bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 9
Joshua 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 10 →
1
യോര്‍ദ്ദാനിക്കരെയുള്ള മലകളിലും താഴ്വരകളിലും ലെബാനോന്‍വരെയുള്ള മെഡിറ്ററേനിയന്‍ സമുദ്രതീരത്തും പാര്‍ത്തിരുന്ന ഹിത്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകളുടെ രാജാക്കന്മാര് ഇസ്രായേലിന്റെ വിജയത്തെപ്പറ്റി കേട്ടപ്പോള്‍
2
യോശുവയോടും ഇസ്രായേല്യരോടും യുദ്ധം ചെയ്യുന്നതിന് ഒരുമിച്ചു കൂടി.
3
എന്നാല്‍ യോശുവ യെരീഹോ, ഹായി എന്നീ പട്ടണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചത് കേട്ട്
4
ഗിബെയോന്‍നിവാസികള്‍ യോശുവയ്‍ക്കെതിരായി ഒരു ഉപായം പ്രയോഗിച്ചു. അവര്‍ ഭക്ഷണപദാര്‍ഥങ്ങള്‍ പഴയ ചാക്കുകളിലും തുന്നിക്കെട്ടിയ തുകല്‍ തുരുത്തികളിലും ശേഖരിച്ചുകൊണ്ടു കഴുതപ്പുറത്തു കയറി.
5
ജീര്‍ണിച്ച ചെരുപ്പും കീറിത്തുന്നിയ വസ്ത്രവും ധരിച്ചുകൊണ്ടാണ് അവര്‍ യാത്ര പുറപ്പെട്ടത്. അവരുടെ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണങ്ങിയതും പൂപ്പല്‍പിടിച്ചതുമായിരുന്നു.
6
ഗില്ഗാലില് പാളയമടിച്ചിരുന്ന യോശുവയുടെയും ഇസ്രായേല്‍ജനത്തിന്റെയും അടുക്കല്‍ ചെന്ന് അവര്‍ പറഞ്ഞു: “ഞങ്ങള്‍ ദൂരദേശത്തുനിന്നു വരികയാണ്. ഞങ്ങളുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കിയാലും.”
7
എന്നാല്‍ ഇസ്രായേല്‍ജനം ഹിവ്യരോടു പറഞ്ഞു: “നിങ്ങള്‍ ഈ ദേശത്തു പാര്‍ക്കുന്നവരാണെങ്കില്‍ ഞങ്ങള്‍ നിങ്ങളോട് എങ്ങനെ ഉടമ്പടി ഉണ്ടാക്കും.”
8
“ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണ്.” അവര്‍ യോശുവയോടു പറഞ്ഞു. “നിങ്ങള്‍ ആര്? എവിടെനിന്നു വരുന്നു?” യോശുവ അവരോടു ചോദിച്ചു.
9
അവര്‍ യോശുവയോട് പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ദൂരത്തുനിന്നു വന്നിരിക്കയാണ്; നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെപ്പറ്റി ഞങ്ങള്‍ കേട്ടു. അവിടുത്തെ കീര്‍ത്തിയും അവിടുന്ന് ഈജിപ്തില്‍ ചെയ്തതൊക്കെയും ഞങ്ങള്‍ അറിഞ്ഞു.
10
യോര്‍ദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ ഹെശ്ബോനിലെ സീഹോനോടും അസ്താരോത്തില്‍ പാര്‍ക്കുന്ന ബാശാനിലെ ഓഗിനോടും അവിടുന്നു പ്രവര്‍ത്തിച്ച കാര്യങ്ങളും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
11
യാത്രയ്ക്കാവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ എടുത്തുകൊണ്ടു നിങ്ങളെ കാണാന്‍ ഞങ്ങളുടെ നേതാക്കന്മാരും ദേശവാസികളും ഞങ്ങളോടു പറഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ ദാസന്മാരായി ജീവിച്ചുകൊള്ളാം എന്ന വ്യവസ്ഥയിന്മേല് ഞങ്ങളുമായി ഉടമ്പടി ചെയ്യാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കണമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
12
ഇതാ, ഞങ്ങളുടെ കൈയിലുള്ള അപ്പം നോക്കൂ! നിങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടപ്പോള്‍ വഴിമധ്യേ ഭക്ഷിക്കാന്‍ ഞങ്ങള്‍ കൊണ്ടുവന്നതാണിവ. അപ്പോള്‍ അവയ്ക്ക് ചൂടുണ്ടായിരുന്നു; ഇപ്പോള്‍ ഇവ ഉണങ്ങി പൂത്തിരിക്കുന്നു.
13
ഞങ്ങള്‍ വീഞ്ഞു നിറയ്ക്കുമ്പോള്‍ ഈ തുരുത്തികള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ ഇതാ, അവ കീറിയിരിക്കുന്നു. ദീര്‍ഘയാത്രകൊണ്ട് ഞങ്ങളുടെ വസ്ത്രങ്ങളും ചെരുപ്പുകളും പഴകിപ്പോയിരിക്കുന്നു.”
14
സര്‍വേശ്വരന്റെ ഹിതം ആരായാതെ ഇസ്രായേല്‍ജനം അവരില്‍നിന്നു ഭക്ഷണപദാര്‍ഥങ്ങള്‍ സ്വീകരിക്കുകയും
15
യോശുവ അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അവരെ രക്ഷിക്കാമെന്ന് അദ്ദേഹം ഉടമ്പടി ചെയ്തു. ജനനേതാക്കന്മാരും അപ്രകാരം പ്രതിജ്ഞ ചെയ്തു.
16
ഉടമ്പടി ഉണ്ടാക്കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ തങ്ങളുടെ അടുത്തുതന്നെ പാര്‍ക്കുന്നവരാണെന്ന് ഇസ്രായേല്‍ജനം മനസ്സിലാക്കിയത്.
17
അവര്‍ മൂന്നു ദിവസം യാത്രചെയ്ത് ഹിവ്യരുടെ പട്ടണങ്ങളില്‍ എത്തി. ഗിബെയോന്, കെഫീര, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവയായിരുന്നു ആ പട്ടണങ്ങള്‍.
18
ജനനേതാക്കന്മാര്, തങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തിരുന്നതുകൊണ്ട് ഇസ്രായേല്യര്‍ അവരെ സംഹരിച്ചില്ല. എന്നാല്‍ ഇസ്രായേല്‍ജനം നേതാക്കന്മാര്ക്കെതിരെ പിറുപിറുത്തു.
19
ജനനേതാക്കന്മാര് ജനത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ ഞങ്ങള്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നതിനാല്‍ അവരെ ഉപദ്രവിക്കരുത്.
20
അവരോടു ചെയ്ത പ്രതിജ്ഞ അനുസരിച്ച് നാം അവരെ ജീവിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ ദൈവകോപം നമ്മുടെമേല്‍ വരും.
21
അവര്‍ ജീവിച്ചുകൊള്ളട്ടെ; എന്നാല്‍ അവര്‍ നമുക്കു വേണ്ടി വിറകു കീറുകയും വെള്ളം കോരുകയും വേണം.”
22
പിന്നെ യോശുവ അവരെ വിളിച്ചു ചോദിച്ചു: “ഞങ്ങളുടെ അടുത്തുതന്നെ പാര്‍ക്കുന്ന നിങ്ങള്‍ വിദൂരസ്ഥരാണെന്നു പറഞ്ഞ് എന്തിനു ഞങ്ങളെ വഞ്ചിച്ചു?
23
അതുകൊണ്ടു നിങ്ങള്‍ ശാപഗ്രസ്തരായിരിക്കും; നിങ്ങള്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ എന്നും വിറകു വെട്ടുകയും വെള്ളം കോരുകയും ചെയ്യുന്ന അടിമകളായിരിക്കും.”
24
അവര്‍ യോശുവയോടു പറഞ്ഞു: “നിങ്ങള്‍ക്ക് ഈ ദേശമെല്ലാം നല്‍കുമെന്നും നിങ്ങള്‍ മുന്നേറുന്നതനുസരിച്ചു ദേശവാസികളെയെല്ലാം ഇവിടെനിന്നു നീക്കിക്കളയുമെന്നും ദൈവമായ സര്വേശ്വരന് തന്റെ ദാസനായ മോശയോടു കല്പിച്ച വിവരം ഞങ്ങള്‍ അറിഞ്ഞു; അതുകൊണ്ട് നിങ്ങളെ ഭയന്ന് ജീവരക്ഷയ്ക്കുവേണ്ടി ഇപ്രകാരം ചെയ്തു.
25
ഇതാ, ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ കരങ്ങളിലാണ്, അങ്ങേക്ക് ന്യായവും യുക്തവുമെന്ന് തോന്നുന്നതു ഞങ്ങളോടു പ്രവര്‍ത്തിച്ചാലും.”
26
ഇസ്രായേല്‍ജനം അവരെ സംഹരിക്കാത്തവിധം യോശുവ അവരെ രക്ഷിച്ചു.
27
അന്നു യോശുവ അവരെ ഇസ്രായേല്‍ജനത്തിനും സര്വേശ്വരന് തിരഞ്ഞെടുക്കാന്‍ പോകുന്ന സ്ഥലത്തു പണിയുന്ന യാഗപീഠത്തിനും വേണ്ടി വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായി നിയമിച്ചു; ഇന്നും ഈ ജോലികള്‍ അവര്‍ ചെയ്തുവരുന്നു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24