
12
എന്നാല്‍ മനശ്ശെഗോത്രക്കാര്‍ക്ക് ആ പ്രദേശങ്ങളിലുള്ള ജനത്തെ ഓടിച്ച് ആ പട്ടണങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല.
13
പിന്നീട് ഇസ്രായേല്യര്‍ ശക്തിപ്രാപിച്ചപ്പോഴും അവരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
14
യോസേഫിന്റെ വംശജര്‍ യോശുവയെ സമീപിച്ചു പറഞ്ഞു: “ഞങ്ങള്‍ക്ക് ഒരു ഓഹരി മാത്രം നല്‍കിയത് എന്തുകൊണ്ടാണ്? ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ ഒരു വലിയ ജനസമൂഹം ആയിത്തീര്‍ന്നിരിക്കുന്നുവല്ലോ.”
15
യോശുവ പ്രതിവചിച്ചു: “നിങ്ങള്‍ ഒരു വലിയ ജനസമൂഹമായിത്തീരുകയും എഫ്രയീം പര്‍വതപ്രദേശം നിങ്ങള്‍ക്കു മതിയാകാതെ വരികയും ചെയ്തിട്ടുണ്ടെങ്കില്‍ പെരിസ്യര്‍ക്കും രെഫായീമ്യര്‍ക്കും അവകാശപ്പെട്ട വനപ്രദേശം കൂടി വെട്ടിത്തെളിച്ച് സ്വന്തമാക്കിക്കൊള്ളുക.”
16
അപ്പോള്‍ അവര്‍ പറഞ്ഞു: “ആ പ്രദേശം ഞങ്ങള്‍ക്ക് മതിയാകുകയില്ല; മാത്രമല്ല ബേത്ത്-ശെയാനിലും അതിന്റെ ചുറ്റുമുള്ള പട്ടണങ്ങളിലും ജെസ്രീല്‍ താഴ്വരയിലും നിവസിക്കുന്ന കനാന്യര്‍ ഇരുമ്പു രഥങ്ങള്‍ ഉള്ളവരാണ്.”
17
യോശുവ എഫ്രയീമിന്റെയും മനശ്ശെയുടെയും ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന യോസേഫ് വംശജരോട് പറഞ്ഞു: “നിങ്ങള്‍ ഒരു വലിയ ജനസമൂഹവും അതിശക്തന്മാരുമാണ്; അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഓഹരിമാത്രം ലഭിച്ചാല്‍ പോരാ.
18
പര്‍വതപ്രദേശം നിങ്ങള്‍ക്കുള്ളതുതന്നെയാണ്; അതു വനപ്രദേശമാണെങ്കിലും അതിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ വെട്ടിത്തെളിച്ചു നിങ്ങള്‍ അത് അവകാശമാക്കുക; കനാന്യര്‍ കരുത്തരും ഇരുമ്പു രഥങ്ങള്‍ ഉള്ളവരും ആണെങ്കിലും നിങ്ങള്‍ക്ക് അവരെ ഓടിച്ചുകളയാന്‍ കഴിയും.”
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24